Tuesday, December 29, 2009

അനുഭവങ്ങൾ പാളിച്ചകൾ

ഗൾഫ് എന്നും മലയാളികൾക്ക് പറുദീസ ആണ് (ആയിരുന്നു ?). എന്റെ ഇന്നലകളിൽ അങ്ങനെ ചില കാഴ്ച്ചകൾ കണ്ടിട്ടുമുണ്ട്. എന്റെ കൊച്ചഛൻ (അച്ഛന്റെ അനുജൻ) കുറേക്കാലം സൌദിയിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. അദ്ദേഹം നാട്ടിൽ വരുമ്പോൾ വീട്ടിൽ ഭയങ്കര ആഘോഷമാണ്, ഒരു ഉത്സവ പ്രതീതി, അകാരണമായി കത്തിക്കിരയാവുന്ന കോഴികൾ ഒരു നിത്യ കാഴ്ച്ചയായിരുന്നു. ഞങ്ങൾക്ക് കരുതിയിരിക്കുന്ന തുണിയും “ഹീറോ പെൻ” ഉം വാങ്ങി ഞങ്ങൾ പിൻവാങ്ങും, പിന്നെ അപ്പച്ചിമാരും ജേഷ്ടത്തിമാരും, കുഞ്ഞമ്മമാരും “കയറി ഇറങ്ങി” കഴിയുമ്പോൾ കൊണ്ടുവന്ന പെട്ടികൾ സുനാമിയിൽ പെട്ടപോലെ ആകും. എല്ലാം കൊടുത്ത് മഹാബലി ആകുന്ന പ്രവാസി, കൊടുക്കലിലൂടെ മനസ്സ് നിറയുന്ന പ്രവാസി, അവന്റെ രണ്ടാം ഭാഗം ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒഴികെ ആരുമായി പങ്കിടാറില്ല.

രണ്ടായിരത്തിമൂന്ന്, ചരമസൂര്യന്റെ തീക്കണ്ണുകൾക്ക് അല്പം പോലും തീഷ്ണത കുറവായിരുന്നില്ല, കെ.പി.റ്റി.സി ബസ്സിൽ (ഫാഹഹീൽ) ഫാഹീലിലേയ്ക്ക് ഞാൻ യാത്ര തിരിച്ചു എന്റെ അയൽക്കാരനും സുഹൃത്തുമായ ബൈജുവിനെ കാണാൻ. പതിനഞ്ച് മിനിട്ട് യാത്രയെ ഉണ്ടായിരുന്നുള്ളു. ബസ്സിൽ നിന്നും ഇറങ്ങി ബി.ഇ.സി ലെയിനിലൂടെ ഞാൻ മുൻപോട്ട് നടന്നു അവൻ ബി.ഇ.സി യുടെ മുൻപിൽ തന്നെ എന്നെക്കാത്ത് നിൽപ്പുണ്ടായിരുന്നു. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. മൂന്നുമാസത്തെ കുവൈറ്റ് ജീവിതം അവനെ അത്രയ്ക്ക് മാറ്റിമറിച്ചിരുന്നു. അൻപത്വർഷം പിന്നിലെ പൌരഷമായിരുന്നു അവന്റെ മുഖത്ത്, നന്നേ ക്ഷീണിച്ച് അവശനായിരുന്നു. എന്തോ എനിക്കവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. ജീവിത പ്രാരാബ്ധത്തിൽ നിന്നും കരകയറാൻ അറബിക്കടൽ താണ്ടിയവനെ കാത്തിരുന്നത് അടിമ വേല ആയിരുന്നു. ഞാനവനോട് കാര്യങ്ങൾ തിരക്കി, അവന്റെ സ്വരത്തിൽ ക്ഷീണം ഒന്നും ഇല്ലായിരുന്നു മനസ്സിനെ മെരുക്കി എടുത്ത് സ്വയം അടിമയുടെ ഉത്തരവാധിത്വങ്ങൾ മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. അറബിയുടെ ശാരീരിക മാനസ്സിക പീഠന കഥ വളരെ നിസാരമായി അവൻ പങ്കുവച്ചു. ഞാൻ അവനെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ പ്രാപ്തനായിരുന്നില്ല. ശാരീരിക പീഠനം ഇല്ല എന്നതൊഴിച്ചാൽ ഞാനും ഒരു അടിമയായിരുന്നു, വൈദേശികരുടെ കീഴിൽ ജോലിചെയ്യാൻ നിർബന്ധിതനായ ഒരു പ്രവാസി അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അടിമത്തം സ്വീകരിച്ചവൻ.

ബൈജു 2003 കളിൽ നാട്ടിലെ ചിലകമ്പനികളിൽ ജോലിചെയ്ത് വരുമ്പോൾ ആണ് സഹോദരിയുടെ വിവാഹം നടക്കുന്നത്, വിവാഹത്തിന്റെ നടത്തിപ്പിനായി അവന് കുറെതുക കടം വാങ്ങേണ്ടി വന്നു. ഒരുവർഷം കഴിഞ്ഞിട്ടും കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആണ് അവൻ ഗൾഫ് എന്ന പറുദീസ തേടി ഇറങ്ങിയത്. കുവൈറ്റിൽ നിന്നും വന്ന മുരളി എന്നയാളുടെ പക്കൽ വിസ ഉണ്ട് എന്ന് ഒരു പരിചയക്കാരൻ പറഞ്ഞപ്പോൾ അവൻ കൂടുതൽ ഒന്നും ആലോചിച്ചില്ല. കുറച്ച്കാലം കഷ്ടപ്പെട്ടാലും അതിന് പ്രയോജനം ഉണ്ടാകും എന്ന ചിന്തയും ഏജന്റിന്റെ മോഹന വാഗ്ദാനത്തിൽ മനം മയങ്ങുന്നവരിൽ ഒരാളായി അവനും. കഫീലിൽ (സ്പോൺസർ) ന്റെ കയ്യിൽ നിന്നും തന്റെ ബന്ധുവിനെന്നും പറഞ്ഞ് പണച്ചിലവില്ലാതെ കൈക്കലാക്കിയ വിസ പല കൈമറിഞ്ഞ് ബൈജുവിന്റെ കയ്യിൽ എത്തിയപ്പോൾ അതിന് എൺപതിനായിരം രൂപയുടെ ഭാരം ഉണ്ടായിരുന്നു. എൻപതിനായിരം എന്ന് കേട്ടപ്പോൾ പിൻവാങ്ങി എങ്കിലും, അന്നത്തെ രാത്രി അവന് ഉറക്കം വന്നില്ല, സ്നേഹത്തോടും വാത്സല്ല്യത്തോടും പണം നൽകിയവരെ ഒരു വർഷമായിട്ടും നിരാശപ്പെടുത്തേണ്ടി വന്നതോർത്തപ്പോൾ, തന്റെ രക്ഷക്കായ് എത്തിയതാണ് ഈ വിസ എന്ന് അവൻ സ്വപ്നം കണ്ടു. അടുത്തദിവസം അളിയനോടും, മറ്റ് ബന്ധുക്കളോടും സംസാരിച്ചു, രക്ഷപെടുന്ന കാര്യമല്ലെ എന്ന് കരുതി പലരും സഹായിക്കാൻ തയ്യാറായി. ബൈജു വീണ്ടും മുരളിയെ വിളിച്ചു, ജോലിയെ കുറിച്ച് അന്വേഷിച്ചു ശമ്പളത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല, ഗൾഫല്ലെ നല്ലകാശായിരിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു

കഫീലിന്റെ വഫ്രയിലുള്ള ഗസ്റ്റ് ഹൌസിൽ വാച്ച്മാൻ/കുക്ക് ആയിട്ടായിരുന്നു ജോലി പറഞ്ഞത്, കുക്ക് എന്ന് പറഞ്ഞാൽ അറബി-ബിരിയാണി ഉണ്ടാക്കാൻ അറിയണം, പിന്നെ അത്യാവശ്യം വേണ്ട ഭക്ഷണത്തിന്റെ ഒക്കെ പേർ ഏജന്റ് പറഞ്ഞുകൊടുത്തു.ഇനീ എങ്ങനെ ഒരു കുക്കാവാം എന്ന ചിന്തയിലായിരുന്നു ബൈജു ആലപ്പുഴയിലെ ഒരു ഹോട്ടലിൽ നിന്നും അത്യാവശ്യം പാചകം ( ബിരിയാണി ഉണ്ടാക്കാനും മറ്റും ) പഠിച്ചു ( ?) പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബൈജുവും പ്രവാസിയായി.എഴുപത്തിയഞ്ചുവയസ്സിന് മേൽ പ്രായമുള്ള ഒരു കുവൈറ്റി ആയിരുന്നു അവന്റെ കഫീൽ “ ഗഫൂർ ഇക്ക “ പഠിപ്പിച്ച അറബിമാത്രമേ വശമുള്ളു കുവൈറ്റി സംസാരിക്കാൻ തുടങ്ങുമ്പോഴെ ബൈജുവിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും, മരുഭൂമിയിലെ ഒറ്റപ്പെട്ട വീടായിരുന്നു അവന്റെ ജോലിസ്ഥലം ഏജന്റ് പറഞ്ഞതുപോലെ അത് ഒരു ഗസ്റ്റ് ഹൌസ് ആയിരുന്നു വല്ലപ്പോഴും കിളവൻ കുവൈറ്റി അവിടെ എത്തും. ഒരുവിധത്തിൽ കാര്യങ്ങൾ ഒക്കെ മുന്നോട്ട് നീങ്ങി, ഹമാർ എന്ന് സീൽക്കാരത്തോടെ പാഞ്ഞ്ടുക്കുന്ന വൃദ്ധന്റെ കൈകൾ പലപ്പോഴും മൃദുത്വം കാട്ടിയിരുന്നില്ല, ഒരു അടിമയ്ക്ക് കിട്ടാവുന്ന എല്ലാ മാന്യതയും അവൻ ആ കാലയളവിൽ അനുഭവിച്ചു.

പീഠനത്തിന്റെ പുത്തൻ പുലരി സമ്മാനിച്ചുകൊണ്ട് ബൈജു കുവൈറ്റിയുടെ വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെ നാല് മലയാളികളും ഒരു സിലോണിയും പിന്നെ അടുക്കളക്കാരികളും പുറമ്പണിക്കാരികളുമായി, ഫിലിപ്പിനോ ഇൻഡോനേഷ്യൻ യുവതികളും. എല്ലാവരും സന്തോഷത്തോടെ അവനെ സ്വീകരിച്ചു, തങ്ങളിലേയ്ക്ക് ഒരുവൻ കൂടി. കുവൈറ്റിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു പിന്നെ ഇവരുടെ പത്തോളം മക്കളും കൊച്ചുമക്കളും (പേരക്കുട്ടികൾ) ഒരു ചെറിയ സന്തുഷ്ടകുടുംബം. കഫീലിന്റെ രണ്ടാമത്തെ ഭാര്യ ബൈജുവിനെ ശരിക്കും വിഷമിപ്പിച്ചു അവന്റെ പ്രവർത്തിയിൽ തെറ്റ് കണ്ടുപിടിക്കുക അത് ഭർത്താവിനോട് പറഞ്ഞ് വഴക്ക് കേൾപ്പിക്കുക എന്നത് അവരുടെ ഹോബിയായി. ഭാഷ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ ഒരു വിധം നേരെ ആയി എന്നു പറയാം. എതാണ്ട് ഒരു വർഷത്തോളം ശാരീരികവും മാനസികവുമായ പീഠനങ്ങൾ ഏൽക്കേണ്ടി വന്നു.

നാട്ടിൽ 6000 രൂപ ശമ്പളത്തിൽ ജോലിനോക്കിയിരുന്നവൻ കുവൈറ്റിൽ അറബിയുടെ അടിമയായി 4500 രൂപ (30 കെഡി) ശമ്പളത്തിൽ മൂന്ന് വർഷം ജോലിചെയ്തു, ഭക്ഷണം കിട്ടാതിരുന്ന ദിനങ്ങൾ നിരവധി, പുറത്ത് നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ ഈ നാലായിരത്തി അഞ്ഞൂറ് രൂപ ചേർത്തുവച്ച് ഏജന്റിന് കൊടുത്ത കടം വീട്ടി ഏകദേശം ഒന്നര വർഷം…… നാട്ടിലെത്തുമ്പോൾ അവന്റെ സമ്പാദ്യം അല്പം ഷുഗറും ഇത്തിരി പ്രഷറും ആയിരുന്നു…..
എന്തുകൊണ്ട് നാം ഇങ്ങനെ ഒക്കെ ആകുന്നു. കുവൈറ്റിലേയ്ക്ക് തിരിക്കുന്നതിന് മുൻപ് ഒരു തവണപോലും അവൻ തനിക്കവിടെ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് ഏജന്റിനോട് ചോദിച്ചിരുന്നില്ല, ഇവിടെ കിട്ടിയതൊക്കെ സ്വന്തമാക്കി ഗൾഫ്കാരനായി, നമ്മുടെ മാധ്യമങ്ങൾ കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിലാണ് മലയാളിയെ കുടുക്കുന്നത്. മുഖ്യധാര മാധ്യമത്തിൽ വരുന്ന ആകർഷ്കമായ പരസ്യങ്ങളിൽ കുടുങ്ങിയാണ് നമ്മളിൽ പലരും അപകട ചുഴികളിൽ പതിക്കുന്നത്. പൈസ ഉണ്ടെങ്കിൽ ആർക്കും റിക്രൂട്ട്മെന്റ് പരസ്യം നൽകാം, ഈ പരസ്യം നൽകുന്ന കമ്പനികളിൽ രജിസ്റ്റർ ചെയ്തവ വളരെ ചുരുക്കമായിരിക്കും, ഈ ഇന്റർവ്യൂവിന് സ്ഥലം ഒരുക്കിക്കൊടുക്കുന്ന വൻകിട ഹോട്ടലുകളും ഈ പാവങ്ങളെ ചതിക്കുഴിയിൽ പ്പെടുത്താൻ കൂട്ടുനിൽക്കുന്നു. നമ്മുടെ ഭരണകർത്താക്കൾ ഈ വക കാര്യങ്ങൾ ഒന്നും കാണാറില്ല, കഴിഞ്ഞ അറുപത് വർഷത്തിനിടയ്ക്ക് കേന്ദ്ര സർക്കാരിന് ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി അറിയില്ലായിരുന്നു ഒരു പ്രവാസകാര്യ മന്ത്രാലയം വന്ന് വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ ഇന്ത്യയിൽ ഉണ്ടെന്നകാര്യം നമ്മുടെ സർക്കാർ മനസ്സിലാകുന്നത്, ഭരണ ശുഷ്ക്കാന്തി അപാരം തന്നെ. കേരളത്തിൽ ഇന്നും വിസാക്കച്ചവടം തകൃതിയായി നടക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നും പറഞ്ഞ് സംഘടിപ്പിക്കുന്ന ഈ വിസകൾ പതിനായിരങ്ങൾ വിലപറഞ്ഞ് വിൽക്കുന്നു അങ്ങാടികച്ചവടക്കാരന്റെ നിപുണതയോടെ കുറെ ജീവിതങ്ങളെ തല്ലിക്കെടുത്തുന്നു.

നിർജീവമായ സർക്കാർ യന്ത്രത്തിന്റെ പിൻബലത്തോടെ ചവുട്ടികേറ്റപ്പെടുന്ന ഈ ജീവിതങ്ങൾ പുറംനാട്ടിൽ തങ്ങളെകാത്തിരിക്കുന്ന പീഠന മുറകളെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയവരാകട്ടെ സമൂഹത്തിന്റെ മുന്നിൽ അത് തുറന്ന് കാട്ടാൻ വിമുഖത കാട്ടുന്നു, തിളങ്ങുന്ന പട്ടുകുപ്പയവുമിട്ട് അത്തറും പൂശി വിമാനമിറങ്ങുന്ന ഈ പാവങ്ങൾ. സ്വന്തം വീട്ടിലെത്താൻ കാറിന് വാടക നൽകുന്നത് തന്റെ ഒരു മാസത്തെ ശമ്പളമായിരിക്കും. തിളങ്ങുന്ന കണ്ണുകളിൽ പൊടിയുന്ന നീർക്കണങ്ങൾ ആരും കാണാറില്ല. അവന്റെ മണിപഴ്സിൽ അവശേഷിക്കുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കാൻ, അവന്റെ വിയർപ്പ് ഗന്ധമുള്ള കുപ്പായം സ്വന്തമാക്കാൻ , കഴുത്തിൽ തൂങ്ങുന്ന മഞ്ഞലോഹം അടർത്തി മാറ്റാൻ…., നാമുൾപ്പെടുന്ന ബന്ധുക്കൾ ഉത്സാഹിക്കുമ്പോൾ രക്ത ബന്ധത്തിന്റെ വില അറിയുന്ന പ്രവാസി എല്ലാം ഊരിനൽകി നിർദ്ധനനാവും….ഇതിൽ അറബിപ്പൊന്ന് വാരാൻ വന്ന് മാനം വിറ്റ് ജീവിക്കേണ്ടിവരുന്ന സഹോദരിമാർ ഉണ്ട്, ജീവൻ നിലനിർത്താൻ സ്വയം വിറ്റഴിയുന്നവരുണ്ട്, ചതിയിൽപ്പെട്ട് കണ്ണീർ വാർക്കുന്ന ആയിരങ്ങൾ…. ശരിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഗൾഫിൽ ജോലിക്കായ് ശ്രമിക്കരുത്, അങ്ങനെ ചയ്താൽ നിങ്ങൾ എത്തിപ്പെടുന്നത് സ്വയം അടിമത്തത്തിലേക്കായിരിക്കും, നിങ്ങളെ കാത്ത് പുത്തൻ പീഠന മുറകൾ ഉണ്ടാകും…….സഹോദരാ ഒരാവർത്തി കൂടെ ചിന്തിക്കുക.
(തുടരാം )

Sunday, December 13, 2009

ഇവള്‍ maria83 gukama ?

ഇന്നത്തെ പത്രവാർത്തയാണ് ഇങ്ങനെ ഒരു പോസ്റ്റിന് ആധാരമായത്, ഇന്റെർനെറ്റിലൂടെ ആളുകൾ തട്ടിപ്പിനിരയാകുന്നതിനെതിരെ സൈബർ സെല്ലിന്റെ മുന്നറിയിപ്പ് കണ്ടു. കുറച്ച് കാലം മുൻപ് മറ്റൊരു വാർത്ത കണ്ടിരുന്നു ഒരു പ്രവാസി മലയാളി ഇല്ലാത്ത കോടികൾക്കായി ഉള്ള ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ കഥ. എനിക്ക് വന്ന ഒരു മെയിൽ ഇവിടെ പോസ്റ്റാക്കുന്നു ഒരു പക്ഷേ നിങ്ങൾക്കും ഈ കത്ത് ഈ മെയിൽ ആയി വന്നിരിക്കാം……പ്രേമ നിർഭരമായ് അവൾ തുടങ്ങുന്നത് നോക്കുക
with love and trust.

maria83 gukama
to me show details 9/11/07


Dearest Love,

I am more than happy of your reply to my mail. How is your day today? My name is Miss Maria Gukama single and never been married, I am 23 years old girl 5'8" tall. i am from Cote D'Ivoire in west Africa and presently residing in the Nïdioum refugee camp here in Senegal where i am seeking political asylum due to the civil war that was fought in my country last two years. I am in surferings and pains here in this camp and i really need to have a man by my side to encourage me and give me good advice in life and help me to come out from this situation.

My late father Dr Col Dr Frank Gukama was chairman managing director of (Gukama INDUSTRIAL COMPANY LTD), in ABIDJAN the economy capital of my Country, and he was also the personal adviser to the former head of state before the rebels attacked our house one early morning and killed my mother and father in a cold blood. It is only me that is alive now and i managed to make my way to a nearby country Senegal where i am living now as a refugee. This Refugee Camp is headed by a Reverend Father, i used his office computer to send you this email and i only enter his office when he is less busy in his office.

In this camp we are only allowed to go out only on mondays and fridays of the weeks. It's just like one staying in the prison and i hope by Gods grace i will come out here soon. I don't have any brother,sister or relatives now whom i can go to all my relatives ran away in the middle of the war the only person i have now is Rev.STEVEN JERRY who is the pastor of the (Christ The king of Churches) here in the camp he has been very nice to me since i came here but i am not living with him rather i am leaving in the women's hostel because the camp have two hostels one for men the other for women.

The Pastors Tel number is ( 00221-313-29-48 ) if you call and tell him that you want to speak with me he will send for me in the hostel. As a refugee here i don't have any right or privilledge to any thing be it money or whatever because it is against the law of this country.I want to go back to my studies because i only attended my first year before the traggic incident that lead to my being in this situation now took place. Please listen to this,i have my late father's statement of account and death certificate here with me which i will send to you latter,because when he was alive he deposited some amount of money in a leading bank which he used my name as the next of kin,the amount in question is! $3.7(Three Million seven hundred US Dollars).

So i will like you to help me transfer this money to your account and from it you can send some money for me to get my travelling documents and air ticket to come over to meet with you.I kept this secret to people in the camp here the only person that knows about it is the Revrend because he is like a father to me. So in the light of above i will like you to keep it to yourself and don't tell it to anyone for i am afraid of loosing my life and the money if people gets to know about it. Remember i am giving you all this information dueto the trust i deposed on you.I like honest and understanding people,truthful and a man of vision,truth and hardworking. My favourite language is english but very fluently.Meanwhile i will like you to call me like i said i have alot to tell you more about my in my next mail. Attached here is my picture, Hoping to hear from you soonest.
Yours Forever in love.
Miss Maria

ഞാൻ മറുപടി ഇങ്ങനെ അയച്ചു. കുഞ്ഞെ ഞാൻ ഒരു നിസഹായനാണ്, നീ അതിന് പറ്റിയ ആരെ എങ്കിലും നോക്ക്, പണ്ട് തൃശ്ശൂർകാരൻ ചേട്ടൻ പറഞ്ഞ കഥ ഞാൻ ഓർത്തു സിംഹത്തിന്റേയും കഴുതപ്പുലിയുടേയും, ഈ ഫോട്ടോ ആണ് ഇതിന്റെ കൂടെ വന്നത് എന്നെ കാണാത്ത എന്റെ സ്നേഹിക്കുന്നവളുടെ ചിത്രം






PLEASE CONTACT THE BANK FOR VERIFICATIONS TRANSFERMATION AND?POSSIBL.

Inbox X


Reply
|

maria83 gukama
to me
show details 9/15/07
My Sweetheart,
I thank you once again for your kindness towards me. Remember i trust you honey that is why i am giving you all this informations. My love is for you and you alone,i will like to hear your voice everytime. I have informed the bank about my plans to claim this money and the only thing they told me is to look for a foreign partner who will stand on my behalf due to my refugee status and the laws of this country.

You will have 20% of the total money helping me In this regards and l have mapped 10% for any expenses that might come in this transfer and the remaining money will be managed by you in any business of your choice. i will like you to contact the bank immediately with this information,tell them that you are my foreign partner and that you want to know the possibilities of assisting me transfer my $3.7 million dollars deposited by my late father of which i am the next of kin. The contact

informations of the bank are as follows,
Royal bank of scotland international plc.
Mr.Clayton Davis Foreign Operation/Wire Transfer Dept.
Email addresses,(rbsintbank@inmail24.com) OR
(claytondavis@inMail24.com) Account number BLB745008901546/QB/91/B.
Telephone number (00447031947224)or(00447031947509)

My prayers is to move out from here as soon as possible.Please make sure that you contact the bank so that after the transfer you cansend some money from that money for me to prepare my traveling documents to meet with you in your country.

