Saturday, August 8, 2009

കാലം കൈവിട്ട കർണ്ണൻ



മലയാളത്തിന്റെ മഹാ നടൻ കാല യവനികയിൽ മറഞ്ഞു, ആ ചരണങ്ങളിൽ മലയാളം ആശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുന്നു. അക്ഷരങ്ങളേയും, കലയേയും മനുഷ്യനേയും സ്നേഹിച്ച, വാക്കുകളിൽ തളച്ചിടാനാവാത്ത വ്യക്തിത്വമായിരുന്നു മുരളി എന്ന മനുഷ്യൻ.ഒരു നടനെന്ന നിലയിൽ മുരളി സംതൃപ്ത്നായിരുന്നില്ല. അങ്ങനെ പകർന്നാട്ടത്തിൽ ബാക്കിയാക്കിവച്ച ഒരു കഥാപാത്രമാണ് കർണ്ണൻ. “മൃത്യുംഞ്ജയൻ” എന്ന നാടകത്തിലെ കർണ്ണവേഷം കെട്ടാനുള്ളനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി എന്ന മഹാനടൻ. വർഷങ്ങൾക്ക് മുൻപ് ലങ്കാലക്ഷ്മിയിലൂടെ രാവണനെ അവതരിപ്പിച്ച മുരളിയെ കലാകേരളം ഇനിയും മറന്നിട്ടില്ല.
അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കർണ്ണൻ ആയി വേഷമിടുക എന്നത് അതിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം. മലയാള സിനിമ മുരളി എന്ന അതുല്ല്യനടനെ വേണ്ടവിധം ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്. നെയിത്തുകാരനിലെ അപ്പ മേസ്തിരിയും, അമരത്തിലെ കൊച്ചുരാമനും, വെങ്കലവും, ചമയവും, ആധാരവും പുലിജന്മവും ഒക്കെ, ആ അതുല്ല്യനടന്റെ കഴിവ് തളിയിച്ച ചിത്രങ്ങൾ ആയിരുന്നു, അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് വാണിജ്യവൽക്കരണത്തിന്റെ കൈകൾ പൊത്തിയത് ഒരു മഹാമാധ്യമത്തിന്റെ കണ്ണുകളെആണെന്ന്, അത് വിളിച്ചുപറയാൻ ഒരിക്കലും മുരളി മടികാണിച്ചിട്ടുമില്ല. നാടകത്തോടുള്ള ഒടുങ്ങാത്തെ പ്രണയമായിരുന്നു മുരളിക്ക്, വിദേശപര്യടനത്തിന് പോകുമ്പോൾ ഒക്കെ അദ്ദേഹം സമയം കണ്ടെത്തി നാടകം കാണുമായിരുന്നു, മുരളിയുടെ നാടകാസ്വാദനത്തിന് പടിഞ്ഞാറെന്നോ കിഴക്കെന്നോ വ്യത്യാസമില്ലായിരുന്നു. കുഞ്ഞുന്നാളിലെ കേട്ടറിഞ്ഞ കർണ്ണനെ വ്യത്യസ്ഥ ആംഗ്ഗിളുകളിൽ കാണുകയായിരുന്നു മൃത്യുംഞ്ജയൻ എന്ന നാടകത്തിലൂടെ, അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും മുരളി ധാരണയിലെത്തിയിരുന്നു, കെ.പി.എ.സി. ലളിത,പ്രഫസർ അലിയാർ,സുനിൽകുടവട്ടൂർ തുടങ്ങിയവർ തങ്ങളുടെ സമ്മതം അറിയിച്ചിരുന്നതുമാണ്, മുരളിയുടെ ദേഹവിയോഗം മലയാളസഹൃദയർക്ക് നഷ്ടമാക്കിയത് പകർന്നാട്ടത്തിന്റെ മറ്റൊരു ധന്യ മുഹൂർത്തമായിരുന്നു കലയെ സ്നേഹിച്ച് അതിനായി ഭൌതിക നേട്ടങ്ങൾ ഉപേക്ഷിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മുരളി ആ മഹാത്മാവിന് മുന്നിൽ ഒരിക്കൽ കൂടെ ശിരസ് നമിക്കട്ടെ.

4 comments:

വീ.കെ.ബാല said...

വാണിജ്യവൽക്കരണത്തിന്റെ കൈകൾ പൊത്തിയത് ഒരു മഹാമാധ്യമത്തിന്റെ കണ്ണുകളെആണെന്ന്, അത് വിളിച്ചുപറയാൻ ഒരിക്കലും മുരളി മടികാണിച്ചിട്ടുമില്ല

ഇ.എ.സജിം തട്ടത്തുമല said...

മുരളി ഒരു താരമായിരുന്നില്ല;നടനായിരുന്നു. യഥാർത്ഥ നടൻ. അഭിനയിക്കാൻ കഴിവുള്ള, കലയും സാഹിത്യവും, അഭിനയവും മറ്റുമൊക്കെ എന്താണെന്ന് അറിയാമായിരുന്ന ഒരു പ്രതിഭ.ഒപ്പം സാമൂഹ്യ പ്രതിബദ്ധത ജീവിതത്തിൽ ഉടനീളം വച്ചു പുലർത്തിയ ഒരു നല്ല മനുഷ്യനുമായിരുന്നു ആ അതുല്യ നടൻ.

വീ.കെ.ബാല said...

അതെ സജിം, അതായിരുന്നു അദ്ദേഹട്തിന്റെ ദൌര്‍ബല്ല്യവും, അഭിപ്രായത്തിന് നന്ദി

Anonymous said...

malayala cinemayilum ee nadan oru 'karnnan' aayirunoo!