Monday, August 17, 2009

ഒരു മരണവും, നാല് പത്രങ്ങളും

ഇന്നത്തെ പത്ര വാർത്ത ആണ് ഈ പോസ്റ്റിന് ആധാരം. അത്ര പ്രാധാന്യമുള്ള വാർത്ത അല്ല എഇതെങ്കിലും ഇവിടെ മരണം എന്ന സത്യം മാത്രമാണ് ഏകസ്വഭാവമായി ഈ വാർത്തയിൽ കാണുന്നത്. മറ്റു വാർത്തകളും വായനക്കാരനിൽ എത്തുന്നത് ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ മുഖ്യധാര പത്ര പ്രവർത്തനം ഏത് രീതിയിൽ എന്നു നോക്കാം ഇന്നത്തെ പത്രത്തിൽ വന്ന ഈ വാർത്ത നോക്കുക

17-08-2009
കേരളകൌമുദി

“തൊടുപുഴ: നഴ്സിനെ ഡ്യൂട്ടി റൂമില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള ഡ്യൂട്ടി റൂമില്‍ ഇടുക്കി മണിയാറന്കു ടി ഒറ്റപ്ളാക്കല്‍ വിജയന്റെ മകള്‍ വിനീത(22)യെയാണ് മരിച്ച നിലയില്‍ കണ്ടത്.
വിനീതയുടെ കൈയില്‍ ഡ്രിപ്പ് ഘടിപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇതുവഴി കുത്തിവച്ച് ജിവനൊടുക്കിയതാകാമെന്നാണ് സംശയം.“

17-08-2009
മാതൃഭൂമി

“തൊടുപുഴ: ഇടുക്കി ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്ക്വ സ്റ്റ് തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.“

17-08-2009
ദീപിക

ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിൽ സ്റ്റഫ് നഴ്സ് ഓപ്പറേഷൻ തീയറ്ററിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് വിതിത പ്രതീഷ് (23) ആണ് മരിച്ചത്. ഇടുക്കി പോലീസ് സംഭവസ്ഥലത്തെത്തി. ജില്ല ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഹിച്ചിരിക്കുകയാണ് “

17-08-2009
മംഗളം

“ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്യൂട്ടി നഴ്‌സ് വിനീത ആണ്‌ മരിച്ചത്‌.“

2 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കുറച്ചു കാലം മുന്‍പ്‌ ഒരു വിദ്യാര്‍ഥി സമരത്തിന്റെ ചിത്രം 2 പ്രമുഖ പത്രങ്ങളില്‍ വന്നു.. അടിക്കുറിപ്പോടെ.. ബൂട്ടിനടിയില്‍ ഞെരിയുന്ന വീര്യം... എന്ന് ഒന്നിന്റെ അടിക്കുറിപ്പ്‌ ..
ബൂട്ടിനടിയിലും തിളയ്ക്കുന്ന സമരവീര്യം എന്ന് മറ്റൊന്നില്‍ .... വാചകത്തില്‍ ചെറിയ മാറ്റമേ ഉള്ളു..പക്ഷെ രണ്ടു പത്രവും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ വായനക്കാരിലെത്തിക്കാന്‍ ഈ ഘടനയിലെ വ്യത്യാസം ധാരാളം മതി.., നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലെ അധാര്‍മിക പ്രവണതകള്‍ വര്‍ദ്ധിച്ച് വരിക തന്നെയാണ്..(ദേശാഭിമാനിയും ജന്മഭൂമിയും തുടങ്ങി വ്യക്തമായ രാഷ്ട്രീയ അജണ്ട ഉള്ള മാധ്യമങ്ങളെ മാറ്റി നിര്‍ത്തുകയാണ് )

വീ.കെ.ബാല said...

അഭിപ്രായ്ത്തിന് നന്ദി പ്രവീണ്‍,
മലയാള ദിനപത്രങ്ങള് എല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയ ചായ്വുള്ളവയാണ്‍ അതിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. ഈ സ്വാദീനം വാർത്തകളെ പ്രാധാന്യം ഉള്ളവയും ഇല്ലാത്തവയും ആക്കുന്നു. കേട്ടറിവുകൾ ശരിയായ ശ്രോദസ്സുകളിൽ നിന്നും അല്ലാതാവുന്നതാണ് ഇത്തരം വാർത്തകൾ ഉണ്ടാകാൻ കാരണം. നമ്മുടെ മാധ്യമങ്ങൾ മാധ്യമ ധർമ്മം മനസ്സിലാക്കി പ്രവർത്തിക്കട്ടെ എന്ന് പ്രത്യാശിക്കാം അതിന് വിദൂര സാധ്യത ഇല്ലങ്കിൽ പോലും