Tuesday, December 23, 2008
മരണം ചോദിച്ച് വാങ്ങുന്നവർ
ഇന്നത്തെ പത്രങ്ങൾ പുറത്ത് വന്നത് വൻ പോർമുനയുള്ള നമ്മുടെ വായുസേനയുടെ ശക്തമായ മുഖത്തോടെ ആയിരുന്നു. ബോംബെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും ഇന്ത്യ ഇതുവരെ വിമുക്തമായിരുന്നില്ല. ശക്തമായ തെളിവ് നൽകിയിട്ടും, ഭീകരവാദികൾ പാക്കിസ്ഥാനികൾ അല്ല എന്നും, പാക്കിസ്ഥാന് ഈ പാതകത്തിൽ പങ്കില്ല എന്ന തരത്തിലുള്ള പ്രസ്ഥാവനകളുമായി പാക്ക് വക്താക്കൾ സജ്ജരാണ്. ഭീകരവാദം എന്ന വൻ വിപത്തിനെ ഭൂമുഖത്തുനിന്നും തുടച്ച്മാറ്റാൻ ഉത്തരവാധിത്വമുള്ള എല്ല ജനാധിപത്യ രാജ്യങ്ങളും ബാധ്യസ്ഥർ ആണ്, അതിൽ നിന്നും പാക്കിസ്ഥാന് ഒഴിഞ്ഞ് മാറുക എന്നത് സാധ്യമല്ല.
ഭീകര വാദികൾ ഉപ്യോഗിക്കുന്ന ആയുധങ്ങൾ ഇവിടുത്തെ സമാധാനത്തിന്റെ മൊത്തവില്പനക്കാരായ രാജ്യങ്ങളുടെ മൂശയിൽ വിരിഞ്ഞതാണ്. യു.എസ്.എസ്.ആറിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക സൃഷ്ടിച്ച ജാരസന്തതി ആണ് അഫ്ഗാനിലെ താലിബാൻ, റഷ്യയുടെ തകർച്ചയോടെ അവിടെ ശക്തിപ്രാപിച്ചത് മുസ്ലീംതീവ്രവാദം എന്ന ആഗോളവിപത്താണ്. മതത്തിന്റെ പേരിൽ ആയതിനാൽ ഇതിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും, പ്രത്യക്ഷമായും പരോക്ഷമായും ഇത് വളർന്നു. തീവ്രവാദം ഇസ്ലാമിന് വിരുദ്ധമാണെങ്കിലും അറിഞ്ഞും അറിയാതെയും ഒരു വൻസമൂഹം അതിനെ സപ്പോർട്ട് ചെയ്തു.
ആഗോളവൽക്കരണത്തിന്റെ വക്താക്കളായ അമേരിക്കയും, അവരുടെ ഓശാന പാടുന്ന ഉപജാപവൃന്ദങ്ങളും, ചില നിഷ്പക്ഷ ചിന്താഗതിക്കാരും, തീവൃവാദത്തെ ഒരു വൻ ബിസ്നസ്സ് ആക്കി മാറ്റി., രാഷ്ട്രീയ താവൃവാതത്തേക്കാൾ മത തീവൃവാദത്തിനായിരുന്നു മാർക്കറ്റ്. ദൈവത്തിനുവേണ്ടി മരിച്ചാൽ പണത്തോടൊപ്പം പുണ്യവും കിട്ടുന്നു എന്ന വ്യാജ പ്രചരണത്തിൽ വീണുപോകുന്ന യുവാക്കൾ. ഈ തത്വത്തിന്റെ അവസാന ഇരകൾ ആണ് ബോംബെ ആക്രമണത്തിൽ എൻ.എസ്.ജി യുടെ കമാന്റോ ഓപ്പറേഷനിൽ അകാലമൃത്യു അടഞ്ഞത്.
തെരുവിൽ നിങ്ങൾ പൊട്ടിച്ച ബോംബിന്റെ പ്രഹരത്തിൽ മരിച്ചവരുടെ കൂടെ നിങ്ങളുടെ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു തീവൃവാദിയോട് ചോദിച്ചപ്പോൾ ഞങ്ങൾ “സ്വർഗ്ഗത്തിൽ “ വച്ച് കാണും എന്നാണ് ആ ശുദ്ധാത്മാവ് പറഞ്ഞത്. ഈ പരുവത്തിലേയ്ക്ക് ആ തൽച്ചോർ എത്തിച്ചതിൽ മതത്തിന്റെ പങ്ക് ചെറുതല്ല. സമീപ ഭാവിയിൽ ലോകത്തിന്റെ മേൽ തീമഴയായി പെയ്തിറങ്ങുന്നത് പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ആയിരിക്കും എന്നതിന് സംശയമില്ല. ഇതിനായി ഒരു പറ്റം യുവാക്കളെ വളർത്തിയെടുക്കുന്ന ഈ റ്റില്ല്ലമായി പാക്കിസ്ഥാൻ മാറിക്കഴിഞ്ഞു. ജനാധിപത്യത്തിനും, മതാതിപത്യത്തിനും, ഏകാധിപത്യത്തിനും ഇടയിലൂടെ ആണ് പാക്കിസ്ഥാൻ എന്ന നമ്മുടെ സഹോദര രാജ്യം കടന്നുപോകുന്നത്.
