Saturday, July 18, 2009

സമുദായങ്ങളോട് CPM പ്രതികാരം ചെയ്യുന്നു.: ചെന്നിത്തല

(വാർത്ത മാതൃഭൂമി)
വിവരദോഷം പറയുന്നവരുടെ പേരിന്റെ കൂടെ നാടിന്റെ പേർ ഇടരുതെന്ന് അപേക്ഷ. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ എന്ന മതിയായിരുന്നു അങ്ങനെ ആയാൽ ആനാട്ടുകാരുടെ തല കുനിയേണ്ടി വരില്ലല്ലോ! ലാവലിൽ ഇരുതലമൂരി ആയതോട് കൂടെ അതിന്റെ പിടിവിട്ടു ഇല്ലെങ്കിൽ തിരിഞ്ഞ് കടിച്ചാലോ ? കെ.പി.സി.സി പ്രസിഡന്റ് ആകുമ്പോൾ എന്തെങ്കിലും ആരോപിക്കണ്ടെ അല്ലെങ്കിൽ “ഹൈക്കമാന്റ് “ എന്തു വിചാരിക്കും.

ഇത്തരം വാർത്തകൾ കാണുമ്പോൾ ചില തമിഴ്നാട് രാഷ്ട്രീയ സംഭവങ്ങൾ ഓർമ്മവരും, 2005 ലെ ജയലളിതയുടെ ഗവണ്മെന്റ് സർക്കാർ ഉദ്ദ്യോഗസ്ഥർ കൂട്ടത്തോടെ പണിമുടക്കിയപ്പോൾ ശക്തമായ തീരുമാനം എടുത്തു ജോലിയിൽ തിരികെ പ്രവേശിക്കാത്തവരെ ജോലിയിൽ നിന്നും പിരിച്ച് വിടുക എന്ന്. അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു, കരുണാ നിധി നയിക്കുന്ന കുടുംബ പാർട്ടി തോറ്റ് തുന്നം പാടി, അടുത്തെങ്ങും കസേരകാണില്ല എന്ന് വിഷമിച്ചിരിക്കുന്ന കാലം, നിനച്ചിരിക്കാതെ കിട്ടിയ ആയുധ്മായിരുന്നു ഈ പിരിച്ച് വിടലും കോലാഹലവും അത് മൂപ്പര് മുതലാക്കി, ഉടൻ തന്നെ പ്രഖ്യാപനവും വന്നു. DMK അധികാരത്തിൽ വന്നാൽ പിരിച്ചു വിട്ടവരെ എല്ലാം തിരിച്ചെടുക്കും.

ഈ ഒറ്റ പ്രഖ്യാപനം ആണ് ജയലളിത തന്റെ ഉത്തരവ് പിൻവലിക്കാൻകാരണം, പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ചൊൽപ്പടിയിൽ ജയലളിതയ്ക്ക് നിൽക്കേണ്ടിയും വന്നു. അതിന്റെപരിണിത ഫലമെന്നോണം അടുത്ത ഇലക്ഷനിൽ DMK അധികാരത്തിൽ വരുകയും ചെയ്തു.സർക്കാർ ജീവനക്കാരുടെ ധാർഷ്ട്യത്തിന് കൊടുക്കേണ്ട ശിക്ഷതന്നെ ആയിരുന്നു അത്.അർഹമായത് നെടി എടുക്കാൻ സമരം ചെയ്യുന്നത് ജനാധിപത്യപരമാണ് എന്നാൽ അനർഹമായത് വോട്ട് ബാങ്ക് എന്ന ഉമ്മാക്കി കാണിച്ച് നേടിഎടുക്കുന്നത് ആധാർമ്മികവും ജനാധിപത്യ വിരുദ്ധവുമാണ്. അതിന് കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിൽ ഒരു പാർട്ടിയും അതിന്റെ സംഘടനാശക്തിയും വിനയോഗിക്കുമ്പോൾ അതിനെ ഏതുതരത്തിൽ നോക്കികാണണം.

കേരളത്തിലെ വിദ്യാഭ്യാസ കൃഷിക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചത് ചെന്നിത്തലയുടെ പാർട്ടിയും അവർനയിച്ച ഗവണ്മെന്റും ആണ്.ഈ സമുദായങ്ങൾ പറയുന്നതു് വിദ്യാഭ്യാസ മേഘല അവരുടെ സേവന മേഘല ആണെന്നാണ്! അതാകാട്ടെ പാരമ്പര്യമായികിട്ടിയതും ഭരണഘടന കനിഞ്ഞ് അനുവധിച്ചിട്ടുള്ളതും ആണ്. കൂണുകൾ പോലെ മുളയ്ക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തെറിയുന്നത് സാധരണക്കാരന്റെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരങ്ങൾ ആണ്, അടച്ച്പൂട്ടൽ നേരിടുന്ന ഗവണ്മെന്റ് വിദ്യാലയങ്ങളെ കുറിച്ച് അറിയാത്തവർ അല്ല രമേശും അദ്ദേഹത്തിന്റെ പാർട്ടിയും. ഇങ്ങനെ ഉള്ള കുഞ്ഞുകുഞ്ഞ് സഹായങൾ ചെയ്തു കൊടുക്കുമ്പോൾ അതിന്റെ പ്രത്യുപകാരമായി ഈ സമുദായ വോട്ടുകൾ തങ്ങളുടെ പേട്ടിയിലാക്കാം എന്ന ഒത്തുതീർപ്പ്. ഇത്തരം അനധികൃത സ്കൂളുകൾ, അധ്യാപകരേയും , വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും ഒരു പോലെ പീഠിപ്പിക്കുന്നു. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യാൻ നീർബന്ധിതരാവുന്ന അദ്യാപകരും, യോഗ്യത ഇല്ലാത്ത അദ്യാപകരിൽ നിന്നും“ അറിവ്“ നേടേണ്ടി വരുന്ന വിധ്യാർത്ഥികളും, വ്യാജപ്രചരണത്തിൽ വീണുപോകുന്ന രക്ഷകർത്താക്കളും, ഈ സമുദായങ്ങളുടെ പണക്കൊതിയുടെ ഇരകൾ ആണ്….. ശ്രീമാൻ രമേശ് താങ്കൾ ഒരു കാര്യം മനസ്സിലാക്കുക, കേരളത്തിലെ സഭകളുടെ ചൊറിച്ചിൽ ആയിരുന്നില്ല ഇടതുപക്ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് അതുകൊണ്ടുതന്നെ CPMനോ LDFനോ ഇത്തരം തരം താണ ഗയിം കളിക്കേണ്ട കാര്യമില്ല. പാതിരിമാരുടെ ആജ്ഞാനുവർത്തികളായിരുന്ന കുഞ്ഞാടുകൾ വിമോചനസമരത്തോടെ ആ പാത ഉപേക്ഷിച്ചിരുന്നു, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകൾ വിലയിരുത്തിയാൽ അത് മനസ്സിലാക്കാം. രമേശിനും കൂട്ടർക്കുമുള്ള വാൾ അരമനയിലെ മൂശയിൽ വിരിയുന്നുണ്ട്…… അന്ന് ഇപ്പോൾ താങ്കൾക്കൊപ്പമുള്ള ചട്ടനും പൊട്ടനും, റൌഡിയുമൊക്കെ ആ പാർട്ടിയിൽ ആയിരിക്കും അത് അത്ര ദൂരെ ആണ് എന്ന് തോന്നുന്നില്ല. സമീപ ഭാവിയിൽ തന്നെ കേരളം ജാതി കച്ചികളുടെ നിയന്ത്രണത്തിൽ ആവും എന്നുതന്നെ കരുതാം.

2 comments:

ഉറുമ്പ്‌ /ANT said...

വിമോചനസമരം ഒരു കേരളം കണ്ടതിൽ‌വച്ചേറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് ഇന്നെല്ലാവർക്കും അറിയാം. പക്ഷേ അതങ്ങനെയല്ലാ എന്നു പറയുന്നത് പള്ളീലച്ചന്മാരും കച്ചവടക്കാരും മാത്രമാണ്. പിന്നെ രമേശിനും കൂട്ടർക്കും കേരളത്തിന്റെ പുരോഗതിയിലല്ല താല്പര്യം, കസേര ഉറപ്പിക്കുന്നതിലാണ്.

വീ.കെ.ബാല said...

അതെ ഉറുമ്പേ, സത്യം പറഞ്ഞു. പണിക്കരും കൂട്ടരും ഒച്ചവച്ചപോലെ പാതിരിപട എത്തിയാലോ, ഒരു മുന്‍കൂര്‍ ഇന്‍ക്വിലാബ് ആയിക്കോട്ടെ എന്ന തന്ത്രമാവാം... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