Tuesday, June 16, 2009

ഇടതുപക്ഷത്തിന്റെ ദോഷങ്ങൾ സംഗീതിന്റെ കാഴ്ച്ചപ്പാടും അതുയർത്തുന്ന ചോദ്യങ്ങളും.

സത “എഴുതുന്ന” കാര്യങ്ങളെ പ്രതിരോധിക്കുക എന്ന ദൌത്യം ഒന്നും ആരും ഏൽപ്പിച്ചിട്ടില്ല എങ്കിലും, കമ്മ്യൂണിസ്റ്റ് ചിന്തകൾ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാത്തതാണ് എന്ന് ഞാൻ വിശ്വസിക്കുന്നതു കൊണ്ട് ഇത്തരം ആക്ഷേപങ്ങളെ കണ്ടില്ല എന്ന് നടിക്കാനാവുന്നില്ല. ഇടതുചിന്താഗതിയിലെ കുഴപ്പങ്ങൾ, അത് കുഴപ്പങ്ങൾ ആണെങ്കിൽ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. ഇതിന് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്, ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.

1.അമിത രാഷ്ട്രീയവല്ക്കരണം

ഇവിടെ സത കാടടച്ച് വെടിവയ്ക്കുക എന്ന തന്ത്രമാണ് ഉപയൊഗിച്ചത് അല്ലെങ്കിൽ ഈ വിഷയത്തിലുള്ള തന്റെ അറിവില്ലായ്മ മൂടിവയ്ക്കാൻ നോക്കുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേരളത്തിലെ ഏതൊക്കെ സംഭവങ്ങൾ, “അമിത” രാഷ്ട്രീയ വൽക്കരണത്തിന് ഇര ആയിട്ടുണ്ട്, എന്നുകൂടെ പറയാൻ താങ്കൾ ബാധ്യസ്ഥനാണ്.
കൂത്തുപറമ്പ് വെടിവയ്പ്പ്. ?
മാറാട് കലാപങ്ങൾ,?
സ്വാശ്രയപ്രശ്നം ?
പാമോയിൽ കേസ്.
കശുവണ്ടിക്കേസ്,
ബാലകൃഷ്ണപിള്ളയ്ക്കും ടി.എം ജേക്കബിനും എതിരെ ഉള്ള കേസ്സുകൾ.
ഇങ്ങനെ ഉദാഹരണ സഹിതം പറയുക അല്ലാതെ, ബാറ്റൺ ബോസ്സ് നോവൽ എഴുതുന്നതു പോലെ അവരുത് ആക്ഷേപങ്ങൾ, താങ്കളുടെ തുടർന്നുള്ള ലേഖനങ്ങളിൽ ഇത്തരം പോരായ്മകൾ നികത്തും എന്ന് കരുതുന്നു.
ഉദാഹരണത്തിന് ഒരു ക്രിസ്ത്യന്‍-മുസ്ലിം പള്ളി അക്ക്രമിക്കപ്പെട്ടാല്‍ ഉടന്‍ അത് ഹിന്ദുക്കള്‍ ആണെന്ന് വരുത്തി തീർക്കാൻ‍ ശ്രമിക്കുന്നു……
ഏതാണ് ഈ പള്ളിയും സംഭവും ?
വ്യക്തികള്‍ തമ്മിലുള്ള കലഹങ്ങള്‍ പോലും രാഷ്ട്രീയതിലോട്ടു വലിച്ചിഴച്ചു കീറിമുറിക്കും
“ഗുരു“ സിനിമ കണ്ടിട്ട് ഇതാണ് മാറാട് കലാപം എന്ന് സത ധരിച്ചുവച്ചിരിക്കുന്നത് പോലെ തോന്നുന്നു!?
ഒരു കോളേജില്‍ ഒരു പരിഷ്കരണം ഏർപ്പെടുത്തിയാല്‍ അതിനെ തെരുവിലോട്ടു വലിച്ചിഴക്കുന്ന രീതി, വ്യക്തികളെ, ഉദ്യോഗസ്ഥരെ അവഹേളിക്കുക തുടെങ്ങിയവ…..
യോഗ്യരല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രശ്നമാകുമ്പോൾ കോടതിയിൽ നേരിട്ടോ എന്ന് വിദ്യാർത്ഥികളെ ഉപദേശിക്കുന്ന പുഷ്പഗിരിപോലുള്ള കോളേജുകളിലെ പരിഷ്ക്കരണമാണോ സത ഉദ്ദേശിച്ചത് ?!!!
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രസക്തമായ സംഭവ വികാസങ്ങളിൽ പാർട്ടി എടുത്തിട്ടുള്ള നിലപാടുകൾ താങ്കളുടെ “അമിത” പ്രയോഗത്തിന്റെ ശ്രേണിയിൽ വരും എന്ന് ഞാൻ കരുതുന്നില്ല. തെറ്റായ നിലപാടുകൾ സ്വീകരിച്ചപ്പോൾ ഒക്കെതന്നെ അതിനെ ശക്തമായ ഭാഷയിൽ എതിർത്തിട്ടുമുണ്ട്. താങ്കളുടെ ആരോപണത്തിൽ ഒരു അവ്യക്തത ഉള്ളതിനാൽ വിശധീകരിക്കുക പ്രയാസമാണ്.

2.സ്വന്തം ആശയങ്ങള്‍ മാത്രമാണ് ശരി എന്നു കടും പിടുത്തം (സെമിടിക്‌ മതങ്ങളിലെ രീതി)

ഒരു പ്രശ്നത്തിന് പല പരിഹാരങ്ങള്‍ ഉണ്ടെന്നിരിക്കെ, തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് മാത്രമാണ് പോംവഴി എന്നു കരുതുകയും പ്രശ്നപരിഹാരത്തിന് മറ്റു വഴികള്‍ തേടുന്നവരെ അവഹേളിക്കുകയും ചെയ്യുന്നു……


ഇതിലും സത എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് വ്യക്തമാക്കുക. ഇടതു ചിന്താഗതിയിൽ വഴിമുട്ടിയ ആ ആശയം ഇവിടെ ഉദാഹരണ സഹിതം പറയുക എന്നിട്ടാവാം പ്രതികരണം. സമരത്തിന്റെ രീതി ആണെങ്കിൽ ചില സമര മുറകളിൽ വിയോജിപ്പുണ്ട്, അത് സംഘപരിവാർ നടത്തിയാലും, സി.പി.എം ആയാലൂം ആര് നടത്തിയാലും അങ്ങനെ തന്നെ തുടരും. പൊതുമുതൽ നശിപ്പിക്കുന്ന സമരങ്ങൾ, പൊതുജനത്തിന്റെ നേരെ അക്രമം കാട്ടുന്ന സമരമുറകൾ എന്നിവ ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിലും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലും അംഗീകരിക്കുന്നില്ല..

പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ചിന്തിയ്ക്കാന്‍ വിമുഖത കാണിക്കുന്നു………………..

ഇതും താങ്കൾ ആരുടേയൊ രാഷ്ട്രീയ വാക്കുകൾ കടമെടുത്തതാണ്. വികസനം എന്നത് സ്വന്തം വീട് വികസിക്കണം എന്ന സ്വാർത്ഥതയിൽ നിന്നും ഉടലെടുക്കുന്നതാകരുത്. അതിൽ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ സമഗ്രവികസനമാവണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പാർട്ടി ചിന്തിക്കുന്നില്ല എന്ന് താങ്കൾക്ക് എങ്ങനെ വിലയിരുത്താൻ കഴിഞ്ഞു, ?? കൊയ്ത്തെന്ത്രവും, കമ്പ്യൂട്ടർ വൽക്കരണവും ആണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ ഉൾക്കാഴ്ച്ചയില്ലാതെ സംസാരിക്കുന്നു എന്ന് വിചാരിക്കേണ്ടിവരും. ഇതിൽ എന്റെ അഭിപ്രായം ഇവിടെ എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട് വായിക്കുക. അതല്ല സ്മാർട്ട് സിറ്റി ആണ് ഉദ്ദേശ്ശിക്കുന്നതെങ്കിൽ രണ്ട് കാലഘട്ടത്തിലും ഏർപ്പെട്ട കരാറിന്റെ ഡീറ്റയിത്സ് പരിശോദിച്ച് വിലയിരുത്തുക എന്നിട്ട് കമന്റ്!

3.ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഏത് അധാര്മ്മി ക മാര്ഗറങ്ങളും ഉപയോഗിക്കുന്ന
(സി പി എം ഇതെല്ലാം ചെയ്യുന്നു എന്നു തെറ്റിദ്ധരിക്കരുതേ..). ഓരോ ഇടതു പ്രസ്ഥാനവും അവരുടെ തീവ്രതക്കനുസരിച്ചു ഇതില്‍ ഓരോന്ന് ചൂസ് ചെയ്യുന്നു….


ഉത്തരവും താങ്കൾ തന്നെ പറഞ്ഞ്തിനാൽ, എനിക്ക് ഒരു ചോദ്യം മാത്രമേ ഇതിലുള്ളു. അതായത് അർ.എസ്സ്.എസ്സ് ഉം, സംഘപരിവാരികളും,ശിവസേനയും.ബി.ജെ.പി യും ബജ്രംഗ്ദളും ഒക്കെ എന്നാണ് ഇടതുപക്ഷ പ്രസ്ഥാനമായത് ? താങ്കൾ വിവരിച്ച മഹത് കർമ്മങ്ങൾ ഒന്നിലേറെ തവണ പരീക്ഷിക്കാത്ത ഏതെങ്കിലും പ്രസ്ഥാനം ഉണ്ടോ മുകളിൽ പറഞ്ഞ പേരുകളിൽ, ഉദാഹരണം വേണോ. പിതൃത്വംസഹിതം പറയാം
മണ്ണിന്മക്കൾ വാദം-ശിവസേന ബാൽതാക്കറെ
ഉത്തരേന്ത്യക്കാർക്കേതിരെ ഉള്ള പ്രാദേശികവാദത്തിന്റെ അക്രമം- നവനിർമ്മാൺസേന രാജ് താക്കറെ
ഒറീസ്സ കലാപം- ബി.ജേ.പി യുടെ സകല അലമ്പ് സപ്പോർട്ടർമാരും (മുകളിൽ പറഞ്ഞ സകല പാർട്ടികളും സംഘടനകളും)
ഗുജറാത്ത് കലാപം- മുകളിൽ പറഞ്ഞതുതന്നെ.
ബാബറി മസ്ജിത് പൊളിച്ചതിന്റെ അനുബന്ധകലാപം –മുകളിൽ പറഞ്ഞത്തന്നെ
ഇന്നലെ വരെ ഉള്ള കാര്യങ്ങൾ പരതിയാൽ കൂടെ എഴുതാൻ പേനഉന്തികളെ വയ്ക്കെണ്ടിവരും. ഞാൻ ഈ ചൂണ്ടിക്കാണിച്ചവയിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കാര്യകാരണ സഹിതം എഴുതുക നമുക്ക് അതേകുറിച്ച് പഠിക്കാം

സ്വന്തമായി മറ്റുള്ളവരുടെ ആശയങ്ങള്ക്ക്് നിര്വ്വ ചനങ്ങള്‍ നല്കിപ അപകീര്ത്തിമപ്പെടുത്തുന്നു.. അങ്ങനെ കുല്സി്തമായി ലേബല്‍ നല്കു്ന്നു…………………

ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കുഴപ്പമല്ല. താങ്കൾ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ പോരായമയാണ് അല്ലെങ്കിൽ സങ്കുചിത കാഴ്ച്ചപാടാണ് ഉദാഹരണം ബാബറി മസ്ജിത്- രാമക്ഷേത്ര വിവാദം…. ഏതെങ്കിലും കാലത്ത് ആർക്കെങ്കിലും അനുകൂലിക്കാവുന്നവ ആണോ പരിവാരികൾ ഉൾപ്പെടുന്ന “പുതിയ കാലഘട്ടത്തിലെ മാറ്റങ്ങള്ക്ക നുസരിച്ച്“ ചിന്തിക്കുന്നവർ കാട്ടിക്കൂട്ടുന്നത്. എൽ.കെ അദ്വാനി എന്തുകൊണ്ട് രാമനെ ഉപേക്ഷിച്ചു? , ഉത്തരം വ്യക്തമല്ലെ മൂല്ല്യശോഷണം വന്ന ചിന്തകൾ തന്നെ എന്ന തിരിച്ചറിവ് കൊണ്ടാണെന്ന്. ഭഗവ്ത് ഗീത സത വായിച്ചിട്ടുണ്ടോ ? ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞ വരികൾ ഓർക്കുക. വായിച്ചിട്ടില്ല എങ്കിൽ ലിങ്ക് തരാം..
സോഷ്യലിസ്സം എന്ന അന്തിമ അവസ്ഥയിലേയ്ക്കാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രയാണം, വാക്കിനെ വാക്കുകൊണ്ടും, ആയുധത്തെ ആയുധം കൊണ്ടും എതിർത്തതാണ് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം. സൊഷ്യലിസ്സം എന്നത് ലോകത്തിൽ ഇതുവരെ പൂർണ്ണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നാണ് സോവൈറ്റ് റെഷ്യയും, ചൈനയും,ക്യൂബയുമൊക്കെ അതിൽ ഏറെ മുന്നേറുകയും ചെയ്തു. ഹൈന്ദവ ചിന്താധാര ശ്രേഷ്ടമാണ് എന്ന് ഉയർത്തികാട്ടുന്ന താങ്കൾ ധർമ്മ അധർമ്മത്തെ ഏത് തുലാസ്സിൽ തൂക്കുന്നു ? ഗുരുവിന്റെ നെഞ്ചിൻ കൂട് തകർക്കാൻ അർജ്ജുനനെ ഏത് ധർമ്മം അനുവദിച്ചു, ഗുരുപുത്രൻ വധിക്കപ്പെട്ടു എന്ന് പറയാൻ യുധിഷ്ടിരൻ അധർമ്മി ആയിരുന്നോ ? സത, സാഹചര്യങ്ങൾ ആണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുന്നത്. ചിലപ്പോൾ ചില അധർമ്മങ്ങളിലൂടെ ധർമ്മത്തെ പുസ്ഥാപിക്കാനാവു. “….ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി, യുഗേ യുഗേ “ ഇത് രാമാന്ദസാഗർ കൂലി എഴുത്തുകാരെ കൊണ്ട് എഴുതിച്ചതല്ല എന്ന് മനസ്സിലാക്കുക.