Contact them now on how to transfer the $3.7 million dollars deposited by my late father of which i am the next of kin. My dear i am glad that God has brought you to help me out from this situation and i promise to be kind and will equally need you in every area of my life plus investing this money since i am still too young to manage it. As i told you before ,this camp is just like a prison and my prayers is to move out from here as soon as possible .Please make sure that you contact the bank for more information ok. l am waiting to hear from you soonest!. Yours forever in love,
Miss Maria

ഈ മറുപടി വന്നിട്ട് നാളെ കൃത്യം രണ്ട് വർഷം തികയുന്നു. ഒടുങ്ങാത്ത ആർത്തിയുള്ള നമ്മുടെ മണ്ണിന്റെ മക്കൾ നാളെ മറ്റൊരു തട്ടിപ്പിനിരയായ കഥയുമായി വരാം….. ഓർക്കുക തട്ടിപ്പ് ഏത് രൂപത്തിൽ വരും എന്ന് പറയാൻ ആവില്ല……. ജാഗ്രതൈ…….ആദ്യത്തെ കത്തിന്റെ ഒപ്പം അയച്ചുതന്ന ഈ പൂവുകൾ അവസാനം പുഷ്പ്പചക്രം ആകാതിരുന്നത് എന്റെ ഫാഗ്യം


വാൽ:- താത്പര്യമുള്ളവർക്ക് ഫോൺ നമ്പർ ഉപയോഗപ്പെടുത്താം

Wednesday, November 25, 2009

ഞാൻ കണ്ടുപിടിച്ചത്

കുറച്ച് കാലം മുൻപ് ഞാനും കണ്ടുപിടിച്ചേ എന്ന തലക്കെട്ടിൽ ഒരു പോസ്റ്റിട്ടിരുന്നു, മാത്തമാറ്റികസ് എന്ന ബ്ലോഗിൽ അതിന്റെ ഒരു ലിങ്കുമിട്ടിരുന്നു, എന്താടാ ഇയ്യാവ് കണ്ടുപിടിച്ചത് എന്ന് ഒരു ബൂലോകരും കണക്കിന്റെ മാഷന്മാർ പോലും ചോദിച്ചില്ല പക്ഷേ ശ്രീഹരി അതേ കമന്റിലെ മറ്റ് പരാമർശങ്ങളെ വ്യാഖ്യാനിച്ച് എന്നെ അശ്ലീല കമന്റ് എഴുത്തുകാരനാക്കി.അതൊക്കെ സഹിച്ചു . (കടപൂട്ടിയിട്ട് പോകാൻ പറ്റില്ലല്ലോ തുറന്ന്വച്ചുപോയില്ലേ)

എന്തായിരുന്നു എന്റെ കണ്ടുപിടുത്തം എന്നല്ലെ , താഴെതന്നിരിക്കുന്ന രീതിയിൽ ഏതൊരു സംഖ്യയുടേയും square (വർഗ്ഗം) കാണാവുന്നതാണ്.


ഇതൊരു നാനോ രീതി ആണ് ഉദാഹരണത്തിന് 45 എന്ന സംഖ്യ. ഇതിന്റെ വർഗ്ഗം ( square) കാണുന്നതിന് സാധാരണ നാം 45നെ 45കൊണ്ട് ഗുണിക്കുന്നു ഇതിന് എറ്റവും കുറഞ്ഞത് 3സ്റ്റെപ്പ് എഴുതേണ്ടിവരുന്നു. എന്നാൽ ഇവിടെ ഈ 45 എന്ന സംഖ്യയെ രണ്ട് ചെറിയ അക്കങ്ങളായി കണക്കാക്കുന്നു അതായത് സ്റ്റെപ്പ് 1ൽ കാണിച്ചിരിക്കുന്നപോലെ 4, 5 എന്ന് രണ്ടക്കുന്നു ഇതിന്റെ കാരണം നമുക്ക് 1 മുതൽ 9 വരെ ഉള്ള അക്കങ്ങളുടെ ഗുണിതങ്ങൾ മനഃപാഠമാണ്, അത് ഈ രീതിയുടെ മുന്നോട്ടുള്ള നീക്കത്തെ സഹായിക്കും
ഇനീ രണ്ടാമത്തെ സ്റ്റെപ്പ് .5 എന്ന അക്കത്തിന്റെ വർഗ്ഗം 25 ആണ് എന്ന് നമുക്കറിയാം അതുകൊണ്ട് ഇനീ ഉത്തരം എഴുതാൻ തുടങ്ങാം ഗുണിച്ച് കിട്ടിയ തുകയുടെ അദ്യത്തെ അക്കമായ 5 വലതുവശത്ത് എഴുതുന്നു. ശിഷ്ടം 2 ഓർത്തുവയ്ക്കുക, ഇനീ 45 ന്റെ ആദ്യത്തെ അക്കമായ 5ന്റെ ഇരട്ടി കാണുന്നു (5*2=10) ഇതിന്റെ ഉത്തരമായ 10 നെ 45ന്റെ രണ്ടാമത്തെ അക്കമായ 4 കൊണ്ട് ഗുണിക്കുന്നു (10*4=40) ഈ തുകയുടെ കൂടെ 25ന്റെ ശിഷ്ടമായ2 കൂട്ടുന്നു അതായത് 42 അപ്പോൾ ഉത്തരമായ് എഴുതിയ 5 ന്റെ ഇടതുവശത്ത് 42 ലെ 2 എഴുതുന്നു ശിഷ്ടമുള്ള 4 ഓർത്തുവയ്ക്കുന്നു പിന്നെ ഇതിലെ അവസാന ഭാഗത്തേയ്ക്ക് നാം കടക്കുന്നു 45 ലെ രണ്ടാമത്തെ അക്കമായ 4 ന്റെ വർഗ്ഗം കണ്ട് അതിന്റെ കൂടെ ശിഷ്ടം കൂട്ടുമ്പോൾ 20 എന്ന് കിട്ടുന്നു ( 4*4=16+4., 20) ഇനീ ഈ ഇരുപത് ആദ്യം എഴുതിയ ഉത്തരത്തിന്റെ അക്കങ്ങളുടെ ഇടതുവശത്ത് എഴുതുമ്പോൾ 45 ന്റെ വർഗ്ഗം 2025 എന്ന് കിട്ടും ഇങ്ങനെ 5 മുതൽ 15 സെക്കന്റിനകം നിങ്ങൾക്ക് ഏതൊരു സംഖ്യയുടെയും വർഗ്ഗം മനക്കണക്കിൽ കാണാം കാണാപാഠം പഠിക്കേണ്ട കാര്യമില്ല അതായത് 33 എന്ന് എഴുതി അതിന്റെ വർഗ്ഗം അടുത്ത സെക്കന്റിൽ തന്നെ 1089 എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും അതുപോലെ രണ്ടക്കമുള്ള ഏതു സംഖ്യയും. 1 മുതൽ 99 വരെ സെക്കന്റുകൾക്കുള്ളിൽ ഉത്തരം കാണാം എന്നാൽ മൂന്ന് അക്കം ആകുമ്പോൾ ക്രീയ എഴുതേണ്ടി വരും കാരണം ഓർത്തിരിക്കുക അത്ര എളുപ്പമല്ല അതുതന്നെ. എന്റെ ഈ കണ്ടുപിടുത്തം “വിഡ്ഡീത്തരം” ആണോ ??? അത് സാറന്മാർ പറ…..

Sunday, October 11, 2009

കുവൈറ്റ് ബ്ലോഗേർസ് മീറ്റ്

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….രണ്ട് മാസമായി നടന്നുവന്ന ശ്രമങ്ങൾക്ക് ഫലം കണ്ടത്തി!, ഇന്നലെ 09‌-10-2009ൽ, ഹവാലിയിൽ വളരെ ലളിതവും, ഏറെ പ്രശംസനീയവുമായ രീതിയിൽ കുവൈറ്റ് ബ്ലോഗേഴ്സിന്റെ ആദ്യസംഗമം നടന്നു. ഉറുമ്പിന്റെ ബ്ലോഗിൽ പ്രതികരിക്കാതിരുന്ന പലരും, ഈ ബ്ലോഗ് മീറ്റിൽ നിറ സാന്നിദ്ധ്യമായി. ബൂലോകം കണ്ട ബ്ലോഗുമീറ്റുകളിൽ ഏറ്റവും വ്യത്യസ്തവും, ലാളിത്യം നിറഞ്ഞതുമായിരുന്നു ഹവാലിയില്‍ വച്ചു നടന്ന ബ്ലോഗ് മീറ്റ്.

ജ്യോനവൻ എന്ന ബൂലോകത്തിന്റെ പ്രിയപുത്രനായ ‘പൊട്ടക്കല‘ത്തിന്റെ അകാല വിയോഗം നൽകിയ നൊമ്പരം വിട്ടുമാറാത്ത മനസ്സുമായി ആണ് ഞങ്ങൾ ഈ മീറ്റിൽ ഒന്നിച്ചത്,അല്ലെങ്കില്‍ ജ്യോനവൻ ഒന്നിപ്പിച്ചത്. കുവൈറ്റിന്റെ പലഭാഗത്തിൽ ചിതറിക്കിടന്ന ഇവരെ ഒന്നിപ്പിക്കാൻ ഉറുമ്പ് നടത്തിയ ശ്രമങ്ങൾ പറയാതെ വയ്യ. തികച്ചും അപരിചിതരായ കുറേ ആളുകൾ അല്പനിമിഷം കൊണ്ട് പ്രിയങ്കരരായിതീർന്ന ഒരു അപൂർവ്വ സംഗമം ആയിരുന്നു ഹവാലി മീറ്റ്. ഉറുമ്പിനെ കേന്ദ്രമാക്കി ആയിരുന്നു ഈ മീ‍റ്റിലെ കണ്ണികൾ വിളക്കപ്പെട്ടത്, അവിടെ നിന്നും, സുനിൽ.കെ.ചെറിയാൻ, പ്രദീപ് കുളക്കട, ഞാൻ (വീ.കെ.ബാല), സലാഹുദ്ദീൻ പിന്നെ അത് സാവധാനം വളർന്ന് പതിനാല് പേരോളം എത്തി....................
കൂടുതൽ അറിയാൻ

Sunday, September 27, 2009

ഹരി ശ്രീ .................


ഇന്ന് വിദ്യാരംഭം, ഹരി ശ്രീ കുറിച്ച് അറിവിന്റെ പുത്തൻ ലോകത്തിലേയ്ക്ക് തുടങ്ങുന്ന യാത്ര. വിവാദങ്ങളും..... ജ്ഞാനപീഠവും എല്ലാം ഇവിടെ നിന്നും തുടങ്ങുന്നു, ഈ ബൂലോകത്തിൽ സാഹോദര്യത്തേക്കാൾ വിവാദങ്ങൾക്കാണ് താത്പര്യം, ഏറ്റവും അവസാനത്തേത് സിയാബ് ഐ.എ.എസ്, അല്പന്മാരാകാം പക്ഷെ ഇത്രയും ആകണോ ? അന്വേഷ്ണാതമക സിറ്റിസൺ ജേർണലിസം!! മാങ്ങാത്തൊലി! ഇത് അവസാനത്തേത് ആകില്ല, തുടർന്നുകൊണ്ടിരിക്കും, കാരണം മലയാളി എന്ന നാം അത്തരം ജനുസ്സിൽ പെട്ടവരാണ്, വിവാദങ്ങൾ ഇല്ലെങ്കിൽ നമുക്ക് സദ്യയ്ക്ക് ഇല‌ഇല്ലാത്ത പോലെ ആണ്. മലയാളി അധികമായുള്ള ഏത് സേവന ജീവന മേഘലനോക്കിയാലും ഇത് കാണാവുന്നതാണ്... ഇങ്ങനൊക്കെ ആ‍ണ് നാം.... സാക്ഷര കേരളമേ ...............കാപ്പ്... അല്ല മാപ്പ്,

Thursday, August 20, 2009

നളിനിമാർ ഇടപെടുമ്പോൾ

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ലഗേജുമായി ഞാനും,ശ്രീമതിയും , മകനുമായി പുറത്ത് വരുമ്പോൾ ഞങ്ങളെ കാത്ത് അച്ഛനും, അമ്മയും, മറ്റ് ബന്ധുക്കളും ഉണ്ടയിരുന്നു. ഭാര്യയും മകനും ഇനീ നാട്ടിൽ തന്നെ, അതുകൊണ്ട് ഞങ്ങളുടെ ലഗേജ് അല്പം ഭാരിച്ചതായിരുന്നു, ടാക്സിയിലേയ്ക്ക് സാധനങ്ങൾ ഞങ്ങൾ വേഗം കയറ്റി കാരണം ഇനീ നൂറ്റി അൻപത് കിലോമീറ്റർ താണ്ടിയാലെ വീടെത്തു, സമയം അപ്പോൾ രാത്രി ഒൻപതുമണി, വീട്ടിൽ എത്തുമ്പോൾ ഒരു മണി ആകും എന്ന് ഉറപ്പാണ്, മോനെ ഒരു ടിക്കറ്റ് എടുക്കാമോ? ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി അവിടെ മെല്ലിച്ച ഒരാൾ രൂപം അവർ അല്പം ദൂരെ ആണ് നിന്നിരുന്നത്, ഞാൻ അവർക്ക് അടുത്തേയ്ക്ക് നടന്നു ഇരുട്ടായിരുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ലായിരുന്നു. കേരള സർക്കാരിന്റെ ഭാഗ്യക്കുറിയുമായി നിൽക്കുന്ന ഒരു സ്ത്രി… ഞാൻ അവരെ അമ്മ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു, ഒരു ടിക്കറ്റ് ചിലവാകും എന്ന പ്രതീക്ഷ ആ അമ്മയുടെ കണ്ണിൽ ഞാൻ കണ്ടു, മങ്ങിയ നിലാവെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു ഏകദേശം അറുപത് വയസ്സ് വരുന്ന അവർ എന്റെ നെരേ ടിക്കറ്റ് നീട്ടി, ഞാൻ അതിൽ നിന്നും രണ്ട് ടിക്കറ്റ് എടുത്തു (അമ്പതുരൂപ അണോ അതോ നൂറ് രൂപയുടെ ടിക്കറ്റ് ആണോ എന്ന് ഞാൻ ഓർക്കുന്നില്ല) അവർക്ക് പണം നൽകി. നന്ദി എന്നവണ്ണം ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവർ നടന്നകന്നു, ഞങ്ങൾ വീട്ടിലേയ്ക്കും

ഇത് നാല് മാസം മുൻപ് നെടുംബാശ്ശേരി വിമാനത്താവളത്തിൽ നടന്ന ഒരു സാധാരണ സംഭവം. ആരായിരുന്നു ആ സ്ത്രി എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നെനിക്കറിയാമായിരുന്നു, അവർ ഒരു അഭിമാനി ആണെന്ന്, വീട്ടിലെ ദാരിദ്രംആവാം അവരെ തെരുവിൽ എത്തിച്ചത്, അതുമല്ലെങ്കിൽ അനാഥത്വമാവാം, ഉദ്യോഗസ്ഥരായ മക്കളുടെ സമയക്കുറവാകാം, അതുമല്ലെങ്കിൽ പ്രാണനാഥന്റെ ജീവൻ രക്ഷാ മരുന്നിനുള്ള പണം കണ്ടെത്താനാവാം.അതുമല്ലെങ്കിൽ ഭിക്ഷ എടുക്കാതെ ജീവിക്കണം എന്ന അഭിമാന ബോധമാവാം. ലോട്ടറി എന്നതിന്റെ നിർവചനം ചൂതാട്ടം ആണെങ്കിലും അതിന്റെ പിന്നിൽ ഭാഗ്യം വിൽക്കുന്നവന്റെ കണ്ണീർ കാണാം, അതിജീവനത്തിന്റെ നൊമ്പരങ്ങൾ കണാം, ഞാൻ കണ്ട അമ്മയെ പോലെ നിരവധി അമ്മമാർ വാർദ്ധക്യത്തിന്റെ നോവും പേറി, ചുട്ടുപൊള്ളുന്ന വെയിലത്ത് ഭാഗ്യം വിൽക്കുന്ന നിർഭാഗ്യരായവർ ഉണ്ട് നമുക്ക് ചുറ്റും! രണ്ടുകയ്യുമില്ലാത്ത മുഹമ്മദ്‌മാരും കാലുകൾ ശോഷിച്ച രാഘവന്മാരും, അന്നം തേടുന്നത് കേരള സർക്കാരിന്റെ ഭാഗ്യക്കുറി വിറ്റാണ്.

ഭിക്ഷാടനം വ്യാപാരമാക്കിയ മാന്യന്മാർ, ഈ പട്ടണിപാവങ്ങളുടെ കണ്ണുനീർ പണമാക്കാൻ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചപ്പോൾ അതിന് ഒത്താശചെയ്യാൻ ഉദ്ദ്യോഗസ്ഥപ്രഭുക്കന്മാരും, രാഷ്ട്രീയ ദല്ലാളന്മാരും യാതൊരു ഉളുപ്പുംകാട്ടിയില്ല, ലോട്ടറി നിരോധനത്തിലൂടെ മുപ്പതോളം നിസഹായർ ആണ് ജീവനൊടുക്കിയത്, അന്യസംസ്ഥാന ലോട്ടറികൾ തട്ടിപ്പിന്റെ നൂതന മാർഗ്ഗവുമായാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്, ലോട്ടറി രാജാക്കന്മാരുടെ ഗോഡൌണുകളിൽ സാധാരണക്കാരന്റെ പോക്കറ്റടിക്കാനുള്ള മഷിപുരണ്ട വഞ്ചന വിശ്രമിക്കുന്നു തന്റെ ഇരയെ കാത്ത്. പ്ലേവിൻ പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ പ്രമോട്ട് ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മത്സരിച്ചു. ജനാധിപത്യത്തിന്റെ കാവൽക്കാരായ ജുഡീഷ്യറി കണ്ണുകൾ കെട്ടി ത്രാസിലെ ഭാരം നോക്കി വിധിപറഞ്ഞു. ഗ്രാമങ്ങളിലെ വീട്ടമ്മമാർ പോലും ഒറ്റയക്ക ലോട്ടറിയുടെ ആരാധകരും, കളിക്കാരുമായി.ഈ പേപ്പർ ലോട്ടറികൾ, പല ദരിദ്രകുടുംബത്തിലും പലപ്പോഴും വില്ലനായി ? ആഗ്രഹങ്ങൾ അത്യാർത്തിയായി രൂപം പ്രാപിച്ചപ്പോൾ കേരളത്തിൽ നിന്നും കോടികൾ ആണ് അന്യ സംസ്ഥാനത്തേയ്ക്ക് ഒഴുകിയത്.നൂറ്റിഅൻപത് കോടി രൂപയുടെ വരുമാനം കേരള സർക്കാരിന്റെ ഖ്ജനാവിന് മുതൽ കൂട്ടുന്ന കേരള സർക്കാർ ലോട്ടറി ഒഴികെ മറ്റെല്ലാ ലോട്ടറികളും കേരളത്തിൽ നിർത്തലാക്കേണ്ടതാണ്. എന്തുകൊണ്ട് കേരള സംസ്ഥാന ഭാഗ്യക്കുറി നിലനിൽക്കണം എന്ന് ഞാൻ മുകളിൽ പറഞ്ഞിരുന്നു, പ്രഫഷണൽ കൊള്ളക്കാരായ ഓണലൈൻ ലോട്ടറിക്കരുടെ സംരക്ഷകരായി കത്തിവേഷം കെട്ടുന്നത് ജനങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയുടെ പത്നി ആയത് ജനാധിപത്യത്തിന്റെ വൈരുദ്ധ്യമാവാം

“ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു, സത്യമല്ലാതെ മറ്റൊന്നും ഞാൻ പറയുകയില്ല”
ആർക്കുവേണ്ടി ? പറയു നളിനി!!

Monday, August 17, 2009

ഒരു മരണവും, നാല് പത്രങ്ങളും

ഇന്നത്തെ പത്ര വാർത്ത ആണ് ഈ പോസ്റ്റിന് ആധാരം. അത്ര പ്രാധാന്യമുള്ള വാർത്ത അല്ല എഇതെങ്കിലും ഇവിടെ മരണം എന്ന സത്യം മാത്രമാണ് ഏകസ്വഭാവമായി ഈ വാർത്തയിൽ കാണുന്നത്. മറ്റു വാർത്തകളും വായനക്കാരനിൽ എത്തുന്നത് ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ മുഖ്യധാര പത്ര പ്രവർത്തനം ഏത് രീതിയിൽ എന്നു നോക്കാം ഇന്നത്തെ പത്രത്തിൽ വന്ന ഈ വാർത്ത നോക്കുക

17-08-2009
കേരളകൌമുദി

“തൊടുപുഴ: നഴ്സിനെ ഡ്യൂട്ടി റൂമില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള ഡ്യൂട്ടി റൂമില്‍ ഇടുക്കി മണിയാറന്കു ടി ഒറ്റപ്ളാക്കല്‍ വിജയന്റെ മകള്‍ വിനീത(22)യെയാണ് മരിച്ച നിലയില്‍ കണ്ടത്.
വിനീതയുടെ കൈയില്‍ ഡ്രിപ്പ് ഘടിപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇതുവഴി കുത്തിവച്ച് ജിവനൊടുക്കിയതാകാമെന്നാണ് സംശയം.“

17-08-2009
മാതൃഭൂമി

“തൊടുപുഴ: ഇടുക്കി ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്ക്വ സ്റ്റ് തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.“

17-08-2009
ദീപിക

ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിൽ സ്റ്റഫ് നഴ്സ് ഓപ്പറേഷൻ തീയറ്ററിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് വിതിത പ്രതീഷ് (23) ആണ് മരിച്ചത്. ഇടുക്കി പോലീസ് സംഭവസ്ഥലത്തെത്തി. ജില്ല ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഹിച്ചിരിക്കുകയാണ് “

17-08-2009
മംഗളം

“ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്യൂട്ടി നഴ്‌സ് വിനീത ആണ്‌ മരിച്ചത്‌.“

Saturday, August 8, 2009

കാലം കൈവിട്ട കർണ്ണൻ



മലയാളത്തിന്റെ മഹാ നടൻ കാല യവനികയിൽ മറഞ്ഞു, ആ ചരണങ്ങളിൽ മലയാളം ആശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുന്നു. അക്ഷരങ്ങളേയും, കലയേയും മനുഷ്യനേയും സ്നേഹിച്ച, വാക്കുകളിൽ തളച്ചിടാനാവാത്ത വ്യക്തിത്വമായിരുന്നു മുരളി എന്ന മനുഷ്യൻ.ഒരു നടനെന്ന നിലയിൽ മുരളി സംതൃപ്ത്നായിരുന്നില്ല. അങ്ങനെ പകർന്നാട്ടത്തിൽ ബാക്കിയാക്കിവച്ച ഒരു കഥാപാത്രമാണ് കർണ്ണൻ. “മൃത്യുംഞ്ജയൻ” എന്ന നാടകത്തിലെ കർണ്ണവേഷം കെട്ടാനുള്ളനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി എന്ന മഹാനടൻ. വർഷങ്ങൾക്ക് മുൻപ് ലങ്കാലക്ഷ്മിയിലൂടെ രാവണനെ അവതരിപ്പിച്ച മുരളിയെ കലാകേരളം ഇനിയും മറന്നിട്ടില്ല.
അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കർണ്ണൻ ആയി വേഷമിടുക എന്നത് അതിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം. മലയാള സിനിമ മുരളി എന്ന അതുല്ല്യനടനെ വേണ്ടവിധം ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്. നെയിത്തുകാരനിലെ അപ്പ മേസ്തിരിയും, അമരത്തിലെ കൊച്ചുരാമനും, വെങ്കലവും, ചമയവും, ആധാരവും പുലിജന്മവും ഒക്കെ, ആ അതുല്ല്യനടന്റെ കഴിവ് തളിയിച്ച ചിത്രങ്ങൾ ആയിരുന്നു, അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് വാണിജ്യവൽക്കരണത്തിന്റെ കൈകൾ പൊത്തിയത് ഒരു മഹാമാധ്യമത്തിന്റെ കണ്ണുകളെആണെന്ന്, അത് വിളിച്ചുപറയാൻ ഒരിക്കലും മുരളി മടികാണിച്ചിട്ടുമില്ല. നാടകത്തോടുള്ള ഒടുങ്ങാത്തെ പ്രണയമായിരുന്നു മുരളിക്ക്, വിദേശപര്യടനത്തിന് പോകുമ്പോൾ ഒക്കെ അദ്ദേഹം സമയം കണ്ടെത്തി നാടകം കാണുമായിരുന്നു, മുരളിയുടെ നാടകാസ്വാദനത്തിന് പടിഞ്ഞാറെന്നോ കിഴക്കെന്നോ വ്യത്യാസമില്ലായിരുന്നു. കുഞ്ഞുന്നാളിലെ കേട്ടറിഞ്ഞ കർണ്ണനെ വ്യത്യസ്ഥ ആംഗ്ഗിളുകളിൽ കാണുകയായിരുന്നു മൃത്യുംഞ്ജയൻ എന്ന നാടകത്തിലൂടെ, അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും മുരളി ധാരണയിലെത്തിയിരുന്നു, കെ.പി.എ.സി. ലളിത,പ്രഫസർ അലിയാർ,സുനിൽകുടവട്ടൂർ തുടങ്ങിയവർ തങ്ങളുടെ സമ്മതം അറിയിച്ചിരുന്നതുമാണ്, മുരളിയുടെ ദേഹവിയോഗം മലയാളസഹൃദയർക്ക് നഷ്ടമാക്കിയത് പകർന്നാട്ടത്തിന്റെ മറ്റൊരു ധന്യ മുഹൂർത്തമായിരുന്നു കലയെ സ്നേഹിച്ച് അതിനായി ഭൌതിക നേട്ടങ്ങൾ ഉപേക്ഷിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മുരളി ആ മഹാത്മാവിന് മുന്നിൽ ഒരിക്കൽ കൂടെ ശിരസ് നമിക്കട്ടെ.

