Monday, October 11, 2010

അറിവിന്റെ അനന്ത സാഗരം

അറിവിന്റെ അക്ഷയ നിധിയാണ് ഇന്റർനെറ്റ്, വിജ്ഞാനം വിരൽ തുമ്പിൽ എന്നു പറയുന്നതായിരിക്കും ശരി, പ്രോസസ്സറിന്റെ സ്പീഡ് അനുസരിച്ച് അറിവുകളുടെ കിളിവാതിൽ നിങ്ങൾക്ക് മുന്നിൽ നൊടി‌ഇടയിൽ തുറക്കുന്നു. ഇങ്ങനെ ഇന്റെനെറ്റിന്റെ ഗുണവശങ്ങൾ അനന്തമായി തുടരുമ്പോഴും മരണത്തിന്റെ മണിമുഴക്കവുമായി ചില പേജുകൾ തുറക്കപ്പെടുന്നു. അങ്ങനെ ഒരു വാർത്തയാണ് ഇന്ന് പത്രങ്ങൾ വിളമ്പിയത്. ചവറ സ്വദേശിയായ മനോഹരൻ എന്ന 45 വയസ്സുകാരനും ഏകമകൾ 12 വയസ്സുകാരി മോണിഷയും.

തന്റെ ഭാര്യയുടെ നഗ്നഫോട്ടോ ഇന്റെർ നെറ്റിലൂടെ പ്രചരിക്കുന്നുണ്ട് എന്ന് അറിയുകയും അത് തന്റെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ നിന്നും ബോധ്യപ്പെടുകയും ചെയ്തപ്പോൾ ആ സാധുമനുഷ്യന്റെ വിവേചന ശക്തി മരണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്
ബാക്കി ഇവിടെ വായിക്കാം

Saturday, September 4, 2010

ഒബാമയുടെ കുട്ടികൾ പടിയിറങ്ങുന്നു

“21-ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ നേതൃശക്തിയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന നാഴികകല്ലാണ് ഇറാഖ് സൈനികനടപടിയെന്നും ഒബാമ തല്‍സമയ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ പ്രസ്താവിച്ചു.“

ഒരു നൊബേൽ സമ്മാന “ജേതാ“വിന്റെ ഉൽകൃഷ്ടമായ പ്രസ്ഥാവന. അതും ലോക സമാധാനത്തിന് വേണ്ടി ആകുമ്പോൾ ശിരസ് നമിച്ചേ പറ്റു. തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധാമാണോ ബുഷ് തുടങ്ങിവച്ച ഇറഖ് യുദ്ധം ? അല്ല എന്നും ആല്ലായിരുന്നു എന്നും അടിവര ഇട്ടുപറയുകയാണ് അമേരിക്കയുടെ പ്രസിഡന്റ് കുപ്പായമിട്ട ബറാക്ക് ഒബാമ. ബാക്കി ഇവിടെ വായിക്കാം

Sunday, June 13, 2010

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഥവാ മാതൃക പ്രസ്ഥാനം

ഏതിനും ഒരു നല്ല മാതൃക നാമെല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് ജീവിതത്തിന്റെ നാനാതുറകളിലും എല്ലാവരും ഉറ്റുനോക്കുകയും ചെയ്യുന്നു, കുടുംബജീവിതത്തിൽ, വിദ്യാലയങ്ങളിൽ, ആദുരസേവനത്തിൽ,ക്രമസമാധാനപാലനത്തിൽ, രാഷ്ട്രീയത്തിൽ ഈ ലിസ്റ്റ് അങ്ങനെ തുടർന്നുകൊണ്ടിരിക്കും. ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ശ്രീമാൻ.കെ.പെ.എസ് അഥവാ സുകുകാരൻ അഞ്ചരക്കണ്ടി മാഷ് പലപ്പോഴും അവസരത്തിലും അനവസരത്തിലും പറയാറുള്ള കോൺഗ്രസ്സിന്റെ മാതൃക പ്രവർത്തനത്തെപ്പറ്റിയാണ്. ഈ മാതൃക ചൂണ്ടിക്കാണിക്കുമ്പോൾ ഒക്കെ ഇടതുപക്ഷത്തിനെ അല്ലെങ്കിൽ സീ.പി.എം. നെ ഒന്ന് ആക്കാൻ (വിമർശിക്കാൻ) അദ്ദേഹം യാതൊരും പിശുക്കും കാണിക്കാറില്ല. ഉണ്ണിത്താൻ വിഷയത്തിലും സക്കറിയ കാര്യത്തിലും ഇദ്ദേഹം ഈ ഒരു സ്നേഹം നിർലോഭം പ്രകടിപ്പിച്ചു. ഒരെ വാക്കുകൾ ഒരേ സാഹചര്യത്തിൽ രണ്ടാളുകൾ ഉപയോഗിക്കുമ്പോൾ അതിന് രണ്ട് അർത്ഥം വരുന്നതിന്റെ ഗുട്ടൻസ് ഇതുവരെ പിടികിട്ടിയില്ല. ബാക്കി ഇവിടെ വായിക്കാം

