“ ഭാരതാംബ ” എന്ന ബ്ലോഗ് ഇപ്പോൾ സതയുടെ ബൂലോകം എന്നാക്കി മാറ്റിയതിൽ ആദ്യം ശകലം കൺഫ്യൂഷൻ തോന്നി…,ഭാരതാംബ എന്ന ദേശസ്നേഹം ഉളവാക്കുന്ന ആ നല്ല പേര് മാറ്റി സതയുടെ ബൂലോകം എന്ന് ഇട്ടതിൽ, അതിലെ പോസ്റ്റ്മായി ബന്ധപ്പെട്ടായിരിക്കാം എന്നു തോന്നുന്നു, അത് ആ ബ്ലോഗറുടെ താത്പര്യം, ആ താത് പര്യം സങ്കുചിതവും, സ്വാർത്ഥവും, വീക്ഷണങ്ങൾ ശുഷ്കവും ആകുന്നതിൽ ദുഖം ഉണ്ട്….
സ്വതന്ത്ര ഇന്ത്യയിൽ ഏതൊരു പൌരനും അവന് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാനും, അതിൽ പ്രവർത്തിക്കാനും, മറ്റു പാർട്ടികളെ നിരീക്ഷിക്കാനും, വിമർശിക്കാനും, അതിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, മൌലിക അവകാശമായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഈ അവകാശത്തിൽ നിന്നുകൊണ്ട് നിങ്ങൾക്ക് വിമർശിക്കാനുള്ള അവസരം ബ്ലോഗ് നൽകുകയും ചെയ്യുന്നു. അവകാശങ്ങൾ മാത്രമല്ല ധാർമ്മികമായ ഉത്തരവാധിത്വങ്ങളും ഭരണഘടന നമുക്ക് നൽകുന്നുണ്ട്, നമ്മൾ ആരും അത് ശ്രദ്ധിക്കാറില്ലെങ്കിലും. ഈ ബ്ലോഗിലെ കുറിപ്പുകൾ താങ്കളുടെ വീക്ഷണമാണ് എന്ന് താങ്കൾ എവിടെയോ പറഞ്ഞതായി ഞാൻ ഓർക്കുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ ഈ പോസ്റ്റ് “ സി.പി.എം ന് പിഴയ്ക്കുന്നതെവിടെ“ എന്നത് വായിക്കാൻ താത്പര്യം തോന്നി,
ബാക്കി ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)
20 comments:
ബാക്കി ഇവിടെ വായിക്കാം
ഭാരതാംബ എന്നതിനു പകരം ഭാരത അമ്മായി എന്നോ ഭാരത വലിയമ്മ എന്നോ ഭാരതാക്ക എന്നോ ആയിരുന്നെങ്കിലും ഇതൊക്കെയേ തോന്നുമായിരുന്നുള്ളൂ. ഭാരതാംബ എന്നു വിളിച്ചാലേ ദേശ സ്നേഹം കുത്തഴിഞ്ഞ് ഒഴുകൂ എന്നൊന്നും വാശി പിടിക്കല്ലേ മാഷേ.
“ഭാരതാംബ എന്നു വിളിച്ചാലേ ദേശ സ്നേഹം കുത്തഴിഞ്ഞ് ഒഴുകൂ എന്നൊന്നും വാശി പിടിക്കല്ലേ മാഷേ.”….. ആൽബർട്ടെ. എന്റിഷ്ടാ വരവ് വച്ചിരിക്കുന്നു. ഞാൻ ആദ്യം ആബ്ലോഗ് കാണുമ്പോൾ അതിന്റെ പേർ അങ്ങനായിരുന്നു എന്ന് സൂചിപ്പിച്ചു, പിന്നെ അതിന്റെ ആദ്യ പോസ്റ്റ് വായിക്കുക സത അതിന്റെ മലയാള ആംഗലെയ അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട്….. പിന്നെ രാജ്യ സ്നേഹം….. അത് സവർക്കർക്കെ ഇല്ല പിന്നെങ്ങനെ അണികൾക്ക് കാണും “ കലാപാനി “ യിലെ കഥകൾ വായിക്കുക
" “ ഭാരതാംബ ” എന്ന ബ്ലോഗ് ഇപ്പോൾ സതയുടെ ബൂലോകം എന്നാക്കി മാറ്റിയതിൽ ആദ്യം ശകലം കൺഫ്യൂഷൻ തോന്നി…,ഭാരതാംബ എന്ന ദേശസ്നേഹം ഉളവാക്കുന്ന ആ നല്ല പേര് മാറ്റി സതയുടെ ബൂലോകം എന്ന് ഇട്ടതിൽ,..." :) NO comments.
