Tuesday, October 14, 2008

അന്തികൃസ്തുവിന് അച്ചാരുപറമ്പിൽ വച്ച ആപ്പ്

ഇരുപത്തിയാറുകാരിയെ ദത്തെടുത്ത് അരമനയിൽ താമസിപ്പിച്ച കൊച്ചിബിഷപ്പ് ഡോ.ജോൺ തട്ടുങ്കലിനെ കാനോൻ നിയമപ്രകാരം വത്തിക്കാൻ നടപടി എടുക്കും…(വാർത്ത ദീപിക ഒഴികെ മിക്കവാറും എല്ലാ മലയാള പത്രങ്ങളും)

ബിഷപ്പിന്റെ നടപടിയെ വാരപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ നിശിതമായി വിമർശിച്ചു, കാനോൻ നിയമം 227വകുപ്പ് 1 പ്രകാരം വൈദിക ജീവിതം തിരഞ്ഞെടുത്തവർ ദത്തെടുക്കുന്നത് വിലക്കപ്പെട്ടതാണ്. ദത്തെടുക്കൽ വ്യക്തിയെ കുടുംബ ബന്ധങ്ങളിൽ തളച്ചിടുകയും, സാമ്പത്തികവും, ധാർമ്മികവുമായ ബാധ്യതകളിൽ തളച്ചിടും എന്നതിനാൽ ആണ് പൌരോഹിത്യ ജീവിതത്തിൽ വിലക്കപ്പെട്ടത്. പുരോഹിത ജീവിതം തിരഞ്ഞെടുത്തവർക്ക് എല്ലാ മനുഷ്യരും, ജാതി, മത വർഗ്ഗ ഭാഷാ ഭേദമന്യെ ഒരുപോലെ ആണ്, മാനവ രാശിയെ സേവിക്കുകയും ദൈവത്തിൽ അർപ്പിതവുമാണ് അവരുടെ ജീവിതം, ആയതിനാൽ തന്നെ ഇത് നിക്ഷിദ്ധമാണന്ന് കാനോൻ നിയമം വ്യക്തമാക്കുന്നു.
ബിഷപ്പിന്റെ ഈ നടപടി കഴിഞ്ഞ 500 വർഷത്തെ ചരിത്രമുള്ള കൊച്ചി അതിരൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് വത്തിക്കാന് നൽകിയ റിപ്പോർട്ടിൽ ഉണ്ട്. രൂപതയുടെ കീഴിലുള്ള അറ് ഫെറോനാ പള്ളിവികാരി മാരും രംഗത്തെത്തി…………?
ഇതിൽ ബിഷപ്പ് തട്ടുങ്കൽ എടുത്ത നിലപാട് അല്ലങ്കിൽ അതിന് അദ്ദേഹം പറഞ്ഞ ന്യായികരണങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം. തന്റെ നടപടി തെറ്റല്ല എന്ന് സ്ഥാപിക്കാൻ ഇത് സഭാചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ലന്നും ഇതിന് മുൻപും പിതാക്കന്മാരും, വൈദികരും ദത്തെടുക്കൽ നടത്തിയിട്ടുണ്ട് അതുകൊണ്ടു തന്നെ സഭാതലത്തിൽ ഇതിനെ ഒരു വിവാദമാക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു., കാണാത്ത കാര്യങ്ങൾ കാണുമ്പോൾ ആളുകൾ വളരെ താത്പര്യത്തോടെ സംഭവങ്ങളെ വീക്ഷിക്കുന്നു, വിലയിരുത്തുന്നു…, സന്യാസി സമൂഹത്തിൽ ഉള്ളവർ ദത്തെടുക്കുമ്പോൾ അത് വാർത്ത ആവാറുണ്ട് അതിലെ ഏറ്റവും അവസാനത്തേത് സന്തോഷ് മാധവന്റെ ട്രസ്റ്റ് ദത്തെടുത്ത സംഭവം, ഇവിടെ അത്തരം ഒരു ഡീക്കോഡിംഗിന്റെ ആവശ്യമില്ലങ്കിൽ പോലും അദ്ദേഹത്തിന്റെ, തുടർ പ്രസ്ഥാവനകളെ തള്ളിക്കളയവുന്നവയല്ല.
അദ്ദേഹത്തിന്റെ സ്വന്തം വക്കുകളിൽ പറഞ്ഞാൽ “വിശുദ്ധ യാത്രയ്ക്കിടെ പരിചയപ്പെട്ട ഓർത്തഡോക്സ് മകളിൽ ദൈവാനുഭവം മനസ്സിലായതിനെ തുടർന്നാണ് ആ കുടുംബത്തിന്റെ അനുമതിയോടെ ദത്തെടുത്തത്, മകളെ പോലെ ആണ് ആയുവതി എനിക്ക്, അവരോടൊപ്പമുള്ള ബന്ധം ആത്മീയ ഉണർവ്വ് നൽകിയതിനു പുറമെ യുവതിയുടെ ചില ദർശനങ്ങളിലൂടെ രൂപതയിൽ നടക്കുന്ന ചില തട്ടിപ്പുകളേയും കണ്ടെത്താൻ കഴിഞ്ഞു”