ദൈവം വിചാരിച്ചാലും രക്ഷപെടാത്ത ഒരവസ്ഥ.
Subscribe to:
Post Comments (Atom)
7 comments:
ഒരുമനുഷ്യനെ കൊന്നാൽ, ഒരു സമൂഹത്തെ ആകെ കൊല്ലുന്നതു പോലെ, ഒരു മനുഷ്യനെ രക്ഷിച്ചാൽ ഒരു സമൂഹത്തെ മുഴുവൻ രക്ഷിപ്പതു പോൽ (വി.ഖു)
അതേതു മനുഷ്യനെ കൊന്നാലാണ്?
മറ്റേതേതു മനുഷ്യനെ രക്ഷിച്ചാലാണ്?
ഒരുമനുഷ്യനെ കൊന്നാൽ, ഒരു സമൂഹത്തെ ആകെ കൊല്ലുന്നതു പോലെ, ഒരു മനുഷ്യനെ രക്ഷിച്ചാൽ ഒരു സമൂഹത്തെ മുഴുവൻ രക്ഷിപ്പതു പോൽ
നല്ല കുറിപ്പ്.
ശീതസമരകാലത്ത് അമേരിക്ക മുതല്‍ മുടക്കിയതിന്റെ (പണമായും ആയുധമായും ആശയമായും ) 'ലാഭം' ഇന്ന് ലോകം പങ്കിടുന്നു.
>> നിങ്ങളുടെ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു തീവൃവാദിയോട് ചോദിച്ചപ്പോൾ ഞങ്ങൾ “സ്വർഗ്ഗത്തിൽ “ വച്ച് കാണും എന്നാണ് ആ ശുദ്ധാത്മാവ് പറഞ്ഞത്
ഞാനും ശ്റദ്ധിച്ചിരുന്നു ആ അഭിമുഖം
പക്ഷെ ബാല,
ലളിതമായി ആറ്ക്കും മനസ്സിലാകുന്ന സത്യത്തിന് മാറ്ക്കറ്റ് ഇല്ല :)
വിവാദ കോടുങ്കാറ്റ് ഉണ്ടാക്കുന്ന ചിന്തകള്‍ വേണം, അപ്പഴെ ആള്ക്കാര് കൈയ്യടിക്കൂ.
കുറ്റവാളിയെ ശിക്ഷിക്കാന്‍ പറഞ്ഞാല്‍ അതില്‍ ഒരു പുതുമയില്ല.
അവനെ വെറുതെ വിടു എന്നു പറഞ്ഞാല്‍ ... "OK".
അവന് ഒരു അവാറ്ഡ് നല്കി ആദരിക്കു എന്നു പറഞ്ഞാല്‍... "great!"
വരൂ നമുക്കവനെ പിടികൂടാന്‍ ശ്റമിച്ച നിയമപാലകരെ വേട്ടയാടാം....(applause!)
ഇത് താങ്കൾക്കും ഉപകരിക്കും...
ബാജി, അജ്ഞാതന്മാർ,നിഴല്രൂപന്,
നന്ദി അഭിപ്രായം പറഞ്ഞതിനും പേസ്റ്റിയതിനും...
നല്ല പോസ്റ്റ്. ഒരു മതത്തെ അല്ലെങ്കിൽ വിഭാഗത്തെ അവർ നടത്തുന്ന ദുഷ്ചെയ്തികളെ കുറിച്ച് പറയുകയോ/എഴുതുകയോ ചെയ്യുമ്പോൾ ഉടനെ ആവരുടെ എതിർവിഭാഗം ചെയ്യുന്ന കൃത്യങ്ങളെ കുറിച്ച് പോസ്റ്റിട്ടുകൊണ്ടാണ് പലരും പ്ര്rഅതികരിക്കുന്നത്. ആരുചെയ്താലും ഭീകരപ്രവർത്തനം ഭീകരപ്രവർത്തനം അല്ലാതാകുന്നിലെന്നു, എല്ലാ നരഹത്യകളും സമാധാനം കംഷിക്കുന്ന സമൂഹത്തിനു വെല്ലുവിളിയാണെന്നും തിരിച്ചറിയാത്തവർ പക്ഷം ചാരിനിന്നു നിഷ്പക്ഷമതികളേയും,തെറ്റുചൂണ്ടിക്കാണിക്കുന്നവരെയും ഒറ്റപ്പെടുത്തുന്നു.ഫലം ഇരു പക്ഷവും അവരുടെ തീവ്രവാദവുംകൂൂടുതൽ ശക്തമാകുന്നു.
പാക്കിസ്ഥാൻ സൈന്യത്തേക്കാൾ ഭയപ്പെടേണ്ടത് അവിടത്തെ തീവ്രവാദികളെ ആണ്.മരിച്ചാൽ സ്വർഗ്ഗത്തിൽ വച്ചുകാണാം എന്ന് വിശ്വസിക്കുന്ന ആളുകൾ ........
Post a Comment