Saturday, July 18, 2009

സമുദായങ്ങളോട് CPM പ്രതികാരം ചെയ്യുന്നു.: ചെന്നിത്തല

(വാർത്ത മാതൃഭൂമി)
വിവരദോഷം പറയുന്നവരുടെ പേരിന്റെ കൂടെ നാടിന്റെ പേർ ഇടരുതെന്ന് അപേക്ഷ. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ എന്ന മതിയായിരുന്നു അങ്ങനെ ആയാൽ ആനാട്ടുകാരുടെ തല കുനിയേണ്ടി വരില്ലല്ലോ! ലാവലിൽ ഇരുതലമൂരി ആയതോട് കൂടെ അതിന്റെ പിടിവിട്ടു ഇല്ലെങ്കിൽ തിരിഞ്ഞ് കടിച്ചാലോ ? കെ.പി.സി.സി പ്രസിഡന്റ് ആകുമ്പോൾ എന്തെങ്കിലും ആരോപിക്കണ്ടെ അല്ലെങ്കിൽ “ഹൈക്കമാന്റ് “ എന്തു വിചാരിക്കും.

ഇത്തരം വാർത്തകൾ കാണുമ്പോൾ ചില തമിഴ്നാട് രാഷ്ട്രീയ സംഭവങ്ങൾ ഓർമ്മവരും, 2005 ലെ ജയലളിതയുടെ ഗവണ്മെന്റ് സർക്കാർ ഉദ്ദ്യോഗസ്ഥർ കൂട്ടത്തോടെ പണിമുടക്കിയപ്പോൾ ശക്തമായ തീരുമാനം എടുത്തു ജോലിയിൽ തിരികെ പ്രവേശിക്കാത്തവരെ ജോലിയിൽ നിന്നും പിരിച്ച് വിടുക എന്ന്. അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു, കരുണാ നിധി നയിക്കുന്ന കുടുംബ പാർട്ടി തോറ്റ് തുന്നം പാടി, അടുത്തെങ്ങും കസേരകാണില്ല എന്ന് വിഷമിച്ചിരിക്കുന്ന കാലം, നിനച്ചിരിക്കാതെ കിട്ടിയ ആയുധ്മായിരുന്നു ഈ പിരിച്ച് വിടലും കോലാഹലവും അത് മൂപ്പര് മുതലാക്കി, ഉടൻ തന്നെ പ്രഖ്യാപനവും വന്നു. DMK അധികാരത്തിൽ വന്നാൽ പിരിച്ചു വിട്ടവരെ എല്ലാം തിരിച്ചെടുക്കും.

ഈ ഒറ്റ പ്രഖ്യാപനം ആണ് ജയലളിത തന്റെ ഉത്തരവ് പിൻവലിക്കാൻകാരണം, പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ചൊൽപ്പടിയിൽ ജയലളിതയ്ക്ക് നിൽക്കേണ്ടിയും വന്നു. അതിന്റെപരിണിത ഫലമെന്നോണം അടുത്ത ഇലക്ഷനിൽ DMK അധികാരത്തിൽ വരുകയും ചെയ്തു.സർക്കാർ ജീവനക്കാരുടെ ധാർഷ്ട്യത്തിന് കൊടുക്കേണ്ട ശിക്ഷതന്നെ ആയിരുന്നു അത്.അർഹമായത് നെടി എടുക്കാൻ സമരം ചെയ്യുന്നത് ജനാധിപത്യപരമാണ് എന്നാൽ അനർഹമായത് വോട്ട് ബാങ്ക് എന്ന ഉമ്മാക്കി കാണിച്ച് നേടിഎടുക്കുന്നത് ആധാർമ്മികവും ജനാധിപത്യ വിരുദ്ധവുമാണ്. അതിന് കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിൽ ഒരു പാർട്ടിയും അതിന്റെ സംഘടനാശക്തിയും വിനയോഗിക്കുമ്പോൾ അതിനെ ഏതുതരത്തിൽ നോക്കികാണണം.

കേരളത്തിലെ വിദ്യാഭ്യാസ കൃഷിക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചത് ചെന്നിത്തലയുടെ പാർട്ടിയും അവർനയിച്ച ഗവണ്മെന്റും ആണ്.ഈ സമുദായങ്ങൾ പറയുന്നതു് വിദ്യാഭ്യാസ മേഘല അവരുടെ സേവന മേഘല ആണെന്നാണ്! അതാകാട്ടെ പാരമ്പര്യമായികിട്ടിയതും ഭരണഘടന കനിഞ്ഞ് അനുവധിച്ചിട്ടുള്ളതും ആണ്. കൂണുകൾ പോലെ മുളയ്ക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തെറിയുന്നത് സാധരണക്കാരന്റെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരങ്ങൾ ആണ്, അടച്ച്പൂട്ടൽ നേരിടുന്ന ഗവണ്മെന്റ് വിദ്യാലയങ്ങളെ കുറിച്ച് അറിയാത്തവർ അല്ല രമേശും അദ്ദേഹത്തിന്റെ പാർട്ടിയും. ഇങ്ങനെ ഉള്ള കുഞ്ഞുകുഞ്ഞ് സഹായങൾ ചെയ്തു കൊടുക്കുമ്പോൾ അതിന്റെ പ്രത്യുപകാരമായി ഈ സമുദായ വോട്ടുകൾ തങ്ങളുടെ പേട്ടിയിലാക്കാം എന്ന ഒത്തുതീർപ്പ്. ഇത്തരം അനധികൃത സ്കൂളുകൾ, അധ്യാപകരേയും , വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും ഒരു പോലെ പീഠിപ്പിക്കുന്നു. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യാൻ നീർബന്ധിതരാവുന്ന അദ്യാപകരും, യോഗ്യത ഇല്ലാത്ത അദ്യാപകരിൽ നിന്നും“ അറിവ്“ നേടേണ്ടി വരുന്ന വിധ്യാർത്ഥികളും, വ്യാജപ്രചരണത്തിൽ വീണുപോകുന്ന രക്ഷകർത്താക്കളും, ഈ സമുദായങ്ങളുടെ പണക്കൊതിയുടെ ഇരകൾ ആണ്….. ശ്രീമാൻ രമേശ് താങ്കൾ ഒരു കാര്യം മനസ്സിലാക്കുക, കേരളത്തിലെ സഭകളുടെ ചൊറിച്ചിൽ ആയിരുന്നില്ല ഇടതുപക്ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് അതുകൊണ്ടുതന്നെ CPMനോ LDFനോ ഇത്തരം തരം താണ ഗയിം കളിക്കേണ്ട കാര്യമില്ല. പാതിരിമാരുടെ ആജ്ഞാനുവർത്തികളായിരുന്ന കുഞ്ഞാടുകൾ വിമോചനസമരത്തോടെ ആ പാത ഉപേക്ഷിച്ചിരുന്നു, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകൾ വിലയിരുത്തിയാൽ അത് മനസ്സിലാക്കാം. രമേശിനും കൂട്ടർക്കുമുള്ള വാൾ അരമനയിലെ മൂശയിൽ വിരിയുന്നുണ്ട്…… അന്ന് ഇപ്പോൾ താങ്കൾക്കൊപ്പമുള്ള ചട്ടനും പൊട്ടനും, റൌഡിയുമൊക്കെ ആ പാർട്ടിയിൽ ആയിരിക്കും അത് അത്ര ദൂരെ ആണ് എന്ന് തോന്നുന്നില്ല. സമീപ ഭാവിയിൽ തന്നെ കേരളം ജാതി കച്ചികളുടെ നിയന്ത്രണത്തിൽ ആവും എന്നുതന്നെ കരുതാം.

Thursday, July 2, 2009

ഞാനും കണ്ടുപിടിച്ചേ!!!

എന്താണന്നല്ലെ, കണക്കിലെ ഒരു പുതിയ സൂത്രം, സൂത്രവാക്യം, കുറേ വർഷമായി, പേറ്റന്റ് എടുക്കണോ അതോ പേന എടുക്കണോ എന്നായിരുന്നു ഇതുവരെ ചിന്ത. പിന്നെ ഈ ആഴ്ച്ചയിൽ പ്രത്യേഗിക്ക് “ആവലാതികൾ“ ഒന്നുമില്ലാത്തതിനാൽ പിന്നെ ഇതങ്ങ് പേസ്റ്റാം എന്തിനാ പെന്റിംഗായി വച്ചിരിക്കുന്നത് എന്ന് വിചാരിച്ചു.

വർത്തമാനം കൊണ്ടുദ്ദേശിക്കുന്ന്ത്, “വാർത്തയും, സമൂഹത്തിൽ അതുണ്ടാക്കുന്ന ആകുലതകളും, ആവലാതികളും സന്തോഷങ്ങളും, സങ്കടങ്ങളും ആണല്ലോ. ബൂലോകത്തിൽ കറങ്ങി നടന്നാൽ ഒരു ദിവസം തന്നെ പത്ത് പോസ്റ്റിനുള്ള വക കിട്ടുകയും ചെയ്യും. അങ്ങനെ ഒരു സാഹസത്തിന് ഇറങ്ങണോ എന്ന ചിന്തയാണ്, പ്രസക്തമായ കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക അല്ലെങ്കിൽ അതെ കുറിച്ചെഴുതുക എന്ന നലപാടിലെത്തിയത്. അതും രാഷ്ട്രീയവും, സാമൂഹ്യവുമായവമാത്രം.

എന്താണ് ഈ കണ്ടുപിടുത്തം എന്നല്ലെ, ലാവലിനും, വരദരാചാരിയുടെ തലയും ഒന്നുമല്ല, കണക്കിലെ ചെറിയ സ്വയം പ്രഖ്യാപനങ്ങൾ.ഞാൻ വെറും ഒരു സാധാരണക്കാരൻ,കണക്കിൽ പത്താംതരം വരെ ഉള്ള അറിവേ ഉള്ളു. പക്ഷേ കണക്കിനോട് എനിക്ക് ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. അതിന് കാരണം ഹരിക്കുട്ടൻ നായർ എന്ന ഞങ്ങളുടെ കണക്ക്മാഷ് തന്നെ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണക്കിന് ട്യൂഷൻ വേണം എന്ന ഒരു തോന്നൽ, സാറ് വരുന്നതും നോക്കി വഴി അരുകിൽ കാത്തുനിന്നു, ട്യൂഷന് ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ അതിനെന്താ രാവിലെ തന്നെ എത്തിക്കോ എന്ന് സാറ് പറഞ്ഞപ്പോൾ സന്തോഷം തോന്നി, കാരണം ക്ലാസ്സിൽ മുൻനിരയി ആയിരുന്നു എന്റെ സീറ്റെങ്കിലും പഠിക്കുന്ന കാര്യത്തിൽ പിന്നിലായിരുന്നു സ്ഥാനം. എന്റെ ആകെ ഉള്ള ദൌർബല്ല്യം പുസ്ത്കം തുറക്കില്ല എന്നതായിരുന്നു. അതുതന്നെ ധാരാളമല്ലെ എന്റെ പഠന പുരോഗതിയ്ക്കും.പലപ്പോഴും അദ്യാപകർക്ക് ഞാൻ “പൂജ്യ”നായിട്ടുണ്ട് അവരുടെ പരിഹാസ ചിരിഒന്നും എന്നെ കുലുക്കിയില്ല എന്നത് മറ്റൊരു സത്യം. ഏതായാലും സാറിന്റെ സാമിപ്യം എന്റെ ശീലത്തിന് അല്പം മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കി, അതാവാം ഇന്നത്തെ വലിയ തരക്കേടില്ലാത്ത ജീവിതത്തിന് പിന്നിലെ ശക്തിയും

2003ൽ വീണ്ടും ഒരു ഗൾഫ് പ്രവാസിയായി ഞാൻ കുവൈറ്റിൽ എത്തി. ജീവിക്കാൻ വേണ്ടി മരിക്കാനും തയ്യാറാകുന്ന മലയാളികളിൽ ഒരുവനായി ഞാനും. എങ്ങനെയും ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യം (ചില കാര്യങ്ങളിൽ ജീവിതം “കരി” പിടിക്കും) രുചിയില്ലാത്തെ ഭക്ഷണവും, പന്ത്രണ്ട് മണിക്കൂർ ജോലിയും ദിനചര്യ ആയകാലം, ജോലിതിരക്കിന്റെ ദിനരാത്രങ്ങൾ പിന്നെ സാവധാനം എല്ലാം ശീലമായി, പരിചയമായപ്പോൾ ജോലി “ജോളി” സംഭവമാക്കി മാറ്റാൻ കഴിഞ്ഞു, സഹായിക്കാൻ ഇന്റെർ നെറ്റൂം പിന്നെ യാഹൂമെസ്സഞ്ചറും, പിന്നെ ചാറ്റിന്റെ കാലം, പിന്നെ ഞാൻ സൈബർ സ്വാമി എന്ന ചാറ്റു ബോക്സായി, പല നാടുകളിലെ പലവിധത്തിലെ ആൾക്കാർ പല അഭിരുചിയുള്ളവർ വളരെ രസമായി തോന്നി അന്ന് ബ്ലോഗിനെ പറ്റി അറിയില്ലായിരുന്നു. മലയാളത്തിൽ എങ്ങനെ ടൈപ്പാം എന്നതിനെ പറ്റി ചിന്തിച്ചു. പക്ഷെ അന്നും മലയാളം ട്രാൻസിലേറ്ററിനെ പറ്റി അറിയില്ലായിരുന്നു. ഡെൽഹിയിലുള്ള എന്റെ സുഹൃത്ത് അവനറിയാമായിരുന്നു എങ്കിലും ആ അറിവ് പങ്കുവയ്ക്കാൻ അവൻ തയ്യാറായിരുന്നില്ല, അത് മറ്റൊരു സ്വാർത്ഥതയുടെ കഥ അദ്ദെഹം അന്ന് ഡെൽഹിയിൽ അറിയപ്പെടുന്ന ഒരു “കവി” ആയിരുന്നു വിനോദ് എന്നായിരുന്നു ആ മാന്യ കവിയുടെ പേർ, പിന്നെ കവിയാണെങ്കിൽ നാട്ട്പേർ കൂടെ വാലായി ഇടണമല്ലോ, അല്ലെങ്കിൽ ആ വാലിൽ അവർ അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ ഒരു ദിവസം ഞാൻ ഗൂഗിളി സെർച്ചിയപ്പോൾ വരമൊഴി എന്ന ട്രാൻസിലേറ്ററിനെ പറ്റി അറിയാൻ കഴിഞ്ഞു. പിന്നെ അതിന്റെ ഉടമയായ “സിബു ജോൺ” നെ കുറിച്ച് അറിയാൻ കഴിഞ്ഞതും അദ്ദേഹവുമായുള്ള കത്തുകളിൽ അദ്ദേഹം എന്നെ ബ്ലോഗിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞുതന്നത്. അത് 2006 ൽ അന്ന് സൈബർസ്വാമി എന്ന പേരിൽ ഒരു ബ്ലോഗും തുടങ്ങി പക്ഷേ എങ്ങനെ മലയാളത്തിൽ പോസ്റ്റ് ഇടും എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ ആരോടും ചോദിച്ചുമില്ല, പിന്നെയും ഈ വർത്തമാനം പിറക്കാൻ 2008 ആഗസ്റ്റ് മാസം വരെ സമയമെടുത്തു. ആദ്യം വേർഡ്പ്രസ്സിലും പിന്നീട് സെപ്തംബറിൽ ബ്ലോഗറിലും……

എന്റെ കണ്ടുപിടുത്തം ഒരു മഹാ സംഭവമല്ലെങ്കിലും അതിലേയ്ക്ക് എന്നെ നയിച്ചത് അധികം ജോലിത്തിരക്കില്ലാതിരുന്ന 2005ലെ ഒരു പ്രവർത്തിദിവസമായിരുന്നു. ഓഫീസിൽ ഞാൻ മാത്രം ബാക്കി എല്ലാവരും സൈറ്റിൽ പോകും മിക്കവാറും എല്ലാദിവസവും ഇതു തന്നെ ഞാൻ വർക്ക് ചെയ്യുന്നത് ഡിസൈൻ ഡിപ്പാർട്ട് മെന്റിൽ, ഒറ്റക്കിരുന്ന് വട്ട് പിടിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ആണ് ടേബിളിൽ ഇരുന്ന കാൽകുലേറ്ററിൽ ശ്രദ്ധിക്കുന്നത്, 5 എന്ന അക്കത്തിന്റെ പ്രത്യേഗതകളെ കുറിച്ച് ആലോചിച്ചു, അതിൽ തന്നെ ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കി, 5 ന്റെ ഗുണിതങ്ങളുടെ പ്രത്യേഗതകൾ നോക്കി, 5*5=25, 25*25=625, 35*35=1225, ഇതിൽ അവസാനത്തെ രണ്ടക്കം 25 ആയി വരുന്നു. പിന്നെ 625ൽ 6ഉം, 1225ൽ 12 ഉം അവശേഷിക്കുന്നു ഇതിന് എന്തെങ്കിലും പൊതു സ്വഭാവം ഉണ്ടോ എന്ന തിരച്ചിൽ ആണ് എന്നെ ആ ഗണിതസൂത്രം കണ്ടു പിടിക്കുന്നതിൽ എതിച്ചത്. എന്തായിരുന്നു ആ സൂത്രമെന്നല്ലെ അടുത്ത പോസ്റ്റിൽ പറയാം 1മുതൽ99 വരെ ഉള്ള സംഖ്യകളുടെ സ്ക്വയർ കാണാൻ ഇനീ ആ സംഖ്യകൾ തമ്മിൽ ഗുണിക്കേണ്ടതില്ല ഉദാഹരണം 25ന്റെ സ്ക്വയർ 625 അതായത് 25നെ 25കൊണ്ട് ഗുണിക്കുന്നു , പിന്നെ ചെറിയ ഗുണിക്കലും, കൂട്ടലും ഒക്കെ ഈ കണക്കിലും ഉണ്ടാവും

ഹോ, എന്നാലും എന്നെ സമ്മതിക്കണം……

Sunday, June 21, 2009

ജനാധിപത്യത്തെ വ്യഭിചരിക്കുന്ന, കോൺഗ്രസ്സ്

ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു. എന്ന് ആക്രോശിക്കുന്ന നിയമസഭാ സാമാജികന്മാർ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. അത്തരം ജൽപ്പനങ്ങളുടെ തുടർ വർത്തമാനം ആണ് കോൺഗ്രസ്സ് എന്ന ദേശീയ കക്ഷിക്ക് ഒരു ജാതി സംഘടനയുടെ അന്ത്യശാസനത്തിൽ എത്തിച്ചത്. കുഞ്ഞുഞ്ഞുന്റെയും, ചെന്നിത്തലയുടേയും മുട്ടിടിച്ചു, ഇടിക്കണമല്ലോ, അങ്ങനല്ലെ സംഗതികളുടെ കിടപ്പ്, നാത്തൂന്റെ കണ്ണീർ കാണാൻ ആങ്ങളയെ കുരുതികൊടുക്കാനും തയ്യാറാവുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയ വ്യഭിചാരം അതിന്റെ ശിക്ഷഎന്നോണം ഇത്തരം ശനിപാതങ്ങൾ തലയിൽ പതിക്കുന്നത്, ലോക്സഭാതിരഞ്ഞെടുപ്പ് നിശബ്ദമായ രണ്ടാം വിമോചനസമരം ആണെന്ന് ഉദ്ഘോഷിക്കാൻ യാതൊരു ഉളുപ്പിമില്ലായിരുന്നു ഉഞ്ഞൂഞ്ഞിന്, സാമുതായിക സംഘടനകളുടെ കാൽനക്കാൻ നടക്കുന്ന അല്പ്ന്മാർകിട്ടാവുന്ന മിനിമം ഡോസ് ആണ് സുകുമാരൻ നായരും, പണിക്കർ സാറും നൽകിയത്. തമിഴ്നാട്ടിൽ പയറ്റിത്തെളിഞ്ഞ ജാതികച്ചി കളി കേരളത്തിലും പിറവി എടുക്കുന്നത് കാണുമ്പോൾ ജനാധിപത്യ കേരളം പാതാളം വരെ താഴുന്നു. നായരുടെ വോട്ട് കാണിച്ച് ഉമ്മാക്കി കാണിക്കുന്ന, പണിക്കർ സാറും, ഈഴവനെ തോളിലേറ്റി എത്തുന്ന നടേശൻ ചേട്ടനും, കുഞ്ഞാടുകളെ കോർത്തിണക്കി വിമോചന സമരാഭാസത്തിന് മുതിരുന്ന പാതിരിപടയും ജാതികച്ചിയുടെ നൂതന ഭാവങ്ങൾ തന്നെ. മുഹമ്മദീയൻ പിന്നെ പല തട്ടിലാണ്, അവരും സമ്മർദ്ധ രാഷ്ട്രീയത്തിന് കൊടിപിടിക്കുന്നു.
ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത്, ഒരു ജാതി സംഘടന ആവുക ആ പാർട്ടിയുടെ മന്ത്രി ആരാകണം എന്ന് നിശ്ചയിക്കുന്നത് ഒരു ജാതി സംഘടനയുടെ ജനറൽ ബോർഡ് ആവുക, അല്ലെങ്കിൽ അരമനയിൽ തീരുമാനം എടുക്കപ്പെടുക ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ശ്ലാഖനീയമോ ?
ഓരോ പാർട്ടിയേയും അവരുടെ പ്രധിനിത്യം എങ്ങനെ കാണുന്നു എന്ന വിലയിരുത്തലും നടുക്കം ഉളവാക്കുന്നതാണ്. എൽ.ഡി.എഫ്.-ൽ 6 നായർ മന്ത്രിമാർ ? എന്നാണ് എൻ.എസ്.എസ് ന്റെ കണ്ടെത്തൽ, ഡെൽഹിക്കാരനായ ശശിതരൂർ എന്ന നായർ ഇറക്കുമതി ചെയ്ത നായർ ആണത്രെ ! അത് ചങ്ങനാശ്ശേരിയിലെ തമ്പുരാക്കന്മാർക്ക് സ്വീകാര്യമല്ലത്രെ. ഇനി എന്താണാവോ ഒത്തുതീർപ്പ് ഫോർമുല ? ഒരു റീ ഇലക്ഷൻ, നായർ പ്രാതിനിത്യം കൂട്ടിക്കൊണ്ടോ മറ്റോ, പറയാൻ പറ്റില്ല ഭരിക്കുന്നത് കോൺഗ്രസ്സല്ലെ, എന്തും ചെയ്യാൻ മടിക്കാത്ത ആധർശ ധീരന്മാർ.
അല്പം ഭയത്തോടും, ഒപ്പം അത്ഭുതത്തോടും കണുന്ന കാര്യം ഈ നായന്മാർ ആയിട്ടുള്ള മന്ത്രി മാരെ കിട്ടിയാൽ എൻ.എസ്.എസ് എന്ത് നീക്കമായിരിക്കും ചെയ്യുക ഈ പോസ്റ്റിലെ ആദ്യ വാചകം ഇത് പറഞ്ഞത് മുൻ മന്ത്രിയും, കേരളകോൺഗ്രസ്സ് ബി വിഭാഗം തലവനുമായ ബാലകൃഷ്ണ പിള്ളയാണ് മറ്റൊരു ബല്ല്യ നായര്. ശ്രീ. പണിക്കരുടേയും, രാമൻ നായരുടേയും ഈ കസേര പ്രേമം കാണുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ നായർ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംശയിക്കേണ്ടി വരുന്നു, അവിഹിത മാർഗ്ഗത്തിലൂടെ നായർ സമുദായത്തിന്റെ സ്ഥാപനങ്ങൾക്കോ നായർ ആയിട്ടുള്ള വ്യക്തികൾക്കോ സ്വജന പക്ഷാപാതം എന്ന ജനാധിപത്യത്തിൽ അനുവദനീയമല്ലാത്ത, സത്യപ്രതിജ്ഞാ ലംങ്കനത്തിന്റെ കറുത്ത പിൻപറ്റ് കഥകൾ പുറത്തുവരാനുണ്ടോ എന്നതാണ്. ഈ സംശയത്തിന് കാരണം ഈ ആവശ്യം ഉന്നയിച്ചത് മറ്റ് ജാതി മത സ്ഥാപനങ്ങളും രംഗത്ത് ഉണ്ട് എന്നതാണ് ശർക്കരക്കുടമല്ലെ തരം കിട്ടിയാൽ ഇറങ്ങി ഇരുന്നു നക്കാം എന്ന് കരുതിയിരിക്കാം….