4.ഈ ആശയങ്ങളുടെ മറ്റൊരു രീതി തീവ്രവാദം ആണ്
അതെ, ഈ ആശയങ്ങള്‍ തീവ്രമായി, പല വ്യക്തികളും,…….


ഉണ്ടാവാം ഇല്ല എന്ന് പറയുന്നില്ല, പ്ക്ഷേ തീവ്രവാദത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതോ, പൊക്കിപ്പറയുന്നതോ സി.പി.എം ന്റെ നയമല്ല അങ്ങനായിരുന്നെങ്കിൽ വെള്ളത്തൂവൽ സ്റ്റീഫൻ കൊല്ലപ്പെടുകയില്ലായിരുന്നു, കേരളത്തിലെ നക്സ്സൽ പ്രസ്ഥാനത്തെ ഏതെങ്കിലും തരത്തിൽ സഹായിക്കൻ പാർട്ടി ശ്രിച്ചിട്ടില്ല ശ്രമിക്കുകയുമില്ല. കെ.വേണുവുനോടും, ശ്രീമതി അജിതയോടുമൊക്കെ ഇതെ കുറിച്ച് താങ്കൾക്ക് ചോദിച്ചറിയാവുന്നതാണ്. നാല് ജ്ന്മിമാരുടെ തലയറുത്താൽ സൊഷ്യലിസ്സം വന്നു എന്ന് ധരിക്കാനും മാത്രം അല്പന്മാരല്ല സി.പി.എം ലെ പ്രവർത്തകർ.
അധികാരം പിടിച്ചെടുക്കല്‍,…….. സത പറഞ്ഞതിലെ ഈ ഒരുകാര്യം കാലത്തിന്റെ അനിവാര്യതയാണ്, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ ഒക്കെ നടത്തപ്പെട്ടത് ഈ പിടിച്ചെടുക്കലിനും, അതിനുശേഷമുള്ള പൊളിച്ചടുക്കലിനും വേണ്ടി ആരിരുന്നു. ഈ വിപ്ലവങ്ങൾ നടന്ന കാലഘട്ടത്തെക്കുറിച്ച് വായിച്ചാൽ, ലെനിൻ, സ്റ്റാലിൻ, ഫിദറൽ കാസ്ട്രോ, ചെഗുവേര, മാവോ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ, സായുധ അട്ടിമറിയിലൂടെ ആണ് അവിടൊക്കെ കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഗുണദോഷവശങ്ങളെ ഇവിടെ പ്രതിപാതിക്കാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല.ലോകത്ത് എന്നും നിലനിന്നിരുന്ന നിലനിൽക്കുന്ന രാഷ്ട്രതന്ത്രമെ ഇതിനും പിന്നിലുള്ളു.

5.ജനാധിപത്യത്തില്‍ അധിഷ്ടിതം അല്ല - ഏകാധിപത്യ പ്രവണത
നിയമം കയ്യിലെടുക്കുക,………


നിയമം കയ്യിലെടുക്കുന്നത് അനാശാസ്യമാണ്. അത് ആരു ചെയ്താലും.ഹെൽമറ്റ് വേട്ടയ്ക്ക്പോകുന്ന പോലീസ്കാരന്റെ തലയിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ അത് നിയമലങ്കനം അല്ലെ സത ? ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെങ്കിൽ അതിന് ചില നിയമ നടപടികളൊക്കെ ഉണ്ട് അത് പാലിക്കപ്പെടാത്തപ്പോൾ അത് നിയം ലംങ്കനമല്ലെ സത ? കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ശാരിരികമായോ മാനസികമായോ പീഠിപ്പിക്കാൻ പോലീസ്സിന് എന്ത് അവകാശമാണുള്ളത്, അങ്ങനെ ചെയ്താൽ അത് നിയമലങ്കനമല്ലെ സത? ഈ നിയമ ലങ്കനം തന്നെ അല്ലെ നിയമം കയ്യിലെടുക്കുക എന്ന് പറയുന്നതും, അതോ അത് വേറേ “സാധനം” വല്ലതുമാണോ, സഖാക്കൾ എവിടെ എങ്കിലും നിയമം ലങ്കിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ നിരന്തരമായ നിയമനിഷേധത്തിന്റെ മുഖമുണ്ടായിരിക്കും. കുറച്ച് കാലം സത പിന്നോട്ട് നടന്നാൽ ഇത് കാണാൻ കഴിയും വ്യക്തമായി, കരിവള്ളൂരിലും, വയലാറിലും ഒക്കെ. പോലീസ്സ്റ്റേഷൻ ആക്രമിച്ചു എന്നൊക്കെ പറയുന്നത് മനോരമയുടെ ജേർണലിസ്സം അല്ലെ മാഷെ അതൊക്കെ വിട്ടുകള. തല്ലിയാൽ തിരിച്ച് തല്ലുക എന്നത് സതയുടെ ഭാഷയിൽ പറഞ്ഞാൽ “സ്വാഭാവിക പ്രതികരണമല്ലെ” RSS ന് ഒരു പ്രതികരണവും CPM ന്വേറൊരു പ്രതികരണവും, അതിൽ ഒരു അയുക്തികതയില്ലെ സത, സംയമനം പാലിക്കുന്നിടത്ത് എന്നും CPM സംയമനം പാലിച്ചിട്ടുണ്ട് അത് തുടരുകയും ചെയ്യും. ഗുണ്ടായിസം ആണെന്നും ഏകാതിപത്യപരമാണെന്നും ചുമ്മാതങ്ങ് പറയല്ലെ മാഷെ അതും ഈ കാലത്ത്.

6.സാധാരണ ജനത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു

ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള ഇന്ത്യയിലെ പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.പിന്നെ സതയുട “അവലോകനം“ എനിക്ക് പിടിച്ചു. അടിമത്തത്തിലാണല്ലോ വ്യക്തി സ്വാതന്ത്രം ഹനിക്കപ്പെടുന്നത്, ഏഷ്യൻ രാജയങ്ങളിൽ ഏറ്റവും അധികം പണം വിദേശത്ത് ജോലിചെയ്ത് സമ്പാദിച്ചത് ചൈനാക്കാർ ആണ് അതിന് ശേഷം, ഇന്ത്യ. കൃത്യമായ് കണക്ക് തരാൻ ഇപ്പോൾ മാർഗ്ഗമില്ല എതെങ്കിലും ലിങ്ക് കിട്ടിയാൽ തരാം. കുറേ അടിമികളെ പണംസമ്പാതിക്കാൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നിന്നും കയറ്റി അയച്ചു എന്നാണോ സത പറഞ്ഞവരുന്നത് ? സത, ഉത്തര കൊറിയക്കാരെ മിഡിൽ ഈസ്റ്റിൽ കണ്ടിട്ടില്ലെ ? ഇല്ലെങ്കിൽ വാ. കുവൈറ്റിൽ ഞാൻ കാട്ടിത്തരം ആയിരങ്ങളെ. ചൈനയിലും ഉത്തരകൊറിയയിലും സ്വർഗ്ഗമാണ് എന്ന് ഞാൻ ധരിച്ച് വച്ചിട്ടില്ല. ആ സ്വർഗ്ഗത്തിലെത്താൻ അവർ കുറെ ഏറെ ശ്രമിക്കേണ്ടതുണ്ട്…… മനുഷ്യാവകാശ ലങ്കനങ്ങൾ ഉണ്ടാകാം, ഞാൻ ചൈനയെ കുറിച്ച് അഗാധമായി പഠിച്ചിട്ടില്ല (സമയക്കുറവ്, കഞ്ഞികുടിച്ച് പോകേണ്ടെ മാഷെ) അതുകൊണ്ടുതന്നെ അത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നില്ല.

7.ദൈവവിശ്വാസങ്ങളെ പുശ്ചിക്കുന്നു, അവയ്ക്കെതിരെ പ്രവര്ത്തിവക്കുന്നു

പുച്ഛിക്കേണ്ട വിശ്വാസങ്ങളെ ( അന്ധവിശ്വാസങ്ങളെ) പുച്ഛിക്കുകയല്ലെ നിർവ്വാഹമുള്ളു. വരാഹ അവതാരത്തെക്കുറിച്ച് സത കേട്ടിട്ടില്ലെ. വെള്ളത്തിനടിയിൽ ഒളിപ്പിച്ച ഭൂമിയെ മഹാവിഷ്ണു വരാഹ അവതാരത്തിലൂടെ വീണ്ടെടുത്ത കഥ. അന്ന് ആ കഥ മെനഞ്ഞവനറിയില്ലായിരുന്നു വെള്ളം എന്നത് ഭൂമിയിൽ നിന്നും വേറിട്ട അവസ്ഥ അല്ല എന്ന്. സത ഈ കഥയെ കേമത്തരം എന്ന് വിശേഷിപ്പിക്കുമോ ? ആറുദിവസം കൊണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കി പിന്നെ ഏഴാം ദിവസമായ വെള്ളിയാഴ്ച്ച വിശ്രമിച്ചെന്നും, അങ്ങനല്ല ഞാന്യറാഴ്ച്ചയാണ് പ്രപഞ്ചശില്പി വിശ്രമിച്ചതെന്നും സ്ഥാപിക്കുമ്പോൾ , ഇത്തരം കാര്യങ്ങളെ ആണ് പുച്ഛിക്കുന്നത്.പിന്നെ സത പറഞ്ഞ കാര്യത്തിൽ സഖാവ് ന്യൂട്ടൺ :) പറഞ്ഞതുപോലെ ഏതൊരു പ്രവർത്തിക്കും തുല്ല്ല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും, മനസ്സിലായിക്കാണും എന്ന് കരുതുന്നു ഇല്ലെങ്കിൽ മാർ പവ്വത്തിൽ തിരുമേനിയോട് ചോദിക്കുക :)

8. അവ കാലഹരണപ്പെട്ടിരിക്കുന്നു

കമ്മ്യൂണിസം ആണോ ഈ “അവ”. സത, ദാരിദ്രത്തിന്റെ സന്തതിയാണ് കമ്മ്യൂണിസം, ദാരിദ്രം ഇല്ലാതാക്കുക അതാണ് സോഷ്യലിസ്സം ചെയ്യുന്നത്. ദാരിദ്രം ഉള്ളകാലത്തോളം കമ്മ്യൂണിസ്സം നിലനിൽക്കും. അല്ലാതെ കമ്മ്യൂണിസത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതല്ല ദാരിദ്ര്യം. അങ്ങനെ ഒരു വിവക്ഷ വലതുപക്ഷമാധ്യമങ്ങളിൽ കൂലി എഴുത്തുകാർ വിളമ്പുന്നത് കണ്ടിട്ടുണ്ട്. പിന്നെ സമരമുറകളെപറ്റി മുകളിൽ പറഞ്ഞിട്ടുണ്ട്. സത നോർത്ത് ഇന്ത്യയിൽ ബീഹാറിൽ പോയിട്ടുണ്ടോ ? അല്ലെങ്കിൽ യു.പി. ഹരിയാന എന്നിവിടങ്ങളിൽ പോയിട്ടുണ്ടോ ? യു.പി യിലെ ജിൻഡൽ പോലുള്ള കമ്പനിയിൽ മുതാലാളിയോട് കൂലി കൂടുതൽ ചോദിച്ചാൽ, അടുത്തദിവസം അവൻ ഭൂമിക്ക് മുകളിൽ ഉണ്ടാവില്ല, കർഷകത്തൊഴിലാളി കൂലി കൂട്ടി ചോദിച്ചാൽ അവന്റെ കുടിൽ തീവയ്ക്കുന്ന രൺവീർ സേനയും നിലനിൽക്കുമ്പോൾ ഈ പ്രത്യയശാസ്ത്രം എങ്ങനെ കാലഹരണപ്പെടും സത, ദളിത് വിദ്യാർത്ഥികൾ സവർണ്ണ വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്ന നാട്ടിൽ ഈ പ്രസ്ഥാനം തകരില്ല. (നക്സൽ സംഘടനകളുടെ പ്രവർത്തനത്തെ അംഗീകരിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ല) ഇങ്ങ് കേരളത്തിൽ ആദിവാസി സ്ത്രീകളെ കുടിവെള്ളം എടുക്കാൻ അനുവധിക്കാതിരിക്കുന്ന സവർണ്ണ മാടമ്പിമാർ ഉള്ള കാലം ഈ പ്രസ്ഥാനം നിലനിൽക്കും, നിലനിൽക്കണം. തന്റെ മതമാണ് ഏറ്റവും പ്രസ്ക്തമെന്ന് പറയുകയും അതിന്റെ നിലനിൽപ്പിനായി മനുഷ്യനെ നിഷ്ക്കരുണം കൊല്ലാൻ മടിക്കാത്ത ജാതിമതകോമരങ്ങൾ ഉള്ള കാലത്തോളം ഈ പ്രത്യയ ശാസ്ത്രം നിലനിൽക്കും. പണമുള്ളവനായി വാദിക്കാൻ ആയിരം നാവുണ്ടാകും, നാവില്ലാത്ത അടിയാനും കുടിയാനും ആദിവാസിക്കും ദളിതനും, പിന്നോക്കക്കാരനും നാവ്കൊടുക്കുന്നതാണ് ഈ പ്രത്യയ ശാസ്ത്രം. നേരറിയുന്നവർ എന്നും ഇതിന്റെ സഹയാത്രികരായിരിക്കും. സരോജനി നഗറിൽ ബോംബ് പൊട്ടിയപ്പോൾ ഇവിടുത്തെ ഇസ്ലാം വിചാരക്കാർ പറഞ്ഞു അവർ “ഇസ്ലാം നാമധാരികൾ” ആണെന്ന്, മലെഗാവിൽ പൊട്ടിയപ്പോ ഹിന്ദുവിചാരക്കാർ പറയുന്നു അവർ “ഹിന്ദു നാമധാരികൾ “ ആണ് ഞങ്ങൾക്കിതിൽ പങ്കില്ല……. ഇത്തരം വിഷങ്ങൾക്കെതിരെ അവരുടെ പ്രചരണങ്ങൾതിരെ ആണ് ഇടതുപക്ഷം.ഇത് എന്നും ജനപക്ഷത്താണ്.
സുഹൃത്തേ, ചരിത്രമറിയാതെ വെളിപാടിറക്കരുത്.സ്വാതന്ത്ര സമരത്തിന് മുൻപും പിൻപും ഇവിടെ ന്യൂനപക്ഷ ഭൂരിപക്ഷ ലഹളകൾ ഉണ്ടായാത് CPM ന്റെ ന്യൂനപക്ഷ പ്രീണനം കൊണ്ടായിരുന്നോ. ഇന്ത്യയെ രണ്ടാക്കിയതിൽ RSSന് യാതൊരു പങ്കുമില്ലെ ? സവർക്കർ ഐക്യ ഭാരതത്തിനായി നിലകൊണ്ട മഹാനായിരുന്നു എന്നാണോ സത പറയാൻ ആഗ്രഹിക്കുന്നത്. അന്ന് മത സ്പർദ്ദയുടെ പാരമ്യത്തിലല്ലായിരുന്നോ RSS. ഗാന്ധിജിയുടെ നെഞ്ചുതുളച്ച വെടിയുണ്ട ഇടതുപക്ഷത്തിന്റെ മൂശയിൽ വിരിഞ്ഞതായിരുന്നോ ? ഉമാഭാരതിയെ മറന്നോ, ലാൽകൃഷ്ണ അദ്വാനിയെ മറന്നോ ? ഇവരൊക്കെ സർവ്വമത സമന്വയത്തിനായി ആഹോരാത്രം രഥം ഉരുട്ടിയവരും പ്രക്ഷോഭം നടത്തിയവരും ആണ്. ഇത്തരം കീടങ്ങൾ മനുഷ്യ രാശിയുടെ നാശത്തിന് വർത്തിക്കുന്നവർ ആണ്.

9. രാജ്യസ്നേഹം മിഥ്യ ആയി കാണുന്നു

ഏതാണ് ആധീരജവാൻ ? മലഗാവ് സ്ഫോടനത്തിന് സഹായം ചെയ്തു കൊടുത്ത ദേശസ്നേഹിയോ ? മുസ്ലീം, മുസ്ലീമിനെ സഹായിക്കു എന്ന RSS ഇക്വേഷൻ ആണോ ഈ ചൈന പ്രേമം കൊണ്ട് വിവരിക്കുന്നത്.ഈ വിഷയത്തെ കുറിച്ച് പലരും വിശധമായി ചർച്ച ചെയ്തിട്ടുള്ളതാണ്, അതുകൊണ്ട്തന്നെ ഇതിന് പ്രാധാന്യം നൽകുന്നില്ല. പിന്നെ സത ബ്ലോഗിന്റെ കീഴെ ഞാൻ രാജ്യസ്നേഹി ആണ് എഴുതുന്നതിലല്ല കാര്യം ഞാൻ ഈ പ്രായത്തിനിടയ്ക്ക് എന്റെ രാജ്യത്തിനും അതിലെ ജനങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്ന് ചിന്തിക്കുന്നതിലും, ഒന്നും ചെയ്തിട്ടില്ലങ്കിൽ അതിനായി എന്തെങ്കിലും ചെയ്യുന്നതു മാണ് നന്ന്. ഒരു കാര്യം കൂടെ ഓർക്കുക ഭാരതാംബ എന്നാൽ ക്കാഞ്ചീപുരം സാരി ഉടുത്ത സുഷ്മ സ്വരാജോ, വസുന്ദരാരാജ് സിന്ധ്യയോ അല്ല, അത് ഈ രാജ്യത്തിന്റെ ആത്മാവാണ് (ഇലക്ഷനിൽ ഭാജ്പയുടെ നേതാക്കൾക്ക് ഹൈന്ദവ ദൈവരൂപം നൽകി വോട്ട് പിടിക്കുന്നത് കേട്ടിരുന്നു) വസ്ത്രമില്ലാതെ, ഭക്ഷണമില്ലാതെ, വീടില്ലാതെ, വിദ്യാഭ്യാസമില്ലാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ എത്തപ്പെട്ടവരെ അറിയണം മേലാളന്മാർ പുതപ്പിക്കുന്ന വികസനത്തിന്റെ കമ്പളത്തിൽ എരിഞ്ഞമരുന്ന തൊഴിലാളികളേയും അവരുടെ കണ്ണീരും കാണണം അല്ലാതെ ഇന്ത്യ തിളങ്ങുന്നു എന്ന് ഫ്ലെക്സ് വഴിഓരത്ത് കട്ടിവച്ചാൽ ദേശസ്നേഹമാകില്ല കണ്ണുതുറ്ന്ന് ചുറ്റിനും നോക്കുക നമ്മൾക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്ന് എന്നിട്ട് കരൾ വിറക്കാതെ പറയുക “ഭാരത് മാതാ കീ ജയ്“ …….

25 comments:

വീ.കെ.ബാല said...

“ഭാരത് മാതാ കീ ജയ്“ …

Anonymous said...

സുഹൃത്തേ,

ഞാന്‍ വായിച്ചു. ആദ്യമേ തന്നെ, ഞാന്‍ എന്റെ ചിന്തകളില്‍ ലോകത്തിലെ പല കാര്യങ്ങളും ഉള്‍പ്പെടുത്തി, കൊച്ചു കേരളത്തിലെ സാഹചര്യങ്ങളും ഉള്‍പ്പെടുത്തി. മറുപടി തീര്‍ച്ചയായും എഴുതാം. നേരത്തെ പറഞ്ഞപോലെ ആശയങ്ങളേക്കാള്‍ അതിന്റെ പ്രായോഗികതയും പ്രയോഗിക്കുന്നതിലെ പിഴകളും പ്രയോഗിക്കുന്നവരുടെ പിഴകളും ആണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചത്..

നന്ദി.

വീ.കെ.ബാല said...

അഭിപ്രായത്തിന് നന്ദി,

Anonymous said...

സുഹൃത്തേ,

1.അമിത രാഷ്ട്രീയവല്ക്കരണം
എഴുതുമ്പോള്‍ എല്ലാം വിശദീകരിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുമല്ലോ. തന്ത്രങ്ങള്‍ ഒന്നും പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അമിതരാഷ്ട്രീയവല്‍ക്കരണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ചെറുതും വലുതുമായ പല സംഗതികള്‍ ആണ്.
ഒറീസ്സ കലാപങ്ങള്‍ നടക്കുന്ന ഇടയില്‍ കേരളത്തിലെ പള്ളികള്‍ക്കെതിരെ അക്ക്രമം ഉണ്ടായി. പിറ്റേ ദിവസം പിണറായി പ്രസ്താവിച്ചു- ഇതും ഒറീസ്സയിലെ അക്ക്രമങ്ങളുമായി ബന്ധം ഉണ്ട് എന്ന്. (ഏത് ദിവസം,ഏത് പള്ളി എന്നൊക്കെ എനിക്ക് ഇപ്പോള്‍ പറയുക ബുദ്ധിമുട്ടാണ്..) രണ്ടു ആഴ്ച കഴിഞ്ഞു പോലീസ് പിടിച്ചത് ഒരു മനോരോഗിയെയും.
നമ്മളുടെ ബ്ലോഗില്‍ ഇടതുപക്ഷ എഴുത്തുകാര്‍ സിനിമയിലെ വര്‍ഗീയത എന്നും പറഞ്ഞു എഴുതിയ പോസ്റ്റുകള്‍ ബാല വായിച്ചിട്ടുണ്ടോ? ലിങ്ക് ഇല്ല. പക്ഷെ, ടു ഹരിഹര്‍നഗര്‍ എന്ന പടത്തില്‍ അശോകന്‍ എന്ന ക്രിസ്ത്യന്‍ കഥാപാത്രത്തെ വില്ലനാക്കി, ഏതോ സുരേഷ് ഗോപി പടത്തില്‍ മുസ്ലിമിനെ വില്ലനാക്കി എന്നൊക്കെ പറയുന്ന പോസ്റ്റ്‌. വര്‍ഗീയത കണ്ടെത്തുന്നതും അവ രാഷ്ട്രീയ ആയുധമാക്കുന്നതും സമൂഹത്തില്‍ നല്ലത് ഉണ്ടാക്കില്ല എന്ന് അറിയോമോ ആവോ?
ശബരിമലയില്‍ എല്ലാ സ്ത്രീകളെയും കയറ്റണം എന്ന് പറഞ്ഞു ബഹളം വച്ചത് രാഷ്ട്രീയമാക്കേണ്ട ഒന്നായിരുന്നോ?
ഞാന്‍ ഉദ്ദേശിച്ചത് പുഷ്പഗിരി കോളേജ് ഒന്നും അല്ല എന്നും ധാരാളം ചെറിയ സംഭവങ്ങള്‍ സി പി എം പെരുപ്പിച്ചു കാട്ടി ബഹളം വക്കുന്നുണ്ട് എന്നും ബാലക്ക് അറിയാം.
ഒരു ചെറിയ ലോഡിംഗ് തര്‍ക്കം, ഒറ്റപ്പെട്ടുള്ള ഒരു പാടത്ത് പണി എടുക്കുന്നതിലെ തര്‍ക്കം തുടെങ്ങിയവ ഒക്കെ കേരളത്തില്‍ രണ്ടു കൂട്ടരും രമ്യതയില്‍ തീര്‍ക്കാന്‍ സാധിക്കുന്നവാ പോലും വലിയ തര്‍ക്കങ്ങള്‍ ആക്കുകയോ രാഷ്ട്രീയവല്‍ക്കരിച്ചു മറ്റേ കക്ഷിയെ പലപ്പോളും സമ്മര്‍ദത്തില്‍ ആക്കുന്നു. അവര്‍ അതിനു പ്രതിവിധി അന്യോഷിച്ചു വീണ്ടും വലുതാക്കുന്നു. ഇതിനൊക്കെ ഒരു ഉദാഹരണം പോലും തരേണ്ട ആവശ്യം ഇല്ല.

2) ഇതില്‍ താങ്കള്‍ തന്നെ പലതും പറഞ്ഞിട്ടുണ്ട്, ഞാന്‍ ചിന്തിക്കുന്നതില്‍ കഴമ്പുണ്ട് എന്നതിന്. ആ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ല..
കൂടാതെ, മത പരമായ കാര്യങ്ങളില്‍ എന്തിനു സി പി എം ഇടപെടണം? അതൊക്കെ തങ്ങളുടെ അറിവോടെ സമ്മതത്തോടെ നടക്കണം എന്തിനു വാശി പിടിക്കുന്നു?
പുതിയ തൊഴിലാളി സംസ്കാരത്തില്‍ മുതലാളി-തൊഴിലാളി ബന്ധം, ഇടതുപക്ഷം കാണുന്ന പഴയ രീതിയില്‍ ഉള്ള ഒന്നല്ല. പരമ്പരാഗത തൊഴിലുകളില്‍ ഇപ്പോളും അവ ഉണ്ടാകാം. പക്ഷെ എങ്കിലും അവ തിരിച്ചറിയാന്‍ വയ്യാത്ത അത്രെയും മാറിയിരിക്കുന്നു. കുട്ടനാട്ടില്‍ പാടത്ത് പണിയെടുക്കുന്ന 'ജന്മിയെ' കാണാം. പക്ഷെ, പണിക്കു ആളെ കിട്ടാതെ വരുമ്പോള്‍ കൊയ്തു യന്ത്രം കൊണ്ടുവരണമെങ്കില്‍ ആ ജന്മിക്കു പാര്‍ട്ടി ഓഫീസില്‍ പോയി 'തൊഴിലാളി' നേതാക്കളുടെ അനുവാദം മേടിക്കണം. അപ്പൊ ആരാ സത്യത്തില്‍ മുതലാളി?
പുതിയ തരം ജോലികളില്‍ തൊഴിലാളികള്‍ നല്ല കമ്പനി അന്യോഷിച്ചു പോകുമെന്നതിനാല്‍ പഴേ പോലെ തൊഴിലാളി വെറും അടിമ എന്നൊരു സങ്കല്പം പോലും ഇല്ല.
3) അധാര്‍മ്മിക, അസത്യ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതിന്റെ ഉത്തമ ഉദാഹരണം ആണ് താങ്കള്‍ ആരോപിച്ചിരിക്കുന്ന ഓരോന്നിന്റെയും നിദാനം. മണ്ണിന്‍ മക്കള്‍ വാദത്തെ ശക്തമായി എതിര്‍ക്കുന്ന സംഘത്തിന്റെ നിലപാട് താങ്കള്‍ക്കു അറിയില്ല. അതിനു അവ അറിയാന്‍ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഇടതു നേതാക്കളുടെ വായില്‍ നിന്നല്ലാതെ? അവര്‍ പറയുന്നതല്ലേ നിങ്ങള്‍ സംഘത്തിന്റെ ആശയങ്ങള്‍ ആണെന്ന് കരുതുന്നത്? അപ്പോള്‍ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം?

ഗുജറാത്‌, ഒറീസ്സ, അയോധ്യ വിഷയത്തില്‍ എന്താണ് ചരിത്രം എന്ന് വികി പീഡിയ വായിക്കുക. രാഷ്ട്രീയ കണ്ണട മാറ്റി , യാധാര്ധ്യ ബോധത്തിന്റെ കണ്ണുകള്‍ കൊണ്ട് വായിക്കുക. ന്യായാന്യാങ്ങള്‍ തിരിച്ചറിയുക. അത്രയേ എനിക്കിപ്പോള്‍ പറയാന്‍ സമയം ഉള്ളു. വലിയ ഒരു വിഷയം ആണത്.

4) സി പി എമ്മിനെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
5) സഖാക്കള്‍ നിയമം കൈയില്‍ എടുക്കുന്ന എത്ര സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ട്? ലോക കമ്യൂണിസ്റ്റ്‌ ഭരണം എല്ലാം തന്നെ എടുത്തു നോക്കൂ, ഞാന്‍ പറഞ്ഞത് മനസ്സിലാകും.
6) ലോകത്തിലെ കമ്യൂണിസ്റ്റ്‌ ഭരണം എല്ലാം പരിശോധിക്കാം.
7) അന്ധവിശ്വാസത്തിന്റെ ഡെഫിനിഷന്‍ ഓരോ സഖാവും ഓരോന്ന് പറയും. അതിനനുസരിച്ച് പ്രവര്‍ത്തിക്കും. മറ്റുള്ളവര്‍ക്കോ അവനവണോ ദോഷം ചെയ്യുന്നവ മാത്രമാണ് എന്റെ ചിന്തയില്‍ അന്ധവിശ്വാസം.
8) ജാതിയുടെ കാര്യത്തില്‍ സവര്‍ണ്ണ-അവര്‍ണ്ണ വിഭജനം ഉണ്ടാക്കാന്‍ ഇടതു പക്ഷം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. 'കൂതറ അവലോകനത്തില്‍' അത്തരത്തില്‍ ധാരാളം സംഗതികള്‍ കാണാം. വര്‍ഗീയത ഏറ്റവും കൂടുതല്‍ പറഞ്ഞു മതത്തിന്റെ പേരില്‍ വിഭജനം നടത്തുന്നതും സി പി എം മുന്‍പില്‍ ഉണ്ട്. തൊഴിലാളിയെയും മുതലാളിയെയും വേറെ വേറെ വര്‍ഗ്ഗത്തില്‍ ആക്കിയ അതെ പുത്തി ഇടതു പക്ഷം കളിക്കുന്നുണ്ട്. നാടിനു ദോഷം ആണെന്ന് മാത്രം. സമരരീതികള്‍, വിപ്ലവം എന്ന വേവാത്ത അരി ഒക്കെ ഈ ആശയങ്ങളെ കാലഹരനപ്പെടുത്തുന്നു
9) ദേശഭക്തിയെ പറ്റി കൂടുതല്‍ പറയാന്‍ സമയം ഇല്ല.. പിന്നീടാവാം..

നന്ദി.

Anonymous said...

മിത്രം ബാല,

എന്റെ കുറച്ചു ചിന്തകള്‍ കൂടി.

എന്തുകൊണ്ടാണ് സഖാക്കള്‍ പാര്‍ട്ടി പറയുന്നത് മാത്രം ചിന്തിക്കുന്നത്? അല്ലെങ്കില്‍ അതേ ലൈനില്‍ മാത്രം ചിന്തിക്കുന്നത്? സ്വതന്ത്രമായി ഒരു വ്യക്തി ചിന്തിക്കുകയും നിലപാടെടുക്കുകയും ചെയ്താലല്ലേ അതൊരു നല്ല ചിന്ത ആകൂ? എല്ലാം പാര്‍ട്ടി നയങ്ങളെ അനുകൂലിക്കാന്‍ മാത്രമായി ചിന്തിക്കുക എന്നത് വിഡ്ഢിത്തം അല്ലെ? അങ്ങനെ വരുന്നത് കൊണ്ടല്ലേ മറ്റു പാര്‍ട്ടിയുടെ/ആശയത്തിന്റെ നല്ല വശങ്ങള്‍ പോലും അംഗീകരിക്കാതെ സഖാക്കള്‍ ഉരുണ്ടു കളിക്കുന്നതും, 'തന്ത്രപരമായി' അത്തരം ചോദ്യങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത്‌?
പാര്‍ട്ടി, സംഘം(ആര്‍ എസ്‌ എസ്) എതിര്ക്കപ്പെടെണ്ടതാനെന്നു നിലപാടെടുത്തു.... പിന്നെ എല്ലാ സഖാക്കളും സംഘത്തിനെ എതിര്‍ക്കുന്നു. അതില്‍ വേറെ ചോദ്യമോ പറച്ചിലോ ആവശ്യമില്ല. സംഘം നല്ല ആശയങ്ങള്‍ വല്ലതും ഉയര്‍ത്തി പിടിക്കുന്നുടോ എന്ന ചോദ്യത്തിന്, ഉത്തരം സഖാക്കള്‍ക്ക് ഇല്ല, ഉള്ളവര്‍ മിണ്ടില്ല, മറ്റു ചിലര്‍ ഒഴിഞ്ഞു മാറും, മറ്റു ചിലര്‍ സംഘം ചെയ്യുന്നത് ഒരെണ്ണം എങ്കിലും നല്ലതാണെന്ന് സമ്മതിച്ചാല്‍ പിന്നെ, അവരെ സമൂഹത്തില്‍ വെള്ള പൂശാല്‍ ആകും അതുകൊണ്ട് കണ്ണുമടച്ചു എതിര്‍ത്തോ..എന്നൊക്കെ വാദിക്കും... അപ്പോള്‍ സഖാവേ, നമ്മള്‍ സംവദിക്കുന്നതിന്റെ യുക്തി എന്താണ്? ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ?

മറ്റൊരു സംഗതി, സഖാക്കള്‍ എതിര്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനായി, ഏത് മാര്‍ഗം സ്വീകരിക്കാനും മടിക്കുന്നില്ല. അതായത്.. പ്രത്യയ ശാസ്ത്രത്തിനു വേണ്ടി, പാര്‍ട്ടിക്ക് വേണ്ടി, എത്ര നുണ പ്രചാരണങ്ങളും നടത്താന്‍ അവര്‍ മടിക്കുന്നില്ല. അവര്‍ അതിനായി ചിന്തിക്കുന്നത്, സമൂഹത്തില്‍ ദോഷം ആണെന്നും 'പാര്‍ട്ടി' പറയുന്ന എന്തിനേയും എങ്ങനെയും ഇല്ലാതാക്കുക. അത് അവനവന്റെ കടമ ആയി പോലും കണ്ടു കല്ലുവച്ച നുണകളും, അര്‍ദ്ധ സത്യങ്ങളും ഒക്കെ പൊതിഞ്ഞു നിറങ്ങള്‍ പിടിപ്പിച്ചു, കലാപങ്ങളിലെ കഥകള്‍ പോലും പൊടിപ്പും തൊങ്ങലും പിടിപ്പിച്ചു സമൂഹത്തില്‍ വാരി വിതറുന്ന സഖാക്കള്‍ക്ക് മനസ്സാക്ഷി എന്ന ഒരു സാധനം ഉണ്ടോ എന്ന് തോന്നിപ്പോകും! അസത്യം, അധര്‍മ്മം ഇവയിലൂടെ പാലും തേനും ഒഴുക്കിയാലും അവ വെറും വിഷമാകും എന്ന് മനസ്സിലാക്കുക. സംഘത്തിനെ എതിര്‍ക്കാന്‍ എന്ന ന്യായത്തില്‍ സമൂഹത്തില്‍ എത്ര വിപത്താണ് ഈ സഖാക്കള്‍ ഉണ്ടാക്കുന്നത്‌? ആ കഥകള്‍ അസത്യമാണെന്ന് തിരിച്ചറിയുന്ന മനുഷ്യനും, സത്യമാണെന്ന് ചിന്തിക്കുന്ന മനുഷ്യനും സമൂഹത്തില്‍ തീവ്ര ചിന്താഗതികള്‍ക്ക് ഇരയാകില്ലേ?

ഇവ ഒക്കെ മനസ്സില്‍ ഇങ്ങനെ നീറി ഇരിക്കുന്നത് കൊണ്ട് ചോദിച്ചു പോകുന്നതാണ് സുഹൃത്തേ.. ജാതി-മത-വര്‍ഗ-വര്‍ണ്ണ-വംശ വത്യാസത്തില്‍ അതീതമായ നല്ല കുടുംബവും,സമൂഹവും,രാജ്യവും എന്നതാണ് എന്റെ ആശയം. ആ ആശയം ഞാന്‍ കടമെടുത്തത് നിങ്ങള്‍ ഫാസ്സിസ്ട്ടു എന്ന് വിളിച്ചു കരി വാരി തേക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്... അത് കൊണ്ട് തന്നെ ഞാന്‍ സ്വയം സേവകന്‍ ആണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു..

വീ.കെ.ബാല said...

പ്രിയ മിത്രം സത,
താങ്കളുടെ മറുപടികമന്റിൽ ചിലതിന് മറുപടി കമന്റിടാം, പിന്നെ മറ്റുള്ളവയി നിന്നും ഒഴിഞ്ഞ് മറിയതല്ല, അതിന്റെ ഉത്തരം ആദ്യത്തെ കമന്റിൽ ഉള്ളതിനാലാണ്, വീണ്ടും വീണ്ടും ഒരേകാര്യം ആവർത്തിക്കുന്നതിൽ യുക്തിയില്ലല്ലോ, പിന്നെ സമയത്തിന്റെ കുറവും, (പുതിയ പ്രോജക്റ്റിന്റെ കുറെ പെന്റിംഗ് ഉണ്ട് അത് തീർക്കണം) താങ്കളുടെ രണ്ടാമത്തെ കമന്റിൽ സംസാരിക്കാനുള്ള വകയുണ്ട് അതിൽ നമുക്ക് സംസാരിക്കാം, പിന്നെ ഇതിൽ ഒരു പോരായ്ക എനിക്കുതോന്നിയത് ഞാൻ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ പറയുന്നത്, താങ്കൾ ഉദ്ദേശിക്കുന്നതാവട്ടെ ഇടതുപക്ഷം എന്ന ഒരു കൂട്ടം സംഘടനകളെ പറ്റിയും, ഈ സംഘടനകൾക്കിടയിൽ ആശയ വൈരുദ്ധ്യം ഉള്ളതുകൊണ്ടാണല്ലോ അവ വേറിട്ട് പ്രവർത്തിക്കുന്നത്, അതുകൊണ്ടുതന്നെ പൊതുവായ കാര്യങ്ങളിൽ മാത്രമേ യോജിപ്പുണ്ടാകു

ഉറുമ്പ്‌ /ANT said...

ബാല, നന്നായി പറഞ്ഞിരിക്കുന്നു. കൂടുതൽ പറയാനുള്ള വിവരം എനിക്കില്ല.
സത, ചർച്ച പോസ്സിറ്റീവായിത്തന്നെയാണ് നീങ്ങുന്നത്‌. സതയുടെ ആ കവിക്കണ്ണട ഒരല്പനേരത്തേക്ക് മാറ്റി വയ്ക്കൂ. നല്ലതേ വരൂ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇപ്പോഴാ കാണണേ ..(നേരത്തെ കണ്ടാല്‍ ഞാനങ്ങ് മല മറിച്ചേനെ!!!)

അക്ക്രമിക്കപ്പെട്ടാല്‍ ഉടന്‍ അത് ഹിന്ദുക്കള്‍ ആണെന്ന് വരുത്തി തീർക്കാൻ‍ ശ്രമിക്കുന്നു……
ഏതാണ് ഈ പള്ളിയും സംഭവും ?