Tuesday, May 18, 2010

ജനാധിപത്യത്തിന്റെ പുത്തൻ വ്യാഖ്യാനങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെയും.

വാഷിങ്ടണ്: “ഇന്ത്യക്കാരും ചൈനക്കാരും കൂടുതല് കാറുകള് വാങ്ങാന് തുടങ്ങിയതുകൊണ്ട് ഇന്ധനവില ഉയര്ന്നേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി“

ബൂലോകത്തിലെ പുപ്പുലികളായ ചില അമേരിക്കൻ ഭക്തർ ഉണ്ട് അമേരിക്ക, അമേരിക്കൻ ആണവകരാർ എന്നൊക്കെ കേൾക്കുമ്പോൾ ആയിരം നാവുമായ് എത്തുന്നവർ, ഇത്തരം കാര്യങ്ങൾ ഇക്കൂട്ടർ കേൾക്കാറില്ല ഇതൊക്കെ സായിപ്പന്മാരുടെ തമാശകളല്ലെ (കാറ്റൽക്ലാസ്സുപോലെ). കുറച്ച് കാലം മുൻപ് ഇന്ത്യാക്കാരായ മിഡിൽ ക്ലാസ്സുകാർ ഉത്സാഹത്തോടെ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യദൌർലഭ്യം ഉണ്ടാകുന്നത് എന്ന് ലോകരാഷ്ട്രീയത്തിന്റെ അവസാനവാക്കുകാർ പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യാക്കാരും ചൈനക്കാരും കൂടെ കാർ വാങ്ങി ഇന്ധനവില ഉയർത്തുന്നു. ബാക്കി വിടെ നിന്നും വായിക്കാം

Sunday, May 2, 2010

മനോരമയുടെ തനതായ ശൈലി

വാർത്തകൾ മനോരമ ലേഖകന്റെകയ്യിൽ വരുമ്പോൾ അതിന് അതിന്റേതായ ഒരു ശൈലി രൂപം കൊള്ളുന്നു മറ്റുപത്രങ്ങളിൽ നിന്നും മനോരമ വെത്യസ്ഥമാകുന്നതും അതുകൊണ്ടുതന്നെയാണ്, വായിച്ച് കഴിഞ്ഞ് ആക്രിക്കാരന് തൂക്കിവിറ്റാൽ കൊടുത്ത കാശും മുതലാകും, പത്രത്തിന്റെ ഓരോ ധർമ്മങ്ങളെ, ഒരു മരണവാർത്ത മനോരമയിലും, മറ്റ് പത്രങ്ങളിലും എങ്ങനെ വന്നു എന്നുകാണുക. (പ്രസക്തഭാഗങ്ങൾ)

മനോരമ : (ലിങ്കുകളിലൂടെ പൂർണ്ണ വാർത്ത കാണാം)

പുതിയതാമസത്തിനുള്ള സാധനങ്ങളുമായി നാട്ടിൽ നിന്നു റോഡ് മാർഗ്ഗം തിരിച്ച രജനിയുടെ മാതാപിതാക്കളും സഹോദരിയും ബാംഗ്ലൂരിലെ ബന്ധുവിന്റെ വീട്ടിലെത്തിച്ചേർന്നിരുന്നു. വൈവാഹിക ജീവിതത്തിലെ ആദ്യദിനങ്ങളിലെ പൊരുത്തക്കേടാണു കൊലപാതകത്തിന്നിടയാക്കിയതെന്നാണു സൂചന എന്നാണ് ആർ ടി നഗർ സബ് ഇൻസ്പെക്ടർ വെങ്കിടേഷ് പറഞ്ഞു. ധാരാളം രക്തം വാർന്നു മരിച്ച നിലയിലായിരുന്നു രജനി.