Tuesday, June 16, 2009

ഇടതുപക്ഷത്തിന്റെ ദോഷങ്ങൾ സംഗീതിന്റെ കാഴ്ച്ചപ്പാടും അതുയർത്തുന്ന ചോദ്യങ്ങളും.

സത “എഴുതുന്ന” കാര്യങ്ങളെ പ്രതിരോധിക്കുക എന്ന ദൌത്യം ഒന്നും ആരും ഏൽപ്പിച്ചിട്ടില്ല എങ്കിലും, കമ്മ്യൂണിസ്റ്റ് ചിന്തകൾ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാത്തതാണ് എന്ന് ഞാൻ വിശ്വസിക്കുന്നതു കൊണ്ട് ഇത്തരം ആക്ഷേപങ്ങളെ കണ്ടില്ല എന്ന് നടിക്കാനാവുന്നില്ല. ഇടതുചിന്താഗതിയിലെ കുഴപ്പങ്ങൾ, അത് കുഴപ്പങ്ങൾ ആണെങ്കിൽ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. ഇതിന് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്, ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.

1.അമിത രാഷ്ട്രീയവല്ക്കരണം

ഇവിടെ സത കാടടച്ച് വെടിവയ്ക്കുക എന്ന തന്ത്രമാണ് ഉപയൊഗിച്ചത് അല്ലെങ്കിൽ ഈ വിഷയത്തിലുള്ള തന്റെ അറിവില്ലായ്മ മൂടിവയ്ക്കാൻ നോക്കുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേരളത്തിലെ ഏതൊക്കെ സംഭവങ്ങൾ, “അമിത” രാഷ്ട്രീയ വൽക്കരണത്തിന് ഇര ആയിട്ടുണ്ട്, എന്നുകൂടെ പറയാൻ താങ്കൾ ബാധ്യസ്ഥനാണ്.
കൂത്തുപറമ്പ് വെടിവയ്പ്പ്. ?
മാറാട് കലാപങ്ങൾ,?
സ്വാശ്രയപ്രശ്നം ?
പാമോയിൽ കേസ്.
കശുവണ്ടിക്കേസ്,
ബാലകൃഷ്ണപിള്ളയ്ക്കും ടി.എം ജേക്കബിനും എതിരെ ഉള്ള കേസ്സുകൾ.
ഇങ്ങനെ ഉദാഹരണ സഹിതം പറയുക അല്ലാതെ, ബാറ്റൺ ബോസ്സ് നോവൽ എഴുതുന്നതു പോലെ അവരുത് ആക്ഷേപങ്ങൾ, താങ്കളുടെ തുടർന്നുള്ള ലേഖനങ്ങളിൽ ഇത്തരം പോരായ്മകൾ നികത്തും എന്ന് കരുതുന്നു.
ഉദാഹരണത്തിന് ഒരു ക്രിസ്ത്യന്‍-മുസ്ലിം പള്ളി അക്ക്രമിക്കപ്പെട്ടാല്‍ ഉടന്‍ അത് ഹിന്ദുക്കള്‍ ആണെന്ന് വരുത്തി തീർക്കാൻ‍ ശ്രമിക്കുന്നു……
ഏതാണ് ഈ പള്ളിയും സംഭവും ?
വ്യക്തികള്‍ തമ്മിലുള്ള കലഹങ്ങള്‍ പോലും രാഷ്ട്രീയതിലോട്ടു വലിച്ചിഴച്ചു കീറിമുറിക്കും
“ഗുരു“ സിനിമ കണ്ടിട്ട് ഇതാണ് മാറാട് കലാപം എന്ന് സത ധരിച്ചുവച്ചിരിക്കുന്നത് പോലെ തോന്നുന്നു!?
ഒരു കോളേജില്‍ ഒരു പരിഷ്കരണം ഏർപ്പെടുത്തിയാല്‍ അതിനെ തെരുവിലോട്ടു വലിച്ചിഴക്കുന്ന രീതി, വ്യക്തികളെ, ഉദ്യോഗസ്ഥരെ അവഹേളിക്കുക തുടെങ്ങിയവ…..
യോഗ്യരല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രശ്നമാകുമ്പോൾ കോടതിയിൽ നേരിട്ടോ എന്ന് വിദ്യാർത്ഥികളെ ഉപദേശിക്കുന്ന പുഷ്പഗിരിപോലുള്ള കോളേജുകളിലെ പരിഷ്ക്കരണമാണോ സത ഉദ്ദേശിച്ചത് ?!!!
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രസക്തമായ സംഭവ വികാസങ്ങളിൽ പാർട്ടി എടുത്തിട്ടുള്ള നിലപാടുകൾ താങ്കളുടെ “അമിത” പ്രയോഗത്തിന്റെ ശ്രേണിയിൽ വരും എന്ന് ഞാൻ കരുതുന്നില്ല. തെറ്റായ നിലപാടുകൾ സ്വീകരിച്ചപ്പോൾ ഒക്കെതന്നെ അതിനെ ശക്തമായ ഭാഷയിൽ എതിർത്തിട്ടുമുണ്ട്. താങ്കളുടെ ആരോപണത്തിൽ ഒരു അവ്യക്തത ഉള്ളതിനാൽ വിശധീകരിക്കുക പ്രയാസമാണ്.

2.സ്വന്തം ആശയങ്ങള്‍ മാത്രമാണ് ശരി എന്നു കടും പിടുത്തം (സെമിടിക്‌ മതങ്ങളിലെ രീതി)

ഒരു പ്രശ്നത്തിന് പല പരിഹാരങ്ങള്‍ ഉണ്ടെന്നിരിക്കെ, തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് മാത്രമാണ് പോംവഴി എന്നു കരുതുകയും പ്രശ്നപരിഹാരത്തിന് മറ്റു വഴികള്‍ തേടുന്നവരെ അവഹേളിക്കുകയും ചെയ്യുന്നു……


ഇതിലും സത എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് വ്യക്തമാക്കുക. ഇടതു ചിന്താഗതിയിൽ വഴിമുട്ടിയ ആ ആശയം ഇവിടെ ഉദാഹരണ സഹിതം പറയുക എന്നിട്ടാവാം പ്രതികരണം. സമരത്തിന്റെ രീതി ആണെങ്കിൽ ചില സമര മുറകളിൽ വിയോജിപ്പുണ്ട്, അത് സംഘപരിവാർ നടത്തിയാലും, സി.പി.എം ആയാലൂം ആര് നടത്തിയാലും അങ്ങനെ തന്നെ തുടരും. പൊതുമുതൽ നശിപ്പിക്കുന്ന സമരങ്ങൾ, പൊതുജനത്തിന്റെ നേരെ അക്രമം കാട്ടുന്ന സമരമുറകൾ എന്നിവ ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിലും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലും അംഗീകരിക്കുന്നില്ല..

പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ചിന്തിയ്ക്കാന്‍ വിമുഖത കാണിക്കുന്നു………………..

ഇതും താങ്കൾ ആരുടേയൊ രാഷ്ട്രീയ വാക്കുകൾ കടമെടുത്തതാണ്. വികസനം എന്നത് സ്വന്തം വീട് വികസിക്കണം എന്ന സ്വാർത്ഥതയിൽ നിന്നും ഉടലെടുക്കുന്നതാകരുത്. അതിൽ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ സമഗ്രവികസനമാവണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പാർട്ടി ചിന്തിക്കുന്നില്ല എന്ന് താങ്കൾക്ക് എങ്ങനെ വിലയിരുത്താൻ കഴിഞ്ഞു, ?? കൊയ്ത്തെന്ത്രവും, കമ്പ്യൂട്ടർ വൽക്കരണവും ആണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ ഉൾക്കാഴ്ച്ചയില്ലാതെ സംസാരിക്കുന്നു എന്ന് വിചാരിക്കേണ്ടിവരും. ഇതിൽ എന്റെ അഭിപ്രായം ഇവിടെ എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട് വായിക്കുക. അതല്ല സ്മാർട്ട് സിറ്റി ആണ് ഉദ്ദേശ്ശിക്കുന്നതെങ്കിൽ രണ്ട് കാലഘട്ടത്തിലും ഏർപ്പെട്ട കരാറിന്റെ ഡീറ്റയിത്സ് പരിശോദിച്ച് വിലയിരുത്തുക എന്നിട്ട് കമന്റ്!

3.ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഏത് അധാര്മ്മി ക മാര്ഗറങ്ങളും ഉപയോഗിക്കുന്ന
(സി പി എം ഇതെല്ലാം ചെയ്യുന്നു എന്നു തെറ്റിദ്ധരിക്കരുതേ..). ഓരോ ഇടതു പ്രസ്ഥാനവും അവരുടെ തീവ്രതക്കനുസരിച്ചു ഇതില്‍ ഓരോന്ന് ചൂസ് ചെയ്യുന്നു….


ഉത്തരവും താങ്കൾ തന്നെ പറഞ്ഞ്തിനാൽ, എനിക്ക് ഒരു ചോദ്യം മാത്രമേ ഇതിലുള്ളു. അതായത് അർ.എസ്സ്.എസ്സ് ഉം, സംഘപരിവാരികളും,ശിവസേനയും.ബി.ജെ.പി യും ബജ്രംഗ്ദളും ഒക്കെ എന്നാണ് ഇടതുപക്ഷ പ്രസ്ഥാനമായത് ? താങ്കൾ വിവരിച്ച മഹത് കർമ്മങ്ങൾ ഒന്നിലേറെ തവണ പരീക്ഷിക്കാത്ത ഏതെങ്കിലും പ്രസ്ഥാനം ഉണ്ടോ മുകളിൽ പറഞ്ഞ പേരുകളിൽ, ഉദാഹരണം വേണോ. പിതൃത്വംസഹിതം പറയാം
മണ്ണിന്മക്കൾ വാദം-ശിവസേന ബാൽതാക്കറെ
ഉത്തരേന്ത്യക്കാർക്കേതിരെ ഉള്ള പ്രാദേശികവാദത്തിന്റെ അക്രമം- നവനിർമ്മാൺസേന രാജ് താക്കറെ
ഒറീസ്സ കലാപം- ബി.ജേ.പി യുടെ സകല അലമ്പ് സപ്പോർട്ടർമാരും (മുകളിൽ പറഞ്ഞ സകല പാർട്ടികളും സംഘടനകളും)
ഗുജറാത്ത് കലാപം- മുകളിൽ പറഞ്ഞതുതന്നെ.
ബാബറി മസ്ജിത് പൊളിച്ചതിന്റെ അനുബന്ധകലാപം –മുകളിൽ പറഞ്ഞത്തന്നെ
ഇന്നലെ വരെ ഉള്ള കാര്യങ്ങൾ പരതിയാൽ കൂടെ എഴുതാൻ പേനഉന്തികളെ വയ്ക്കെണ്ടിവരും. ഞാൻ ഈ ചൂണ്ടിക്കാണിച്ചവയിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കാര്യകാരണ സഹിതം എഴുതുക നമുക്ക് അതേകുറിച്ച് പഠിക്കാം

സ്വന്തമായി മറ്റുള്ളവരുടെ ആശയങ്ങള്ക്ക്് നിര്വ്വ ചനങ്ങള്‍ നല്കിപ അപകീര്ത്തിമപ്പെടുത്തുന്നു.. അങ്ങനെ കുല്സി്തമായി ലേബല്‍ നല്കു്ന്നു…………………

ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കുഴപ്പമല്ല. താങ്കൾ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ പോരായമയാണ് അല്ലെങ്കിൽ സങ്കുചിത കാഴ്ച്ചപാടാണ് ഉദാഹരണം ബാബറി മസ്ജിത്- രാമക്ഷേത്ര വിവാദം…. ഏതെങ്കിലും കാലത്ത് ആർക്കെങ്കിലും അനുകൂലിക്കാവുന്നവ ആണോ പരിവാരികൾ ഉൾപ്പെടുന്ന “പുതിയ കാലഘട്ടത്തിലെ മാറ്റങ്ങള്ക്ക നുസരിച്ച്“ ചിന്തിക്കുന്നവർ കാട്ടിക്കൂട്ടുന്നത്. എൽ.കെ അദ്വാനി എന്തുകൊണ്ട് രാമനെ ഉപേക്ഷിച്ചു? , ഉത്തരം വ്യക്തമല്ലെ മൂല്ല്യശോഷണം വന്ന ചിന്തകൾ തന്നെ എന്ന തിരിച്ചറിവ് കൊണ്ടാണെന്ന്. ഭഗവ്ത് ഗീത സത വായിച്ചിട്ടുണ്ടോ ? ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞ വരികൾ ഓർക്കുക. വായിച്ചിട്ടില്ല എങ്കിൽ ലിങ്ക് തരാം..
സോഷ്യലിസ്സം എന്ന അന്തിമ അവസ്ഥയിലേയ്ക്കാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രയാണം, വാക്കിനെ വാക്കുകൊണ്ടും, ആയുധത്തെ ആയുധം കൊണ്ടും എതിർത്തതാണ് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം. സൊഷ്യലിസ്സം എന്നത് ലോകത്തിൽ ഇതുവരെ പൂർണ്ണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നാണ് സോവൈറ്റ് റെഷ്യയും, ചൈനയും,ക്യൂബയുമൊക്കെ അതിൽ ഏറെ മുന്നേറുകയും ചെയ്തു. ഹൈന്ദവ ചിന്താധാര ശ്രേഷ്ടമാണ് എന്ന് ഉയർത്തികാട്ടുന്ന താങ്കൾ ധർമ്മ അധർമ്മത്തെ ഏത് തുലാസ്സിൽ തൂക്കുന്നു ? ഗുരുവിന്റെ നെഞ്ചിൻ കൂട് തകർക്കാൻ അർജ്ജുനനെ ഏത് ധർമ്മം അനുവദിച്ചു, ഗുരുപുത്രൻ വധിക്കപ്പെട്ടു എന്ന് പറയാൻ യുധിഷ്ടിരൻ അധർമ്മി ആയിരുന്നോ ? സത, സാഹചര്യങ്ങൾ ആണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുന്നത്. ചിലപ്പോൾ ചില അധർമ്മങ്ങളിലൂടെ ധർമ്മത്തെ പുസ്ഥാപിക്കാനാവു. “….ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി, യുഗേ യുഗേ “ ഇത് രാമാന്ദസാഗർ കൂലി എഴുത്തുകാരെ കൊണ്ട് എഴുതിച്ചതല്ല എന്ന് മനസ്സിലാക്കുക.

4.ഈ ആശയങ്ങളുടെ മറ്റൊരു രീതി തീവ്രവാദം ആണ്
അതെ, ഈ ആശയങ്ങള്‍ തീവ്രമായി, പല വ്യക്തികളും,…….


ഉണ്ടാവാം ഇല്ല എന്ന് പറയുന്നില്ല, പ്ക്ഷേ തീവ്രവാദത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതോ, പൊക്കിപ്പറയുന്നതോ സി.പി.എം ന്റെ നയമല്ല അങ്ങനായിരുന്നെങ്കിൽ വെള്ളത്തൂവൽ സ്റ്റീഫൻ കൊല്ലപ്പെടുകയില്ലായിരുന്നു, കേരളത്തിലെ നക്സ്സൽ പ്രസ്ഥാനത്തെ ഏതെങ്കിലും തരത്തിൽ സഹായിക്കൻ പാർട്ടി ശ്രിച്ചിട്ടില്ല ശ്രമിക്കുകയുമില്ല. കെ.വേണുവുനോടും, ശ്രീമതി അജിതയോടുമൊക്കെ ഇതെ കുറിച്ച് താങ്കൾക്ക് ചോദിച്ചറിയാവുന്നതാണ്. നാല് ജ്ന്മിമാരുടെ തലയറുത്താൽ സൊഷ്യലിസ്സം വന്നു എന്ന് ധരിക്കാനും മാത്രം അല്പന്മാരല്ല സി.പി.എം ലെ പ്രവർത്തകർ.
അധികാരം പിടിച്ചെടുക്കല്‍,…….. സത പറഞ്ഞതിലെ ഈ ഒരുകാര്യം കാലത്തിന്റെ അനിവാര്യതയാണ്, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ ഒക്കെ നടത്തപ്പെട്ടത് ഈ പിടിച്ചെടുക്കലിനും, അതിനുശേഷമുള്ള പൊളിച്ചടുക്കലിനും വേണ്ടി ആരിരുന്നു. ഈ വിപ്ലവങ്ങൾ നടന്ന കാലഘട്ടത്തെക്കുറിച്ച് വായിച്ചാൽ, ലെനിൻ, സ്റ്റാലിൻ, ഫിദറൽ കാസ്ട്രോ, ചെഗുവേര, മാവോ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ, സായുധ അട്ടിമറിയിലൂടെ ആണ് അവിടൊക്കെ കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഗുണദോഷവശങ്ങളെ ഇവിടെ പ്രതിപാതിക്കാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല.ലോകത്ത് എന്നും നിലനിന്നിരുന്ന നിലനിൽക്കുന്ന രാഷ്ട്രതന്ത്രമെ ഇതിനും പിന്നിലുള്ളു.

5.ജനാധിപത്യത്തില്‍ അധിഷ്ടിതം അല്ല - ഏകാധിപത്യ പ്രവണത
നിയമം കയ്യിലെടുക്കുക,………


നിയമം കയ്യിലെടുക്കുന്നത് അനാശാസ്യമാണ്. അത് ആരു ചെയ്താലും.ഹെൽമറ്റ് വേട്ടയ്ക്ക്പോകുന്ന പോലീസ്കാരന്റെ തലയിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ അത് നിയമലങ്കനം അല്ലെ സത ? ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെങ്കിൽ അതിന് ചില നിയമ നടപടികളൊക്കെ ഉണ്ട് അത് പാലിക്കപ്പെടാത്തപ്പോൾ അത് നിയം ലംങ്കനമല്ലെ സത ? കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ശാരിരികമായോ മാനസികമായോ പീഠിപ്പിക്കാൻ പോലീസ്സിന് എന്ത് അവകാശമാണുള്ളത്, അങ്ങനെ ചെയ്താൽ അത് നിയമലങ്കനമല്ലെ സത? ഈ നിയമ ലങ്കനം തന്നെ അല്ലെ നിയമം കയ്യിലെടുക്കുക എന്ന് പറയുന്നതും, അതോ അത് വേറേ “സാധനം” വല്ലതുമാണോ, സഖാക്കൾ എവിടെ എങ്കിലും നിയമം ലങ്കിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ നിരന്തരമായ നിയമനിഷേധത്തിന്റെ മുഖമുണ്ടായിരിക്കും. കുറച്ച് കാലം സത പിന്നോട്ട് നടന്നാൽ ഇത് കാണാൻ കഴിയും വ്യക്തമായി, കരിവള്ളൂരിലും, വയലാറിലും ഒക്കെ. പോലീസ്സ്റ്റേഷൻ ആക്രമിച്ചു എന്നൊക്കെ പറയുന്നത് മനോരമയുടെ ജേർണലിസ്സം അല്ലെ മാഷെ അതൊക്കെ വിട്ടുകള. തല്ലിയാൽ തിരിച്ച് തല്ലുക എന്നത് സതയുടെ ഭാഷയിൽ പറഞ്ഞാൽ “സ്വാഭാവിക പ്രതികരണമല്ലെ” RSS ന് ഒരു പ്രതികരണവും CPM ന്വേറൊരു പ്രതികരണവും, അതിൽ ഒരു അയുക്തികതയില്ലെ സത, സംയമനം പാലിക്കുന്നിടത്ത് എന്നും CPM സംയമനം പാലിച്ചിട്ടുണ്ട് അത് തുടരുകയും ചെയ്യും. ഗുണ്ടായിസം ആണെന്നും ഏകാതിപത്യപരമാണെന്നും ചുമ്മാതങ്ങ് പറയല്ലെ മാഷെ അതും ഈ കാലത്ത്.

6.സാധാരണ ജനത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു

ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള ഇന്ത്യയിലെ പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.പിന്നെ സതയുട “അവലോകനം“ എനിക്ക് പിടിച്ചു. അടിമത്തത്തിലാണല്ലോ വ്യക്തി സ്വാതന്ത്രം ഹനിക്കപ്പെടുന്നത്, ഏഷ്യൻ രാജയങ്ങളിൽ ഏറ്റവും അധികം പണം വിദേശത്ത് ജോലിചെയ്ത് സമ്പാദിച്ചത് ചൈനാക്കാർ ആണ് അതിന് ശേഷം, ഇന്ത്യ. കൃത്യമായ് കണക്ക് തരാൻ ഇപ്പോൾ മാർഗ്ഗമില്ല എതെങ്കിലും ലിങ്ക് കിട്ടിയാൽ തരാം. കുറേ അടിമികളെ പണംസമ്പാതിക്കാൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നിന്നും കയറ്റി അയച്ചു എന്നാണോ സത പറഞ്ഞവരുന്നത് ? സത, ഉത്തര കൊറിയക്കാരെ മിഡിൽ ഈസ്റ്റിൽ കണ്ടിട്ടില്ലെ ? ഇല്ലെങ്കിൽ വാ. കുവൈറ്റിൽ ഞാൻ കാട്ടിത്തരം ആയിരങ്ങളെ. ചൈനയിലും ഉത്തരകൊറിയയിലും സ്വർഗ്ഗമാണ് എന്ന് ഞാൻ ധരിച്ച് വച്ചിട്ടില്ല. ആ സ്വർഗ്ഗത്തിലെത്താൻ അവർ കുറെ ഏറെ ശ്രമിക്കേണ്ടതുണ്ട്…… മനുഷ്യാവകാശ ലങ്കനങ്ങൾ ഉണ്ടാകാം, ഞാൻ ചൈനയെ കുറിച്ച് അഗാധമായി പഠിച്ചിട്ടില്ല (സമയക്കുറവ്, കഞ്ഞികുടിച്ച് പോകേണ്ടെ മാഷെ) അതുകൊണ്ടുതന്നെ അത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നില്ല.