സ്ഥലം : നെടുമ്പാശേരി അകപ്പറമ്പ്‌ മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ വലിയ പള്ളി,
ഗര്‍വാസീസ് പ്രോതാസീസ്‌ കത്തോലിക പള്ളി


ദിവസം : September 22 പുലര്‍ച്ചെ
പ്രസ്തുത ദിവസങ്ങളിലെ ദിനപത്രങ്ങളില്‍ വന്ന ഘോര പ്രസ്താവനകള്‍ വായിക്കുക..(അത് നോക്കുമല്ലോ ) . അത് കൂടാതെ പിണറായി സഖാവും, കൂടെ ജില്ല സെക്രട്ടറി ഗോപി കൊട്ടമുറിക്കലും പി.രാജീവും ജില്ല പഞ്ചായത്ത് പ്രസിടന്ദ്‌ പി.എസ ഷൈലയും കൂടി ചാനലുകള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞ വിവരക്കേടുകളും വായിക്കുന്നതിനു മുന്‍പ്‌ , ഈ ലിങ്ക് കൂടി നോക്കണം
http://www.hindu.com/2008/10/19/stories/2008101952360400.htm

(The police said the accused, Eliyas, 47, of Azheekal Veedu, Mekkavu, Nedumbassery, damaged church properties in an inebriated condition)
=======================================================================
പ്രിയ ബാല..
തെറ്റിനെ എതിര്‍ക്കേണ്ടതു തന്നെയാണ് ..പക്ഷെ അത് ചോരകുടിക്കാന്‍ വരുന്ന കുറുക്കന്റെ മനസ്സ് വച്ചാവരുത്‌..RSS കാരനാനെന്നോ CPIM കരനാണെന്നൊ എന്നത് തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഒരു കവചവും ആവരുത്..എത്ര മാത്രം അസഹിസ്നുവായ ഒരു നേത്രിത്വമാണ് ഇന്ന് കമ്മ്യുണിസ്റ്റ്‌ പ്രസ്ടാനതിനുള്ളത് എന്നത് തെളിയിക്കാന്‍ എത്ര ഉദാഹരണം തരണം? ബാറ്റണ്‍ ബോസ് അല്ല നമുക്ക്‌ Sir Arthur Conan Doyle നു തന്നെ പഠിക്കാം..
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍് നമ്മുടെ വ്യവസ്ഥിതിയില്‍ വഹിച്ച പങ്കിനെ അതിന്റെ എല്ലാ ഗുണങ്ങളോടും കൂടി തന്നെ അഭിനന്ദിക്കുന്നവനാണ് ഞാന്‍.. (ഇവന്റെ അഭിനന്ദനം കിട്ടിയിട്ട് വേണ്ടേ, സഖാക്കള്‍ക്ക് കഞ്ഞികുടികാന്‍ എന്നൊന്നും ചോദിക്കരുത് )..തീര്‍ച്ചയായും ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധിയും അല്ല..(മുഖം മൂടി ഒന്നും അല്ലാട്ടോ!!) ..

ഗന്ധർവൻ said...

ചർച്ച തുടരുക.........

വീ.കെ.ബാല said...

ശ്രീ സത, ശ്രീ പ്രവീൺ വട്ടപ്പറമ്പത്ത്,ശ്രീ ഉറുമ്പ്, സഖാവ് ഗന്ധർവ്വൻ ചർച്ചയിലേയ്ക്ക് സ്വാഗതം, ഞാൻ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവല്ല അതുകൊണ്ടുതന്നെ എന്റെ അഭിപ്രായങ്ങൾ എന്റെ മാത്രം അഭിപ്രായങ്ങൾ ആണ്. എന്റെ അഭിപ്രായങ്ങൾ പാർട്ടി തീരുമാനങ്ങൾ ആയി കണക്കാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. പാർട്ടിയുടെ എല്ല അഭിപ്രായങ്ങളും എന്റെ അഭിപ്രായമയോ തിരിച്ചോ ആവുന്നില്ല എന്ന് ചുരുക്കം. നിങ്ങൾ ഉയർത്തുന്ന ചോദ്യം എന്നിലെ കമ്മ്യൂണിസ്റ്റ് എന്റേതായ വിശ്വാസ്ങ്ങളിൽ നിന്നുകൊണ്ട് സംവാദിക്കാൻ ശ്രമിക്കുന്നു അത്രയുമെ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നുള്ളു. ഈ വിഷയത്തിൽ ഔദ്യോഗികമായ മറുപടികൾ ആവശ്യമായസ്ഥലത്ത് ലിങ്കുകൾ നൽകാൻ ശ്രമിക്കാം ഈ വിഷയത്തിൽ എന്തെങ്കിലും അറിവുകൾ ലഭ്യമെങ്കിൽ.

വീ.കെ.ബാല said...

പ്രിയമിത്രം പ്രവീൺ,
ഈ സംഭവത്തെപറ്റി, കമ്മ്യൂണിസ്റ്റ് നേതാക്കൾ നടത്തിയ പരാമർശ്ശം, ഒറീസ്സ പ്രശ്നവുമായി ലിങ്ക് ചെയ്ത് സംസാരിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കള്യുന്നില്ല കാരണം ഈ രണ്ടുസംഭവവും ഏകദേശം ഒരേ കാലയളവിൽ ആണ് സംഭവിച്ചത് എന്നതുകണ്ടാണ് ഞാൻ അങ്ങനെ ചിന്തിക്കുന്നത്. പിന്നെ ഈ “നേതാക്കൾ “ എത്തരം പ്രസ്താവന ആണ് ഇറക്കിയത് എന്ന് എനിക്ക് അറിയില്ല. ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ടായിരിക്കാം, ഏതങ്കിലും വ്യക്തിയുടെ പേരെടുത്ത് അധിക്ഷേപിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ വർഗ്ഗീയ തൽപ്പര കക്ഷികളിൽ നിന്നും ജാഗരൂകരായിരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടായിരിക്കും. ഒറീസ്സയിലേയും, കർണ്ണാടകയിലേയും അനിഷ്ട സംഭവങ്ങൾ വ്യക്തമായ് മുന്നിൽ നിൽക്കുമ്പോൾ ആദ്യം അത്തരം സംഘടനകൾക്ക് നേരെ അല്ലെ വിരൽ ചൂണ്ടുക. അല്ലെങ്കിൽ താങ്കൾ കരുതുന്നതുപോലെ ഒരു രാഷ്ട്രീയ മുതലെടുപ്പ് ആണ് അവിടെ നടന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, കാരണം ഇവിടെ താമരയെ ഒരു ശക്തിയായി ആരും കാണുന്നില്ല, അടുത്ത കുറേ ദാശാബ്ദത്തേയ്ക്ക് അങ്ങനെ ഒരു സാധ്യത കാണുന്നുമില്ല. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ചിലയിടത്ത് താമര വിരിഞ്ഞു എത് കാണുന്നുണ്ട്, പക്ഷേ അത് കോൺഗ്രസ്സിൽ നിന്നും അടർന്നുവീണ സവർണ്ണ ദളങ്ങൾ ആണ്. ഞാനീ പറഞ്ഞത് ശരിയാണ് എന്ന് മനസ്സിലാക്കാൻ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തന്നെ ധാരാളം, പിന്നെ പള്ളി അക്രമത്തിന് പിന്നിൽ ഈവിടുത്തെ ഹിന്ദുക്കൾ ആണ് എന്നാണ് പിണറായി പറഞ്ഞതെങ്കിൽ അതിനെ കേരളജനസമൂഹം അർഹിക്കുന്ന പുച്ഛത്തോടെ നിരാകരിച്ചിരിക്കും. (പിണറായിയോ, പാർട്ടി നേതൃത്വമോ ഇതിനെ കുറിച്ച് എങ്ങനെ പ്രതികരിച്ചു എന്ന് അനിക്ക് അറിവില്ല, അതുകൊണ്ട് കൂടുതൽ ഈ വിഷയത്തെപറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല)..

വീ.കെ.ബാല said...

***തെറ്റിനെ എതിര്ക്കേലണ്ടതു തന്നെയാണ് ……...RSS കാരനാനെന്നോ CPIM കരനാണെന്നൊ എന്നത് തെറ്റുകള്‍ ആവര്ത്തി ക്കാന്‍ ഒരു കവചവും ആവരുത്.
പ്രവീൺ മേൽപ്പറഞ്ഞത് ആത്മാർത്ഥതയോട് ആണെങ്കിലും അല്ലെങ്കിലും ഞാൻ അതിനോട് നൂറ് ശതമാനവും യീജിക്കുന്നു. കൊലപാതക രാഷ്ട്രീയം ന്യായികരിക്കാവുന്നതല്ല. ഓരോ മനുഷ്യജീവനും വിലപിടിപ്പുള്ളതാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇതിനെ പിന്താങ്ങുന്നു. സഘം ഇത്തരം ജീവൽപ്രശ്നങ്ങളിൽ എന്തു നിലപാടാണ് സ്വീകരിക്കാറുള്ളത് ? ഞങ്ങളുടെ നാട്ടിൽ, കുറച്ച് കാലം മുൻപ് ഒന്ന് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായി, RSSകാരനായ ഒരു യുവാവിനെ രാഷ്ട്രീയ എതിരാളികൾ വകവരുത്തി, ഒരു CPIM പ്രവർത്തകന്റെ തല അറുത്ത് മാറ്റി ആണ് RSS കാർ പ്രതികാരം ചെയ്തത് ( കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയിക്കഴിഞ്ഞാൽ സമാന സ്വഭാവമുള്ള നിരവധി സംഭവങ്ങൾ കാണാൻ കഴിയും) ഒരു പക്ഷത്തേയും ന്യായികരിക്കാതെ പറഞ്ഞാൽ RSS കാർ കാണിച്ച അക്രമം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. കാരണം RSS ന്റെ നടപടി മാനുഷിക മൂല്ല്യങ്ങൾക്ക് വിലകൽപ്പിക്കാനാവത്തതരത്തിലുള്ളതായത് അതിന്റെ ഇരയായി തീർന്ന വ്യക്തിയുടെ നിരപരാധിത്വമാണ്. മങ്കൊമ്പ് എന്ന സ്ഥലത്ത് ചെറിയ ഒരു കടനടത്തിയിരുന്ന തങ്കപ്പൻ എന്ന വ്യക്തിയാണ്, ഓംങ്കാളി ഭദ്രകാളി എന്ന മുറവിളി ഉയർത്തിയ കാട്ടളന്മാരുടെ കൊലക്കത്തിയ്ക്ക് ഇരയായത്. എന്തായിരുന്നു തങ്കപ്പൻ ചെയ്തകുറ്റം ? CPIM അനുഭാവി ആയി എന്നതും, തിരിച്ച് ആക്രമിക്കില്ല എന്ന തിരിച്ചറിവും. RSS പ്രവർത്തകന്റെ മരണത്തിൽ ഈ വ്യക്തിക്ക് അറിഞ്ഞോ അറിയാത്തതോ ആയ യാതൊരു പങ്കും ഇല്ല എന്നതാണ് ഇതിൽ RSSനെ തള്ളിപ്പറയാൻ ആഗ്രഹിക്കുന്ന ഭാഗവും
RSS പ്രവർത്തകന്റെ ഘാതകരായ പ്രതികളെ നിയമം വെറുതെ വിടുന്നു എങ്കിൽ ആ പ്രതികളെ കൊന്നിരുന്നു എങ്കിൽ, RSS പ്രവർത്തികളെ ന്യായികരിക്കാമാരിരുന്നു. ഇവിടെ അഷ്ടിക്ക് അന്നം തേടുന്ന ഒരു സാധാരണ മനുഷ്യനെ വകവരുത്തി എണ്ണം ( പ്രതികാരത്തിന്റ്) തികച്ച രാഷ്ട്രീയ അന്ധതയെ എങ്ങനെ ന്യായികരിക്കും ( ഈ കാര്യം CPIM ചയ്താലും ന്യായികരിക്കാനാവില്ല). രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള സംഘട്ടനം എന്ന നിലയിൽ ചുരുങ്ങിപ്പോകുന്നതുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഈ കാര്യത്തിൽ CPIM നെക്കാൾ ഒരുപടി മുന്നിലാണ് RSS എന്നത് നഗ്നസത്യമാണ്. പട്ടാമ്പിയിൽ RSS കാരൻ കൊല്ലപ്പെട്ടാൽ കണ്ണൂരിൽ, അല്ലെങ്കിൽ പാനൂരിൽ, തലശ്ശേരിയിൽ അല്ലെങ്കിൽ പാലക്കാട്ട് CPIM കാരൻ കൊല്ലപ്പെടണം എന്നത് അലിഖിത നിയമം.
രാഷ്ട്രീയ വൈര്യം തീർക്കുന്നത് നിരപരാധികളുടെ കഴുത്തറുത്തിട്ടാവരുത്. അത് CPIM ആയാലും RSS ആയാലും മറ്റ് രാഷ്ട്രീയ മത സംഘടനകൾ ആയാലും.

Anonymous said...

സുഹൃത്തേ ബാല,

കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും പറയാം..
എന്തുകൊണ്ട് കേരളത്തില്‍ ഇത്രമാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നു? ഇവിടെ മാത്രമാണല്ലോ ആര്‍ എസ് എസും ഇത്തരം അക്ക്രമത്തിനു മുതിരുന്നെത്.! കാരണം മറ്റൊന്നുമല്ല..സി പി എം തന്നെ.. കണ്ണൂരില്‍ സംഘത്തില്‍ ചേര്‍ന്ന് എന്ന ഒറ്റക്കാരണത്താല്‍ എത്ര മുന്‍ സി പി എം പ്രവര്‍ത്തകരെ കൊന്നിരിക്കുന്നു? സി പി ഐ അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിന്റെ ഫലം അനുഭവിചിട്ടുള്ളതാണ്. സംഘം നടത്തുന്ന ശാഖ നിര്‍ത്തണം എന്നതായിരുന്നു കണ്ണൂര്‍ സമാധാന യോഗത്തില്‍ സി പി എം ആവശ്യപ്പെട്ടത്!! അതെന്താ ഇവിടെ ജനാധിപത്യ രീതിയില്‍ വേറെ ആരും പ്രവര്‍ത്തിക്കേണ്ട എന്നാണോ സി പി എം പറയുന്നത്? ബാലാ, ഒരു പക്ഷെ, താങ്കള്‍ കേരളത്തിലെ-ഇന്ത്യയിലെ കമ്യൂണിസത്തെ പറ്റി വായിച്ചറിവ് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു..