പ്രിയ മിത്രം സത, താങ്കൾ ഒരു മര്യാത കാണിക്കാൻ മറന്നു പോയി അതായത്, ഞാൻ താങ്കളുടെ പോസ്റ്റിൽ അഭിപ്രായമായി എന്റെ ബ്ലോഗിൽ ഒരു പോസ്റ്റായ് ഇട്ടു. പക്ഷേ ഞാൻ അതിന്റെ ലിങ്ക് താങ്കളുടെ പോസ്റ്റിൽ ഇട്ടിരുന്നു. താങ്കൾ ഇവിടെ അതിന്റെ മറുപടി കമന്റിടുമ്പോൾ അതിന്റെ ഒരു ലിങ്ക് അവിടെ ഇടണമായിരുന്നു. ഞാൻ ഒരു ഫുൾ റ്റൈം ബ്ലോഗർ അല്ല. ഓഫീസ് ടൈമിൽ “ബോസ്സിന്റെ” (വിദേശികളാണ് കേട്ടോ) കണ്ണുവെട്ടിച്ചാണ് ഇതൊക്കെ ചെയ്യുന്നത്.
ഈ ബൂലോകത്തിൽ എല്ലാവരും സി.പി.എം-നെ ഓർത്ത് വല്ലാതെ വ്യാകുലപ്പെടുന്നത് കാണുമ്പോൾ, ഇവിടെ ധാരാളം കമ്മ്യൂണിസ്റ്റ്കൾ ഉണ്ടല്ലോ എന്ന് തോന്നാറുണ്ട്. കമ്മ്യൂണിസ്റ്റിന് സി.പി.ഐ എന്നോ എം എന്നോ നിർവചിക്കാതിരുന്നാൽ അത് സത്യമാണുതാനും. കമ്മ്യൂണിസത്തെക്കുറിച്ച് ഒരു അവബോധമുള്ളത് നന്നായിരിക്കും, കാരണം ചോദ്യം ചോദിക്കാനുള്ള മനസ്സ് നഷ്ടമാകാതിരിക്കും, തെമ്മാടിത്തരം അത് ആര് കാട്ടിയാലും ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പ് ഉണ്ടാവും. സി.പി.എം ന്റെ സംഘടനാ തത്വമനുസരിച്ച് പാർട്ടി സെക്രട്ടറിയുടെ വാക്ക് അവസാനവാക്കാണ്. പക്ഷേ അത് താങ്കൾ ധരിക്കുന്നതുപോലെ മിസ്സിസ്സ് പിണറായി നൽകിയ ചായകുടിച്ചപ്പോൾ തോന്നിയ ഉന്മേഷത്തിൽ പറയുന്നതല്ല. പാർട്ടിയുടെ മേൽ ഘടകം മുതൽ കീഴ്ഘടകം വരെ ചർച്ചചെയ്ത് ആണ് ആ തീരുമാനം ഉണ്ടാകുന്നുത് ( കൂടുതൽ അറിയാൻ ഏതെങ്കിലും പാർട്ടി പ്രവർത്തകനോ അല്ലെങ്കിൽ പാർട്ടി അനുഭാവിയോ താങ്കളെ സഹായിക്കും) അപ്പോൾ താങ്കൾക്ക് മനസ്സിലാകും എന്താണ് മറ്റുള്ളവർ പാർട്ടി തീരുമാനം അംഗീകരിക്കുന്നത് എന്ന്. ഇത്രയും ഉൾപ്പാർട്ടി ജനാധിപത്യം ഉള്ള പാർട്ടി മറ്റ് ഏതാണ് എന്ന് താങ്കൾക്കൊന്നു പറയാമോ ???