7.ദൈവവിശ്വാസങ്ങളെ പുശ്ചിക്കുന്നു, അവയ്ക്കെതിരെ പ്രവര്ത്തിവക്കുന്നു

പുച്ഛിക്കേണ്ട വിശ്വാസങ്ങളെ ( അന്ധവിശ്വാസങ്ങളെ) പുച്ഛിക്കുകയല്ലെ നിർവ്വാഹമുള്ളു. വരാഹ അവതാരത്തെക്കുറിച്ച് സത കേട്ടിട്ടില്ലെ. വെള്ളത്തിനടിയിൽ ഒളിപ്പിച്ച ഭൂമിയെ മഹാവിഷ്ണു വരാഹ അവതാരത്തിലൂടെ വീണ്ടെടുത്ത കഥ. അന്ന് ആ കഥ മെനഞ്ഞവനറിയില്ലായിരുന്നു വെള്ളം എന്നത് ഭൂമിയിൽ നിന്നും വേറിട്ട അവസ്ഥ അല്ല എന്ന്. സത ഈ കഥയെ കേമത്തരം എന്ന് വിശേഷിപ്പിക്കുമോ ? ആറുദിവസം കൊണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കി പിന്നെ ഏഴാം ദിവസമായ വെള്ളിയാഴ്ച്ച വിശ്രമിച്ചെന്നും, അങ്ങനല്ല ഞാന്യറാഴ്ച്ചയാണ് പ്രപഞ്ചശില്പി വിശ്രമിച്ചതെന്നും സ്ഥാപിക്കുമ്പോൾ , ഇത്തരം കാര്യങ്ങളെ ആണ് പുച്ഛിക്കുന്നത്.പിന്നെ സത പറഞ്ഞ കാര്യത്തിൽ സഖാവ് ന്യൂട്ടൺ :) പറഞ്ഞതുപോലെ ഏതൊരു പ്രവർത്തിക്കും തുല്ല്ല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും, മനസ്സിലായിക്കാണും എന്ന് കരുതുന്നു ഇല്ലെങ്കിൽ മാർ പവ്വത്തിൽ തിരുമേനിയോട് ചോദിക്കുക :)

8. അവ കാലഹരണപ്പെട്ടിരിക്കുന്നു

കമ്മ്യൂണിസം ആണോ ഈ “അവ”. സത, ദാരിദ്രത്തിന്റെ സന്തതിയാണ് കമ്മ്യൂണിസം, ദാരിദ്രം ഇല്ലാതാക്കുക അതാണ് സോഷ്യലിസ്സം ചെയ്യുന്നത്. ദാരിദ്രം ഉള്ളകാലത്തോളം കമ്മ്യൂണിസ്സം നിലനിൽക്കും. അല്ലാതെ കമ്മ്യൂണിസത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതല്ല ദാരിദ്ര്യം. അങ്ങനെ ഒരു വിവക്ഷ വലതുപക്ഷമാധ്യമങ്ങളിൽ കൂലി എഴുത്തുകാർ വിളമ്പുന്നത് കണ്ടിട്ടുണ്ട്. പിന്നെ സമരമുറകളെപറ്റി മുകളിൽ പറഞ്ഞിട്ടുണ്ട്. സത നോർത്ത് ഇന്ത്യയിൽ ബീഹാറിൽ പോയിട്ടുണ്ടോ ? അല്ലെങ്കിൽ യു.പി. ഹരിയാന എന്നിവിടങ്ങളിൽ പോയിട്ടുണ്ടോ ? യു.പി യിലെ ജിൻഡൽ പോലുള്ള കമ്പനിയിൽ മുതാലാളിയോട് കൂലി കൂടുതൽ ചോദിച്ചാൽ, അടുത്തദിവസം അവൻ ഭൂമിക്ക് മുകളിൽ ഉണ്ടാവില്ല, കർഷകത്തൊഴിലാളി കൂലി കൂട്ടി ചോദിച്ചാൽ അവന്റെ കുടിൽ തീവയ്ക്കുന്ന രൺവീർ സേനയും നിലനിൽക്കുമ്പോൾ ഈ പ്രത്യയശാസ്ത്രം എങ്ങനെ കാലഹരണപ്പെടും സത, ദളിത് വിദ്യാർത്ഥികൾ സവർണ്ണ വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്ന നാട്ടിൽ ഈ പ്രസ്ഥാനം തകരില്ല. (നക്സൽ സംഘടനകളുടെ പ്രവർത്തനത്തെ അംഗീകരിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ല) ഇങ്ങ് കേരളത്തിൽ ആദിവാസി സ്ത്രീകളെ കുടിവെള്ളം എടുക്കാൻ അനുവധിക്കാതിരിക്കുന്ന സവർണ്ണ മാടമ്പിമാർ ഉള്ള കാലം ഈ പ്രസ്ഥാനം നിലനിൽക്കും, നിലനിൽക്കണം. തന്റെ മതമാണ് ഏറ്റവും പ്രസ്ക്തമെന്ന് പറയുകയും അതിന്റെ നിലനിൽപ്പിനായി മനുഷ്യനെ നിഷ്ക്കരുണം കൊല്ലാൻ മടിക്കാത്ത ജാതിമതകോമരങ്ങൾ ഉള്ള കാലത്തോളം ഈ പ്രത്യയ ശാസ്ത്രം നിലനിൽക്കും. പണമുള്ളവനായി വാദിക്കാൻ ആയിരം നാവുണ്ടാകും, നാവില്ലാത്ത അടിയാനും കുടിയാനും ആദിവാസിക്കും ദളിതനും, പിന്നോക്കക്കാരനും നാവ്കൊടുക്കുന്നതാണ് ഈ പ്രത്യയ ശാസ്ത്രം. നേരറിയുന്നവർ എന്നും ഇതിന്റെ സഹയാത്രികരായിരിക്കും. സരോജനി നഗറിൽ ബോംബ് പൊട്ടിയപ്പോൾ ഇവിടുത്തെ ഇസ്ലാം വിചാരക്കാർ പറഞ്ഞു അവർ “ഇസ്ലാം നാമധാരികൾ” ആണെന്ന്, മലെഗാവിൽ പൊട്ടിയപ്പോ ഹിന്ദുവിചാരക്കാർ പറയുന്നു അവർ “ഹിന്ദു നാമധാരികൾ “ ആണ് ഞങ്ങൾക്കിതിൽ പങ്കില്ല……. ഇത്തരം വിഷങ്ങൾക്കെതിരെ അവരുടെ പ്രചരണങ്ങൾതിരെ ആണ് ഇടതുപക്ഷം.ഇത് എന്നും ജനപക്ഷത്താണ്.
സുഹൃത്തേ, ചരിത്രമറിയാതെ വെളിപാടിറക്കരുത്.സ്വാതന്ത്ര സമരത്തിന് മുൻപും പിൻപും ഇവിടെ ന്യൂനപക്ഷ ഭൂരിപക്ഷ ലഹളകൾ ഉണ്ടായാത് CPM ന്റെ ന്യൂനപക്ഷ പ്രീണനം കൊണ്ടായിരുന്നോ. ഇന്ത്യയെ രണ്ടാക്കിയതിൽ RSSന് യാതൊരു പങ്കുമില്ലെ ? സവർക്കർ ഐക്യ ഭാരതത്തിനായി നിലകൊണ്ട മഹാനായിരുന്നു എന്നാണോ സത പറയാൻ ആഗ്രഹിക്കുന്നത്. അന്ന് മത സ്പർദ്ദയുടെ പാരമ്യത്തിലല്ലായിരുന്നോ RSS. ഗാന്ധിജിയുടെ നെഞ്ചുതുളച്ച വെടിയുണ്ട ഇടതുപക്ഷത്തിന്റെ മൂശയിൽ വിരിഞ്ഞതായിരുന്നോ ? ഉമാഭാരതിയെ മറന്നോ, ലാൽകൃഷ്ണ അദ്വാനിയെ മറന്നോ ? ഇവരൊക്കെ സർവ്വമത സമന്വയത്തിനായി ആഹോരാത്രം രഥം ഉരുട്ടിയവരും പ്രക്ഷോഭം നടത്തിയവരും ആണ്. ഇത്തരം കീടങ്ങൾ മനുഷ്യ രാശിയുടെ നാശത്തിന് വർത്തിക്കുന്നവർ ആണ്.

9. രാജ്യസ്നേഹം മിഥ്യ ആയി കാണുന്നു

ഏതാണ് ആധീരജവാൻ ? മലഗാവ് സ്ഫോടനത്തിന് സഹായം ചെയ്തു കൊടുത്ത ദേശസ്നേഹിയോ ? മുസ്ലീം, മുസ്ലീമിനെ സഹായിക്കു എന്ന RSS ഇക്വേഷൻ ആണോ ഈ ചൈന പ്രേമം കൊണ്ട് വിവരിക്കുന്നത്.ഈ വിഷയത്തെ കുറിച്ച് പലരും വിശധമായി ചർച്ച ചെയ്തിട്ടുള്ളതാണ്, അതുകൊണ്ട്തന്നെ ഇതിന് പ്രാധാന്യം നൽകുന്നില്ല. പിന്നെ സത ബ്ലോഗിന്റെ കീഴെ ഞാൻ രാജ്യസ്നേഹി ആണ് എഴുതുന്നതിലല്ല കാര്യം ഞാൻ ഈ പ്രായത്തിനിടയ്ക്ക് എന്റെ രാജ്യത്തിനും അതിലെ ജനങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്ന് ചിന്തിക്കുന്നതിലും, ഒന്നും ചെയ്തിട്ടില്ലങ്കിൽ അതിനായി എന്തെങ്കിലും ചെയ്യുന്നതു മാണ് നന്ന്. ഒരു കാര്യം കൂടെ ഓർക്കുക ഭാരതാംബ എന്നാൽ ക്കാഞ്ചീപുരം സാരി ഉടുത്ത സുഷ്മ സ്വരാജോ, വസുന്ദരാരാജ് സിന്ധ്യയോ അല്ല, അത് ഈ രാജ്യത്തിന്റെ ആത്മാവാണ് (ഇലക്ഷനിൽ ഭാജ്പയുടെ നേതാക്കൾക്ക് ഹൈന്ദവ ദൈവരൂപം നൽകി വോട്ട് പിടിക്കുന്നത് കേട്ടിരുന്നു) വസ്ത്രമില്ലാതെ, ഭക്ഷണമില്ലാതെ, വീടില്ലാതെ, വിദ്യാഭ്യാസമില്ലാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ എത്തപ്പെട്ടവരെ അറിയണം മേലാളന്മാർ പുതപ്പിക്കുന്ന വികസനത്തിന്റെ കമ്പളത്തിൽ എരിഞ്ഞമരുന്ന തൊഴിലാളികളേയും അവരുടെ കണ്ണീരും കാണണം അല്ലാതെ ഇന്ത്യ തിളങ്ങുന്നു എന്ന് ഫ്ലെക്സ് വഴിഓരത്ത് കട്ടിവച്ചാൽ ദേശസ്നേഹമാകില്ല കണ്ണുതുറ്ന്ന് ചുറ്റിനും നോക്കുക നമ്മൾക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്ന് എന്നിട്ട് കരൾ വിറക്കാതെ പറയുക “ഭാരത് മാതാ കീ ജയ്“ …….

Tuesday, June 9, 2009

മാരീചന്റെ അമ്പുകൾ തറയ്ക്കുന്നതെവിടെ…..

പ്രിയ മിത്രം മാരീചൻ,
പോസ്റ്റ് ഇടുകയും അതിൽ പ്രകോപനപരമായി എഴുതുകയും ചെയ്യുമ്പോൾ, അതുയർത്തുന്ന ചോദ്യങ്ങൾ താങ്കൾ മറുപടി പറയേണ്ടതല്ലെ?. വി.എസ്സിന്റെ ഭാഗത്തുനിന്നും പലതവണ പദവിക്ക് ചേരാത്ത പ്രയോഗങ്ങൾ വന്നിട്ടുണ്ട്, അന്നൊന്നും വീഎസ്സ് പാർട്ടിക്ക് പുറത്തായിരുന്നില്ലല്ലോ എന്തുകൊണ്ട് പാർട്ടി ശാസിച്ചില്ല. വീ എസ്സ് പാർട്ടിക്ക് അധീതനാണോ ? വിഗ്രഹങ്ങൾ കൂടിവന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസ്സും തമ്മിൽ എന്താണ് വ്യത്യാസം ?പാർട്ടി പ്രവർത്തകർ ചീട്ട് കളിക്കുന്നതും, കള്ളുകുടിച്ച് ആഭാസം നടത്തുന്നതും വരെ എൽ.സി കളിൽ ചോദ്യം ചെയ്യപ്പെടുകയും, വിമർശിക്കുകയും, ഷോക്കോസ് നോട്ടീസ് നൽകുകയും ചെയ്യുന്ന പാർട്ടി അതായിരുന്നു ഞാൻ കണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർസ്സിസ്റ്റ്. ഇന്ന് ആ പാർട്ടി എവിടെ നിൽക്കുന്നു ?കമ്മ്യൂണിസ്റ്റ്കാരന് അവൻ ജീവിക്കുന്ന സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അങ്ങനെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിക്കെ കമ്മ്യൂണിസ്റ്റായിരിക്കാൻ സാധിക്കു. താങ്കൾ പറഞ്ഞപോലെ വീ എസ്സ്, “ആലങ്കാരിക “ പദപ്രയോഗങ്ങൾ നടത്തിയപ്പോൾ ഒക്കെയും ഈ പാർട്ടി നിശബ്ദമായിരുന്നു സ്വയം വീഎസ്സ് നാറട്ടെ എന്ന അർത്ഥത്തിൽ. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ കണ്ണൂർകരുടെ പാർട്ടി എന്ന അവസ്ഥയാണ് ഇന്നുള്ളത്, ഇത് ഈ പ്രസ്ഥാനത്തെ നാശത്തിലേയ്ക്കേ നയിക്കു. വീ എസ്സ് എങ്ങനെ ചീരിക്കണം എന്ന് തീരുമാനിക്കുന്നതും ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മുതലാളിമാരാണ്. കഴിഞ്ഞകുറേ കാലങ്ങളായി വ്.എസ്സ് ഉയർത്തിക്കാട്ടിയ കാര്യങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം അക്കൌണ്ടിൽ പോയെങ്കിൽ അതിനും ഉത്തരവാദി പാർട്ടിതന്നെ. കഴിഞ്ഞദിവസത്തെ പത്രത്തിൽ കണ്ടു പിണറായി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും എന്ന്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുത്തറിയാവുന്ന ഒരാളും കരുതുന്നില്ല പിണറായി പണം കൈക്കൂലി ആയി വാങ്ങി എന്ന്. ഇന്ന് ഇത്തരം ഒരു നാണം കെട്ട പട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വാങ്ങി തന്നതിൽ പാർട്ടിയലെ കണ്ണൂർ ചിന്താഗതിക്ക് വലിയ പങ്ക് ഉണ്ട്. പിണറായിയേക്കാളും എന്തുകൊണ്ടും മാന്യനാണ് കുടുംബ പാർട്ടിക്കാരനായ പി.ജെ, ജോസഫ് എന്ന ഒരു ധാരന ജനസമൂഹത്തിന് ഉണ്ടാക്കി കൊടുത്തതും പാർട്ടിതന്നെ ആണ്.

രാവിലെമുതൽ വൈകിട്ട് വരെ പാടത്തെ ചൂട് അറിഞ്ഞ് പണിയെടുത്ത പട്ടണി പാവങ്ങളുടെ പാർട്ടി ആയിരുന്നു സി.പി.എം, എന്റെ അമ്മയും അങ്ങനെ പാർട്ടിയെ വളർത്തിയ ലക്ഷക്കണക്കിന് കർഷകതൊഴിലാളികളിൽ ഒരുവളായിരുന്നു, അന്ന് 15 രൂപ കൂലികിട്ടുമ്പോൾ അരിവാങ്ങേണ്ട അതിൽ നിന്നും മിച്ചം പിടിച്ച് പാർട്ടി പ്രവർത്തന ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അത്തരം പാവങ്ങളുടെ മനസ്സിന്റെ ശാപം ഈ പാർട്ടിക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിണറായി വിജയനും, അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത, സംരക്ഷിച്ച കമ്മ്യൂണിസ്റ്റ് പ്രഭുക്കന്മാരും ആണ്. ഇന്ന് ഈ പാർട്ടിയെ ജനമധ്യത്തിൽ നഗ്നനാക്കിയത്. ആദർശം കൈമോശംവന്ന നേതാക്കൾ ആണ് ഈ പാർട്ടിയുടെ ശാപം, ആക്ഷേപത്തിന് ഇടനൽകാതെ പൊതുപ്രവർത്തനം എന്ന പൂർവ്വികരുടെ ആദർശത്തെ കാറ്റിൽ പറത്തി നിയമവ്യവസ്ഥയെ കൈയ്യിലെടുക്കുന്ന ധാർഷട്യമായി ജനശക്തിയെ ഉപയോഗിക്കുന്നവർ ഈ പാർട്ടിയെ ഏത് പാളയത്തിലേയ്ക്കാണ് നയിക്കുന്നത്?

അഗ്നിശുദ്ധിവരുത്തി തിരിച്ചുവരും എന്ന ബോധോധയം ഇന്നാണോ ഉണ്ടായത്? പിണറായി തെറ്റ് ചെയ്തിട്ടില്ലങ്കിൽ അദ്ദേഹം ആദർശമുള്ള കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ സ്വയം വിചാരണയെ നേരിടണമായിരുന്നു. അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ നരിമാനെ വേണമെങ്കിലും പാർട്ടിവിശ്വാസികൾ കൊണ്ടുവരുമായിരുന്നു. ചങ്കിലെ ചോരകൊടുത്തും നേതാക്കളെ സംരക്ഷിച്ചവർ ആണ് കമ്മ്യൂണിസ്റ്റുകൾ, നേതാക്കൾക്ക് വേണ്ടി കോൺഗ്രസ്സ് പടനയിച്ച പോലീസ് വേട്ടയിൽ പീഠനം സഹിച്ചവർ, ചുമച്ച് ചോരതുപ്പുന്ന, നിരവധി കമ്മ്യൂണിസ്റ്റുകൾ ഈ സമൂഹത്തിൽ ഇന്നും ജീവിക്കുന്നു. സമൂഹത്തിന് മുൻപിൽ നിയമത്തെ ഭയക്കുന്ന ഭീരു എന്ന ആൾരൂപമായി പാർട്ടി സെക്രട്ടറി മാറിപ്പോയിരിക്കുന്നു. കരിദിനം ആചരിച്ചപ്പോൾ ആ കരിയിൽ മുങ്ങിപ്പോയത് സഖാവ് പിണറായി വിജയൻ ആണ്. അഴിമതിയെ അധികാരം കൊണ്ട് നേരിടുന്ന നെറികെട്ട കോൺഗ്രസ്സ് രാഷ്ട്രീയം ആണ് പാർട്ടിയിൽ നിന്നും ജനങ്ങൾ ഈ കഴിഞ്ഞദിവസം കണ്ടത്,

മാരീചൻ ഈ പോസ്റ്റ് കൊണ്ട് വീ.എസ്സ് സംസ്കാരമില്ലാത്തവൻ ആണ് എന്ന് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നിരർത്ഥകരമാണ്. വി.എസ്സിനേയും ആദ്ദേഹത്തിന്റെ ഭാഷയേയും ജനത്തിനറിയാം, സംസ്കാരമുള്ള നിർഗ്ഗുണനെക്കാൾ, സംസ്കാരമില്ലാത്തെ ഉപകാരിയെ ആയിരിക്കും ജനം സ്വീകരിക്കുക. വി.എസ്സ് ഉയർത്തുന്ന അനിവാര്യമായ കാര്യങ്ങൾ അത് പാർട്ടിയുടെ നിലപാടാണ് എന്ന് പറയുമ്പോൾ അത് അങ്ങനെ അല്ല എന്ന് ആവർത്തിച്ച് വിളിച്ചുപറയുന്നില്ലെ അതുയർത്തുന്ന പ്രശ്നങ്ങൾ, കിളിരൂർ കവിയൂർ കേസുകൾ (പെൺവാണിഭം) മൂന്നാർ ശുദ്ധീകരണം, (ഭൂ മാഫിയകൾക്കെതിരെ ഉള്ള ശക്തമായ നീക്കം) തുടങ്ങിയ നടപടികൾ. ലാവ്ലിൻ പ്രശ്നത്തിലെ വിയോജിപ്പ് എന്നിവ.

വീ. എസ്സ്, താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്കാരമില്ലാത്ത നേതാവ് എന്നും ജനപക്ഷത്തായിരുന്നു. അതാണ് അദ്ദേഹത്തിന്റെ വിജയവും, പരിപ്പുവട അല്ല നമുക്കാവശ്യം ബിരിയാണി ആണ് എന്ന് പറയാൻ അറപ്പില്ലാത്തെ കമ്മ്യൂണിസ്റ്റ് മുതലളിമാർ തീർക്കുന്ന നെരിപ്പോടിലാണ് ഈ പാർട്ടി. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മൂലകാരണം ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്ന് അടിവരയിട്ട് പറയാം, എന്നാൽ പാർട്ടി സെക്രട്ടറിയേറ്റ് കണ്ടുപിടിച്ചത് വീ എസ്സിന്റെ “നയങ്ങൾ” ആയിരുന്നു എന്നാണ് പിന്നെ പാതിരിമാരുടെ ചൊറിച്ചിലും, പാർട്ടി വളർന്ന വഴിയെ അറിഞ്ഞിരുന്നു എങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരനും അരമന നിരങ്ങാൻ പോകില്ലായിരുന്നു. മൂന്നാറും, പെൺവാണിഭ കേസ്സുകളും വിജയിച്ചിരുന്നെങ്കിൽ, കേരളം എന്നന്നേയ്ക്കുമായി കോൺഗ്രസ്സിന് നഷ്ടമാകുമായിരുന്നു. വീ എസ്സിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയാലും അയാൾ ഉയർത്തിയ ആദർശങ്ങൾ പാർട്ടിക്ക് പുതുജീവൻ നൽകും എന്നു കരുതാം,വീ എസ്സ് എന്നത് 85 കഴിഞ്ഞ ഒരു വൃദ്ധൻ മാത്രമാണ് എന്നാൽ അയാളിലെ കമ്മ്യൂണിസ്റ്റ്കാരൻ ഉയർത്തുന്ന ജീവിതമൂല്ല്യങ്ങൾ അത് ഒരു കമ്മ്യൂണിസ്റ്റിന്റേതാണ് ആ മൂല്ല്യത്തിനാണ് ജനങ്ങൾ പിന്തുണ നൽകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും വീ.എസ്സ് വീരുദ്ധർക്ക് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു പിണറായി വിജയനിൽ കാണാതിരുന്നത് ഈ ആദർശമാണ്….