എനിക്ക് എത്ര ഇത്തരത്തില്‍ ഉള്ള ജന വിരുദ്ധ- ജനാധിപത്യ വിരുദ്ധ ഉദാഹരണങ്ങള്‍ വേണമെങ്കിലും സി പി എമ്മിനെതിരെ നിരത്താം.. പൊടി പോലും ഭാവനയോ നിറമോ ചേര്‍ക്കാതെ..

വീ.കെ.ബാല said...

പ്രിയമിത്രം സത.
അക്രമ രാഷ്ട്രീയത്തെക്കുറിച്ച്, പ്രത്യേഗിച്ച് CPIM കാര്യത്തിൽ വായിച്ചറിവേ ഉള്ളു, എന്നാൽ RSSന്റെ പ്രവർത്തനം നേരിട്ട് കണ്ട് അറിവുമുണ്ട്, മേൽപ്പറഞ്ഞ സംഭവം അത്തരത്തിൽ ഒന്നാണ്. സതയോട് ഒരുകാര്യം ചോദിച്ചാൽ അതിൽ തെറ്റിദ്ധരിക്കരുത്. താങ്കൾക്ക് ഈ കണ്ണൂരിലെ CPIM ന്റെ തല എടുക്കൽ രാഷ്ട്രീയത്തെക്കുറിച്ച് എങ്ങനറിയാം ? നിറവും പൊടിപ്പും ചേർക്കാതെ താങ്കൾ ഈ കാര്യം എല്ലാം ഇത്ര കൃത്യമായി എങ്ങനെ അറിയുന്നു ? ഞാൻ അവലംബിക്കുന്ന അതേ മാർഗ്ഗം അല്പം അന്ധമായിട്ട് എന്ന് മാത്രം. മനുഷ്യന് പലവിധത്തിൽ അറിവ് കിട്ടുന്നു, മീഡിയകൾ പേയ്പ്പർ, ചാനൽ തുടങ്ങിയവ, പിന്നെ അവനവൻ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രഭാഷണങ്ങൾ, പിന്നെ നേരിൽ കണ്ടവ പറഞ്ഞുകേട്ടവ ഇതിൽ നേരിൽ കണ്ടവ എന്ന കാറ്റഗറി താങ്കൾക്കും എനിക്കും അപ്രാപ്യം കാരണം പ്രവാസം തന്നെ. പിന്നെ ബാക്കിയുള്ളവയ്ക്കാണ് സാധ്യത. അവശേഷിക്കുന്നതിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് മുഖ്യധാരാ മാധ്യമങ്ങൾക്കും, ചാനലുകൾക്കും ആണ്, മൂർക്കോഡിന്റെ ഏഷ്യനെറ്റും, സി.പി.എം ന്റെ കൈരളിയും, ഇന്ത്യാവിഷനും, ജയ്ഹിന്ദും, ജീവനും എല്ലാം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുറച്ചൊക്കെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയും, താങ്കളുടെ ആവേശം കണ്ടിട്ട് കണ്ണൂരിലെ സംഭവങ്ങൾക്കെല്ലാം താങ്കൾ ദൃക്സാക്ഷി ആയിരുന്നു എന്നപോലെ ആണല്ലോ. സംഘം വിളമ്പുന്നത് മാത്രം ഭക്ഷിക്കല്ലെ സുഹൃത്തെ, അല്പം പുറത്തേയ്ക്കും കൂടി നോക്കുക.

ഞാൻ 1984 കളിൽ RSS ന്റെ ശാഖയിൽ പങ്കെടുക്കാറുണ്ടായിരുന്നു, ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത ദേവീക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു ശാഖ. വീട്ടിൽ അറിയാതെ ആണ് ശാഖയിൽ പോകുന്നത്, അവിടെ ഞങ്ങൾ കായിക അഭ്യാസങ്ങൾ,( ആയോധന ലെവലിൽ എത്തിയില്ല) വിവിധതരം കളികൾ എന്നിവ ചെയ്തിരുന്നു എന്നത് എന്റെ അനുഭവ സാക്ഷ്യം അതിന് എനിക്ക് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എന്റെ കസ്സിൻ ഉറച്ച ഒരു RSS പ്രവർത്തകനാണ് ഇന്നും അങ്ങനെ തന്നെ തുടരുന്നു. പക്ഷെ പെട്ടന്നൊരു ദിവസം ആ ശാഖ നിന്നുപോയി. നിന്നുപോയി എന്നതല്ല നിറുത്തിച്ചു എന്നതാണ് സത്യം. അതിന്റെ പിന്നിൽ CPIM ആയിരുന്നു. പിന്നെ ഇന്നുവരെ അവിടെ ശാഖ തുടങ്ങിയിട്ടില്ല.വീട്ടിൽ അറിഞ്ഞപ്പോൾ ഞങ്ങളെ എല്ലാം വഴക്കുപറഞ്ഞു, അത് തെറ്റായ വഴി ആണെന്ന് പറഞ്ഞുതന്നു അത് ശരി ആയിരുന്നു എന്ന് ഇന്നെനിക്ക് ബോധ്യമുണ്ട്. താങ്കൾ പറഞ്ഞല്ലോ കണ്ണൂരിൽ ശാഖ നടത്തുന്നതിനെ CPIM എതിർത്തു എന്ന് അതിന്റെ കാരണം പറയാൻ ആണ് എന്റെ കഥ തന്നെ പറഞ്ഞത്.

കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനം അല്ലെങ്കിൽ മതാതിഷ്ടിത സംഘടനയാണ് അതിലെ പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്നത് ? ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഒഴിക, ഇപ്പോൾ ക്രൈസ്തവരും ആ പാതയിലേയ്ക്ക് എന്നു കേട്ടു. തങ്ങളുടെ ശഖകളിൽ കായിക പരിശീലനം നൽകുന്നത് സ്വയം സേവകരുടെ സ്വയരക്ഷക്കണെന്നാണോ സത പറയുന്നത് ?. ഒരു “പ്രശ്നം“ ഉണ്ടായാൽ അതിനെ നേരിടാൻ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം തന്നെ ആണ് ഇതിന് പിന്നിലും. പിന്നെ പ്രശ്നം ഉണ്ടാക്കാൻ ആണോ പ്രയാസം, പോസ്റ്റർ കീറി, കൊടിമരം മാറ്റി അങ്ങനെ അവസരത്തിനൊത്ത് ഉയരാൻ ഇവർ ആരും പിന്നിലല്ലല്ലോ. ഒരു ജനാധിപത്യസമൂഹത്തിൽ CPIM മുന്നോട്ട് വച്ച കാര്യങ്ങൾ 100% ശരിതന്നെ. സത സംഘത്തിന്റെ കുപ്പായം ഊരിവച്ച് ചിന്തിക്കു…
കണ്ണൂരില്‍ സംഘത്തില്‍ ചേർന്ന എന്ന ഒറ്റക്കാരണത്താല്‍ എത്ര മുന്‍ സി പി എം പ്രവർത്തകരെ കൊന്നിരിക്കുന്നു?..

സതപറയുന്നത്ര ആധികാരിതയോടെ ഞാൻ ഇതിൽ പറയുന്നില്ല, കാരണം മാധ്യമങ്ങൾ എപ്പോഴും ശരിയായ് എന്നുവരില്ലല്ലോ, ഈ കൊലപാതകങ്ങൾ ഞാൻ കാണാത്തതിനാൽ ഞാൻ നിശബ്ദനാകുന്നു.
സത സ്വയം ഉറപ്പ് വരുത്തുക പറയുന്നതിന്റെ ആധികാരികത………..

Anonymous said...

ബാല,

ശാഖയിലെ കായിക പരിശീലനം ശരിയല്ല എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.. സംഘം ചെറുപ്പക്കാരെ സാമൂഹിക സേവനത്തിനും ആതുരസേവനതിനും പ്രാപ്തമാക്കി എടുക്കുകയാണ് ചെയ്യുന്നത്.. സംഘത്തിനെ ഒരു മതത്തിന്റെ ലേബലില്‍ കൊണ്ട് ചെന്നാല്‍ പലതും തെറ്റാണെന്ന് തോന്നും.
അത് കൊണ്ട് ചെല്ലുന്നവരുടെ തെറ്റാണ്..

ബാക്കിക്ക്, താങ്കള്‍ തന്നെ താങ്കളുടെ കമെന്റില്‍ ഉത്തരങ്ങള്‍ പറയുന്നുണ്ട്.

എന്റെ പുതിയ പോസ്റ്റില്‍ മറ്റു ഉത്തരങ്ങള്‍ ഉണ്ടാവും..

Anonymous said...

മിത്രം ബാല,

താങ്കള്‍ പലതും വ്യക്തത ഇല്ലാതെയും വിഴുങ്ങിയും എഴുതുന്നു.. RSS അക്ക്രമങ്ങള്‍ കണ്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ആരംഭിച്ചു, അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കണ്ണൂരില്‍ സംഘത്തിനെതിരെ നൂറു ശതമാനം ശരിയാണ് സി പി എം പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞു. എന്തിനാ സംഘത്തിനോട് അസഹിഷ്ണുത? ഇവിടുത്തെ നിയമപ്രകാരം നടത്തുന്നതാണ്. കായിക പരിശീലനം ഒരു മോശം പരിപാടി ആണെങ്കില്‍ കരാട്ടയും കളരിപ്പയറ്റും പഠിക്കുന്ന പിള്ളെരോ? സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെന്നും എന്തിനാണെന്നും അറിയാതെ ചുമ്മാ വിമര്‍ശിക്കരുത്. അപ്പോള്‍ അതൊരു നല്ല ചര്‍ച്ച ആകില്ല..

വീ.കെ.ബാല said...

പ്രിയ മിത്രം സത,
നാം വിശ്വസിക്കുന്നതും,ചിന്തിക്കുന്നതും മാത്രമാണ് ശരി എന്ന് ചിലപ്പോഴെങ്കിലും നാം ധരിച്ചവയ്ക്കുന്നു. അത് അങ്ങനെ അല്ല എന്ന് മനസ്സില്ലക്കുവാൻ ചർച്ചയിലൂടെ, സംവാദങ്ങളിലൂടെ കഴിയും അതിന് വിശാലമായ മനസ്സ് ആവശ്യമാണ്, സത സംവാദത്തിന് തയ്യാറായപ്പോൾ ഞാൻ അങ്ങനെ യാണ് ധരിച്ചിരുന്നത്, പക്ഷേ ഉറുമ്പിന്റെ പോസ്റ്റിലെ ചില കമന്റുകൾ കണ്ടപ്പോൾ അങ്ങനെ അല്ല ഞാൻ പറയുന്നതും ഞങ്ങൾ പ്രവർത്തിക്കുന്നതും മാത്രമാണ് ശരി എന്ന് ലൈനിലേയ്ക്ക് മാറുന്നതു പോലെ തോന്നി, താങ്കളിൽ നിന്നും വേറിട്ട ഒരു കാഴ്ച്ച എനിക്കുള്ളതുകൊണ്ടാണല്ലോ ഞാൻ കമന്റിട്ടത്. ഞാൻ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾക്ക് വ്യക്തത ഇല്ലെങ്കിൽ ഞാൻ ആ വിഷയവുമായി എങ്ങനെ മുന്നോട്ട് പോകും. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് കട്ട് എൻഡ് ആയിതന്നെ പറയും. കാരണം ഞാൻ ഒരു രാഷ്ട്രിയ പാർട്ടിയുടേയോ ഏതെങ്കിലും സംഘടനയുടേയോ വക്താവോ, പ്രവർത്തകനോ അല്ല എന്നതു തന്നെ. ഇനി സതയുടെ കമന്റിലേയ്ക്ക് പോകാം.

വീ.കെ.ബാല said...

ശാഖയിലെ കായിക പരിശീലനം ശരിയല്ല എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.. സംഘം ചെറുപ്പക്കാരെ സാമൂഹിക സേവനത്തിനും ആതുരസേവനതിനും പ്രാപ്തമാക്കി എടുക്കുകയാണ് ചെയ്യുന്നത്…….

