Sunday, October 26, 2008

മലബാറികൾ

നമ്മൾ അങ്ങനെ പൂർണ്ണതയിലെയ്ക്ക് കുതിക്കുന്നു, കേരളത്തിൽ നിന്നും കുതിച്ചുയർന്ന ചന്ദ്രയാൻ പേടകം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നു, എന്നാൽ ലക്ഷ്യത്തിലെത്താതെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ മറ്റൊരു ദൌത്യവും കേരളത്തിൽ നിന്നും തൊടുത്തുവിട്ടതാണ്. കേരളം ഭീകരവാദികളുടെ ഈറ്റില്ലമാകുന്നു!, ക്രൈസ്തവ സന്യാസിനിയെ ബലാൽക്കരം ചെയ്തവർ അറസ്റ്റിലായത് കേരളത്തിൽ നിന്ന് ? കാശ്മീരിൽ വെടിയേറ്റ് വീണ ഭീകരരുടെ തായ്വേര് കണ്ണൂരിൽ ? എല്ലാ കാര്യങ്ങളും നാം സ്വയം പര്യാപ്തതയുടെ പാതയിൽ, നാം തന്നെ ബോബ് ഉണ്ടാക്കുന്നു നമ്മൾ തന്നെ അത് വിജയകരമായി അയൽക്കാരന്റെ വീട്ടിൽ പൊട്ടിക്കുന്നു.
മലബാറിന്റെ പോക്ക് ശരിയായ ദിശയിലേക്കല്ല എന്നതിന്റെ അവസാന തളിവാണ് കാശ്മീരിലെ മലയാളി സഹോദർന്മാരുടെ ദാരുണ അന്ത്യം. പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും എത്തുന്ന മുസ്ലീം സഹോദരന്മാർ ഇവിടെ യധേഷ്ടം, സഞ്ചരിക്കുന്നു, ജോലി ചെയ്യുന്നു ( എന്ത് ജോലി എന്നത് നാം മനസ്സിലാക്കുമ്പോൾ വളരെ വൈകിയിരിക്കും) ഇവരുടെ ജോലി പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാർ രൂപം കൊള്ളുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി മലബാറിൽ നിന്നും, 18 വയസ്സുകഴിഞ്ഞ യുവാക്കൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത് പതിവായിരിക്കുന്നു, പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് ഇവർ നാട്ടിൽ തിരിച്ചെത്തുന്നത്, അതും പണക്കാരനായി. സാധരണ ഗതിയിൽ ഇത്തരക്കാരെ കുറിച്ച് ആരും അന്വേഷിക്കാറില്ല., ഇവരുടെ വരുമാനം എന്തായിരുന്നെന്നോ, എവിടെ നിന്നും പണം സമ്പാദിച്ചെന്നോ ഇവരുടെ വീട്ടിലുള്ളവർ പോലും അന്വേഷിക്കറില്ല. നമ്മുടെ ഭരണകർത്താക്കൾക്ക് ഇത്യാതി കര്യങ്ങൾ ശ്രദ്ധിക്കാൻ സമയവുമില്ല. ഏറ്റവും കൂടുതൽ ക്രിമിനലുകൾ രൂപം കൊള്ളുന്നത്, കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആണ് എന്നത് ഒരു നഗ്ന സത്യമാണ്. കുഴൽ പണം എന്ന ചെറിയബിസ്സ്നസ്സിൽ തുടങ്ങി ആത്മീയതീവ്രവാദം വരെ എത്തി നിൽക്കുന്നു ഇവിടുത്തെ ബിസ്നസ്സ്. പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ കറൻസി, ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലും അവിടുന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും എത്തപ്പെടുന്നു. ഇവിടെ നിന്നും ഇത് ജാതിമത ഭേദമന്യേ ഒരു വലിയ റാക്കറ്റിന്റെ പിൻബലത്താൽ മാർക്കറ്റിൽ എത്തപ്പെടുന്നു.
ആത്മീയതീവൃവാതം അതിന്റെ എല്ലാശക്തിയും സ്വീകരിച്ച് കേരളത്തെ ഗ്രസ്സിച്ച് തുടങ്ങിട്ട് കാലം കുറച്ചായി, താത്കാലിക നേട്ടത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ചില സാഹചര്യങ്ങളിൽ കണ്ണടച്ചതും ഇത്തരം ആത്മീയ കോമരങ്ങളുടെ വളർച്ചയ്ക്ക് വളമായി. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖ സത്യമാണ് അത് പ്രത്യക്ഷമായി തെളിച്ചതായിരുന്നു, കുഞ്ഞാലികുട്ടിയെ അനുകൂലിച്ച് കുട്ടിലീഗുകാർ ദേശീയപതാക താഴ്ത്തി പകരം മുസ്ലീംലീഗിന്റെ പതാക ഉയർത്തിയത്. വിദേശത്ത് ജോലിനോക്കുന്ന മലബാറിൽ നിന്നുള്ള മുസ്ലീങ്ങൾ (എല്ലാവരുമില്ല) പരിചയപ്പെടുത്തുന്നത്, മലബാറികൾ എന്നാണ്, തങ്ങൾ കേരളത്തിൽ നിന്നും ആണ് എന്ന് പോലും പറയാൻ അവർ തയ്യാറല്ല. വിദേശങ്ങളിൽ അങ്ങനെ മലബാർ എന്ന ഒരു രാജ്യം തന്നെ വിർച്വൽ ആയി രൂപപ്പെട്ടുകഴിഞ്ഞു. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും ഒരു വൻ വിപത്തായി നമ്മെ വിഴുങ്ങുമ്പോൾ മാത്രമേ നാം ഉണരാറുള്ളു. ആത്മീയതീവൃവാദവും, പ്രാദേശികവാദവും ഒരു മതേതര ഫേഡറൽ സംവിധാനത്തിൽ ശാസ്യമല്ല. മഹാരാഷ്ട്രയിൽ, ബാൽതാക്കറേ രാജ് താക്കറെ തുടങ്ങിയ ഫാസിസ്റ്റുകളെ അടിച്ചമർത്താൻ ഇന്ത്യൻ ഭരണസംവിധാനം ഉപയോഗപ്പെടുത്തണം. ശിവസേന, നവനിർമ്മാൺ സേന, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗദൾ തുടങ്ങിയ അക്രമികളെ തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു.
ഇന്ത്യയുടെ മതേതര ജനാതിപത്യ സംവിധാനത്തെ തുരംഗം വയ്ക്കുന്ന ആത്മീയ തീവൃവാദികളേയും, പ്രാദേശിക വാദികളേയും അമർച്ച ചെയ്തില്ലങ്കിൽ ഇന്ത്യൻ തെരുവുകളിൽ ഇനിയും നിരപരാധികളുടെ ചോരകൊണ്ട് ചുവക്കും……. കാലം ഈ ഭരണവർഗ്ഗത്തെ കാറിതുപ്പും…