പാർട്ടിയുടെ നയങ്ങൾ തെറ്റായി തോന്നിയ സന്ദർഭത്തിലെല്ലാം അതിനെ ശക്തമായിതന്നെ പ്രതികരിച്ചിട്ടുണ്ട്. ഞാൻ തന്ന റഫറൻസ് പോസ്റ്റുകളിൽ നിന്നും താങ്കൾക്കത് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
“ ഏതൊരു ആദര്‍ശ.വും സ്വയം ചോദിക്കാതെ ഉള്ക്കൊ ള്ളാന്‍ തുടെങ്ങുന്നുവോ അന്ന് മുതല്‍ അവന് ഒരു അന്ധവിശ്വാസിയേക്കാള് അന്ധനാകുന്നു.“
ഇതെനിക്ക് ഇഷ്ടപ്പെട്ടു. കാരണം സത ഈ അന്ധത ബാധിച്ച ഒരാൾ ആണ് എന്ന് താങ്കളുടെ കമന്റുകൾ തന്നെ സാക്ഷി. വരികൾക്കിടയിൽ വായിച്ചെടുക്കാവുന്ന മുസ്ലീംവിരുദ്ധവികാരം എത്ര ഒളിച്ചാലും മുഴച്ച് നിൽക്കുന്നു. അതാണ് ഗുജാറാത്തിന്റെ യധാർത്ഥ മുഖവുമായി വരുന്നതിന്റെ ലക്ഷ്യവും. സതപറയുന്നത് അവിടെ ഒന്നും സംഭവിച്ചില്ല എന്നാണോ? സീ.പി.എം അതിൽ എന്തെങ്കിലും നടപടി എടുത്തു എങ്കിൽ അത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതു തന്നെ ആണ് സത്യവും. അവിടെ ചുട്ടെരിക്കപ്പെട്ട ജീവിതങ്ങൾക്ക് (ഹിന്ദുവോ, മുസൽമാനോ ആരുമാകട്ടെ) എന്ത് ബദൽ ആണ് താങ്കൾക്ക് പറയാനുള്ളത്.? അതെല്ലാം അനിവാര്യമായത് ആയിരുന്നതെന്നോ. മൃഗങ്ങൾ പോലും തന്നെ നേരിട്ട എതിരാളിയെ മാത്രമേ ആക്രമിക്കു. എന്നാൽ കണ്ണൂരിൽ അർ.എസ്സ്.എസ്സ് കാരനെ കുത്തിയാൽ, തിരുവനന്തപുരത്ത് സി.പി.എം കാരനെ വെട്ടുന്ന അതെ പൊളിറ്റിക്സ് അല്ലെങ്കിൽ കൃമിനൽ വാസനെയുടെ തനിയാവർത്തനം അല്ലായിരുന്നോ ഗുജറാത്തിൽ നടന്നത്. ആ ക്രൂരതയുടെ വീഡിയോ ഫിലിം വിപണിയിലിറക്കി ഇസ്ലാമിക തീവ്രവാതികൾ ആഘോഷിച്ചു
ഈ രണ്ടുകൂട്ടരും ഫാസിസ്റ്റ് മനോഭാവക്കാർ തന്നെ ഇത്തരത്തിലുള്ള ആന്റി സോഷ്യൽ എലമെന്റുകളെ സമൂഹത്തിൽ നിന്നും തുടച്ച് നീക്കേണ്ട്തുതന്നെ. പിന്നെ മദ്രസ അദ്യാപകർക്ക് പെൻഷൻ കൊടുക്കുന്നത് തികച്ചും അനാവശ്യം എന്ന കാഴ്ച്ചപ്പാടാണ് എനിക്കുള്ളത്. നാളെ അർ.എസ്സ്.എസ്സ് കാരനും ( കാരണം വേറെ എവിടെയും സംഘടിത മതപഠന ക്ലാസ്സുകൾ ഹിന്ദുക്കൾക്കിടയിൽ ഇല്ലല്ലോ) സൻഡേ സ്കൂൾ ടീമുമെല്ലാം വരും,( ഞാൻ മനസ്സിലാക്കിയടത്തോളം, ഇത് സർക്കാർ ഇതര തൊഴിലാളികൾക്ക് നൽകുന്ന പെൻഷൻ പോലെ തന്നെ ആണെന്നാണ്, ).