സതയ്ക്കെന്നല്ല ഒരു RSS കാരനും മനസ്സിലാവില്ല. എനിക്കനുഭവമുണ്ടല്ലോ ഏത്, കസ്സിൻ, കസ്സിൻ….ആ യുക്തി മനസ്സിലാക്കാൻ ഇന്നലെ ഞാനിട്ട കമന്റ് ഒരിക്കൽ കൂടെ വായിക്ക്. RSS ന്റെ സാമൂഹ്യ രംഗത്തെ ചില പ്രവർത്തനങ്ങൾ അഭിനന്ദനീയം തന്നെ, സുനാമി ദുരന്തത്തിൽ ഒരു ഇന്ത്യാക്കാരൻ ചെയ്യേണ്ട കർമ്മം വളരെ ഭംഗിയായി ചെയ്തിരുന്നു അത് ഞാൻ മാധ്യമത്തിലൂടെ കണ്ടിരുന്നു. ഒരു കാര്യം കൂടെ കണ്ടിരുന്നു, കാക്കി ട്രൌസറും വെള്ള ബനിയനും (എന്നാണെന്റെ ഓർമ്മ) ആയിരുന്നു വേഷം. ഇവിടെ RSS ന്റെ ആത്മാർത്ഥതയിൽ അല്പം ശങ്ക തോന്നിച്ചു, കാരണം ഒരു പ്രകൃതി ദുരന്തം എന്നത് പെട്ടന്നുണ്ടാകുന്നതാണ്, അത് കാലെകൂട്ടി തീരുമാനിച്ചതായിരിക്കില്ല. ദുരന്തത്തിൽ സഹായിക്കാൻ എത്തുന്നവർ അതിനായി പ്രത്യേഗം വേഷം ധരിച്ചെത്തുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം. അവിടെ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ്സുകാർ, മറ്റ് വിവിധ രാഷ്ട്രീയ പ്രസ്ഥാനത്തിലെ പ്രവർത്തകർ എത്തിയിരുന്നു അവരൊക്കെ സാധാരണക്കാരായാണ് അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ മത സംഘടനകളുടെ വക്താക്കൾ അല്ലെങ്കിൽ പ്രതിനിധികൾ ആയല്ല അവിടെ എത്തിയത്, അപകടത്തിൽ പെട്ട സഹജീവിയോടുള്ള മാനുഷിക ധർമ്മം നിറവേറ്റുക എന്ന്ത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ RSS ന്റെ പ്രവർത്തകർ അവരുടെ സാന്നിധ്യം വെളിപ്പെടുത്താൻ ആണ് ശ്രമിച്ചത് അവർ ധരിച്ച ഡ്രെസ്സ് കോഡിലൂടെ……

വീ.കെ.ബാല said...

സത, സാമൂഹ്യ സേവനത്തിനും, ആദുര സേവനത്തിനും കായിക ആയോധന വിദ്യകളിൽ പ്രാവിണ്യം നേടേണ്ടത് അത്യാവശ്യമാണോ ? ഇവിടെ നിലവിലുള്ള ആദുരസേവാ വിഭാഗമായ മെഡിക്കൽകോളേജിലോ അല്ലെങ്കിൽ പാരമെഡിക്കൽ വിഭാഗത്തിലോ കായിക ആയോധന പരിശീലനം നൽകുന്നതായി കേട്ടിട്ടില്ല. ( ഇനി അത് വേണ്ടിവരും എന്നാണ് തോന്നുന്നത് കാരണം നഴ്സ് മാരും, ഡോക്ടർ മാരും തല്ലുകൊള്ളുന്ന വാർത്തകൾ കാണാറുണ്ട് ) പിന്നെ കായിക ആയോധനകലകളിൽ പ്രാവിണ്യം നേടിയ സാമൂഹിക സേവാ വിഭാഗം അഗ്നിശമന സേനയാണ് അതിന്റെ ആവശ്യകത ഞാൻ പറയാതെ തന്നെ സതയ്ക്ക് അറിയാം. ശാഖകളിൽ ആയോധന കായിക പരിശീലനം നൽകുന്നതിന്റെ ഉദ്ദേശശുദ്ധിയെ ഒരു സാധാരണ പൌരൻ ആശങ്കയോടെ കാണുന്നതിന്റെ കാരണം സതയ്ക്ക് മനസ്സിലായിക്കാണും. ഇതുകൊണ്ട് തന്നെ ആണ് ഒരു ആന്റി സോഷ്യൽ എലമെന്റിനെ സൃഷ്ടിക്കുവാനുള്ള അവസരത്തിന് തടയിടുന്നത്. അല്ലാതെ സത വിചാരിക്കുന്നതുപോലെ RSS വിരോധം കൊണ്ടല്ല. ഇവിടെ തീവൃസ്വഭാവമുള്ള മറ്റു സംഘനകൾ ഉണ്ടല്ലോ അവർ പ്രവർത്തിക്കുന്നില്ലെ, പക്ഷേ അവർ ആരും പരസ്യമായി ആയോധന പരിശീലനം നൽകുന്നില്ല. (രഹസ്യമായ് ഉണ്ട് എന്നത് നഗ്ന സത്യം) ഇനീ ആയുധപരിശീലനം സംഘം നൽകുന്നില്ല എന്നാണ് സത പറയുന്നതെങ്കിൽ അത് ചെലവാകുന്നിടത്ത് മതി, ചുരി എന്ന ആയുധം സത കണ്ടുകാണുമല്ലോ ഏകദേശം എട്ട് ഇഞ്ച് നീളം ഉള്ള രണ്ട് വായ്ത്തല ഉള്ള സിഗ്-സാഗ് രൂപത്തിൽ അല്പം വളവോട് കൂടിയ ആയുധം. അതുകൊണ്ട് ആക്രമണത്തിന് വിധായനായാൽ രക്ഷപെടാനുള്ള ചാൻസ് വളരെ കുറവ്. പിന്നെ കൈത്തണ്ടയിൽ ബെൽറ്റ് ഇട്ട് ഉറപ്പിക്കുന്ന മറ്റൊരു ആയുധം, മാഷെ ഈ സാധനങ്ങൾ ഒക്കെ നിരവധി തവണ കയ്യിൽ വച്ച് അത് ഉപയോഗിക്കുന്ന വിധം മനസ്സിലാക്കിയിട്ടുള്ളവനാണ് ഞാൻ. (ഉപയോഗിച്ചിട്ടില്ല കേട്ടോ അക്രമം എന്റെ പാത അല്ല) ഈ വക സാധനങ്ങൾ പരിശീലിക്കുന്നത് കയറിൽ കുരുങ്ങിയ കുട്ടിയെ രക്ഷിക്കാനോ, വിളനശിപ്പിക്കുന്ന കാട്ടാനയെ തുരത്താനോ അല്ലല്ലോ സുഹൃത്തെ ശത്രുവിനെ വകവരുത്താൻ തന്നെ അല്ലെ…. അതോ ഇനി ആദുര സേവനത്തിനാണോ ??? (RSS കാർ എല്ലാം കൊലയാളികൾ ആണ് എന്ന് പറയുന്നില്ല. പക്ഷെ ഈ പരിശീലനം ഒരു പ്രചോദനം അവില്ലെ എന്ന് സംശയിക്കുന്നു). RSS ന് പ്രത്യേഗിച്ച് ഒരു ലേബലിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല അത് സ്വയം ഒരു ലേബൽ ആണല്ലോ.

Anonymous said...

ബാല,

ശാഖകള്‍ നിര്‍ത്തേണ്ടത് തന്നെ. സമ്മതിക്കുന്നു.

നന്ദി.

Anonymous said...

ബാല,

ഉത്തരം ഇല്ലാത്തതുകൊണ്ടല്ല, താങ്കളുടെ ആട്ടിറ്റൂട് മോശമായത് പോലെ തോന്നുന്നു. ആദ്യമേ, എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരില്ല. അപ്പോള്‍ പറയും ഞാന്‍ സി പി എം അല്ല എന്ന്. രണ്ടാമത്, കെട്ടുകഥകള്‍ ഒക്കെ സന്ഘവുമായി ബന്ധം ഉണ്ട് എന്ന രീതിയില്‍ അവതരിപ്പിച്ചു എന്നോട് ഉത്തരം ആവശ്യപ്പെടുന്നു. ഇവിടെയും ഉരുംബിന്റെയും ബ്ലോഗിലെ താങ്കളുടെ ഇടപെടലുകള്‍ ചേര്‍ത്താണ് പറഞ്ഞത്!! അപ്പോള്‍ പിന്നെ എന്തിനു ചര്‍ച്ച?

ഏതായാലും ഈ കമന്റിനു കൂടി ഉത്തരം തന്നിട്ട് അവസാനിപ്പിക്കുന്നു.