ഈ സംഭവത്തിൽ കല്ലുകടി ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്, കൊച്ചി രൂപതയുടെ രക്ഷയ്ക്കും, അതുവഴി ലോകത്തിന്റെ മുഴുവൻ നവീകരണത്തിനും താൻ ദത്തെടുത്തിരിക്കുന്ന യുവതിയിൽ ജനിക്കാനിരിക്കുന്ന ശിശു കാരണമാകുമെന്ന് ബിഷപ്പ് അവകാശം ഉന്നയിക്കുകയും ചെയ്തു. തന്റെ ദത്തുപുത്രി ദിവ്യഗർഭം ധരിക്കുമെന്നാണ്, ബിഷപ്പിന്റെ വിളിപാട്, ക്രൈസ്തവ വിശ്വാസപ്രകാരം ഇനീ ഒരു തിരുപ്പിറവി അന്തികൃസ്തുവിനുള്ളതല്ലെ ?

കഴിഞ്ഞ ദിവസം കേരളത്തിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ സുവർണ്ണ ഏടായിരുന്നു അൽഫോൻസാമ്മയെ വിശുദ്ധയായി വാഴ്ത്തപ്പെട്ടത്, ഒരു പക്ഷേ അച്ചാരു പറമ്പിലും കൂട്ടരും തട്ടുങ്കലിന് ആപ്പ് വച്ചില്ലായിരുന്നു എങ്കിൽ അന്തികൃസ്തു ചിലപ്പോൾ കൊച്ചിയിൽ കൊതുകുകൾക്കിടയിൽ പിറന്നേനെ…..

*****പുതിയ പുതുയ സന്തോഷ് മാധവന്മാർ, കാവിചുറ്റിയവരും, കുരിശ് ചുമക്കുന്നവരും, തൊപ്പിവച്ചവരും എല്ലാം ഒരുകാര്യത്തിൽ സമന്മാർ…. സ്വയം ദൈവമാകുന്ന പ്രാവാചകന്മാരാകുന്നു….. കലികാലം അല്ലാതെന്തുപറയാൻ…,

5 comments:

ഒരു “ദേശാഭിമാനി” said...

ഇന്ത്യയിലെ ജനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഈ യിടെ ആയി കാണുന്ന അസ്വസ്ഥതകള്‍ മുഴുവനും മതങ്ങളുമായി ബന്ധപ്പെട്ടാണ്. ഓരോ മതക്കാരും തങ്ങളുടെ പ്രതിച്ഛായകളില്‍ പുതുമകള്‍ കാണിക്കാനും, അതു വഴി അതിനു മാര്‍ക്കറ്റ് നേടിക്കൊടുക്കാന്‍ ഉള്ള പല ഉഡായിപ്പ് (ബീ.പി യോട് കടപ്പാട്) പരിപാടികളും കാണിക്കും. മനുഷ്യര്‍ ആരൊക്കെ ആയിതീര്‍ന്നാലും - അവസാനം കേവലം മനുഷ്യന്‍ മാത്രമാണു !

രഘുനാഥന്‍ said...

ളോഹ ഊരിക്കഴിഞ്ഞാല്‍ പിന്നെ അച്ഛനും കപ്യാരുമില്ല മാഷേ. രാത്രിയില്‍ ളോഹ ഇടേണ്ട ആവശ്യവുമില്ല. എന്നുവച്ചാല്‍ രാത്രിയില്‍ അച്ഛന്‍ പ്രതിപുരുഷനല്ല , വെറും പുരുഷന്‍ മാത്രം.

വീ.കെ.ബാല said...

ദേശാഭിമാനിക്കും, രഘുനഥനും, നന്ദി നമ്മൾ വിവാദങ്ങളെ സൽക്കരിക്കുന്നവർ ആണ് ഓരോ ദിവസവും പുതിയതും ലജ്ജാകരവുമായ വാർത്തകൾ നമ്മുടെ സ്വീകരണ മുറികളിൽ വിരുന്നിനെത്തുന്നു,മതം രാഷ്ട്രീയം സാമൂഹ്യം അങ്ങനെ പല മേഖലകളിൽ നിന്നും., വിവാദങ്ങൾ ഇല്ലാത്ത ഒരു നാളെ നമുക്ക് ഉണ്ടാകും എന്ന് വിചാരിക്കുക പോലും വയ്യാതായിരിക്കുന്നു

അധികപ്രസംഗി said...

ellaam oru maaya thanne..... inganeyulla vazhikaattikalaanu sathyaanweshanam vazhimuttikkunnathu..

വീ.കെ.ബാല said...

ഇക്കൂട്ടർ സത്യമല്ല അന്വേഷിക്കുന്നത്, സത്യത്തിൽ മറ്റെന്തോ ആണ്.