"കാച്ചിത്തിളപ്പിച്ച പാലില്‍ കഴുകിയാല്‍
കാഞ്ഞിരക്കായിന്റെ കയ്പു ശമിക്കുമോ"


അതെ മാരീച പിൻഗാമികൾ ആ കയ്പ്പ് അനുഭവിച്ചവർ ആണ്, കമ്മ്യൂണിസവും ഒരുതരം കയ്പ്പാണ്, സുഖലോലുപതയുടെ മധുരം നുണയുന്നവർക്ക് ആ കയ്പ്പ് അരോചകമായിരിക്കും

ലാൽ സലാം
പക്ഷക്കാരനല്ലാത്ത ഒരു കുഞ്ഞ്കമ്മ്യൂണിസ്റ്റ്


വേണുവിന്റെ ഭക്തിഗാനം ഏഷ്യ നെറ്റ് ന്യൂസ് അവറിൽ




കടപ്പാട് ഇതിന്റെ സൃഷ്ടാവിനോട്

Saturday, June 6, 2009

സതയുടെ വ്യഥകൾ (ഭാരത് മാതാ കീ ജയ്)

“ ഭാരതാംബ ” എന്ന ബ്ലോഗ് ഇപ്പോൾ സതയുടെ ബൂലോകം എന്നാക്കി മാറ്റിയതിൽ ആദ്യം ശകലം കൺഫ്യൂഷൻ തോന്നി…,ഭാരതാംബ എന്ന ദേശസ്നേഹം ഉളവാക്കുന്ന ആ നല്ല പേര് മാറ്റി സതയുടെ ബൂലോകം എന്ന് ഇട്ടതിൽ, അതിലെ പോസ്റ്റ്മായി ബന്ധപ്പെട്ടായിരിക്കാം എന്നു തോന്നുന്നു, അത് ആ ബ്ലോഗറുടെ താത്പര്യം, ആ താത് പര്യം സങ്കുചിതവും, സ്വാർത്ഥവും, വീക്ഷണങ്ങൾ ശുഷ്കവും ആകുന്നതിൽ ദുഖം ഉണ്ട്….
സ്വതന്ത്ര ഇന്ത്യയിൽ ഏതൊരു പൌരനും അവന് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാനും, അതിൽ പ്രവർത്തിക്കാനും, മറ്റു പാർട്ടികളെ നിരീക്ഷിക്കാനും, വിമർശിക്കാനും, അതിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, മൌലിക അവകാശമായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഈ അവകാശത്തിൽ നിന്നുകൊണ്ട് നിങ്ങൾക്ക് വിമർശിക്കാനുള്ള അവസരം ബ്ലോഗ് നൽകുകയും ചെയ്യുന്നു. അവകാശങ്ങൾ മാത്രമല്ല ധാർമ്മികമായ ഉത്തരവാധിത്വങ്ങളും ഭരണഘടന നമുക്ക് നൽകുന്നുണ്ട്, നമ്മൾ ആരും അത് ശ്രദ്ധിക്കാറില്ലെങ്കിലും. ഈ ബ്ലോഗിലെ കുറിപ്പുകൾ താങ്കളുടെ വീക്ഷണമാണ് എന്ന് താങ്കൾ എവിടെയോ പറഞ്ഞതായി ഞാൻ ഓർക്കുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ ഈ പോസ്റ്റ് “ സി.പി.എം ന് പിഴയ്ക്കുന്നതെവിടെ“ എന്നത് വായിക്കാൻ താത്പര്യം തോന്നി,

ബാക്കി ഇവിടെ വായിക്കാം

Friday, May 29, 2009

കേരളത്തിന്റെ ആറുതലകൾ



ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് ആറ് കേന്ദ്ര മന്ത്രിമാരെ കിട്ടുന്നത്. കേരളത്തിലെ കോൺഗ്രസ്സിനും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടം. എ.കെ. ആന്റണി പ്രതിരോധം ക്യാബിനെറ്റ് റാങ്ക്, വയലാർ രവി പ്രവാസികാര്യം ക്യാബിനെറ്റ് റാങ്ക്, കൂടാതെ നാല് സഹമന്ത്രിമാർ. ഇ. അഹമ്മദ് റെയിൽവേ, മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം, കെ.വി തോമസ് കൃഷി, ഉപഭോതൃകാര്യം, ഭക്ഷ്യം, പൊതുവിതരണം. ശശിതിരൂർ വിദേശകാര്യം.
കേന്ദ്രവിഹിതത്തിന്റെ കാര്യത്തിൽ കേരളത്തെ എന്നും തഴഞ്ഞ ചരിത്രമാണ് ഉള്ളത്, ഇത്തവണ അങ്ങനെ സംഭവിച്ചാൽ കുരിശ്ശിലേറാൻ വിധിക്കപ്പെട്ടവർ ആണ് ഈ ആറിലെ ചിലതലകൾ. അതിൽ ഏറ്റവും മുമ്പൻ കെവിതോമസ്സ് ആണ്. പിന്നെ ഈ അഹമ്മദ്, വയലാർ രവി. ശശിതരൂർ തുടങ്ങിയവർ ഇതിൽ പരുക്കുകൾ കൂടാതെ രക്ഷപെടാൻ പറ്റുന്നത് എ.കെ ആന്റണിക്ക് മാത്രം. ഈ ചെറിയമനുഷ്യൻ കേരളത്തിന്റെ വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷം കഠിന പരിശ്രമം നടത്തി എന്നത് കണ്ടില്ല എന്ന് പറയുന്നത് നീതിക്ക് നിരക്കാത്തതാണ്, പ്രതിരോധ വകുപ്പിന്റെ കീഴിൽ ഇവിടെ നല്ല നിക്ഷേപം അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഉണ്ടായി.
ഈ ഊഴം, ശ്രീ കെവി തോമസ്സിനും, ശ്രീ ഇ. അഹമ്മദിനും ആണ്, ഭക്ഷ്യവിതരണത്തിന്റെ കാര്യത്തിൽ കേരളം എന്നും കേന്ദ്രത്തിന്റെ അവഗണന ഏറ്റുവാങ്ങുന്ന സംസ്ഥാനമാണ്. കോൺഗ്രസ്സ് മൌനമായും ഇടതുപക്ഷം ശബ്ദം വച്ചും അംഗീകരിക്കുന്ന കാര്യമാണ് ഇത്, പവാറിന്റെ അരി രാഷ്ട്രീയം ഇത്തവണ ഏശുമോ എന്ന് കണ്ടറിയണം. അർഹമോ അനർഹമോ ആയ വിഹിതം നേടാനായില്ലങ്കിൽ, അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തല്ലാൻ കിട്ടുന്ന ഏറ്റവും നല്ല ആയുധമായിരിക്കും കെ.വി. തോമസ്സിന്റെ വകുപ്പ് അത് ശരിയായ രീതിയിൽ ഇടതുപക്ഷം ഉപയോഗിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
കഴിഞ്ഞ യൂ.പി.എ സർക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങിയ വകുപ്പായിരുന്നു റെയിൽവേ. അതിന്റെ സാരഥി ആയിരുന്ന ലല്ലു പ്രസാദ് യാദവ് എന്ന ബീഹാർ സ്വദേശിയും. ആകെ ഉള്ളറെയിൽവേ ബഡ്ജറ്റിന്റെ സിംഹഭാഗവും വേലുവും, ബാലുവും വീതിച്ച് തമഴ്നാട്ടിലേയ്ക്കും, ബീഹാറിലേയ്ക്കും കൊണ്ടുപോകുമായിരുന്നു എന്നിരുന്നാലും, ഈ വകുപ്പിനെ ലാഭത്തിലാക്കാൻ ശ്രീ ലാലുവിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ കാര്യം തന്നെ. ഇത്തവണ മമതാ ബാനർജി റെയിൽവേ വകുപ്പിന്റെ കാര്യാലയം തന്നെ കൽക്കട്ടയിലേയ്ക്ക് മാറ്റി, ഇതും ചരിത്രത്തിൽ ആദ്യ സംഭവം ഒരു കേന്ദ്രമന്ത്രി തന്റെ കാര്യാലയത്തിന്റെ ചുമതല ഇന്ദ്രപ്രസ്ഥത്തിന് പുറത്ത്വച്ച് നിർവഹിക്കുന്നത്. ലല്ലുവും, ബാലുവും, വീതം വച്ചതിന്റെ മിച്ചം മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടുമായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കും എന്നത് മമതയ്ക്ക് പോലും അറിയില്ല. “ മിച്ച്മുള്ളത് നക്കിയാൽ മതി “ എന്ന കിലുക്കത്തിലെ വാചകം പോലകുമോ എന്ന് കാത്തിരുന്നു കാണാം. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് കേരളത്തിന് മാത്രമായ് ഒരു പ്രത്യേക റെയിൽവേസോൺ. ഇതുവരെ അംഗീകരിക്കാതിരുന്ന ഈ ആവശ്യം ഇ അഹമ്മദിന് സാക്ഷാത്ക്കരിക്കാൻ കഴിയുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു കൂടാതെ മുടങ്ങിക്കിടക്കുന്ന നിരവധി റെയിൽവേ വികസന പദ്ധതികളും ജീവൻവയ്ക്കും എന്ന് കരുതാം.
കേരളത്തിന്റെ സമ്പത്ത്ഘടയുടെ മുഖ്യശില്പികളായ പ്രവാസി മലയാളികൾക്ക്, കേൾക്കാൻ എങ്കിലും ആശ്വസമുള്ള വകുപ്പാണ് പ്രവാസികാര്യം ഇത്തവണയും അത് ശ്രീമാൻ വയലാർ രവിതന്നെ കൈകാര്യം ചെയ്യുന്നു. പ്രവാസികളെ കൊള്ളാടിക്കുന്ന വിമാന കമ്പനികളേയും, എയർപോർട്ട് ജീവനക്കാരേയും നിലയ്ക്ക് നിർത്താൻ ശ്രീമാൻ രവിയ്ക്ക് ആകുമോ എന്നത് സംശയമാണെങ്കിലും, ഉപകാരപ്രതമായ് എന്തെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷിക്കാം, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചില ഗൾഫ് രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സാദിച്ചത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം. എല്ലാം കൊണ്ടും ഇത്തവണ കേരളത്തിന്റെ വളർച്ചയ്ക്ക് വകനൽകുന്ന അന്തരീക്ഷമാണ് കേന്ദ്രത്തിൽ ഉള്ളത്, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന മനോവിചാരം നമ്മുടെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകിതിരുന്നാൽ!!!!

Sunday, May 24, 2009

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നു ?!

ഈ കുറിപ്പിന് ആധാരം കേരളകൌമുദിയിൽ വന്ന പ്രഭാകരന്റെ രണ്ട് ഫോട്ടോകൾ (ഇന്നത്തെ ഓൺലൈൻ കൌമുദി ) ആണ് ഒന്ന് അദ്ദേഹത്തിന്റെ മരണവാർത്ത ടിവിയിൽ കണ്ട് ആസ്വദിക്കുന്ന പ്രഭാകരൻ, പിന്നെ അതെ ഫ്രൈമിൽ തമിഴ് പുലിനേതാക്കളിൽ ഒരാളുമായി സംസാരിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ. ഇത് ആദ്യം കണ്ടപ്പോഴെ ഞാൻ സംശയിച്ചിരുന്നു ആരോ ഫോട്ടോഷോപ്പിൽ ശരിക്കും കളിച്ചിരിക്കുന്നു എന്ന് അത് ശരി ആണ് എന്ന് തോന്നുന്നതരത്തിൽ ആണ് ആ രണ്ട് ഫോട്ടോയും അനിമേറ്റ് ചെയ്തപ്പോൾ കിട്ടിയ ഇമേജ് ഈ അനിമേഷൻ ഒന്നു കാണുക.
പത്രങ്ങൾ ന്യൂസിന് വേണ്ടി ഇത്തരം ട്രിക്കുകൾ ഉപയോഗിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണ്, മലയാള പത്രങ്ങൾ ഇത്തരം ആഭാസങ്ങൾക്ക് മുതിരുന്നില്ല എന്നത് ആശ്വാസകരം

Friday, May 22, 2009

വിദൂഷകന്റെ പോസ്റ്റിലെ കമന്റുകളിലൂടെ പോയപ്പോൾ (സി.പി.എം ന് പിഴച്ചതെവിടൊക്കെ)

ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ വിദൂഷകൻ പറഞ്ഞതുതന്നെ ആണ് ശരി, ഇവിടെ മറ്റ് കമന്റുകളിലേയ്ക്ക് പോകുമ്പോൾ, ശ്രദ്ധിക്കപ്പെടേണ്ട കമന്റും, മറുപടി കൊടുക്കേണ്ടതും എന്ന് തോന്നിയത് കടത്തുകാരന്റെ കമന്റിനാണ്. പിന്നെ ചിത്ര ഗുപതൻ പറഞ്ഞ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതും നന്നായിരിക്കും.
ഗുപ്തൻ സഖാവിന്, മ അദനി എന്ന വ്യക്തിയെ സഖാവ് ഈ.കെ നയനാർ എന്ന അനിഷ്യേധ്യ നെതാവിനൊപ്പം ആണ് കാണുന്നത്, കേളപ്പൻ എന്ന മഹാനെ “കൊല്ലാൻ“ ഇറങ്ങിയ നായനാരും എൽ.കെ അദ്വാനിയെ വഹിക്കാൻ ഇറങ്ങിത്തിരിച്ച മദനിയേയും ( മദനി എൽ.കെ അദ്വാനിക്കെതിരെ പ്രസംഗിച്ചു എന്നല്ലാതെ, മറ്റെന്തെങ്കിലും ചെയ്തതായി അറിവില്ല) ഒരെതുലാസിൽ തൂക്കിയ താങ്കളെ നമിക്കുന്നു.
മ അദനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ദേശദ്രോഹ കുറ്റം വരെ ഉണ്ടെന്ന കാര്യം മറക്കേണ്ട. ഇന്നും ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആണ് മദനി, പിടിക്കപ്പെട്ട ഭീകരരിൽ പലരും മദനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്, ഇത്തരുണത്തിൽ മദനിയുമായുള്ള ബാന്ധവം സി.പി.എം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. സഖാവ് നായനാരെ മദനിക്ക് തുല്ല്യമായി കണ്ട പ്രസ്ഥാവന പിൻ‌വലിക്കും എന്നു കരുതുന്നു. ( ഒരു ഇന്ത്യൻ പൌരന്റെ വോട്ട് എന്ന നിലയ്ക്ക് മദനിയുടെ വോട്ട് സ്വീകരിക്കുന്നതിൽ തെറ്റില്ല)
1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്. “കക്കാനും നില്ക്കാ നും ശരിയാം വിധം അറിയാത്ത യു ഡി എഫിന്റെ് സ്ഥാനത്ത്“…….
കടത്തുകാരൻ പറയുന്നത്, പഞ്ചായത്തിൽ അഴിമതി, മെർക്കിസ്റ്റൺ, ടോട്ടൽ ഫോർ യു തട്ടിപ്പ്, അങ്ങനെ സകല തട്ടിപ്പുകളും, ഏ. കേ. ജി സെന്ററിൽ നിന്നും തുടങ്ങുന്നു എന്ന് നിലയിലാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തിന്റേയും ബഡ്ജറ്റ് തുക അടിച്ചുമാറ്റിയാൽ എത്ര വരും ? (തോമസ് ഐസക്കിന്റെ കയ്യിൽ നിന്നും കണക്ക് വാങ്ങി നോക്കുക) പിന്നെ ടോട്ടൽ തട്ടിപ്പ് കാരനും, ഭൂമി ഇടപാടുകാരന്റേയും വേര് അന്വേഷിച്ചാൽ, യൂഡീഫ് ന്റെ പടിവാതിൽക്കലും നായ എത്തിയെന്നിരിക്കും. പിന്നെ കുഞ്ഞുഞ്ഞിന്റെ പ്രതിപക്ഷ കാര്യക്ഷമതയാണ് ഈ കേസ്സുകളിലെ കക്ഷികൾ അകത്തായത് എന്നതരത്തിലുള്ള ദുരഭിമാനം വേണോ?, ഈ ഇലക്ഷന് രണ്ട് മാസ്സം മുൻപ് നടന്ന ഒരു സംഭവം വളരെ ദീർഘദൃഷ്ടിയോടെ കൈക്കൊണ്ട തീരുമാനാം, ഇലക്ഷനിൽ കോൺഗ്രസ്സിന് 150നും 170നും ഇടയിലാണ് സീറ്റെങ്കിൽ 272 എന്ന മാജിക്ക് നമ്പർ തികയ്ക്കാൻ വേണ്ടിവരുന്ന ഓഹരി വാങ്ങിക്കൂട്ടാൻ കോൺഗ്രസ്സിന് മൂലധനം ആവശ്യമാണ്, ഇത് കണ്ടത്തുക എന്നത് ശ്രമകരമായ ജോലി ആണ് പോരെങ്കിൽ ഇപ്പോൾ ഒളിക്യാമറകളുടെ ശല്ല്യവും, എല്ലാം കൊന്റും ഒത്തുവന്ന കച്ചവടമായിരുന്നു ഇസ്രായേലുമായി നടത്തിയ ആയുധ കരാർ (കടപ്പാട് വർക്കേഴ്സ് ഫോറം)
“ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്എരസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്ത്തഎകള്‍ സൂചിപ്പിക്കുന്നത്. കരാര്ത്തു കയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്ഡതസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്ജ്് എന്ന പേരില്‍ കോഴയായി നല്കിസയത് എന്നാണ് ഈ വാര്ത്തചകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്ജ്യ എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്കു്ന്നതെന്നും, ഇടനിലക്കാര്ക്ക്ക ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്ഗ്ര്സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്ഗ്ര സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്ക്കൂമട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്ത്ത്കള്‍ പറയുന്നു. “
അതും ഇല്ലാത്ത കുഞ്ഞിന് പാലുകൊടുത്ത വകയിൽ, പ്രതിരോധ വകുപ്പിന് 600 കോടി നഷ്ടം, പാവം ആന്റപ്പൻ ഇതറിഞ്ഞോ എന്തോ! ഇങ്ങനെ പറയാൻ കാരണം താഴെ തന്നിരിക്കുന്ന തിരിച്ചറിവുകൾ ആണ്.
“പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്ഡിിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്പ്പാ ദന യൂണിറ്റുകളില്‍ നിര്മിയക്കാം. മാത്രമല്ല ഡിആര്ഡിിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്ണി തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്മി്ക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്ക്ക് മിസൈല്‍ നിര്മിഒച്ചു ഇന്ത്യയ്ക്ക് നല്കാേന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്ഡിരഒ വികസിപ്പിച്ചത്. എതിർദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകർക്കാലന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്ക്കാ ന്‍ ഡിആര്ഡിലഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്ക്ക് ഈ ശേഷിയില്ല.
മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്മിനച്ചു നല്കുിക. മികച്ച രീതിയില്‍ ഇവ നിര്മിാക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്ച്ച യായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്ത്ത് അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ശ്രീമാൻ കടത്തുകാരൻ, കൂടുതൽ ഡീറ്റയിത്സ് താങ്കൾക്ക് ഇതു സംബന്താമായുള്ളവ ഈ ബ്ലോഗിൽ നിന്നും അത് നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ലഭ്യമാണ്, ഇനി ആലോചിച്ചിട്ട് പറയു ഇത് അഴിമതിക്കേതിരായ ജനവിധി ആണോ, കടത്തുകാരനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി മാഷും ഇതെ കുറിച്ച് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും, കക്കാനും നിക്കാനും അറിയാത്തെ പാവം കോൺഗ്രസ്സ് അടിച്ച് മാറ്റിയത് അഴിമതി അല്ല എങ്കിൽ ഈ ജനവിധി അഴിമതിക്കെതിരെ ഉള്ള ജനവിധി ആയി മാനിക്കാമായിരുന്നു.
2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം….. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും……..
സി.പി.എം ഒരുഘട്ടത്തി അഹങ്കരിച്ചിരുന്നു എന്ന കടത്തുകാരന്റെ കമന്റെ ഒരു പരിധിവരെ ശരിയാണ്, അതിന്റെ വ്യക്തമായ ലക്ഷണമായിരുന്നു ജയരാജന്റെ പരിപ്പുവട, കട്ടൻ കാപ്പി പ്രയോഗം. സീ.പി.ഐ (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ, ഇവിടുത്തെ വരേണ്യവർഗ്ഗമോ, മതാധ്യക്ഷന്മാരോ ആശീർവദിച്ച് പടച്ചുവിട്ടതല്ല. അദ്വാനിക്കുന്നവനും ഭാരംചുമക്കുന്നവനും കഷടപ്പെട്ട് പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം, ദുർമേദസ്സ് ചുമക്കുന്ന ഒരു വിഭാഗം ഈ പ്രസ്ഥാനത്തിൽ കടന്നുകൂടി എന്നതിന്റെ തെളിവായിരുന്നു, ജയരാജിന്റെ പ്രസംഗം. പാർട്ടിയിൽ തന്നെ ഒരു വരേണ്യവർഗ്ഗം ഉണ്ടോ എന്ന് താഴേയ്ക്കിടയിലുള്ള പാർട്ടി വിശ്വാസികൾക്കും അനുഭാവികൾക്കും തോന്നാൻ ഈ പ്രയോഗം ഇടനൽകി, കൂടെ ഫാരിസ്സ് അബുബക്കർ തുടങ്ങിയ വമ്പന്മാരുടെ പേരുകൾ നേതാക്കന്മാർക്കൊപ്പം വലിച്ചിഴക്കപ്പെട്ടപ്പോൾ, ഇതൊക്കെ ഇവിടുത്തെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ, അനുഭാവികൾ സ്ഥിരികരിക്കുകയായിരുന്നു .ഈ കാഴ്ച്ചപ്പാടൊക്കെ ഇലക്ഷനെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.
മതാധ്യക്ഷന്മാരും, മറ്റ് അർഹതയുള്ളവരും ശ്രവിച്ചതൊക്കെ അവർ അർഹിക്കുന്നത് തന്നെ ആയിരുന്നു, ഇടയലേഖനം അനുസരിച്ചായിരിക്കണം ഭരിക്കേണ്ടത് എങ്കിൽ അതിന്, കോൺഗ്രസ്സിനെ അധികാരത്തിലേറ്റുകയെ നിർവ്വാഹമുള്ളു.മുന്നിണി മര്യാദ പാലിച്ചില്ല എന്നത്, സീറ്റ് സംബന്ധമായ ചർച്ചകളിൽ നിഴലിച്ച ഒന്നായിരുന്നു, ഇതും കടത്തുകാരന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നു. ഇത് ഒന്നു നോക്കുക.
3. അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്…..
ഇതും എത്രത്തോളം ശരി എന്ന് പറയുന്നില്ല, കാരണം അത്തരം അനുഭവമുള്ളവരെ ഞാൻ പരിചയപെട്ടിട്ടില്ല, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുമില്ല, പിന്നെ വിനിത കോട്ടായി എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയുടെ അനുഭവം പത്രത്തിൽ വായിച്ചിരുന്നു. അത് ശരിയാണെങ്കിൽ അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ആവില്ല. പിന്നെ താങ്കൾ പറഞ്ഞപോലെ മറ്റ് പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് പറയാൻ ഇത് ചൈന ഒന്നുമല്ലല്ലോ സുഹൃത്തേ. അങ്ങനെ വന്നാൽ കേരളം എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെന്നെ ഭരിക്കില്ലെ, പിന്നെ താങ്കളുടെ വിലയിരുത്തലിൽ സി.പി.എം ആയിരുന്നല്ലോ പ്രശ്നക്കാരൻ അങ്ങനെ എങ്കിൽ എന്തുകൊണ്ട് സി.പി.ഐ ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെ ? ഇതിനർത്ഥം താങ്കൾ വിലയിരുത്തിയതല്ലെ യഥാർത്ഥ കാരണം എന്നല്ലെ?.. പാർട്ടിവിട്ടുപോയവരെ ഹിംസിക്കുമെങ്കിൽ എം.വി. ആർ ഉം, ഗൌരിഅമ്മയും മറ്റുമൊക്കെ ആത്മാഹൂതി ചെയ്തെനെയല്ലോ…., ആരെങ്കിലും തല്ലുകൊണ്ടിട്ടുണ്ടെങ്കിൽ തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടാകും. അത് പാർട്ടി മാനിഫെസ്റ്റോ പ്രകാരമല്ല എന്ന് മനസ്സിലാക്കാനുള്ള സംയമനം കാണും എന്ന് കരുതുന്നു.
4. വര്ഗ്ഗീടയ-അവസരവാദ നിലപാടുകള്ക്കെമതിരെ… പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും……
വർഗ്ഗിയ വാദികളുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് വിദൂഷകൻ പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനം എന്നത് ചേരുന്നത് കോൺഗ്രസ്സ്-കത്തോലിക്ക സഭ ബന്ധമായിരിക്കും. ഇടതുനയം ഒരു പൊതു സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടിത്തി പീഡിപ്പിക്കുന്നതിനെ ചെറുക്കുക എന്നതാണ് അവർ ആർക്ക് വോട്ട് ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലല്ല ഈ ഇടപെടൽ. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന്റെ മേൽ ഉള്ള കടന്നാക്രമണത്തെ ആഗോളതലത്തിൽ ഇടതുപാർട്ടികൾ അപലപിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും.
5. ഭരണത്തിലേറി മൂന്നു വര്ഷടമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്റെണന്റെഷ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്റെന പരാജയത്തിന്‍ ആക്കമേറ്റി……!!!!
ചില സാമൂഹ്യപരിഷ്ക്കരണ നടപടികൾ ഗവണ്മെന്റീന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ, ഞാൻ മുകളിൽ പറഞ്ഞിരുന്നു, ഇടതിലെ വളർന്നുവരുന്ന വലതന്മാർ “പാര” പണിതിരുന്നു, ഇത്തരം പാരകളെ പുറത്ത് കളയാനുള്ള ആർജ്ജവം പാർട്ടി കാണിച്ചില്ല. ഈ കാര്യത്തിൽ കടത്തുകാരനോട് യോജിക്കുന്നു. പിന്നെ വികസനത്തോട് പിന്തിഞ്ഞ് നിന്നു എന്നു പറയുന്നത്, നിലക്കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് എതാ ഈ പുള്ളി എന്നു ചോദിക്കുന്നപോലെ ഉള്ളു, താങ്കൾ വികസിക്കാതെ പോയത് ഭരണം കോൺഗ്രസ്സിന്റെ കൈയ്യിൽ അല്ലാതിരുന്നതിനാൽ ആണ്. കാർഷിക മേഖല ഉൾപ്പടെ വിവിധമേഘലകളിൽ സംസ്ഥാന സർക്കാർ നേട്ടം കൊയ്തത് രാഷ്ട്രീയ അന്ധതകൊണ്ട് കണ്ടില്ല എന്ന് പറയതുരുത്…. ഈ സർക്കാർ വികസനത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ആണ്.
6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്ട്ടി്യുടേയും സംസ്ഥാനഭരണകര്ത്താ ക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്ട്ടി യെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി……
പാവപ്പെട്ടവൻ, പാവപ്പെട്ടവൻ കാണിക്കുന്ന തോന്യവാസങ്ങൾ അത് ദളിതനായാലും പട്ടരായാലും, അതിന് കുടപിടിക്കുക എന്നത് ഇടത് നയമല്ല, അത്തരം വൃത്തികെട്ട രാഷ്ട്രീയ ഗയിം കളിക്കുന്നത് കോൺഗ്രസ്സാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ചെങ്ങറ സമരവും അതിന് കോൺഗ്രസ്സ് നൽകിയ പിന്തുണയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബലാത്സംഗ വീരന്മാർ ആണെന്ന് വരെ ഇവിടുത്തെ ചില ചാനൽ മാധ്യമങ്ങൾ “വീഡിയോ” ക്ലിപ്പ് വിതരണം നടത്തി പറഞ്ഞിരുന്നു. സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ ഒരു ജാനാധിപത്യ സമൂഹത്തിൽ പ്രാവർത്തികമാക്കാവുന്നവ ആയിരുന്നില്ല. ദളിതനെ മനുഷ്യരയ് കാണുന്നതിന് പകരം കേവലം വോട്ട് ബാങ്കായി കാണുന്നതിനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചിരുന്നത്, കരുണാകരന്റെ കാലത്ത്, ദളിതർക്കായി, വെട്ടുകത്തിയും, കോടാലുയും, മമ്മട്ടിയും, “പാര” യും ഒക്കെ വിതരണം ചെയ്തു, ഇതിൽ 75% ആയുധങ്ങളും എത്തിച്ചേർന്നത്, നാട്ടിലെ പ്രമാണിമാരുടെ പണിയായുധ ശേഖരത്തിൽ ആണ്, ഇത്തരം “ഉദ്ധാരണങ്ങൾ” സർക്കാർ ഖജനാവിനെ ചോർത്തിക്കളും എന്നല്ലാതെ ദളിതർക്ക് പ്രയോജനം ഉണ്ടാക്കുന്നില്ല എന്നതാണ് നേർക്കാഴ്ച്ച. കയ്യേറിയ ഭൂമി പതിച്ചു തന്നെങ്കിലെ ഞങ്ങൾ വോട്ട് ചെയ്യു എന്നാണെങ്കിൽ ആ വോട്ട് പാർട്ടിക്ക് വേണ്ട. അതാണ് ചെങ്ങറ സമരത്തിൽ സർക്കാർ അല്ലെങ്കിൽ പാർട്ടി കൈക്കൊണ്ട് നിലപാട്. ഭരണത്തിൽ കയറാൻ എന്തും നൽകുന്ന പാർട്ടി അല്ലെ സി.പി.എം അത് കടത്തുകാരൻ മനസ്സിലാക്കുക. ഇന്ന് കേരള സമൂഹത്തിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിതെന്നെയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബ്ബലമായിടത്ത് മനുഷ്യത്വ രഹിതമായ അനാചാരങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് കാണാം, അത് നടപ്പാക്കാൻ സഹായിക്കുന്നത് കോൺഗ്രസ്സും ഭജ്പ പോലുള്ള വർഗ്ഗിയ പാർട്ടികളും ആണ്. (തമിഴ് നാട് ബോർഡറിൽ ആദിവാസികൾക്കെതിരെ അയിത്താചരണം, വാർത്ത കണ്ടുകാണും എന്ന് കരുതുന്നു)
അതെ കോൺഗ്രസ്സ് എന്ന പഴയ ഈ “ഡി“ വണ്ടി, 145ൽ നിന്നും 205 എന്ന നിലയിലേയ്ക്ക് ഉയർന്നത്, കേരളത്തിലെ ഭരണവിരുദ്ധ വികാരം കൊണ്ടല്ല, അല്ലെങ്കിൽ കോൺഗ്രസ്സിന്റെ ഭരണ നൈപുണ്ണ്യം കൊണ്ടുമല്ല, ഇത് മനസ്സിലാക്കണമെങ്കിൽ, യൂ.പി യിലേയും,ബീഹാറിലേയും റിസൽട്ടിലേയ്ക്ക് നോക്കിയാൽ മതി. ജനങ്ങൾക്ക് കോൺഗ്രസ്സിൽ ഉള്ള വിശ്വാസം ആയിരുന്നെങ്കിൽ സ്വന്തം നിലയ്ക്കോ കൂട്ടുകെട്ടിലോ 272 തികയുമായിരുന്നു. വിലപേശൽ രാഷ്ട്രീയം കണ്ട ഉത്തരേന്ത്യൻ ജനത തന്നെ ആണ് കോൺഗ്രസ്സിന്റെ ഈ വിജയത്തിന്റെ പിന്നിലെ മുഖ്യശക്തി, മുലായം സിംഗും, ലാലുവും, പാസ്വാനും എല്ലാം ഈ തന്ത്രത്തിന്റെ ബാക്കിപത്രങ്ങൾ ആണ്, രാജസ്ഥാനിൽ ഗുജ്ജർ സംവരണത്തിൽ വസുന്ധരാ രാജ് സിന്ധ്യയുടെ നടപടി ഇതൊക്കെ ചേർന്നപ്പോൾ ആണ് കോൺഗ്രസ്സ് എന്ന ഈ ശകടത്തിന് ഒരു ഉയർത്തെഴുന്നേൽപ്പിന് അവസരം ഒരുങ്ങിയത്.
കേരള ഭരണം കഴിഞ്ഞ സർക്കാരിന്റെ ഭരണത്തെക്കാൾ മോശമാണ് എന്ന് കണ്ടെത്തൽ ശരിഅല്ല, താങ്കൾ ഈ രണ്ട് കാലഘട്ടത്തിലേയും വളർച്ചാ നിരക്കുകൾ പരിശോധിക്കുക.

