Wednesday, November 9, 2011

സി-6699

ഇതാണ് സഖാവ് ജയരാജന്റെ പുതിയ നമ്പർ. ഈ നമ്പറിന് ഒരുപാട് പ്രത്യേഗതകൾ ഉണ്ട്, ഒരു അർദ്ധവൃത്തം കറക്കിയാലും ഇത് ആദ്യം വായിച്ച നമ്പർ തന്നെ! അതുതന്നെയാണ് ജയരാജനും.”കോടതി അലക്ഷ്യം” എന്ന വാൾത്തലപ്പിലാണ് ജയരാജൻ കൈകൊടുത്തത്, ആദ്യം മുതൽ തന്നെ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇദ്ദേഹം ചെയ്തതും, നല്ലത് ഒരു കമ്യൂണീസ്റ്റ്കാരന് വേണ്ട തന്റേടം തന്നെയാണ് അത്. പക്ഷേ ഒരു കാര്യം മനസ്സിലാവാതിരുന്നത് “ശുംഭൻ” എന്ന വാക്കിന്റെ അർത്ഥം അന്വേഷിച്ചതും അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചതുമാണ്. അതാകട്ടെ ശുംഭനെ കൂടുതൽ ശുംഭനാക്കാനെ കഴിഞ്ഞൊള്ളു, അതിലും ഒക്കെ എത്രയോ ഭേദമായിരുന്നു ഒരു മാപ്പ് പറച്ചിൽ. നാക്കിന് വന്ന ഒരു പിഴവ്, അല്ലങ്കിൽ ആ പ്രയോഗം പിൻവലിക്കുന്നു , അങ്ങനെ എത്ര എത്ര ഒഴിവുകൾ. കോടതിയേയും ജനാധിപത്യത്തേയും ബഹുമാനിക്കന്ന ഒരു വ്യക്തി എന്ന നിലയിൽ “ശുംഭൻ” പ്രയോഗത്തെ അനുകൂലിക്കാനോ അംഗീകരിക്കാനോ കഴിയില്ല. പ്രതിക്ഷേധത്തിന് തിളക്കം മായാത്ത നല്ല വാക്കുകൾ വേറെ ഉണ്ടല്ലോ. അന്നത്തെ പ്രസംഗത്തിലെ മറ്റുപലപ്രയോഗങ്ങളും ശുംഭനെ പിൻപറ്റിഉള്ളതായിരുന്നു അവയൊക്കെതന്നെ ജയരാജൻ സഖാവിന് വിനയായി. ബാക്കി ഇവിടെ വായിക്കാം

Thursday, October 27, 2011

ഒരു കുരുന്നുജീവൻ………………

കുറച്ച് ദിവസം മുപ് ചൈനയിൽ ഒരു രണ്ട് വയസ്സുകാരി വണ്ടിതട്ടി മരിച്ചു അതിന്റെ ക്ലിപ്പിംഗ് ആരേയും വേദനിക്കുന്നതായിരുന്നു. അത് ഓരോ തവണ കാണുമ്പോഴും ഞാൻ അങ്ങനെ അല്ല അങ്ങനെ ആകരുതേ എന്ന് “ദയ” എന്ന വികാരമുള്ളവർ മനമുരുകി പ്രാർത്ഥിക്കും. നമ്മുടെ പത്രങ്ങളും പ്രാധാന്യത്തോടെ തന്നെയാണ് ആ വാർത്ത നൽകിയത്. ഈ കഴിഞ്ഞ ദിവസം അന്ന് ഞാൻ കണ്ട ക്ലിപ്പിംഗിൽ ഇല്ലാതിരുന്നതും, തലപെരുപ്പിക്കുന്നതുമായ അതിന്റെ തുടർ രംഗങ്ങൾ കാണാൻ ഇടയായി, ഒപ്പം കുറച്ച് താരതമ്യ ശ്രമങ്ങളും,
വീഡിയോ തുടങ്ങുമ്പോൾ തിരക്കുള്ള ഒരു എക്സ്പ്രസ്സ് ഹൈവേയിലെ ഏരിയൽ ഷോട്ടാണ്. അതിൽ വണ്ടി ഇടിച്ച് മരിക്കുന്ന ഒരു പട്ടി, തിരക്കുള്ള ആ റോഡിൽ ചത്ത് കിടക്കുന്ന പട്ടിയെ മറ്റൊരു പട്ടി കടിച്ച് വലിച്ച് ഒരു സൈഡിലേയ്ക്ക് കൊണ്ടുപോകുന്നു, പിന്നെ ചൈനയിലെ ഒരു ഇടുങ്ങിയ റോഡിൽ നടന്ന ആക്സിഡന്റ് കാണിക്കുന്നു, ബാക്കി നിങ്ങൾ കാണുക, സ്വന്തം മനസ്സിനേയും മനസാക്ഷിയേയും ശീലിപ്പിക്കുക ആ വാഹനങ്ങളിലെ ഡ്രൈവറോ, അതുവഴി കടന്നുപോയ മറ്റ് യാത്രക്കാരോ ആവാതിരിക്കാൻ, ഏയ് അത് അങ്ങ് ചൈനയിലല്ലേ എന്ന് പറയാൻ വരട്ടെ, നമ്മുടെ ഭൂതകാലത്തിലും അങ്ങനെ ഒക്കെ നടന്നിരുന്നു…..
ഈ വീഡിയോ ഒരു സുഹൃത്ത് നൽകിയതാണ്