ഒറീസ്സയിലും, ഗുജറാത്തിലുമൊക്കെ പാവപ്പെട്ട മുസ്ലീംങ്ങൾക്കും, കൃസ്ത്യാനിക്കും കഞ്ഞിം പയറും നൽകിയത് ഇവിടുത്തെ സഖാക്കൾ തോന്യവാസം പറഞ്ഞു പരത്തിയതാണ്, സത നമ്മൾ ജീവിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലല്ല. വാർത്തകൾ സെൻസർ ചെയ്താലും അവപുറത്തുവരും. മൊബൈൽ ക്യാമറ പോലും സംസാരിക്കുന്ന തളിവുകൾ ആണ്. രാമൻ എന്തെന്നറിയാത്തവൻ രാമനാകാൻ നോക്കിയാൽ എങ്ങനെ ഉണ്ടാവും, മനുഷ്യത്വത്തെ തിരിച്ചറിയണം അതിന് രാഷ്ട്രീയ അന്ധത തടസമാകരുത്.
പലസ്തീനിലേയും, ഇറാഖിലേയും സംഭവങ്ങളെ, താങ്കൾ എങ്ങനെ വില്യിരുത്തുന്നു, അവിടെ നടന്ന അക്രമങ്ങൾ അനിവാര്യമായ ഒന്നായിരുന്നോ? താങ്കളുടെ വിശദീകരണം വരട്ടെ അതിന് ശേഷമാകാം അതിലെ പ്രതികരണം (ഞാൻ പ്രതികരിക്കുന്നത് താങ്കളുടെ ആശങ്ങളോടാണ് സത എന്ന വ്യക്തിയോടല്ല ചർച്ച വഴിമാറിപ്പോകാതിരിക്കാൻ ആണ് ഇത് പറഞ്ഞത് പിന്നെ സത് മുതാളി എന്നത് ചുമ്മാ തമാശയ്ക്ക് പറഞ്ഞതാണ് പിൻവലിച്ചിരിക്കുന്നു)
ചിലർക്ക് അങ്ങനാണ് സത മറ്റുള്ളവരുടെ ജീവിതം കോമഡി ആയോ തോന്നു, അത് കാഴ്ച്ചയുടെ കുഴപ്പമാണ്.
മാരീചന്റെ ബ്ലോഗ് കണ്ടില്ല, കാണട്ടെ, വ്യക്തിപരമായ കാര്യങ്ങളിൽ ( പൊതുതാത്പര്യമില്ലാത്ത കാര്യങ്ങൾ) കോടതിയെ വിമർശിക്കുന്നതിനോട് അനുകൂലിക്കുന്നില്ല അത് സി.പി.എം. ആയാലും ബി.ജെ.പി. ആയാലും മറ്റ് ഏത് രാഷ്ട്രീയ പാർട്ടി ആയാലും.
സതയുടെ കമന്റിലെ 4 മത്തെ പോയിന്റ് ഒന്ന് വിശദീകരിക്കാമോ ? എന്ത്, എങ്ങനെ, എപ്പോൾ.
സി.പി.എമ്മിനല്ല, താങ്കൾക്കും അത് തീരുമാനിക്കാൻ കഴിയണം, ഇസ്ലാം വിചാരക്കാർ ഹിന്ദുവിനേയും, ഹിന്ദു വിചാരക്കാർ, ഇസ്ലാമിനേയും, കൃസ്ത്യാനികൾ അന്യമതക്കാരെയും, വിമർശിക്കുന്ന പോലെ ആകരുത് എന്നുമാത്രം ( ജബ്ബർ മാഷ്, സി.കെ. ബാബു എന്നിവരുടെ ബ്ലോഗുകൾ കാണുക കൃസ്ത്യാനി മിഷ്ണറി മാരുടെ വിമർശനം സഹികെട്ടാണല്ലോ ചട്ടമ്പി സ്വാമികൾ കൃസ്തുമതച്ഛേദനം എന്ന പുസ്തകം എഴുതിയത് തന്നെ.) ഒരു യധാർത്ഥ കമ്മ്യൂണിസ്റ്റ് ഒരിക്കലും ഒരു മതത്തിന്റെ കണ്ണിലൂടെ മനുഷ്യനെ കാണില്ല,
കാക കുളിച്ചാൽ കൊക്കാവില്ല സത…….
മദ്രസാ പെന്‍ഷനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുമുള്ള 2 പോസ്റ്റുകള്‍
ഒന്നിവിടെ
ഒന്നിവിടെ
പ്രിയ ബാല,
ക്ഷമിക്കുക ഞാന്‍ ഇപ്പോളാണ് താങ്കളുടെ ബ്ലോഗില്‍ വന്നത്.. ഇനി ഇവിടെ ചര്‍ച്ച ചെയ്യാം.
(നേരത്തെ, എനിക്ക് ലോഗ് ഇന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല..) കുറച്ചു മറുപടി ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ടേ.. അതും ഇവിടെ നമ്മുക്ക് ചര്‍ച്ച ചെയ്യാം..
ആല്‍ബര്‍ട്ട് റീഡ്,
എനിക്കിട്ടു കൊട്ടിയതാനെന്നു തോന്നുന്നു.. മാതൃ രാജ്യത്തെ പെറ്റമ്മയെ പോലെ കാണുന്നത് കൊണ്ടുള്ള ഒരു 'കുഴപ്പമാ'.. സുഹൃത്തേ, വിട്ടുകള.. അതുകൊണ്ടാണ് ഞാന്‍ പേര് മാറ്റിയത്.. കോമഡിയും പരിഹാസവും എഴുതാന്‍ തീരുമാനിച്ചപ്പോള്‍ ഭാരതമാതാവിനു അപകീര്‍ത്തി ആയെന്കിലോ എന്ന് ഭയന്നാണ്..
പ്രിയ ബാല,
ഞാന്‍ കാര്യങ്ങള്‍ കൂടുതല്‍ അറിയാനായി കുറച്ചു സംശയങ്ങള്‍ ചോദിക്കട്ടെ? എന്റെ മനസ്സില്‍ നിന്നുമുള്ളവയാണ്. പരിഹസിക്കാനല്ല എന്നാദ്യമേ പറയട്ടെ. സത്യത്തില്‍ ഇതൊരു പോസ്റ്റ് ആയി ഇടാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, അത് സഖാക്കളെ കളിയാക്കാന്‍ ഉദ്ദേശിച്ചാണെന്ന് തെറ്റിധരിക്കുമെന്നതിനാല് താങ്കളോട് ചോദിക്കുന്നു..
1)എന്തുകൊണ്ട് കമ്യൂണിസ്റ്റ് ആശയങ്ങള്‍ നക്സലിസം മാവോയിസം തുടെങ്ങിയ തീര്‍വ്രവാദ ആശയങ്ങളാകുന്നു?
2)എന്തുകൊണ്ട് വിപ്ലവം എന്ന ആശയം നിയമം കയ്യിലെടുക്കുന്നതിലോട്ടു നീങ്ങുന്നു?
3)സാമൂഹിക മാറ്റത്തിന് വിപ്ലവം ആവശ്യമാണോ? വിപ്ലവം എങ്ങനെ നടപ്പിലാക്കാം?
4)എന്തുകൊണ്ട് ഒരിക്കല്‍ ലോകത്ത് നല്ല വേരുണ്ടായിരുന്ന കമ്യൂണിസം എന്ന ആശയം വേരറ്റുകൊണ്ടിരിക്കുന്നു?
5)കമ്യൂണിസം എന്ന ആശയം ജനാധിപത്യവുമായി സത്യത്തില്‍ പൊരുത്തപ്പെടുന്നുണ്ടോ?
6)കമ്യൂണിസത്തിന്റെ ഗുണ-ദോഷ വശങ്ങള് എന്തെല്ലാം?
7)കമ്യൂണിസ്റ്റ് ഏകാധിപതികള്‍ ഉണ്ടായതെങ്ങിനെ? എന്തുകൊണ്ട്?
8)പുതിയ കാലഘട്ടത്തില്‍ കമ്യൂണിസം എങ്ങനെ നടപ്പിലാക്കാം?
9)ചൈനയിലെയും നോര്‍ത്ത് കൊറിയയിലെയും വ്യവസ്ഥിതി നല്ലതാണോ? എങ്കില്‍ എങ്ങനെ?
10)കമ്യൂണിസത്തില്‍ സ്വാതന്ത്ര്യം എന്നത് എങ്ങനെ വിശദീകരിക്കുന്നു?
11)സോവിയറ്റ് യൂണിയന് എന്തുകൊണ്ട് നിലം പൊത്തി?
12)സമൂഹത്തിന്റെ ജീവിതനിലവാരം ഉയരുമ്പോള്‍ കമ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെടുമോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്?
വളരെ നീണ്ടു പോയീ എന്നറിയാം.. കഴിവതും ചുരുക്കി.. സമയും കിട്ടുമ്പോള്‍ മാത്രം..
ബാല,
താങ്കള്‍ എന്നെ വളരെയധികം കണ്ഫ്യൂഷനില് എത്തിക്കുന്നല്ലോ.... ഇപ്പോളാ കാര്യങ്ങള്‍ മനസ്സിലാകുന്നത്.. താങ്കള്‍ ബ്ലോഗ്ഗെരില്‍ നിന്നും വേള്‍ഡ് പ്രേസ്സിലോട്ടു ലിങ്ക് ഇട്ടിരുന്നു.. അവിടെയാ ഞാന്‍ ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചത്.. പിന്നെ ഇപ്പോള്‍ ശ്രമിച്ചപ്പോള്‍ എങ്ങനെ ലോഗ് ഇന്‍ ചെയ്തു എന്ന് ആലോചിച്ചു എന്റെ തല പുകഞ്ഞു കേട്ടോ!!
ഇനി ഈ തല വല്ലതിനും കൊള്ളുമോ എന്ന് സംശയമാ..ഹി ഹീ .. (ക്യോമാടി...)
ബാല,
താങ്കള്‍ ചിന്തയില്‍ ഇത് ലിസ്റ്റ് ചെയ്തിട്ടില്ലല്ലോ? മറു മൊഴിയിലും കണ്ടില്ല. അതിലൊക്കെ ലിസ്റ്റ് ചെയ്യൂ.. നമ്മുടെ ചര്‍ച്ച കുറച്ചാള്ക്കാര് വായിക്കട്ടെ.. അതാണല്ലോ ബ്ലോഗിന്റെ ലക്ഷ്യം!
ബാല,
~~~പിന്നെ രാജ്യ സ്നേഹം….. അത് സവർക്കർക്കെ ഇല്ല പിന്നെങ്ങനെ അണികൾക്ക് കാണും~~~
എന്തിനാ ബാലാ ഇങ്ങനെ ഒക്കെ മുന്‍ വിധികളില്‍ എത്തുന്നത്? ഇതിന്റെ ഒക്കെ അടിസ്ഥാനം ഒണ്ടോ? അടിസ്ഥാനരഹിതമായി ആണ് എല്ലാ സഖാക്കളും ചിന്തിക്കുന്നത് എന്ന് ഞാന്‍ പറയുന്നത് വെറുതെ അല്ല എന്ന് ഉറപ്പിചോട്ടെ? എന്റെ ബ്ലോഗില്‍ ഭാരത മാതാവിനെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ഥന ഉണ്ട്. വെറുതെ അതിന്റെ അര്‍ഥം കൂടി വായിച്ചു നോക്കുക... വെറുതെ...
പ്രിയ മിത്രം സത,
താങ്കൾപരിഹസിക്കാനല്ല ഇത് ചോദിച്ചത് എന്ന് എനിക്ക് മനസ്സിലായി, താങ്കൾ കമ്മ്യൂണിസത്തെ ടുത്തറിയാൻ ആഗ്രഹിക്കുന്നതിനാൽ താങ്കളെ സഹായിക്കാൻ ഞാൻ തയ്യാറാണ്. പഠിച്ച ശെഷം പറയുക താങ്കൾക്ക് എന്ത് മനസ്സിലായി എന്ന്.
1.എന്താണ്, കമ്മ്യൂണിസം എന്നത് അത് എഴുതി ഉണ്ടാക്കിയവർ തന്നെ താങ്കളോട് പറയും ഇവിടെ ക്ലിക്കുക, അത് മലയാളത്തിൽ എഴുതി താങ്കളെ മനസ്സിലാക്കാൻ തക്ക സമയം എനിക്കില്ലാത്തതിനാൽ ആണ് ക്ഷമിക്കുക. പിന്നെ ആരാണ് മാവോ എന്നും എന്തുകൊണ്ട് കമ്മ്യൂണിസത്തിന്റെ ബേസിൽ നിന്നുകൊണ്ട് തീവ്രവാദത്തിലേയ്ക്ക് പോകുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, നക്സൽ ഇസത്തെ കുറിച്ചറിയാൻ, നക്സൽ ബാരി എന്ന ഗ്രാമത്തെ കുറിച്ച് അറിയണം ഇതിനെ കുറിച്ച് വിശധീകരിക്കാൻ. സഖാവ് കെ വേണു അല്ലെങ്കിൽ ശ്രീമതി അജിത എന്നിവരോട് ചോദിക്കുന്നതാവും ഉചിതം. കാരണം ഞാൻ ഈ രണ്ട് വഴികളേയും നിരാകരിക്കുന്നു എന്താണ് എന്റെ കമ്മ്യൂണിസം എന്ന് ഞാൻ താങ്കളോട് പറഞ്ഞിരുന്നു. ഇത്തരം പഠനങ്ങൾക്കായി എന്റെപക്കൽ സമയമില്ല. നിരാശപ്പെടുത്തി എങ്കിൽ ക്ഷമിക്കുക ( മാരീചൻ /കാളിദാസൻ എന്നിവർക്ക് താങ്കളുടെ ചോദ്യത്തിന് കൂടുതൽ തെളിമയോടെ ഉത്തരം തരാൻ കഴിയും)
2-3 ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യത്തെ ലിങ്കിൽ നിന്നും കിട്ടും.
4. ആ വേരുകൾ ഇന്നും നിലനിൽക്കുന്നു,
5. കമ്മ്യൂണിസം എന്നത് ജനാധിപത്യമാണ്, ആദ്യത്തെ ലിങ്കിലെ കൂടുതൽ കാര്യങ്ങൾ പഠന വിഷയമാക്കുക (ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനം ജനാധിപത്യമാണ് എന്ന് തെറ്റിദ്ധരിക്കേണ്ട, ജനാധിപത്യത്തിന്റെ നിർവ്വചനവും, ഇന്നത്തെ ഇന്ത്യയുടെ ഭരണവും താരതംയം ചെയ്യുക)
6.പട്ടണിയില്ലാത്ത ലോകം, ആവശ്യത്തിന് സുഖസൌകര്യങ്ങൾ (കാലത്തിനനുസരിച്ച്) ഇത് ഗുണങ്ങൾ. ഇനീ ദോഷങ്ങൾ, ജോലി ചെയ്യാതെ ജീവിക്കാൻ കഴിയില്ല (ചൂഷണം മുതൽ സകല തണ്ടിത്തരങ്ങളും)
7. കുറച്ചാളുകൾ ഇവിടുണ്ട്, പിന്നെ ഇവിടെ, പിന്നെ ഇങ്ങനെയും ഇവരൊക്കെ വല്ല്യ പുള്ളികൾ ആയിരുന്നു
8.സഖാക്കൾ ആലോചിച്ചുകൊണ്ടിരിക്കുന്നു വി.എസ്സ് ന്റെയോ, പിറായിയുടേയോ ഫോൺ നമ്പർ വേണേൽ സംഘടിപ്പിക്കാം
9.കൂടുതൽ അറിയാൻ പിറ്റിയില്ല, , ദാ ഇവിടെ ഒന്നു നോക്ക് പിന്നെ ഇവിടെയും
10.ഏതായലും ഇന്നനുഭവിക്കുന്ന അത്രയും വരില്ല
11.ആദ്യത്തെ ലിങ്കിൽ ലാസ്റ്റ് ഇതേകുറിച്ച് പറയുന്നു അത്രയുമെ എനിക്കും അറിയു
12.തെറ്റായ സങ്കല്പം
പ്രിയ ബാല,
ഉത്തരങ്ങള്‍ക്കു നന്ദി. ഞാന്‍ ചെറിയ താങ്കളുടെ വിലയിരുത്തലുകള്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ഏതായാലും സാരമില്ല. ഞാന്‍ ഈ ലിങ്കുകളില്‍ ഒന്ന് പരതട്ടെ... തിരിച്ചു വരാം.. സമയം എടുത്തേക്കും..
എന്റെ പോസ്റ്റുകള്‍ , നിലപാടുകള്‍, വീക്ഷണങ്ങള്‍ കണ്ടിട്ട് ഞാന്‍ ഫാസിസ്റ്റ് ആണോ എന്ന് വിലയിരുതുമല്ലോ, സമയം ഉണ്ടെങ്കില്‍ മാത്രം..
നന്ദി.
പ്രിയ മിത്രം സത,
താങ്കളുടെ കമന്റ് ഞാൻ കണ്ടിരുന്നു, അതിൽ പബ്ലിഷ് എന്ന ഒപ്ഷൻ ആണ് ക്ലിക്കിയത് അതിൽ ഒരു മെന്റേ വന്നൊള്ളു, തള്ളെ ബാക്കികൾ എവിടെ പോയി, ? എങ്കിലും ഓർമ്മയിൽ നിന്നും ഞാൻ കമന്റാം…….
മൂർത്തി ലിങ്കിന് നന്ദി, സത മൂർത്തിയുടെ കമന്റിലെ ഈ ലിങ്കുകൂടെ വായിക്കുക
ബാല,
ഞാന്‍ പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.. വായിക്കുമല്ലോ..
http://bhaarathaamba.blogspot.com/2009/06/blog-post_08.html
നർമ്മം ആണോ അതോ രാഷ്ട്രീയമോ അല്ലെങ്കിൽ ഇതുരണ്ടും തമ്മിൽ എന്താ വ്യത്യാസം ? :)
Post a Comment