Thursday, May 14, 2009

ഭീകരവാദത്തെ അടിച്ചമർത്തുമ്പോൾ !?

രാജപക്സ, (Percy Mahendra Rajapaksa) ശ്രീലങ്കൻ പ്രസിഡ്ന്റ്, തമിഴ് പുലികൾക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്ന പ്രസിഡന്റാണ് അദ്ദേഹം. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഒന്നാണ് ഭീകരവാദവും, ഭീകര പ്രവർത്തനവും. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും പിന്തുണ നേടാൻ രാജ്പാക്സ സർക്കാരിന് കഴിഞ്ഞു. സ്വാഭാവികമായും ഇന്ത്യയും അതിന്റെ ഭാഗഭക്കായി. ഒരു പക്ഷേ ഇത്തവണ എൽ.ടി.ടി.ഇ എന്ന സംഘടനയുടെ ശക്തി തച്ചുടയ്ക്കാൻ രാജ്പക്സെയ്ക്ക് കഴിയും എന്നു തന്നെ കരുതപെടുന്നു.
രാജപ്ക്സയുടെ ദൃഡനിശ്ചയം ആണ് ലങ്കൻ സേനയ്ക്ക് കരുത്തു പകരുന്നത്, കേവലം നാല് ചതുരസ്ര കിലോമീറ്റർ ചുറ്റളവിലേയ്ക്ക് എൽ.ടി.ടി.ഇ നിയന്ത്രണ മേഘലയാക്കി ചുരുക്കാൻ കഴിഞ്ഞു എന്നത് സൈന്യത്തിന്റെ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു, ഒരു പക്ഷേ ഇനീ ശ്രീലങ്കയുടെ തെരുവുകളിൽ മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കില്ല എന്ന് കരുതാം, പക്ഷേ ഈ യുദ്ധം വരുത്തിയ കെടുതികളെ കണ്ടില്ല എന്ന് വിചാരിക്കുക വയ്യ മനുഷ്യനായി പിറന്നവർക്ക് കണ്ടില്ല എന്ന് നടിക്കാവുന്ന സംഭവങ്ങൾ അല്ല ശ്രീലെങ്കയിൽ സാധാരണ മനുഷ്യർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒപ്പം ഈ ദൃശ്യങ്ങൾ നിങ്ങൾ ഒന്നുകാണുക
ഇതിലെ മറ്റ് ക്ലിപ്പിംഗുകളും
ഇനീ പറയു, ഇന്ത്യ അല്ലെങ്കിൽ നമ്മൾ ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? എന്റെ അഭിപ്രായത്തിൽ ഇന്ത്യ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മൾക്ക് നമ്മുടെ അയൽ രാജ്യത്ത് ഇത്രയും, ക്രൂരമായ രീതിയിൽ ജനാധിപത്യ ദ്വംസനം നടക്കുമ്പോൾ അത് കണ്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. എൽ.ടി.ടി.ഇ എന്ന സംഘടനയെ സംരക്ഷിക്കുക എന്ന തരത്തിലാകരുത് എന്ന് മാത്രം, അവിടെ ലങ്കൻ സൈന്യത്തിനാലും, എൽ.ടി.ടി.ഇയാലും കൊല്ലപ്പെടുന്ന, നരകയാതന അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മളിലും നിക്ഷിപ്തമാണ് അത് കണ്ടില്ല് എന്ന് വിചാരിക്കരുത്.
സൈന്യം ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് യുദ്ധം നയിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാധിത്വമാണ്. അതിൽ നിന്നും രാജ്പക്സ് എന്ന ഭരണാധികാരിക്ക് മാറിനിൽക്കുക സാധ്യമല്ല. ഇത്രയും തമിഴ്വംശരെ ( അങ്ങനെ പറയുന്നതിലും മനുഷ്യർ എന്ന് ഞാൻ താത്പര്യപ്പെടുന്നു, ജാതി, മത, രാഷ്ട്ര, ഭാഷാ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ച് അഭിപ്രായം പറയുന്നത്, ഒരു ജനാധിപത്യ വിശ്വാസിക്ക് ഭൂഷണമല്ല) കൂട്ടക്കൊല ചെയ്തത്, അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കുക സാധ്യമല്ല. അതിന്റെ സമാധാനം ലങ്കൻ സർക്കാർ പറഞ്ഞേ പറ്റു. ശ്രീലങ്ക എന്ന ഭൂപ്രദേശം സിംഹളന്റെ മാത്രമല്ല, സിംഹളരെ പോലെ തന്നെ നൂറ്റാണ്ടുകളായി അവിടെ കഴിയുന്നവരാണ് ഈ തമിഴ് വംശജരും, അവരും ശ്രീലങ്കൻ പൌരന്മാർ തന്നെ, രണ്ടാം കിടപൌരന്മാർ എന്ന രീതിയിലുള്ള സമീപനമാണ് എൽ.ടി.ടി.ഇ എന്ന സംഘടന ഉണ്ടാവാൻ തന്നെ കാരണം. കാലഘട്ടത്തിന്റെ അനിവാരിത ആയിരുന്നു എൽ.ടി.ടി.ഇ, അതിന് തമിഴ് രാഷ്ട്രീയത്തിൽ നിന്നും ശക്തമായ പിന്തുണ കിട്ടുകയും ചെയ്തു, എം ജി, ആർ മുതൽ വൈക്കോ വരെ ഉള്ളവർ എൽ.ടി.ടി.ഇ യെ വളരാൻ സഹായിച്ചവർ ആണ്, നമ്മുടെ ദേശീയ രാഷ്ട്രീയ്ത്തിനും അതിൽ പങ്കുണ്ട് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി മരിക്കുന്നതു വരെ. ഒരുഘട്ടത്തിൽ ലോകത്തിലെ ഒരുപാട് രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എൽ.ടി.ടി.ഇ യ്ക്ക് പിന്തുണ നൽകി. ആ അവസരം മുതലാക്കി തീവ്രവാദത്തിൽ നിന്നും മിതവാദത്തിലേയ്ക്കും അവിടെനിന്നും ലങ്കൻ രാഷ്ട്രീയത്തിലേയ്ക്കും വളരേണ്ടതിനു പകരം തീവൃവാദത്തിൽ നിന്നും കൊടും ഭീകരപ്രവർത്തനത്തിലേയ്ക്ക് ഒരു കൂട്ടം യുവാക്കളെ നയിക്കുകയാണ് പ്രഭാകരൻ ചെയ്തത്, ഇത് എൽ.ടി.ടി.ഇ യുടേയും, പ്രഭാകരന്റേയും വീഴ്ച്ചയുടെ ആദ്യ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തെരുവുകളിലും ട്രയിനുകളിലുമായി നിരവധി തമിഴ് കുട്ടികളുടെ ശരീരം പൊട്ടിത്തെറിച്ചു, എൽ.ടി.ടി.ഇ യെ അന്താരാഷ്ട്ര സമൂഹത്തിന് പോലും സഹായിക്കാനാവത്ത അവസ്ഥ അവർ സ്വയം സംജതമാക്കി.
കേണൽ കരുണ എന്ന വിനായക മൂർത്തി മുരളീധരൻ (പ്രഭാകരന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്നു) പ്രഭാകരന്റെ നയങ്ങളിൽ എവിടെയും എത്താത്ത ഒരു യുദ്ധമായി ഇത് മാറും എന്ന തിരിച്ചറിവിൽ നിന്നും ആണ് സമാധാനത്തിലേയ്ക്കുള്ള അയാളുടെ മനം മാറ്റത്തിന് ഇടനൽകിയത്, നീണ്ട ഇരുപത് വർഷം കരുണ എൽ.ടി.ടി.ഇ യുടെ ശക്തനായ പോരാളി ആയിരുന്നു. ഇന്ന് ലങ്കയുടെ മന്ത്രി സഭയിൽ അംഗമാണ് കരുണ. പ്രഭാകരനും എത്തേണ്ട വഴി ഇതുതന്നെ ആയിരുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഭൂപടമാണ് ശ്രീലങ്കയുടേത്, അതിൽ ഒരു ഭാഗം അടർത്തിമാറ്റാൻ തക്ക ശക്തി ഈ സായുധ വിപ്ലവത്തിനില്ല എന്നത് നഗ്ന സത്യമാണ്. തമിഴന്മാർ എന്നും അന്തമായ പ്രാദേശിക വാദികൾ ആണ്, പ്രത്യേഗിച്ചും ഭാഷാപരമായി. ഭാഷാപരമായ ഈ വികല ച്ചിന്തയാണ് തമിഴ് ഈഴം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ പിറകിലുള്ളത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള പല അവസരങ്ങളും പ്രഭാകരൻ തട്ടിത്തെറിപ്പിച്ചു, ഇന്ന് പ്രഭാകരന്റെ ചിലവിൽ ശ്രീലെങ്കയിലെ തമിഴ്ജനത, മരണത്തിലേയ്ക്ക് നടന്നു കയറുന്നു,
മനുഷ്യാവകാശത്തിന് വിലനൽകുന്ന എല്ലാവരും, നിരപരാധികളെ കൊന്നൊടുക്കുന്ന ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, എൽ.ടി.ടി.ഇ യെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, സാധാരണക്കാരായ സിവിലിയനെ സംരക്ഷിക്കേണ്ട ചുമതലയും നിറവേറ്റപ്പെടേണ്ടതാണ്……..

Wednesday, March 25, 2009

ജനാധിപത്യത്തെ വിഴുങ്ങുന്ന സഭകളും, സമുദായങ്ങളും

ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭകളും, സമുദായങ്ങളും തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വധീനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാക്കി. എക്കാലവും, കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറക്കപ്പെടുന്നത്, കേരളത്തിലെ എണ്ണിയാൽ തീരാത്ത സഭകളുടെ താത്പര്യ ലിസ്റ്റിൽ നിന്നുമാണ്. ഇത്തവണ ഓർത്തഡോക്സ് സഭയുടെ നോമിനിയെ തഴഞ്ഞു എന്ന കാരണംകൊണ്ട്, നാല് ലോകസഭാ മണ്ഡലങ്ങളിൽ ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു.
ഇന്ദ്രപ്രസ്ഥവും, ദേവലോകവും കയറി ഇറങ്ങി, മാണിസാറിന്റേയും ഉമ്മൻചാണ്ടി സാറിന്റേയും ഒക്കെ ചെരുപ്പ് തേഞ്ഞനിലയിലായി. യൂഡി എഫിൽ ആശ്രിത നിയമനം കഴിഞ്ഞുള്ള തസ്തികകൾ ( സീറ്റുകൾ) സഭകളും മറ്റ് സാമുദായക്കാർക്കും കോട്ടം വരാത്തരീതിയിൽ വിതരണം ചെയ്യണം ഈ വിതരണത്തിൽ വന്ന പാകപ്പിഴയാണ് ഓർത്തഡോക്സ് സഭയെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണമായത്
ജനാധിപത്യ പ്രകൃയയ്ക്ക് എന്നും തുരംഗം വച്ച പാർട്ടിയാണ് കോൺഗ്രസ്സ്, അധികാരം പങ്കിടാൻ ഏത് നാണംകെട്ട കൂട്ടുകെട്ടിനും തയ്യാറാവുന്ന രാഷ്ട്രീയ സദാചാരമില്ലാത്ത പാർട്ടി. ജനാധിപത്യത്തിന്റെ അന്തകരാകാൻ ശേഷിയുള്ള ജാതിമത വിപത്തുകളെ കൂട്ടുപിടിച്ച് അധികാരം പങ്കിടുന്ന കോൺഗ്രസ്സിന്, അവർ വിതച്ച വിഷവിത്തിന്റെ വിളവെടുപ്പ് കാലമാണ് തിരഞ്ഞെടുപ്പ് കാലം. ഗ്രൂപ്പ്കളിയിൽ കുലംകുത്തിയ കോൺഗ്രസ്സ്, ഇപ്പോൾ സഭകളുടെ ഭീഷണിക്ക് മുന്നിൽ മുട്ടുഇടിക്കുന്ന ദയനീയ കാഴ്ച്ച ജനാധിപത്യവിശ്വാസിയായ ആരേയും നാണിപ്പിക്കുന്നതാണ്. ഒരു പേരും നാലാളും ഉണ്ടെങ്കിൽ ഇന്ന് ഏതൊരാൾക്കും യു.ഡി.എഫിൽ കടന്നുചെല്ലാം. ഇലക്ഷൻ വരുമ്പോൾ സീറ്റ് വിരട്ടി വാങ്ങുകയും ചെയ്യാം.
ഒരു ദേശീയപാർട്ടിക്ക്, ഒരു ലോക്കൽ ഏജന്റിന്റെ വിലപോലും ഇല്ലാതാകുന്നത് കാണുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായ രാഷ്ട്രീയ പാർട്ടികൾ നടന്നുകയറുന്നത് എങ്ങോട്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കോൺഗ്രസ്സിലെ നേതാക്കന്മാരെല്ലാം ഏതെങ്കിലും മതത്തിന്റെ നോമിനികൾ ആയി വർത്തിക്കുന്നവർ ആണ്. ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ ഈ ഹിഡൺ ഇമേജ് എല്ലാമറയും നീക്കി പുറത്ത് വരുന്നു. ക്ഷയരോഗം ബാധിച്ച ശരീരമാണ് യൂ.ഡി.എഫിന്റേയും, കോൺഗ്രസ്സിന്റേയും.അതും ഒരു ചികിത്സയും ഫലിക്കാത്ത തരത്തിൽ പഴകിപോയിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ ശക്തിയും ചോർത്തിക്കളയാൻ പാകത്തിൽ വളർന്നിരിക്കുകയാണ് പ്രാദേശികവാദവും, പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും.ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ലേല ഒരുപ്പടികൾ ആണ്. എം.എൽ.എ, എം.പി സ്ഥാനങ്ങൾ. ഇത് ഊഹം മാത്രമല്ല എന്ന് വ്യക്തമാക്കിയ സംഭവമാണ് നമ്മുടെ ലോകസഭയിൽ എത്തപ്പെട്ട ഒരുകോടി രൂപ. ജനാധിപത്യത്തിലെ കറുത്തദിവസമായേ ആ ദിവസത്തെ ഒരു ജനാധിപത്യവിശ്വാസിക്ക് കാണാൻ കഴിയു, കേൺഗ്രസ്സിനെ സംബന്തിച്ചടത്തോളം ഇത് ആദ്യ സംഭവമൊന്നുമല്ല, ഇതിലും ധീരമായ ഇടപെടൽ ജെ.എം.എം. കോഴക്കേസ്സിൽ കോൺഗ്രസ്സിനവകാശപ്പെടാം. പ്രാദേശികമായി വളരുന്ന കുടുംബ പാർട്ടികളെ മൂലക്കിരുത്താനുള്ള ആർജ്ജവം ഇവിടുത്തെ ദേശിയപാർട്ടികൾ കാണിക്കണം. എ മുതൽ സെഡ് വരെ വളർന്നുപന്തലിച്ച കേരള കോൺഗ്രസ്സും, പിന്നെ എണ്ണിയാൽ തീരാത്ത മൂന്നക്ഷര പാർട്ടികളും, ദളവും, പൂവും കായുമായി. രാഷ്ട്രീയവാനം അലങ്കരിക്കുന്ന കുഞ്ഞിത്താരങ്ങൾ. എൽഡീഎഫും, യുഡീഫും ഫിഷ്മാർക്കറ്റിന്റെ നിലവാരത്തിലേയ്ക്ക് താഴുന്നു. ഇനീ എങ്കിലും ഇവിടുത്തെമുഖ്യധാരാ പാർട്ടികൾ ശക്തവും ധീരവുമായ നടപടി കൈക്കൊള്ളാൻ വൈകരുത്. മുസ്ലീം ലീഗ് പോലുള്ള വർഗീയ വിഷങ്ങളെ ഭരണപങ്കാളി ആകാൻ അനുവദിക്കരുത്, വ്യക്തിപ്രഭാവത്താൽ പ്രവർത്തിക്കുന്ന എൻ.സി.പി, എല്ലാ ദൾ പാർട്ടികളും, മറ്റ് രാഷ്ട്രീയ വിഷങ്ങളേയും അധികാരം പങ്കിടാൻ കൂട്ടാതിരിക്കുക. ഒരിക്കൽ പോലും ഇത്തരം കക്ഷികളെ ഭരണപക്ഷത്ത് ഇരിക്കാൻ അനുവദിക്കാതിരിക്കണം. അധികാരമില്ലാതെ ജീവിക്കാനാവില്ല ഈ കൂണുകൾക്ക്.
ഒരിക്കൽ ഒന്ന് പരീക്ഷിക്കുക, രണ്ട് പാർട്ടികൾ മാത്രം ഉള്ള കേരളത്തിനായി ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ കാത്തിരിക്കുന്നു.