മൽ‌പ്പിടുത്തത്തിനിടെയുണ്ടായതെന്നു കരുതുന്ന നിസാര പരിക്കുകളോടെ ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജോയി ചോദ്യം ചെയ്യാലിലാണ് കുറ്റം സമ്മതിച്ചതെന്നു പോലീസ് പറഞ്ഞു ബാക്കി ഇവിടെ വായിക്കാം

Saturday, April 17, 2010

21,000കന്നാലി ക്ലാസ്സുകാർ

രണ്ട്ദിവസമായിട്ട് നമ്മുടെ ജനപ്രതിനിധികളും, മീഡിയകളും കേരള ഐ.പി.എൽ ഉം, അതിലെ താരങ്ങളായ ലളിത് മോഡി, ശശിതരൂർ,സുനന്ദ എന്നിവർക്ക് പുറകേയാണ്, വിവാദങ്ങളില്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യുവാൻ ആവുന്നില്ല, ഇന്നലെ 16.04.2010 ൽ ശശിതരൂറിന്റെ രാജി ആവശ്യപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ നമ്മുടെ പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുന്ന ഘട്ടംവരെ എത്തി. ശശിതരൂറിന്റെ സ്വകാര്യതിയിലേയ്ക്ക് കടന്നുകയറാൻ നമ്മുടെ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതും ഒരു പാപ്പരാസി സംസ്കാരം നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.

കൊച്ചിടീമിന്റെ ഉടമകളായ റോന്ദേവൂ കണ്സോര്ഷ്യത്തില് സുനന്ദയ്ക്ക് ഏകദേശം 70 കോടിയോളം രൂപയുടെ സൗജന്യ ഓഹരിയുണ്ടെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലിലൂടെയാണ് സുനന്ദ പുഷ്ക്കർ എന്ന കാശ്മീരി യുവതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ രാഷ്ട്രീയമാനം വരുന്നത് ശശിതരൂരുമായിട്ടുള്ള ഇവരുടെ സുഹൃത്ത്ബന്ധവും ബാക്കി ഇവിടെ വായിക്കാം

Sunday, April 4, 2010

ഇരുളും വെളിച്ചവും പിന്നെ ശ്രീകുമാറും

കഴിഞ്ഞകുറച്ചകാലമായിട്ട് പൊതുസമൂഹത്തിൽ സ്ത്രീവിമോചനവാദികൾ പെരുകിവരുന്നു, സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകണം എന്നതാണ് ഇക്കൂട്ടരുടെ പൊതുവായ ആവശ്യം, എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് എന്ന് ഈ ഉടായിപ്പ്കാർക്കും അറിയില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗോപ്യമായി പോകുന്നതും, ലക്ഷ്യബോധമില്ലാത്തതിനാൽ ആണ്. ചിലർ സ്വന്തം മുടിമുറിച്ച് പൌരഷം വരുത്തി ആണിനെപോലെ ആകാൻ ശ്രമിക്കുന്നു. സ്ത്രീ അവളുടെ അസ്തിത്വത്തിൽ നിന്നും വേണം നീതി നിഷേധത്തിനെതിരെ പോരാടാൻ. സമൂഹത്തിൽ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്ല്യമാണ് (1000പുരുഷന് 1006‌-10). ഇവിടെ ഭരണകാര്യങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം തുടക്കത്തിൽ ഏർപ്പെടുത്തണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം, സാമൂഹ്യബോധം ആകുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 33% എന്നതും ആശ്വാസകരം തന്നെ, ഫലത്തിൽ ഈ 33%മാനം 45% ആകും എന്നുകരുതാം എന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ മായവതിയോ, സോണിയാ ഗാന്ധിയോ സംവരണസീറ്റിൽ മത്സരിക്കില്ല എന്ന് കരുതാം അവർ ജനറൽ സീറ്റിൽ ആണ് മത്സരിക്കുന്നതെങ്കിൽ 33+ആ സീറ്റുകൾ എന്ന് അനുമാനിക്കാം.

അഭ്യസ്ഥവിദ്യരായ പുതുതലമുറ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം എല്ലാ കാര്യത്തിലും നൽകുന്നുണ്ട് അത് ആരുടെ എങ്കിലും വിമർശനം കേട്ടിട്ടോ സമരാഭാസം കണ്ടിട്ടോ അല്ല (പിങ്ക് ജെട്ടി സമരം). സ്ത്രീ ശാക്തികരണത്തിന്റെ ന്യൂ ജനറേഷൻ വക്താക്കളുടെ പോസ്റ്റുകളാൽ ബൂലോകം സ‌മൃദ്ധവുമാണ്, പുരോഗമനവാദി ആണെന്ന് പറയണമെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് എങ്കിലും ഇടണം എന്ന നിലയിലായി കാര്യങ്ങൾ അത്തരത്തിൽ ഒരു പോസ്റ്റാണ് ശ്രീ ശ്രീകുമാർ എന്ന ബ്ലോഗറുടെ “സന്യാസിമാര്‍ക്കും ആവാം രതി വികാരം. അവരും മനുഷ്യരാണ് “ എന്ന പോസ്റ്റ് അതിൽഞാനിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടി വളരെ രസകരവും കുറച്ച് “കട്ടി“ യുള്ള ചോദ്യങ്ങൾ ഉള്ളതുമായിരുന്നു എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് അതിന് മറുപടി പറയാൻ ശ്രമിക്കുന്നു അല്പം നീളമുള്ള കമന്റായതിനാൽ ഇവിടെ പോസ്റ്റായിട്ട് ഇടുന്നു ബാക്കി ഇവിടെ വായിക്കാം

Sunday, March 28, 2010

കല്ലിട്ട് കരകേറുന്നവർ.

ഏറ്റവും കടുത്ത ദാരിദ്രം അനുഭവിക്കുന്നവനാണ് ഏറ്റവും വലിയ ദൈവവിശ്വാസി, പലപ്പോഴും ഇക്കൂട്ടർ ആത്മീയ, ശാസ്ത്രീയ അറവുകാരുടെ ഇരയാകാറുണ്ട്. ദാരിദ്രം എന്നത് കേവലം സാമ്പത്തിക ദാരിദ്രമല്ല ബൌദ്ധിക ദാരിദ്രവും ഇതിൽ‌പ്പെടും. സന്തോഷ് മാധവൻ മുതൽ നിത്യാനന്ദ (പരമഹംസൻ) വരെ ഇത്തരം വിദഗ്ദ്ധ-അവിദഗ്ദ്ധ അറവുകാരിൽ‌പ്പെടും. ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റുമ്പോൾ എന്റെ സുഹൃത്തിന് വന്ന ഒരു ഫോൺ ആണ് ഈ പോസ്റ്റിനാധാരം. ബാക്കി ഇവിടെ വായിക്കാം

Monday, March 1, 2010

പ്രവാസം വിട്ടൊഴിയും മുൻപേ മരണത്തിലേയ്ക്ക്

ഇന്നത്തെ ഒരു പത്ര വാർത്തയും, ഈ മെയിലിലെ ഒരു ഫോർവേഡ് മെയിലും ആണ് ഈ പോസ്റ്റിന് ആധാരം. സൌദി അറേബ്യയിൽ 15 വർഷമായി ജോലി ചെയ്തിരുന്ന നാസർ എന്ന 52 വയസ്സുകാരനാണ് നാട്ടിൽ എത്തിയ് ദിവസം തന്നെ ജീവിതത്തോട് വിടപറഞ്ഞത് കൂടുതൽ വാർത്ത ഇവിടെ നിന്നും വായിക്കാം . നാസറിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെങ്കിലും മരണപ്പെടുന്നില്ല എന്നതൊഴിച്ചാൽ അനേകായിരം മലയാളിപ്രവാസികളുടെ നേർചിത്രമാണ് നാസർ. കബളിപ്പിക്കപ്പെടുന്നവരും സ്വയം കബളിപ്പിക്കാൻ നിന്നുകൊടുക്കുന്നവരും ഒക്കെ അക്കൂട്ടത്തിൽ ഉണ്ട്. എന്റെ മറ്റൊരു പോസ്റ്റിൽ ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. നാസർ ഭായിക്ക് ആദരാഞ്ജലികൾ………. തുടർന്ന് ഇവിടെ നിന്നും വായിക്കാം

