കുറച്ച് നാളുകളായി ഞാൻ ലീവിലായിരുന്നു പിന്നെ ഒരു സംവാദത്തിന്റെ ക്ഷീണവും. ഇപ്പോൾ ചൂടുള്ള വാർത്തയാണ് നമ്മുടെ മാധ്യമങ്ങൾ നമ്മൾക്ക് മുൻപിലെത്തിക്കുന്നത്, മരണം ബാഗിൽ ചുമക്കുന്ന നമ്മുടെ സ്കൂൾക്കുട്ടികൾ ( മൊഫേൽ ഫോണും നമ്മുടെ പെൺകുട്ടികളും) മുതൽ തലുങ്കാനക്കായ് ആത്മഹൂദി ചെയ്ത യ്ദയ്യ വരെ. സമയക്കുറവിനാൽ ഒന്നിലും ഒരു പോസ്റ്റിടാൻ കഴിഞ്ഞില്ല, അപ്പോഴാണ് മാത്സ് ബ്ലോഗിലെ ഷംസുദ്ദീൻ മാഷിന്റെ കമന്റ് കാണുന്നത്, സംവാദത്തിൽ കാലിടറി വീണ് പിൻവാങ്ങിയതൊന്നുമല്ല, അല്ലെങ്കിൽ ഉമേഷിനോടോ, കാൽവിനോടോ ഉള്ള വിരോധം കൊണ്ടോ അല്ല അവിടെ ഭാഗഭക്കാവാതിരുന്നത്. ആ സംവാദത്തിൽ ഞാൻ ജയിക്കാനോ തോൽക്കാനോ വേണ്ടി ഒന്നും എഴുതിയിരുന്നില്ല എനിക്ക് എന്റെ ഐഡിയോളജിയിൽ ശരി എന്ന് തോന്നിയത് എഴുതി അത്രമാത്രം അതിലെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ തീർച്ചയായും അംഗീകരിക്കും. ചില അത്യാവശ്യകാര്യത്തിന് നാട്ടിൽ പോകേണ്ടി വന്നു അതുകഴിഞ്ഞ് ലാൻഡ് ചെയ്തതെ ഉള്ളു, രാമായണത്തിൽ നിന്നും അസ്സീസ് സാർ ഒരു പസ്സിൽ ഇട്ടപ്പോൾ മാഹാഭാരതത്തിൽ നിന്നും ആകട്ടെ ഒരെണ്ണം എന്ന് ഞാനും കരുതി.
പണ്ട് പാണ്ഡവർ ഒളിച്ച് കഴിയുന്ന കാലം ദുര്യോധനന്റെ കിങ്കരന്മാർ ചാരക്കണ്ണുമായി പാണ്ഡവർക്ക് പുറകെ. ഈ കാലത്താണ് ഇന്ദ്രപ്രസ്ഥത്തിൽ അവർ എത്തുന്നത് ഇന്നത്തെ കണാട്പ്ലേസിൽ നിന്നും വടക്ക് കിഴക്കായി ഇരുപത് കിലോമീറ്റർ മാറി പുരാണ ഖില എന്ന ഒരു ചരിത്രാവശിഷ്ടമുണ്ട് അവിടെ പാണ്ഡവർ ഒളിച്ച് താമസിച്ചിരുന്നു എന്ന് കഥ. (മഹാഭാരതത്തിൽ എവിടെ എന്ന് കാൽവിനോ ഉമേഷോ ചോദിച്ചേക്കാം, വാമൊഴിയിൽ എന്നേ ഉത്തരമുള്ളു ) ഈ കോട്ടയ്ക്കുള്ളിൽ നിരവധി കിടങ്ങുകളും, ഭൂഗർഭരഹസ്യ പാതകളും ഉണ്ട് ഇവ ഇപ്പോൾ അടച്ചനിലയിലാണ്. ഇവയിൽ ചിലത് യമുനാ നദി വരെ നീളുന്നു എന്നും പറയപ്പെടുന്നു. ഏകദേശ ലൊക്കേഷന് ചിത്രം കാണുക. ഇനീ കണക്കിലേയ്ക്കും കഥയിലേയ്ക്കും കടക്കാം ഒരു എഴുത്തുകാരൻ അല്ലാത്തതിനാൽ എനിക്ക് എത്ര വായനാ സുഖം തരാൻ കഴിയും എന്ന് പറയനാവില്ല എങ്കിലും ശ്രമിക്കാം.
ബാക്കി ഇവിടെ നിന്നും വായിക്കാം
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment