ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….രണ്ട് മാസമായി നടന്നുവന്ന ശ്രമങ്ങൾക്ക് ഫലം കണ്ടത്തി!, ഇന്നലെ 09-10-2009ൽ, ഹവാലിയിൽ വളരെ ലളിതവും, ഏറെ പ്രശംസനീയവുമായ രീതിയിൽ കുവൈറ്റ് ബ്ലോഗേഴ്സിന്റെ ആദ്യസംഗമം നടന്നു. ഉറുമ്പിന്റെ ബ്ലോഗിൽ പ്രതികരിക്കാതിരുന്ന പലരും, ഈ ബ്ലോഗ് മീറ്റിൽ നിറ സാന്നിദ്ധ്യമായി. ബൂലോകം കണ്ട ബ്ലോഗുമീറ്റുകളിൽ ഏറ്റവും വ്യത്യസ്തവും, ലാളിത്യം നിറഞ്ഞതുമായിരുന്നു ഹവാലിയില്‍ വച്ചു നടന്ന ബ്ലോഗ് മീറ്റ്.
ജ്യോനവൻ എന്ന ബൂലോകത്തിന്റെ പ്രിയപുത്രനായ ‘പൊട്ടക്കല‘ത്തിന്റെ അകാല വിയോഗം നൽകിയ നൊമ്പരം വിട്ടുമാറാത്ത മനസ്സുമായി ആണ് ഞങ്ങൾ ഈ മീറ്റിൽ ഒന്നിച്ചത്,അല്ലെങ്കില്‍ ജ്യോനവൻ ഒന്നിപ്പിച്ചത്. കുവൈറ്റിന്റെ പലഭാഗത്തിൽ ചിതറിക്കിടന്ന ഇവരെ ഒന്നിപ്പിക്കാൻ ഉറുമ്പ് നടത്തിയ ശ്രമങ്ങൾ പറയാതെ വയ്യ. തികച്ചും അപരിചിതരായ കുറേ ആളുകൾ അല്പനിമിഷം കൊണ്ട് പ്രിയങ്കരരായിതീർന്ന ഒരു അപൂർവ്വ സംഗമം ആയിരുന്നു ഹവാലി മീറ്റ്. ഉറുമ്പിനെ കേന്ദ്രമാക്കി ആയിരുന്നു ഈ മീറ്റിലെ കണ്ണികൾ വിളക്കപ്പെട്ടത്, അവിടെ നിന്നും, സുനിൽ.കെ.ചെറിയാൻ, പ്രദീപ് കുളക്കട, ഞാൻ (വീ.കെ.ബാല), സലാഹുദ്ദീൻ പിന്നെ അത് സാവധാനം വളർന്ന് പതിനാല് പേരോളം എത്തി....................
കൂടുതൽ അറിയാൻ
Subscribe to:
Post Comments (Atom)
1 comment:
നിങ്ങള്‍ തന്നെപറയു............
Post a Comment