2 comments:

ഗോപക്‌ യു ആര്‍ said...

തികച്ചും ദുഖകരമായ അവസ്ത...

വീ.കെ.ബാല said...

തീർച്ചയായും, ലക്ഷ്യബോധമില്ലാത്ത ഭരണകർത്താക്കൾ എന്നും ഒരു രാജ്യത്തിന് ശാപമാണ്.സ്വജന പക്ഷാഭേദമില്ലാതെ എന്ന് നമുക്ക് കാര്യങ്ങൾ വിയിരുത്തി തിരുത്താൻ കഴിയുന്നോ അന്നേ ഇന്ത്യ രക്ഷപെടു.
രാഷ്ട്രീയമായ ചില നേട്ടങ്ങൾക്കായി വിട്ടുവീഴ്ച്ച ചെയ്യുമ്പോൾ അത് പിന്നെ കീഴ്വഴക്കമായി മാറുന്നു, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ സമ്മർദ്ധ രാഷ്ട്രീയത്തിന്റെ ഇരകൾ ആണ്, ഇക്കൂട്ടർ അധികാരം നിലനിർത്താൻ ഏത് നെറികേടിനും തയ്യാറാകുന്ന ദയനീയമായ കാഴ്ച്ച ആണ് ദേശീയ പ്രാദേശിക ഭരണത്തിൽ കാണുന്നത്. ദൌർഭാഗ്യം എന്നു പറയട്ടെ 60 വർഷം മുൻപ് ഇന്ത്യഭരിച്ച ഒറ്റകക്ഷിആയിരുന്ന കോൺഗ്രസ്സിന് ഇന്ന് 60 കക്ഷികളുടെ സപ്പോർട്ട് വേണം.എവിടെ ആണ് കോൺഗ്രസ്സിന്റെ ലക്ഷ്യബോധം ? ഭരണം മാത്രം ലക്ഷ്യ മായാൽ കാൽച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോകും.