തങ്ങളെ അനുസരിക്കുന്ന മന്ത്രിസഭയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരും എന്ന് N.S.S. ഡയറക്ടർ ബോർഡ് അംഗവും മുൻ മന്ത്രിയുമായ ആർ . ബാലകൃഷ്ണപിള്ള പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു.
പിന്നെ പിള്ളയുടെ വിളിപാടുകൾ അങ്ങനെ നീണ്ടുപോകുന്നു, ചരിത്രബോധമില്ലാത്ത കോമാളി എന്ന് അല്ലതെ ഈ മാന്യദേഹത്തെ എങ്ങനെ അഭിസംബോധനചയ്യും
കേരളം എന്നാൽ നായന്മാരും കത്തോലിക്കാ സഭയും മാത്രം അല്ലന്ന കാര്യം ഈ ചങ്ങനാശ്ശേരി തമ്പ്രാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലത്. ( നായന്മാർ എന്നാൽ പിള്ളച്ചേട്ടനും പണിക്കർ സാറും പിന്നെ ആ ലെവലിൽ ഉള്ളവർ മാത്രം ചേരുന്നതല്ലല്ലോ ) മറ്റൊരു വിദ്വാൻ പറയുന്നത് വേണ്ടിവന്നാൽ ഞങ്ങൾ മറ്റൊരു വിമോചന സമരത്തിന് മുതിരും എന്നാണ്. കാരണം ഇപ്പോൾ കാറ്റ് തങ്ങൾക്കനുകൂലമാണല്ലോ, കേന്ദ്രം ഭരിക്കുന്നത് , കോൺഗ്രസ്സും കുറേ കുടുംബ പാർട്ടികളും കൂടി ആണല്ലോ അപ്പോൾ പണ്ടിറക്കിയ കാർഡ് ഒരിക്കൽ കൂടെ ഇറക്കാം. മലർപ്പൊടിക്കാരന്റെ സ്വപ്നം, സ്വപ്നത്തിൽ എന്തിനാണ് ഇളമുറതമ്പുരാൻ ആകുന്നത്, വല്ല്യമ്പ്രാൻ തന്നെ ആവരുതോ ?
കേരളത്തിലെ മുസ്ലീമും, ഈഴവനും പിന്നെ താഴോട്ടുള്ള ആളുകളും ആണ് സംവരണ ആനുകൂല്ല്യം തട്ടിയെടുക്കുന്നത് എന്നാണ് N.S.S ന്റെ കണ്ടെത്തൽ, പറ്റിയാൽ ഞങ്ങൾ പാളയിൽ കഞ്ഞി കുടുപ്പിക്കും എന്ന വിമോചന മുദ്രാവാക്യം പൊടിതട്ടി എടുക്കാൻ തയ്യാറാവും എന്ന മുന്നറിയിപ്പും . മുന്നോക്കക്കാർക്കുള്ള 50% സംവരണം മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന് തറപ്പിച്ച് പറയുന്നു N.S.S. ഹിന്ദു എന്ന സംസ്കാരത്തെ തച്ചുടച്ച ജാതി സംബൃദായം പുത്തനുടുപ്പിട്ട് തിരിച്ചുവരുന്ന കഴ്ച്ച അത്ര അസുഖകരമായി തോന്നുന്നില്ല. ഒരുകാലഘട്ടത്തിൽ നായർ പറയുന്നതായിരുന്നു കേരളത്തിലെ നീതിന്യായം അതാവട്ടെ ചാതുർവണ്ണ്യ വ്യവസ്ഥയുടെ അസ്ഥിവാരത്തിൽ നിന്നുകൊണ്ട് പടുത്തുയർത്തിയ തമോവൃത്തം. അറേബ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വ്യവസ്ഥൈതിയുടെ മറ്റൊരു പതിപ്പ്. അടിയാൻ, ഉടയോൻ സിസ്റ്റം തിരികെ കൊണ്ടുവരാനാണ് N.S.S ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ജനാധിപത്യം എന്ന ഉരുക്ക്മുഷ്ടി എന്തിന് ? മുസ്ലീമും, ഈഴവനും, പുലയനും, പറയനും, ഊരാളിയും, കുറവനും ഒന്നും അശക്തരല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. ആ ശക്തി ഒന്നാഞ്ഞടിച്ചാൽ തകർന്നുതരിപ്പണമാകുന്ന പ്രത്യയശാസ്ത്രങ്ങളെ ചങ്ങനാശ്ശേരി തമ്പ്രക്കളുടെ നാലുകെട്ടുകളിൽ കാണു.
പരാന്നഭോജികളായി ജീവിച്ചവർക്ക് വിയർപ്പൊഴുക്കേണ്ടിവന്നപ്പോൾ ഉടുതുണി അഴിഞ്ഞുവീണ പ്രതീതി. സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിപ്പാൻ ഉപദേശിക്കപ്പെട്ടവർ പോലും ക്യാപ്പിറ്റൽ ഫീ, ഡോണേഷൻ എന്നീ നൂതന ഭിക്ഷാടനും
നടത്തി ദൈവത്തെ സംരക്ഷിക്കുന്നു. തങ്ങളാണ് കേരളത്തിന്റെ വിധികർത്താക്കൾ എന്ന് വിശ്വസിച്ച് അഹങ്കരിക്കുന്ന ഈ മണ്ഡൂകങ്ങളെ കാലം തീരുത്തിക്കൊള്ളും.
Subscribe to:
Post Comments (Atom)
1 comment:
പ്രിയ ബാല:
പുതുവത്സരാശംസകള്‍!
നാരായണപണിക്കരുടെ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ , എന്‍ എസ്സ് എസ്സ് 10 വര്‍ഷം മുന്‍പേ എടുക്കേണ്ടതായിരുന്നു എന്നാണു എനിക്കു തോന്നുന്നതു.
Post a Comment