Saturday, April 17, 2010

21,000കന്നാലി ക്ലാസ്സുകാർ

രണ്ട്ദിവസമായിട്ട് നമ്മുടെ ജനപ്രതിനിധികളും, മീഡിയകളും കേരള ഐ.പി.എൽ ഉം, അതിലെ താരങ്ങളായ ലളിത് മോഡി, ശശിതരൂർ,സുനന്ദ എന്നിവർക്ക് പുറകേയാണ്, വിവാദങ്ങളില്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യുവാൻ ആവുന്നില്ല, ഇന്നലെ 16.04.2010 ൽ ശശിതരൂറിന്റെ രാജി ആവശ്യപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ നമ്മുടെ പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുന്ന ഘട്ടംവരെ എത്തി. ശശിതരൂറിന്റെ സ്വകാര്യതിയിലേയ്ക്ക് കടന്നുകയറാൻ നമ്മുടെ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതും ഒരു പാപ്പരാസി സംസ്കാരം നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.

കൊച്ചിടീമിന്റെ ഉടമകളായ റോന്ദേവൂ കണ്സോര്ഷ്യത്തില് സുനന്ദയ്ക്ക് ഏകദേശം 70 കോടിയോളം രൂപയുടെ സൗജന്യ ഓഹരിയുണ്ടെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലിലൂടെയാണ് സുനന്ദ പുഷ്ക്കർ എന്ന കാശ്മീരി യുവതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ രാഷ്ട്രീയമാനം വരുന്നത് ശശിതരൂരുമായിട്ടുള്ള ഇവരുടെ സുഹൃത്ത്ബന്ധവും ബാക്കി ഇവിടെ വായിക്കാം

Sunday, April 4, 2010

ഇരുളും വെളിച്ചവും പിന്നെ ശ്രീകുമാറും

കഴിഞ്ഞകുറച്ചകാലമായിട്ട് പൊതുസമൂഹത്തിൽ സ്ത്രീവിമോചനവാദികൾ പെരുകിവരുന്നു, സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകണം എന്നതാണ് ഇക്കൂട്ടരുടെ പൊതുവായ ആവശ്യം, എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് എന്ന് ഈ ഉടായിപ്പ്കാർക്കും അറിയില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗോപ്യമായി പോകുന്നതും, ലക്ഷ്യബോധമില്ലാത്തതിനാൽ ആണ്. ചിലർ സ്വന്തം മുടിമുറിച്ച് പൌരഷം വരുത്തി ആണിനെപോലെ ആകാൻ ശ്രമിക്കുന്നു. സ്ത്രീ അവളുടെ അസ്തിത്വത്തിൽ നിന്നും വേണം നീതി നിഷേധത്തിനെതിരെ പോരാടാൻ. സമൂഹത്തിൽ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്ല്യമാണ് (1000പുരുഷന് 1006‌-10). ഇവിടെ ഭരണകാര്യങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം തുടക്കത്തിൽ ഏർപ്പെടുത്തണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം, സാമൂഹ്യബോധം ആകുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 33% എന്നതും ആശ്വാസകരം തന്നെ, ഫലത്തിൽ ഈ 33%മാനം 45% ആകും എന്നുകരുതാം എന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ മായവതിയോ, സോണിയാ ഗാന്ധിയോ സംവരണസീറ്റിൽ മത്സരിക്കില്ല എന്ന് കരുതാം അവർ ജനറൽ സീറ്റിൽ ആണ് മത്സരിക്കുന്നതെങ്കിൽ 33+ആ സീറ്റുകൾ എന്ന് അനുമാനിക്കാം.

അഭ്യസ്ഥവിദ്യരായ പുതുതലമുറ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം എല്ലാ കാര്യത്തിലും നൽകുന്നുണ്ട് അത് ആരുടെ എങ്കിലും വിമർശനം കേട്ടിട്ടോ സമരാഭാസം കണ്ടിട്ടോ അല്ല (പിങ്ക് ജെട്ടി സമരം). സ്ത്രീ ശാക്തികരണത്തിന്റെ ന്യൂ ജനറേഷൻ വക്താക്കളുടെ പോസ്റ്റുകളാൽ ബൂലോകം സ‌മൃദ്ധവുമാണ്, പുരോഗമനവാദി ആണെന്ന് പറയണമെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് എങ്കിലും ഇടണം എന്ന നിലയിലായി കാര്യങ്ങൾ അത്തരത്തിൽ ഒരു പോസ്റ്റാണ് ശ്രീ ശ്രീകുമാർ എന്ന ബ്ലോഗറുടെ “സന്യാസിമാര്‍ക്കും ആവാം രതി വികാരം. അവരും മനുഷ്യരാണ് “ എന്ന പോസ്റ്റ് അതിൽഞാനിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടി വളരെ രസകരവും കുറച്ച് “കട്ടി“ യുള്ള ചോദ്യങ്ങൾ ഉള്ളതുമായിരുന്നു എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് അതിന് മറുപടി പറയാൻ ശ്രമിക്കുന്നു അല്പം നീളമുള്ള കമന്റായതിനാൽ ഇവിടെ പോസ്റ്റായിട്ട് ഇടുന്നു ബാക്കി ഇവിടെ വായിക്കാം