Tuesday, February 23, 2010

കൊല്ലൻ ശിവരാമന്റെ വിഷമവൃത്തം

കുറച്ച് നാളുകളായി ഞാൻ ലീവിലായിരുന്നു പിന്നെ ഒരു സംവാദത്തിന്റെ ക്ഷീണവും. ഇപ്പോൾ ചൂടുള്ള വാർത്തയാണ് നമ്മുടെ മാധ്യമങ്ങൾ നമ്മൾക്ക് മുൻപിലെത്തിക്കുന്നത്, മരണം ബാഗിൽ ചുമക്കുന്ന നമ്മുടെ സ്കൂൾക്കുട്ടികൾ ( മൊഫേൽ ഫോണും നമ്മുടെ പെൺകുട്ടികളും) മുതൽ തലുങ്കാനക്കായ് ആത്മഹൂദി ചെയ്ത യ്ദയ്യ വരെ. സമയക്കുറവിനാൽ ഒന്നിലും ഒരു പോസ്റ്റിടാൻ കഴിഞ്ഞില്ല, അപ്പോഴാണ് മാത്സ് ബ്ലോഗിലെ ഷംസുദ്ദീൻ മാഷിന്റെ കമന്റ് കാണുന്നത്, സംവാദത്തിൽ കാലിടറി വീണ് പിൻ‌വാങ്ങിയതൊന്നുമല്ല, അല്ലെങ്കിൽ ഉമേഷിനോടോ, കാൽ‌വിനോടോ ഉള്ള വിരോധം കൊണ്ടോ അല്ല അവിടെ ഭാഗഭക്കാവാതിരുന്നത്. ആ സംവാദത്തിൽ ഞാൻ ജയിക്കാനോ തോൽക്കാനോ വേണ്ടി ഒന്നും എഴുതിയിരുന്നില്ല എനിക്ക് എന്റെ ഐഡിയോളജിയിൽ ശരി എന്ന് തോന്നിയത് എഴുതി അത്രമാത്രം അതിലെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ തീർച്ചയായും അംഗീകരിക്കും. ചില അത്യാവശ്യകാര്യത്തിന് നാട്ടിൽ പോകേണ്ടി വന്നു അതുകഴിഞ്ഞ് ലാൻഡ് ചെയ്തതെ ഉള്ളു, രാമായണത്തിൽ നിന്നും അസ്സീസ് സാർ ഒരു പസ്സിൽ ഇട്ടപ്പോൾ മാഹാഭാരതത്തിൽ നിന്നും ആകട്ടെ ഒരെണ്ണം എന്ന് ഞാനും കരുതി.

പണ്ട് പാണ്ഡവർ ഒളിച്ച് കഴിയുന്ന കാലം ദുര്യോധനന്റെ കിങ്കരന്മാർ ചാരക്കണ്ണുമായി പാണ്ഡവർക്ക് പുറകെ. ഈ കാലത്താണ് ഇന്ദ്രപ്രസ്ഥത്തിൽ അവർ എത്തുന്നത് ഇന്നത്തെ കണാട്പ്ലേസിൽ നിന്നും വടക്ക് കിഴക്കായി ഇരുപത് കിലോമീറ്റർ മാറി പുരാണ ഖില എന്ന ഒരു ചരിത്രാവശിഷ്ടമുണ്ട് അവിടെ പാണ്ഡവർ ഒളിച്ച് താമസിച്ചിരുന്നു എന്ന് കഥ. (മഹാഭാരതത്തിൽ എവിടെ എന്ന് കാൽ‌വിനോ ഉമേഷോ ചോദിച്ചേക്കാം, വാമൊഴിയിൽ എന്നേ ഉത്തരമുള്ളു ) ഈ കോട്ടയ്ക്കുള്ളിൽ നിരവധി കിടങ്ങുകളും, ഭൂഗർഭരഹസ്യ പാതകളും ഉണ്ട് ഇവ ഇപ്പോൾ അടച്ചനിലയിലാണ്. ഇവയിൽ ചിലത് യമുനാ നദി വരെ നീളുന്നു എന്നും പറയപ്പെടുന്നു. ഏകദേശ ലൊക്കേഷന് ചിത്രം കാണുക. ഇനീ കണക്കിലേയ്ക്കും കഥയിലേയ്ക്കും കടക്കാം ഒരു എഴുത്തുകാരൻ അല്ലാത്തതിനാൽ എനിക്ക് എത്ര വായനാ സുഖം തരാൻ കഴിയും എന്ന് പറയനാവില്ല എങ്കിലും ശ്രമിക്കാം.
ബാക്കി ഇവിടെ നിന്നും വായിക്കാം

Saturday, January 16, 2010

കമ്മ്യൂണിസ്റ്റ് ആചാര്യൻ കാലംചെയ്തു.


ഇന്ത്യകണ്ട ഇതിഹാസ നേതാവും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ജ്യോതി ബാസു ചരിത്രമായി……………….ആദരാഞ്ജലികള്‍….