സുനാമി ദുരന്തത്തില്‍ എന്തിനാണ് യൂണിഫോറം ഇട്ടതു എന്ന് ചോദിക്കുന്നു!! മറുചോദ്യം- അതുകൂടി ഇല്ലായിരുന്നെങ്കില്‍ താങ്കളെ പോലെ ഉള്ള കമ്യൂണിസ്റ്റുകള്‍ വാ തോരാതെ പറയില്ലായിരുന്നോ..സംഘം എന്നത് കൊള്ളക്കാര്‍ മാത്രമാണെന്ന്? ഒരു സംഘടന അവരുടെ ചട്ടക്കൂടുകളില്‍ പ്രവര്‍ത്തിക്കുന്നു. അതൊക്കെ എന്തിനാണ് എന്ന് ചോദിക്കുന്നത് ബാലിശമല്ലേ ബാല?

~~~ഒരു ആന്റി സോഷ്യൽ എലമെന്റിനെ സൃഷ്ടിക്കുവാനുള്ള അവസരത്തിന് തടയിടുന്നത്. അല്ലാതെ സത വിചാരിക്കുന്നതുപോലെ RSS വിരോധം കൊണ്ടല്ല. ഇവിടെ തീവൃസ്വഭാവമുള്ള മറ്റു സംഘനകൾ ഉണ്ടല്ലോ അവർ പ്രവർത്തിക്കുന്നില്ലെ, പക്ഷേ അവർ ആരും പരസ്യമായി ആയോധന പരിശീലനം നൽകുന്നില്ല. (രഹസ്യമായ് ഉണ്ട് എന്നത് നഗ്ന സത്യം)~~~
ഇവിടെന്താ പോലീസ് പട്ടാളം ഒന്നുമില്ലേ? സി പി എം കാരെ ആ പണി ഒക്കെ എല്പ്പിചിരിക്കുവാണോ? രഹസ്യമായി ആയോധന പരിശീലനം ഉണ്ട് എന്ന് താങ്കള്‍ എങ്ങനെ അറിഞ്ഞു എന്നൊന്നും ഞാന്‍ ചോദിക്കില്ല, താങ്കള്‍ സി പി എം കാരന്‍ അല്ലല്ലോ!
കണ്ണൂര്‍ പോലുള്ളടത് സംഘം മാരകായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. അതൊക്കെ സി പി എം പോലീസുകാര്‍ 'നിയമം' നടപ്പിലാക്കാന്‍ സംഘ പ്രവര്‍ത്തകരെ കൊന്നു തള്ളുമ്പോള്‍ സ്വാഭാവികം. അവിടെ ആരാ സി പി എം പോലീസിനെ പേടിച്ചു ബോംബും വാലും കൊണ്ട് നടക്കാത്തത്?

വീ.കെ.ബാല said...

താങ്കള്‍ പലതും വ്യക്തത ഇല്ലാതെയും വിഴുങ്ങിയും എഴുതുന്നു.. RSS അക്ക്രമങ്ങള്‍ കണ്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ആരംഭിച്ചു, അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
എത് കാര്യമാണ് സത ഞാൻ വ്യക്തത ഇല്ലാതെ പറഞ്ഞത് ? എനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് ഞാൻ തീർത്തു പറഞ്ഞിട്ടുണ്ട്, ഈ ബ്ലോഗിന്റെ ബാനർ തന്നെ വർത്തമാനം എന്നാണ് അതിൽ പ്രതിപാതിക്കുന്ന കാര്യങ്ങൾ വാർത്തകളും, സമൂഹവും കുറച്ച് ആവലാതികളും ആണ്.വാർത്തയ്ക്ക് ഉറവിടമായ പത്രങ്ങളെ ആണ് ഞാൻ അതിൽ കാണിച്ചിർക്കുന്നത് .ഈ ലോകത്തിൽ നടക്കുന്ന അല്ലെങ്കിൽ കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയണമെന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുക പ്രയാസ്കരമായ ഒന്നാണ്. എങ്കിലും എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ അത് ഉദാഹരണ സഹിതം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട് അത് താങ്കൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
ഞാൻ എന്തോ വിഴുങ്ങി എന്നൊക്കെ താങ്കൾ എഴുതി കണ്ടു, അർ.എസ്.എസ് ന്റെ ആക്രമണത്തിന് ഇര ആയ ആളെ കണ്ടു, എപ്പോൾ ആയിരുന്നു എന്നും ഞാൻ പറഞ്ഞു ഇനി താങ്കൾ ഇതിൽ നിന്നും എന്ത് വിശ്ധീകരണമാണ് കൂടുതൽ ആവശ്യപ്പെടുന്നത് ?
സമയം 6.30 മങ്കൊമ്പ് ഭഗതിക്ഷേത്രത്തിന്റെ കളിത്തട്ടിൽ വട്ടം കൂടിയിരിക്കുന്ന കാവി മുണ്ടുടുത്ത 6 ചെറുപ്പക്കാർ, അവർ എന്തൊക്കയെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു, ശ്രീകോവിലിൽ നിന്നും മണിനാദമുയർന്നു, അവർ സാവധാനം ശ്രീകോവിലിന്റെ വാതിൽക്കലേയ്ക്ക് നടന്നു അവരുടെ നീക്കങ്ങളെല്ലാം സാധാരണമായിരുന്നു. തിരുമേനി ഇട്ടുനൽകിയ ചന്ദനം വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ തൊട്ടു, ഒപ്പം കുങ്കുമപൊട്ടും. അവർ വീണ്ടും കളിത്തട്ടിലേയ്ക്ക് നീങ്ങി, എന്തോ അന്ന് പെട്ടന്നുതന്നെ ആകാശം ഇരുണ്ടു, ദേവീദർശനത്തിനെത്തിയ ഭക്തർ വേഗം വീടണയാൻ ശ്രമിച്ചു, പ്രകൃതിയും പേടിച്ചപോലെ തോന്നി.എകദേശം പത്തുമണിയോട് കൂടെ അവർ അവിടെനിന്നും പുറത്തേയ്ക്ക് നീങ്ങി, ക്ഷേത്രത്തിന്റെ മുൻപിലൂടെ ഒരുകുന്ന ചെറിയ തോട് അത് പമ്പയാറിന്റെ കൈവഴിയിൽ എത്തിച്ചേരുന്നു. ഈ തോടിന് കുറുകെ ഒരു പാലാം അതിലൂടെ വർ മറുകര എത്തി, സാവധാനം കടത്ത് കടവ് ലക്ഷ്യമാക്കി നടന്നു……
ഇത്തരം ഒരു വിശദീകരണം ആണ് സത ഉദ്ദേശിച്ചതെങ്കിൽ സോറി സമയം ഇല്ല. താങ്കൾക്ക് ഇതിന്റെ നിജ സ്ഥിതി അറിയാനാണ് താത്പര്യമെങ്കിൽ. ആലപ്പുഴ ജില്ലയിൽ, മങ്കൊമ്പ് എന്ന സ്ഥലത്തുള്ള പരിവാരികളോ അല്ലാത്തവരായ ആളുകളോട് ആരായാവുന്നതാണ്.ഈ പോസ്റ്റ് ഇവിടെ റ്റന്നെ ഉണ്ടാവും, ഞാനും. അർ.എസ്.എസ് നെ താറടിച്ച് കാട്ടാൻ എനിക്ക് പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങൾ ഒന്നുമില്ല. നല്ല പ്രവർത്തികൾ ചെയ്യുന്ന ഏത് സംഘടനയ്ക്കും നിർലോഭപിന്തുണ നൽകുന്നുണ്ട്, അത് തുടരുകയും ചെയ്യും. എന്തുകൊണ്ട് സി.പി.എം. നെ അനുകൂലിക്കുന്നു എന്നും. എന്തുകൊണ്ട് അർ.എസ്.എസ് നെ അതിന്റെ മോശമായ പ്രവർത്തികളെ എതിർക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിന്റെ എല്ലാ പ്രവർത്തനത്തെയും വിമർശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല, മനസ്സിലായിട്ടുള്ളതും ശരിയല്ല എന്ന് തോന്നുന്നതുമായ കാര്യങ്ങളെ ആണ് എതിർക്കുന്നതും വിമർശിക്കുന്നതും, അത് ഉദാഹരണ സഹിതം പറഞ്ഞിട്ടുണ്ട്. ചർച്ച നല്ലതോ ചീത്തയോ അത് താങ്കൾക്ക് തീരുമാനിക്കാം അതിനുള്ള അവകാശം താങ്കൾക്കുണ്ട്. എനിക്ക് വ്യക്തിപരമായി സത എന്ന് മനുഷ്യനോട് യാതൊരു താത്പര്യക്കുറവുമില്ല, താങ്കളുടെ ആശയങ്ങളിൽ വിയോജിപ്പുള്ളവ എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് കാര്യ കാരണ സഹിതം പരയാൻ ശ്രമിച്ചിട്ടുണ്ട്,

വീ.കെ.ബാല said...

1.താങ്കളുടെ ആട്ടിറ്റൂട് മോശമായത് പോലെ തോന്നുന്നു…
താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ചിന്ത്ക്കാം, ആറ്റിറ്റൂഡ് എവിടെ മോശമായി എന്നു പറഞ്ഞാൽ ഉപകാരം, കാരണം തിരുത്താൻ കഴുന്നതാണെങ്കിൽ തിരുത്താൻ ശ്രമിക്കാം

2. എന്റെ ചോദ്യങ്ങള്ക്ക് ഉത്തരം തരില്ല.
ഈ ലോകത്തിൽ നടക്കുന്ന അല്ലെങ്കിൽ കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയണമെന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുക പ്രയാസ്കരമായ ഒന്നാണ്. എങ്കിലും എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ അത് ഉദാഹരണ സഹിതം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട് അത് താങ്കൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

3. കെട്ടുകഥകള്‍ ഒക്കെ സന്ഘവുമായി ബന്ധം ഉണ്ട് എന്ന രീതിയില്‍ അവതരിപ്പിച്ചു എന്നോട് ഉത്തരം ആവശ്യപ്പെടുന്നു.
ഒരു പ്രസ്ഥാനത്തെക്കുറിച്ച് അതിന്റെ ച്യ്തികളെ, അതിന്റെ ലക്ഷ്യങ്ങളെ, അതിന്റെ നിയമാവലിയെകുറിച്ച് അറിയാതെ ആ പ്രസ്ഥാനത്തിൽ ചേരുന്നവൻ തിരുമണ്ടനാണ്, സത ആക്കൂട്ടത്തിൽ അല്ല എന്ന് ഇശ്വസിക്കുന്നു അതികൊണ്ടു തന്നെ സംഘവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് അതിലെ ഒരു അംഗം എന്ന നിലയിൽ ഒരുത്തരം തരാൻ താങ്കൾക്ക് ധാർമ്മിക ഉത്തരവാദിത്വമുണ്ട് അതിൽ നിന്നും താങ്കൾക്ക് വേണമെങ്കിൽ ഒഴിഞ്ഞുമാറാം, എനിക്ക് പരാതിയില്ല. അതിന് താങ്കളെ കുറ്റപ്പെടുത്താൻ ശ്രമിക്കത്തുമില്ല. പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഏതാണ് താങ്കൾക്ക് കെട്ടുകഥ ആയി തോന്നിയത് ? പറയണം, എന്റെ കമന്റിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്താൽ മതി, അതിന് മറുപടി ഞാൻ പറയാം.

4.ഏതായാലും ഈ കമന്റിനു കൂടി ഉത്തരം തന്നിട്ട് അവസാനിപ്പിക്കുന്നു.
അത് താങ്കളുടെ ഇഷ്ടം

5. സുനാമി ദുരന്തത്തില്‍ എന്തിനാണ് യൂണിഫോറം ഇട്ടതു എന്ന് ചോദിക്കുന്നു!
സംഘത്തിന്റെ നല്ല പ്രവർത്തിയെ നല്ലതായി തന്നെ കാണു, മാഷെ, ആമ്പലത്തിലെ കളിത്തട്ടിൽ ഇട്ടിരിക്കുന്ന ട്യൂബ് ലൈറ്റിന്, പ്രകാശം കുറവ്, ആ ലൈറ്റ് സംഭാവനചെയ്തത് സുകുമാരപിള്ള, അത് എന്തുകൊണ്ട് പ്രകാശം മുഴുവൻ പരത്തുന്നില്ല എന്ന് തിരക്കിയപ്പോൾ ആണ് മനസ്സിലായത് അതിൽ ചുവന്ന പെയിന്റിൽ പ്രഭാകരപിള്ളയുടെ പേർ എഴുതിവച്ചരിക്കുന്നു. ആ പേർ എഴുതിയ പെയ്ന്റണ് ആ പ്രകാശത്തെ തടഞ്ഞുവച്ചത് എന്നാൽ അപ്പുറത്ത് രാഘവപ്പണിക്കർ കൊടുത്ത ട്യൂബിൽ നിന്നും പ്രകാശം പരന്ന് ഒഴുകി ആളുകൾ ആ പ്രകാശത്തിൽ കാഴ്ച്ചകൾ കണ്ടു, സുനാമി കഥയിൽ സാഹചര്യം ഞാൻ പറഞ്ഞിരുന്നു, ഓർക്കുക ഇങ്ങനെ ഒരു ബാലിശ കാഴ്ച്ച കാണാൻ സുനാമി വരേണ്ടി വന്നു. ഞാൻ എന്താണ് പറയാൻ ആഗ്രഹിച്ചതെന്ന് അത് വായിച്ചിട്ടും താങ്കൾക്ക് മനസ്സിലായില്ല. അവിടെ രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ഒക്കെ ഏതെങ്കിലും രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരോ, മതത്തിൽ, മത സംഘടനയിൽ വിശ്വസിക്കുന്നവരോ ആയിരുന്നു എന്നത് ഓർക്കുക. ഡ്രസ്സ് കോഡുകൾ ഉപയോഗിക്കുന്നത് ഐഡെന്റിറ്റിക്കാണ്, അത് സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കുന്നു. അർ.എസ്.എസ് അത് ചെയ്തത് തെറ്റായി എന്നു ഞാൻ പറയുന്നില്ല, സുകുമാരപിള്ള സ്റ്റൈൽ പണി ആയിപോയി എന്നു പറഞ്ഞെന്നുമാത്രം.

6. ഇവിടെന്താ പോലീസ് പട്ടാളം ഒന്നുമില്ലേ?
ചില കാര്യങ്ങൾ അങ്ങനാണ് സത പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. വഴിവക്കിൽ വണ്ടി ഇടിച്ച് കിടക്കുന്നവനെ ആശുപത്രിയിൽ എത്തിക്കേണ്ട ഉത്തരവാധിത്വം, പോലീസിനോ, അഗ്നിശമന സെനയ്ക്കോ ആണ്. മരണത്തോട് മല്ലടിക്കുന്ന ഒരാൾ വഴിയിൽ കിടന്നാൽ സത എന്തുചെയ്യും ? എങ്ങനെ എങ്കിലും അയാളെ ആശുപത്രിയിൽ എത്തിക്കാൻ നോക്കും അത്തരം ഒരു നിയമം കയ്യിലെടുക്കൽ ആണ് ഇതും എന്തുകൊണ്ട് എന്ന് ഞാൻ വിശധമായി എന്റെ കമന്റിൽ പറഞ്ഞിരുന്നു.

7. രഹസ്യമായി ആയോധന പരിശീലനം ഉണ്ട് എന്ന് താങ്കള്‍ എങ്ങനെ അറിഞ്ഞു എന്നൊന്നും ഞാന്‍ ചോദിക്കില്ല
ചോദിക്കാം ഉത്തരവും ഞാൻ നലകാം , താങ്കൾ വായിച്ചറിഞ്ഞപോലെ തന്നെ!

8. താങ്കള്‍ സി പി എം കാരന്‍ അല്ലല്ലോ!
കണ്ണൂര്‍ പോലുള്ളടത് സംഘം മാരകായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. അതൊക്കെ സി പി എം പോലീസുകാര്‍ 'നിയമം' നടപ്പിലാക്കാന്‍ സംഘ പ്രവര്ത്താകരെ കൊന്നു തള്ളുമ്പോള്‍ സ്വാഭാവികം. അവിടെ ആരാ സി പി എം പോലീസിനെ പേടിച്ചു ബോംബും വാലും കൊണ്ട് നടക്കാത്തത്?.....
എന്റെ സത, ഈ രണ്ട് പാർട്ടിക്കാരും കൂടെ തീരുമാനിച്ചാൽ തീരാത്ത പ്രശ്നം ഒന്നും കണ്ണൂരിലില്ല, ചുമ്മതെ നടന്നുപോകുന്ന ആർ.എസ്.എസ് കാരെ എല്ലാം സി.പി.എം കാര് കൊന്നു തള്ളുന്നു….. ഞാനില്ല മാഷെ ഇത്തരം ആരോപണങ്ങൾക്ക് മറുപടിക്കാൻ അതിന് ഏതെങ്കിലും കണ്ണൂരാൻ വരും. ഹ ഹ ഹ …….


സത നന്ദി താങ്കളുടെ അറിവുകൾ പങ്കുവച്ചതിന്
ലാൽ സലാം

രാമു said...

എന്തുകൊണ്ടാണ് സഖാക്കള്‍ പാര്‍ട്ടി പറയുന്നത് മാത്രം ചിന്തിക്കുന്നത്? അല്ലെങ്കില്‍ അതേ ലൈനില്‍ മാത്രം ചിന്തിക്കുന്നത്? സ്വതന്ത്രമായി ഒരു വ്യക്തി ചിന്തിക്കുകയും നിലപാടെടുക്കുകയും ചെയ്താലല്ലേ അതൊരു നല്ല ചിന്ത ആകൂ? എല്ലാം പാര്‍ട്ടി നയങ്ങളെ അനുകൂലിക്കാന്‍ മാത്രമായി ചിന്തിക്കുക എന്നത് വിഡ്ഢിത്തം അല്ലെ?

ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പി കേരള സെക്രട്ടറി പറഞ്ഞത് പാര്‍ട്ടി ഒരു നിലപാടെടുത്ത് കഴിഞ്ഞാല്‍ അതിനെതിരെ നിലപാടെടുക്കുന്നത് ശരിയല്ലെന്നും, ഒരു കാഡര്‍ പാര്‍ട്ടിക്കും അത് അനുവദിക്കാനാവില്ലെന്നും.

ജസ്വന്ത് സിങ്ങാണോ ബി.ജെ.പി ആണോ ശരി എന്ന് സത വിശദീകരിക്കുമോ? ഒന്നറിഞ്ഞിരിക്കാന്‍ മാത്രം.

രാമു said...

ജസ്വന്ത് സിങ്ങിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു. പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായാല്‍ ആരും വായിക്കേണ്ട എന്നതില്‍ ജനാധിപത്യം കൂടുതലോ കുറവോ? കൂടുതലോ എന്ന് ശങ്കിക്കുന്നത് ചീത്ത പുസ്തകം വായിച്ച് സ്വന്തം നാട്ടിലെ ജനങ്ങള്‍ മോശമായിപ്പോകരുത് എന്ന് കരുതിയും നിരോധിക്കാമല്ലോ എന്ന അര്‍ത്ഥത്തില്‍ മാത്രം.