Saturday, February 28, 2009

സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഇന്ത്യൻ സമ്പത്ത് ഘടനയും സാമ്പത്തിക മാന്ദ്യം ബാധിച്ച പ്രവാസികളും പിന്നെ പ്രവാസികാര്യ രവിച്ചേട്ടനും




ഇവിടുത്തെ പ്രവാസികൾ ഉണക്കകുബ്ബൂസ്സും, വെള്ളവും കുടിച്ച് മിച്ചംവച്ച കാശാണ് 2700കോടി യു.എസ് ഡോളർ ആയി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിൽ 45%ൽ കൂടുതൽ 10000-രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന , ഷെരീഫും, തോമസ്സും, രാമചന്ദ്രനുമൊക്കെ അയച്ചു കൊടുത്തതാണ്. ഗൾഫ് മേഖലയിലെ ലേബർക്യാമ്പിലെ ജീവിതം കുറച്ചൊക്കെ കണ്ടിട്ടുള്ളവരാണ് രവിച്ചേട്ടനൊക്കെ. ലോകസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർക്കായി പ്രത്യേഗ പാക്കേജ് പ്രഖ്യാപിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം ധനമന്ത്രാലയം തള്ളി. തികച്ചും അനിവാര്യമായ ഒന്നാണ്. ഓരോ ശമ്പള പരിഷ്ക്കരണത്തിനും. ശമ്പളവർദ്ധനയും, ഡി.എയും, ഒക്കെ വേണം എന്ന് കട്ടായം പിടിക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് സ്വന്തം രക്തം യൂ.എസ്സ് ഡോളറാക്കി ജ്ന്മനാട്ടിലേയ്ക്ക് അയക്കുന്ന പ്രവാസിയുടെ ജീവിതത്തിന്റെയോ ജീവന്റേയോ വില അറിയില്ല. ജന്മനാടിന്റെ കൈത്താങ്ങ് ആവശ്യമായി വന്ന സമയത്തുതന്നെ അവനെ കയ്യൊഴിഞ്ഞ നമ്മുടെ ഭരണവർഗ്ഗത്തെ രാഷ്ട്രീയ പാർട്ടികളെ അവർ അർഹിക്കുന്ന എല്ലാ വെറുപ്പോടും കൂടി അവഗണിക്കുക. നമുക്ക് നമ്മുടെ ഭരണകർത്താക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.
സത്യം ഓൺലൈൻ പോലുള്ള തട്ടിപ്പു വീരന്മാരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഇവിടുത്തെ ഭരണവർഗ്ഗം, ഒന്നോർത്തുകൊള്ളുക ഞങ്ങൾ മനുഷ്യരാണ്, ജീവിക്കാൻ വേണ്ടി മരുഭൂമിയിൽ ഞങ്ങൾ മണൽ ചുമക്കും എന്നാലും ജീവിക്കാൻ വേണ്ടി അന്യന്റെ മുന്നിൽ കൈനീട്ടില്ല നിങ്ങളെ പോലെ. ഇതിൽ പ്രവാസികാര്യ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ നീക്കങ്ങൾ അഭിനന്ദാനാർഹമാണ്, ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ പ്രവാസികാര്യാലയം രണ്ട് പദ്ധതികൾ ആണ് വിഭാവനം ചെയ്തിരുന്നത് രണ്ടിനോടും ധനമന്ത്രാലയം മുഖം തിരിച്ചു. മറ്റ് സ്രോതസ്സുകൾ തേടുകയാണ് പ്രവാസകാര്യ വകുപ്പ്.
ഗൾഫിൽ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ഏഴുലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിൽ വരും 2007 മാത്രം എകദേശം 9 ലക്ഷത്തിനോട് അടുത്താണ്. ഏകദേശം 50 ലക്ഷത്തോളം ആളുകൾ ആണ് വിദേശത്ത് തൊഴിൽ ചെയ്യൂന്ന തൊഴിലാളികൾ ഇതിൽ 90 ശതമാനവും ഗൾഫ് മേഖലയിൽ തന്നെ.ഇതിലെ ഏറെ പേരും കിടപ്പാടം പണയപ്പെടുത്തി എത്തിയവർ, സാമ്പത്തികമാന്ദ്യം മൂലമുള്ള തിരിച്ചടി ഏറ്റവും കൂടുതൽ ബാധിച്ചവരും ഇക്കൂട്ടർ തന്നെ നിർമ്മാണ മേഖലയിലെ സ്ഥംഭനം ഇന്ത്യൻ തൊഴിലാളികളുടെ വൻ‌തോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമായി ഇതുവരെ 2 ലക്ഷത്തോളം ആളുകൾ നാട്ടിലേയ്ക്ക് മടങ്ങി, 2010 അവസാനമാകുമ്പോൾ ഇത് ക്രമാധീതമായി ഉയരും.
കേന്ദ്ര ഗവണ്മെന്റിന്റെ ഉദാസീനത കാർന്നുതിന്നുന്നത് മാനം വിറ്റ് ജീവിക്കാൻ തയ്യാറാവാത്ത കേരളത്തിലെ പ്രവാസി കുടുംബങ്ങളെ ആയിരിക്കും, കർഷക ആത്മ ഹത്യകൾക്ക് ശേഷം ഇവിടുത്തെ മാധ്യമങ്ങൾക്ക് കിട്ടുന്ന മറ്റൊരു ആത്മഹത്യാ വർഷമായിരിക്കും സാമ്പത്തിക മാന്ദ്യത്തിന്റെ കേരള ഇമ്പാക്റ്റ് നൽകുന്നത്. ഒരു ശരാശരി ഗൾഫ്കാരന്റെ ആശ്രിതരുടെ എണ്ണം 16 പേർ, ദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കുന്ന മനുഷ്യർ, പോസ്റ്റുമാന്റെ പാതചനലങ്ങൾക്ക് കാതോർത്തിരിക്കുന്ന എത്ര അമ്മമാർ, എത്ര ഭാര്യമാർ നമ്മുടെ നാട്ടിൽ ഉണ്ട്, സ്വന്തം ദുഖങ്ങളെ പട്ടുകുപ്പായത്തിൽ ഒളിപ്പിച്ച്, വിലകൂടിയ അത്തർ പൂശി എത്തുന്ന ഈ നസ്സഹായ ജീവിതങ്ങളെ കൊള്ളയടിക്കാൻ തയ്യാറായി നിലകൊള്ളുന്ന എയർലൈനുകളും, കസ്റ്റംസ്സ്, എയർപോർട്ട് ജീവനക്കാരും. ജീവിതം മറ്റുള്ളവർക്കായി ജീവിച്ചുതീർക്കുന്ന ഈ മനുഷ്യാത്മാക്കളെ വിധി കൈവിട്ടപ്പോൾ ഒരു താങ്ങാകേണ്ട രാജ്യവും, സമൂഹവും കൈമലർത്തുന്നതിൽ പരം ഒരു ക്രൂരത മറ്റെന്താണ്. ഒന്നോർക്കുക ഈ 16 ആശ്രിതരും ഞങ്ങൾക്കൊപ്പം നിന്നാൽ നാളത്തെ ജനവിധി ഞങ്ങളുടേതാകും (16*50ലക്ഷം വോട്ടുകൾ) ആധികാരത്തിൽ അഹങ്കരിക്കരുത് ആരും…
ജയ് ഹിന്ദ്

Tuesday, February 24, 2009

തുമ്പപ്പൂപോലെ പൂക്കുട്ടി



റസുൽ പൂക്കുട്ടിക്ക് അഭിനന്ദനങ്ങൾ
റസുൽ പൂക്കുട്ടി, മൊത്തം ഇന്ത്യാക്കാർക്കും അഭിമാനമായി ഓസ്കാർ അവാർഡ് ജേതാവായിരിക്കുന്നു, അഭിമാനർഹമായ നേട്ടവുമായി എ.ആർ,റഹ്മാനും 2 ഓസ്കാർ അവാർഡുകൾ, ഇന്ത്യയിലേയ്ക്ക് ഒഴുകുന്ന അഞ്ചാമത്തെ ഓസ്കാർ അവാർഡാണിത്. ഒരാൾ ഇരട്ട അവാർഡ് വാങ്ങുന്നത് ഇത് ആദ്യവും. മുംബയിലെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് കിട്ടിയ അവാർഡ്, ബ്ര്ട്ടീഷ് സംവിധായകനായ ഡാനി ബോയലിന്റെ മികച്ച സൃഷ്ടികളിൽ ഒന്നാണ് സ്ലം ഡോഗ് മില്ല്യണെയർ. അദ്ദേഹത്തിന്റെ അടുത്ത ചിത്രവും മുംബൈ ആധാരമാക്കി ആയിരിക്കും എന്ന് പറയപ്പെടുന്നു. മുംബൈക്ക് ലോകത്തിന്റെ മുന്നിൽ കാഴ്ച്ചവയ്ക്കാൻ ഒരുപാട് സത്യങ്ങൾ ഇനിയും ബാക്കി……

Tuesday, January 27, 2009

ദൈവം നമ്മുടെ പ്രാണ നാഥൻ, ഞാൻ വായിച്ചപ്പോൾ തോന്നിയത്

യ്യനാട്ടുകാരനായ ഡോ.ആർ. ഗോപീമണി കേരള കൌമുദിയിൽ എഴുതിയ ലേഖനം വായിക്കാൻ ഇടയായി അത് വ്യക്തിപരമായി എന്നിൽ ഉളവാക്കിയ ചിന്തകൾ ആണ് ഈ പോസ്റ്റിൽ എഴുതുന്നത്. അദ്ദേഹം ഒരു യുക്തിവാദി ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്നും മനസ്സിലാക്കൻ കഴിഞ്ഞത്. മിക്കവാറും യുക്തിവാദികൾ ജീവിതത്തിന്റെ ഒരു പരിധി കഴിയുമ്പോൾ ദൈവം എന്ന വിചാരത്തിലേയ്ക്ക് തിരിയുന്നതായി കാണുന്നു അതിനുദാഹരണമാണ് ഡോ ആർ. ഗോപീമണിയുടെ ഈ ലേഖനം.

ഒരു മഹാസ്ഫോടനത്തിലൂടെ (big bang) നക്ഷത്രകോടികളും അവയുടെ ഗ്രഹങ്ങളും അടങ്ങുന്ന ഈ പ്രപഞ്ചം ഉണ്ടായി എന്നാണ് ശാസ്ത്രം പരിണാമം എന്നത് അതിന്റെ തുടർച്ചയും. അദ്ദേഹത്തിന്റെ ലേഖനത്തിൽ അതിന്റെ കാതലായ ഭാഗം, അദ്ദേഹം ഉൾപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ “ മനുഷ്യനും പ്രപഞ്ചവും “ എന്ന വിഷയത്തിൽ ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു, അതിൽ ഒരു സദസ്സിൽ വച്ച് സാധാരണക്കാരനായ ഒരാൾ ഒരു ചോദ്യം ചോദിച്ചു ആ ചോദ്യം ഞങ്ങളെ അമ്പരപ്പിച്ചു അത് ഇങ്ങനെ ആയിരുന്നു “ നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന ഈ വസ്തു സഞ്ചയം മുഴുവൻ ആര് എവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു ?!“
അന്ന് ശസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ഡോ. എം.പി. പരമേശ്വരൻ ആയിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള “വിദ്യകളും “ പഠിപ്പിച്ച് തന്നത്. അദ്ദേഹം ഈ അടിസ്ഥാന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ എന്നും ലേഖകൻ പറയുന്നു “ ഇത്തരം ചോദ്യങ്ങൾ അയുക്തികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം, കാരണം വസ്ഥുക്കളോടൊപ്പം സ്ഥലവും കാലവും ഉണ്ടായത് മഹാ സ്ഫോടനത്തോടൊപ്പമാണ്. അതുകൊണ്ട് അതിന് മുൻപ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. “കാലം” തുടങ്ങിയ ശേഷം മാത്രമേ ഭൂതവും ഭാവിയും ഉണ്ടാകുന്നുള്ളു. മുയലിന് എത്ര കൊമ്പുണ്ട് എന്ന് ചോദിക്കും പോലെയാണത്!..... ഇവിടെ നിന്നും ആണ് ഡോ. ആർ. ഗോപിമണി നിരീശ്വര വാദിയിൽ അധവ അവിശ്വാസിയിൽ നിന്നും വിശ്വാസിയിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്.
ഇവിടെ ഈ ചോദ്യം ഞാൻ ഒരു വിശ്വാസി എന്ന നിലയിലും അവിശ്വാസി എന്ന നിലയിലും ചോദിച്ച ചോദ്യമാണ്. മേൽ ചോദിച്ച് ചോദ്യത്തിലെ ചെറിയ ഭേദഗതി വരുത്തി എന്നു മാത്രം. അദ്യം ഉണ്ടായ ആ വൻ സ്ഫോടനത്തിന്റെ പരിണിത ഫലമാണ് ഇന്നീ കാണുന്ന പ്രപഞ്ചം എന്ന ശാസ്ത്രപക്ഷം. അതിലെ വസ്തുസഞ്ചയങ്ങളെല്ലാം “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന“ ആര് എവിടെ ഒളിപ്പിച്ചുവച്ചിരുന്നു.? ഇതിൽ അശാസ്ത്രിയമായി തോന്നിയത് “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും“ എന്ന ഈ വരികളാണ്. ഇതൊന്നും എവിടെയും ആരും ഒളിപ്പിച്ചിരുന്നില്ല അല്ലങ്കിൽ സൂക്ഷിച്ച് വച്ചിരുന്നില്ല എന്നതാണ് സത്യം, ഈ തോന്നൽ ശക്തമായ ഈ ശ്വരവിശ്വാസിയുടെ ആണ് കാരണം ഒരു മാജിക്കുകാരൻ ഉൾക്കൈയ്യിൽ ഒളിപ്പിച്ച വസ്തുക്കൾ പെട്ടന്ന് പുറത്തെടുത്തപ്പോൾ തോന്നുന്ന ആ ഒരു തോന്നലെ ഈ ചോദ്യത്തിനൊള്ളു.
ഇവിടെ എം .പി. പരമേശ്വരനെ പോലും വിഷമിപ്പിച്ച ചോദ്യം ഈ സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു എന്നതാണ്. ഇവിടെ പരമേശരൻ സാറ് പറഞ്ഞതുതന്നെ അല്ലെ മതങ്ങളും പറയുന്നത്. ആദിയിൽ വചനമുണ്ടായി അത് ദൈവത്തോടൊപ്പമായിരുന്നു.( ബൈബിൾ) ആദ്യം ഓം എന്ന ശബ്ദം ഉണ്ടായി അത് പരമേശ്വരനൊപ്പമായിരുന്നു ( മഹാശിവ പുരാണം) ഖുറാനും ബൈബിൾ പറയുന്നത് തന്നെ പറയുന്നു. അതിന് മുൻപ് എന്ത് ?.. പ്രപഞ്ചത്തിന് അതിരുണ്ടോ ? സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു ? മതങ്ങൾ ഉല്പത്തിക്ക് (ഇന്നുകാണുന്ന പ്രപഞ്ചത്തിന്റെ) മുൻപുള്ള കാര്യത്തെ പറ്റി സംസാരിക്കാറില്ല അത് അനുവദിക്കുന്നുമില്ല. ശാസ്ത്രമാകട്ടെ ശ്രീ എം .പി. പരമേശ്വരൻ പറഞ്ഞതുതന്നെ പറയുന്നു. ശാസ്ത്രം പറയുന്നത് ആദിമ സ്ഫോടനത്തിന്റെ അത്യാഘാതത്തിൽ പ്രപഞ്ചം ഇപ്പോഴും അതി ശീഘ്രം ( സെക്കൻഡിൽ 1500കി.മി. വേഗത്തിൽ) വികസിച്ചുകൊണ്ടിരിക്കുകയാണത്രെ!
ഐൻസ്റ്റന് സമശീർഷനെന്ന് ഇന്ന് ലോകം അംഗീകരിച്ച സ്റ്റീഫൻ ഹോക്കിംഗ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇതിനെ കുറിച്ച് ( A Brief History of Time ) എന്ന തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. “ അത് എവിടേയും ഉണ്ടാകെണ്ട കാര്യമില്ല. കാരണം നാമിന്ന് ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം (Net energy) പൂജ്യമാണ് . വസ്തുക്കൾ അത്യന്തികമായി ഊർജ്ജമാണ് ( ഐൻസ്റ്റന്റെ ഏറെ പ്രസ്സിദ്ധമായ E=mc2 എന്ന സമീകരണം ഓർക്കുക) അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിൽ ആകെ രണ്ടുതരം ഊർജ്ജങ്ങളെ ഉള്ളു ഒന്ന് നാം കൂടെ ഉൾപ്പെടുന്ന പ്രപഞ്ച വസ്തുക്കളുടെ ധനാത്മകമായ ഊർജ്ജം ( Positive Energy) മറ്റേത് ആ വസ്തുക്കളെ മൊത്തം താങ്ങി നിർത്തുന്ന ഋണാത്മകമായ ഗുരുത്വാകർഷണ ഊർജ്ജം(Gravitational Energy) ഇവ രണ്ടിന്റേയും കൂടിയുള്ള ആകെ തുക പൂജ്യം എന്നല്ലേ വരാൻ പറ്റു. അങ്ങനെ വരുമ്പോൾ പൂജ്യം അളവിലുള്ള വസ്ഥുവിന് ഇരിക്കാൻ ഇടം വേണ്ടല്ലോ, ഉത്ഭവിക്കാനും പ്രയാസമില്ല. ലേഖകൻ തുടർന്നു പറയുന്നത് നാം നമ്മുടെ നിത്യ ജീവിതത്തിൽ സ്ഥൂലമായ അർത്ഥംകൊണ്ട് നിർവചിക്കും പോലെ ഒരു വസ്ഥുസഞ്ചയം ഇവിടെ ഇല്ലന്നതാണ് സത്യം ഉണ്ടെന്ന് തോന്നുന്നത് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഏതോ ഒന്നിന്റെ പ്രതിഫലനം മാത്രമാകണം. ഇതാണ് സത്യമെങ്കിൽ പ്രപഞ്ചത്തിന് ഉണ്ടാകാനും, ഇല്ലാതാകാനും നിഷ്പ്രയാസം കഴിയും, കഴിയണം ! കാരണം അതൊരു സ്വപ്നം പോലെ അയാഥാർത്ഥമായ ഒരു യാഥാർത്ഥ്യം മാത്രമാണ് ! ഭാരതീയൻ ഈ സത്യം അയ്യായിരം വർഷം മുൻപെ പറഞ്ഞു വച്ചിരുന്നു “ ബ്രഹ്മസത്യം, ജഗ്ത്മിധ്യ.”
സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് പൂർണ്ണമായും ദഹിക്കുന്നില്ല. ഒരു പക്ഷെ എന്റെ അജ്ഞത ആവാം. ഞാൻ കണ്ടതും കേട്ടതും, അനുഭവിച്ചറിഞ്ഞതും ഒന്നും യാഥാർത്ഥ്യമല്ല എന്ന് പറഞ്ഞാൽ, വേറും തോന്നലാണ് എന്ന് പറഞ്ഞാൽ… ഉൾക്കൊള്ളാനാവുന്നില്ല. പക്ഷെ കണക്കുകൾ എല്ലാം തന്നെ കൃത്യം. മഹാ സ്ഫോടനം (big bang) നടക്കുന്നതിന് തൊട്ട് മുൻപുള്ള സെക്കന്റിൽ അല്ലെങ്കിൽ മൈക്രോ സെക്കന്റിൽ അപ്പോഴത്തെ അവസ്ഥ എന്തായിരുന്നിരിക്കും, അതൊരു മഹാശൂന്യത ആയിരുന്നോ ? അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അടച്ചുവയ്ക്കപ്പെട്ട ഊർജ്ജത്തിന്റെ പുറത്തേയ്ക്കുള്ള തള്ളൽ ആണല്ലോ പൊട്ടിത്തെറി എന്ന് പറയുന്നത്, ഈ പുറം ചട്ടയുടെ ധൃഡതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഫോടനത്തിന്റെ ശക്തി. പ്രപഞ്ചത്തിൽ രണ്ടുതരം ഊർജ്ജമേ ഉള്ളു എന്ന് ശാസ്ത്രം പറയുന്നു. അങ്ങനെ എങ്കിൽ ഈ പൊട്ടിത്തെറിയിൽ രണ്ട് ഊർജ്ജവും ഉണ്ടായിരുന്നോ ? ഈ രണ്ട് ഊർജ്ജവും ചേർന്നാൽ പൂജ്യമാണ് ഉത്തരമെങ്കിൽ അവിടെ ഊർജ്ജത്തിന്റെ ഒരുതള്ളൽ എങ്ങനെ ഉണ്ടായി ? ഒരു സ്ഫോടനം നടക്കണമെങ്കിൽ, ഏതെങ്കിലും വസ്തുക്കളുടെ രാസമാറ്റത്തിലൂടെ ഒരു എനർജ്ജി അവിടെ രൂപം കൊണ്ടിരിക്കും, ഈ എനർജ്ജിയുടെ പുറത്തേയ്ക്കുള്ള പ്രവാഹമാണ് പൊട്ടിത്തെറിയായി തീരുന്നത്. അതുകൊണ്ടുതന്നെ ഈ മഹാസ്ഫോടനത്തിന് മുൻപ് തന്നെ ഖര, ദ്രാവക,വാതക രൂപത്തിലുള്ള വസ്ഥുക്കൾ ഉണ്ടായിരുന്നിരിക്കണം, ഇവ ഒരുപക്ഷേ ഒരു രൂപത്തിൽ (ഭൂമി പോലെ അല്ലങ്കിൽ അതുപോലെ ഉള്ള ഒരവസ്ഥ) അല്ലങ്കിൽ ഒന്നിൽ കൂടുതൽ അത് രണ്ടാവാം അല്ലങ്കിൽ +E ആവാം . ശൂന്യതയിൽ ഒരു സ്ഫോടനത്തിനുള്ള സാധ്യത പൂജ്യമാണ്. ഇമാജിൻ ചെയ്യാൻ പോലുമാവാത്ത അവസ്ഥ. കാരണം ഇങ്ങനെ ഒരവസ്ഥ ഭൌതിക ജീവിതത്തിൽ വന്നിട്ടില്ല എന്നതുതന്നെ. നമുക്ക് ഒരുകാര്യം വിശദീകരിക്കാൻ ആപേക്ഷികമായെ കഴിയു. അനന്തത എന്ന ചാട്ടുളി ഉപയോഗിക്കുകയെ നിവൃത്തിയുള്ളു. ഭൂമി അടക്കമുള്ള ഈ പ്രപഞ്ചത്തിന് ( നമ്മൾ വിശ്വസിക്കുന്ന) മുൻപെ പ്രപഞ്ചം എന്ന അവസ്ഥ ഉണ്ടായിരുന്നിരിക്കാം. ഇത് എങ്ങനെ ഉണ്ടായി എന്ന് പറയുക അസാധ്യം തന്നെ. ഈ മഹാ സ്ഫോടനത്തിന്റെ ശക്തിയിൽ പ്രപഞ്ചം വികസിച്ചത് ഗോളാകൃതിയിൽ ( ഒരു ബലൂണിൽ കാറ്റ് നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന തള്ളൽ, അത് ഒരു കേന്ദ്രത്തിൽ നിന്നും തുടങ്ങുന്നു എന്ന് സങ്കല്പിക്കുക) ആയിരുന്നോ ? ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കണം. പക്ഷെ അവിടെയും ഒരു സംശയം ഉണ്ടാകുന്നു. ഈ പൊട്ടിത്തെറി ഉണ്ടായത് പ്രപഞ്ചം (മഹാ സ്ഫോടനത്തിന് (big bang) മുൻപ് ഉള്ള അവസ്ഥഎന്ന ആ അവസ്ഥയുടെ കേന്ദ്രത്തിൽ ആയിരുന്നോ അതോ ഏതെങ്കിലും ഒരു കോണിൽ ആയിരുന്നോ ?....... ഒന്നിനും കൃത്യമായ ഒരു നിർവചനം തരാൻ സാദിക്കുന്നില്ല. (ശാസ്ത്രം ഇങ്ങനെ പോകുന്നു)
അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, നമ്മുടെ അസ്ഥിത്വം (ക്ഷീര പഥവും അനേകലക്ഷം ഗാലക്സികളും) തിരഞ്ഞാൽ അത് നമ്മെ ആശ്ചര്യപ്പെടുത്തുകയും, അതേസമയം ഇതിനെല്ലാം കാരണമായി ഒരു ആദി പിതാവിനെ (ഗുരു) സങ്കല്പിക്കാനും ആ മഹാ ശക്തിസ്വരൂപനെ ആദരവോടെ വണങ്ങാനും നമ്മെ നിർബന്തിതരാക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തലോടെ ഡോ. ആർ ഗോപിമണി എന്ന നിരീശ്വരവാദി ആ ശരീരത്തിൽ നിന്നും പൂർണ്ണമായും പിൻവാങ്ങുന്നു. ഈ ലേഖനം അദ്ദേഹം വളർന്ന് വരുന്ന യുവ തലമുറയ്ക്കായ് സമർപ്പിച്ചിരിക്കുന്നു തന്റെ ജിവിതത്തിന്റെ ഒരു വിശകലനം എന്ന നിലയിൽ.
അദ്ദേഹത്തെ ഈശ്വര വിശ്വാസിയാക്കാൻ നിമിത്തമായ ചോദ്യത്തിന് ഉത്തരം നലകാൻ അദ്ദേഹത്തിനായില്ല എന്നതിലുപരി ഒരു സാധാരണക്കാരന്റെ മനോധർമ്മത്തോടെ, അത് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയണ് ചെയ്തത്. മതങ്ങൾ വ്യാഖ്യാനിക്കുന്നത് അത് എഴുതിയവന്റെ നിരീക്ഷണ പാടവത്തിനനുസരിച്ചാണ് (എല്ലാ മതങ്ങളും അങ്ങനെ തന്നെ) ആദിയിൽ വചനമുണ്ടായി എന്നും അത് ദൈവത്തോടൊപ്പം ആയിരുന്നു എന്നും ക്രൈസ്തവ മതം പഠിപ്പിക്കുന്നു. ഈ വരിയിൽ ദൈവവും ഉണ്ടായി എന്ന് പറയുന്നു ഉണ്ടാകുക എന്നുപറയുമ്പോൾ അത് നെരത്തെ ഇല്ലായിരുന്നു എന്ന് പറയേണ്ടിവരും. ദൈവം ഉണ്ടായി എന്ന് പറയുമ്പോൾ ആര് ഉണ്ടാക്കി എന്ന് പറയേണ്ടിവരും. അപ്പോൾ ദൈവത്തിന് പിന്നിൽ ഒരു മഹാ ദൈവം ഉണ്ടായിരുന്നു എന്ന് കരുതേണ്ടിവരുന്നു. ഇനി അങ്ങനെ അല്ല ദൈവം സ്വയം ഉണ്ടായതാണ് എന്നാണ് വാദമെങ്കിൽ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന പോലെ ഏകകോശജീവി ആദ്യം ഉണ്ടായി എന്ന് വിശ്വസിക്കേണ്ടിവരില്ലെ ? മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. ശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും ദൈവശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചാൽ അധികം സംസാരിക്കാതെ രക്ഷപെടാം…. .(കമന്റിൽ നിന്നും തുടർ ചിന്തകൾ പ്രതീക്ഷിക്കുന്നു)