Tuesday, July 12, 2011

ശ്രീ പത്മനാഭന്റെ സ്വത്തും അതുവന്ന വഴിയും

ഇതൊക്കെ ആയിരുന്നു, ആണ് കേരളം ഇന്ന് ആഘോഷിക്കുന്നത്, അതെ നാം ശരിക്കും ആഘോഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് “ദൈവ”ത്തിന്റെ പേരിൽ ലോക പ്രശസ്തമാകുന്നു, നാം അഭിമാനത്തോടെ തല ഉയർത്തിനിന്നു സംസാരിക്കുന്നു ശ്രീ പത്മനാഭന്റെ സ്വത്തിനെപ്പറ്റി ലക്ഷം കോടി, ഇനിയും തിട്ടപ്പെടുത്താത്ത കോടികൾ വേറെ.!! ഈ വിഷയവുമായി സംബന്ധിച്ച് എല്ലാ മീഡിയകളിലും TV മുതൽ google Buz വരെ ഗൗരവമുള്ളതും തമാശ നിറഞ്ഞതുമായ ഒത്തിരി സംവാദ വേദികൾ കണ്ടു. കൃഷ്ണയ്യർ മുതൽ എം ജി എസ് നാരായണൻ വരെ. ഇതിൽ നാരായണൻ അവർകളുടെ ലേഖനത്തിൽ അവാച്യമായ ഒരു രാജഭക്തിയും,സ്ഥിതിസമത്വം എന്നതിനെ ഒരുതരം വിരക്തിയോടെ കാണുകയും ചെയ്യും പോലെ തോന്നി, അതാണ് ഈ വാക്കിലൂടെ എനിക്ക് തോന്നിയത് “ഭാഗ്യവശാല്‍ ജയകുമാറിനെപ്പോലെ പ്രഗല്ഭനായ ഒരുദ്യോഗസ്ഥനും ഉമ്മന്‍ചാണ്ടിയെപ്പോലെ പക്വതയും വിവേകവും ഉള്ള ഒരു മുഖ്യമന്ത്രിയും ഉള്ളപ്പോഴാണ് തീരുമാനങ്ങള്‍ ഉണ്ടാവുന്നത്” ആറുമാസം മുൻപായിരുന്നെങ്കിൽ സ്ഥിതിഗതികൾ മാറിയേനെ,കുറച്ചൂടെ മൃതുവായിപ്പറഞ്ഞാൽ NSS ജനറൽ സെക്രട്ടറി ശ്രീ രാമൻ നായർ പറഞ്ഞതുപോലെ എന്ന് വായന. ബാക്കി ഇവിടെ വായിക്കാം

Monday, April 25, 2011

കോൺഗ്രസ്സ് എന്ന മഹാ‍പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതികേട്

എൻഡോസൾഫാൻ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നു, മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിക്കുന്നു, ശ്രീമതിടിച്ചർ പ്രധാനമന്ത്രിയുടെ “ഉറപ്പുകൾ “മറച്ചുവച്ചു. മുഖ്യമന്ത്രി നയിച്ചിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി. ഏഷ്യാനെറ്റ് ചാനലിൽ “ ആദ്യം ഒരു കാര്യം മനസ്സിലാക്കണം” എന്ന് ആവർത്തിച്ച് വിവർണ്ണനായി ഉത്തരം മുട്ടി വിയർക്കുന്ന ലിജു. രണ്ട് ദിവസമായി പത്ര, ദൃശ്യമാധ്യമങ്ങൾ നൽകുന്ന ചിത്രമണ് ഇത്.

ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് ശ്രീമാൻ രമേഷ് ചന്നിത്തല രണ്ട് ദിവസമയി നടത്തുന്ന പ്രസ്സ് കോൺഫ്രൻസിന്റെ ആകെതുക എന്നത് എൻഡോസൾഫാൻ നിരോധിക്കുന്നതിന് പ്രത്യക്ഷത്തിൽ ഞങ്ങൾ എതിരല്ല.എന്നാൽ ഇത് നിരോധിക്കുന്നതിനോ നിരോധിക്കതിരിക്കുന്നതിനോ ഞങ്ങൾക്ക പ്രത്യേക താത്പര്യമൊന്നുമില്ല. അതായത് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തബാധിതരെ സംരക്ഷിക്കേണ്ട ധാർമ്മിക ഉത്തരവാധിത്വം കോൺഗ്രസ്സിൽനില്ല എന്ന്. മുഖ്യമന്ത്രിക്കെതിരെ വീശിയടിച്ച ശ്രീ ചെന്നിത്തലയുടെ പ്രതിക്ഷേധം ഒരുഅരാഷ്ട്രീയക്കാരന്റെ ജല്പനം എന്നതിനപ്പുറത്തേയ്ക്ക് യാതൊരു അർത്ഥവും ഉള്ളതല്ല. എൻഡോസൾഫാൻ എന്നത് അതിന്റെ ഇരകൾക്കും, സാമൂഹ്യ പ്രതിബദ്ധത ഉള്ള ഓരോ മനുഷ്യനും അത് തികച്ചും രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്നാൽ കോൺഗ്രസ്സും, സി.പി.എം ഉം ഈ കക്ഷികളെ ബാധിക്കുന്ന കാര്യങ്ങളും എന്ന സങ്കുചിത കാഴ്ച്ചപാടിൽ നിന്നു മാണ് എൻഡോ സൽഫാൻ പ്രശ്നം രാഷ്ട്രീയ വൽക്കരിക്കുന്നു എന്ന വെളിപാട് ഉണ്ടാകുന്നത്. ബാക്കിഇവിടെ വായിക്കാം

Thursday, March 17, 2011

പത്തും പിന്നൊരാറും

ശരികൾ കൈമോശം വരാതിരിക്കട്ടെ , വളർന്നുകൊണ്ടിരിക്കുന്നു വളരാൻ പാടില്ലാത്തത്. ബാക്കി ഇവിടെ

Saturday, January 22, 2011

പറയേണ്ടവർ മറന്നവ !

എൻഡോസൾഫാന്റെ ദോഷങ്ങളെകുറിച്ച് കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യെ ബോധവാന്മാരാണ്. ഈ “വിഷം” അധവാ കീടനാശിനി അത് ഉപയോഗിച്ചിടത്തോക്കെ “ജനിതക മാറ്റം” വരുത്തിയ മനുഷ്യരെ (http://www.blogger.com/img/blank.gifകുഞ്ഞുങ്ങളെ) സൃഷ്ടിച്ചു. വിരൂപരും, അർബുദം പോലുള്ള ഭയാനക രോഗങ്ങളും തിരുശേഷിപ്പായി.എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾപേറുന്ന ഒരു കൂട്ടം മനുഷ്യരെ വാർത്തെടുത്തു. കുറേകാലം മുൻപ് ഇത് വാർത്തയാവുകയും പിന്നീട് പത്രത്താളുകളിൽ നിന്നും മാഞ്ഞുപോകുകയും ചെയ്ത അത്ഭുതപ്രതിഭാസം നാം കണ്ടു. വീണ്ടും മാധ്യമവിചാരണ നേരിടുകയാണ് ഈ “മരുന്ന്”
ബാക്കി ഇവിടെ വായിക്കാം