Showing posts with label ലിങ്ക് ടു വർത്തമാനം. Show all posts
Showing posts with label ലിങ്ക് ടു വർത്തമാനം. Show all posts

Tuesday, February 23, 2010

കൊല്ലൻ ശിവരാമന്റെ വിഷമവൃത്തം

കുറച്ച് നാളുകളായി ഞാൻ ലീവിലായിരുന്നു പിന്നെ ഒരു സംവാദത്തിന്റെ ക്ഷീണവും. ഇപ്പോൾ ചൂടുള്ള വാർത്തയാണ് നമ്മുടെ മാധ്യമങ്ങൾ നമ്മൾക്ക് മുൻപിലെത്തിക്കുന്നത്, മരണം ബാഗിൽ ചുമക്കുന്ന നമ്മുടെ സ്കൂൾക്കുട്ടികൾ ( മൊഫേൽ ഫോണും നമ്മുടെ പെൺകുട്ടികളും) മുതൽ തലുങ്കാനക്കായ് ആത്മഹൂദി ചെയ്ത യ്ദയ്യ വരെ. സമയക്കുറവിനാൽ ഒന്നിലും ഒരു പോസ്റ്റിടാൻ കഴിഞ്ഞില്ല, അപ്പോഴാണ് മാത്സ് ബ്ലോഗിലെ ഷംസുദ്ദീൻ മാഷിന്റെ കമന്റ് കാണുന്നത്, സംവാദത്തിൽ കാലിടറി വീണ് പിൻ‌വാങ്ങിയതൊന്നുമല്ല, അല്ലെങ്കിൽ ഉമേഷിനോടോ, കാൽ‌വിനോടോ ഉള്ള വിരോധം കൊണ്ടോ അല്ല അവിടെ ഭാഗഭക്കാവാതിരുന്നത്. ആ സംവാദത്തിൽ ഞാൻ ജയിക്കാനോ തോൽക്കാനോ വേണ്ടി ഒന്നും എഴുതിയിരുന്നില്ല എനിക്ക് എന്റെ ഐഡിയോളജിയിൽ ശരി എന്ന് തോന്നിയത് എഴുതി അത്രമാത്രം അതിലെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ തീർച്ചയായും അംഗീകരിക്കും. ചില അത്യാവശ്യകാര്യത്തിന് നാട്ടിൽ പോകേണ്ടി വന്നു അതുകഴിഞ്ഞ് ലാൻഡ് ചെയ്തതെ ഉള്ളു, രാമായണത്തിൽ നിന്നും അസ്സീസ് സാർ ഒരു പസ്സിൽ ഇട്ടപ്പോൾ മാഹാഭാരതത്തിൽ നിന്നും ആകട്ടെ ഒരെണ്ണം എന്ന് ഞാനും കരുതി.

പണ്ട് പാണ്ഡവർ ഒളിച്ച് കഴിയുന്ന കാലം ദുര്യോധനന്റെ കിങ്കരന്മാർ ചാരക്കണ്ണുമായി പാണ്ഡവർക്ക് പുറകെ. ഈ കാലത്താണ് ഇന്ദ്രപ്രസ്ഥത്തിൽ അവർ എത്തുന്നത് ഇന്നത്തെ കണാട്പ്ലേസിൽ നിന്നും വടക്ക് കിഴക്കായി ഇരുപത് കിലോമീറ്റർ മാറി പുരാണ ഖില എന്ന ഒരു ചരിത്രാവശിഷ്ടമുണ്ട് അവിടെ പാണ്ഡവർ ഒളിച്ച് താമസിച്ചിരുന്നു എന്ന് കഥ. (മഹാഭാരതത്തിൽ എവിടെ എന്ന് കാൽ‌വിനോ ഉമേഷോ ചോദിച്ചേക്കാം, വാമൊഴിയിൽ എന്നേ ഉത്തരമുള്ളു ) ഈ കോട്ടയ്ക്കുള്ളിൽ നിരവധി കിടങ്ങുകളും, ഭൂഗർഭരഹസ്യ പാതകളും ഉണ്ട് ഇവ ഇപ്പോൾ അടച്ചനിലയിലാണ്. ഇവയിൽ ചിലത് യമുനാ നദി വരെ നീളുന്നു എന്നും പറയപ്പെടുന്നു. ഏകദേശ ലൊക്കേഷന് ചിത്രം കാണുക. ഇനീ കണക്കിലേയ്ക്കും കഥയിലേയ്ക്കും കടക്കാം ഒരു എഴുത്തുകാരൻ അല്ലാത്തതിനാൽ എനിക്ക് എത്ര വായനാ സുഖം തരാൻ കഴിയും എന്ന് പറയനാവില്ല എങ്കിലും ശ്രമിക്കാം.
ബാക്കി ഇവിടെ നിന്നും വായിക്കാം

Sunday, October 26, 2008

മലബാറികൾ

നമ്മൾ അങ്ങനെ പൂർണ്ണതയിലെയ്ക്ക് കുതിക്കുന്നു, കേരളത്തിൽ നിന്നും കുതിച്ചുയർന്ന ചന്ദ്രയാൻ പേടകം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നു, എന്നാൽ ലക്ഷ്യത്തിലെത്താതെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ മറ്റൊരു ദൌത്യവും കേരളത്തിൽ നിന്നും തൊടുത്തുവിട്ടതാണ്. കേരളം ഭീകരവാദികളുടെ ഈറ്റില്ലമാകുന്നു!, ക്രൈസ്തവ സന്യാസിനിയെ ബലാൽക്കരം ചെയ്തവർ അറസ്റ്റിലായത് കേരളത്തിൽ നിന്ന് ? കാശ്മീരിൽ വെടിയേറ്റ് വീണ ഭീകരരുടെ തായ്വേര് കണ്ണൂരിൽ ? എല്ലാ കാര്യങ്ങളും നാം സ്വയം പര്യാപ്തതയുടെ പാതയിൽ, നാം തന്നെ ബോബ് ഉണ്ടാക്കുന്നു നമ്മൾ തന്നെ അത് വിജയകരമായി അയൽക്കാരന്റെ വീട്ടിൽ പൊട്ടിക്കുന്നു.
മലബാറിന്റെ പോക്ക് ശരിയായ ദിശയിലേക്കല്ല എന്നതിന്റെ അവസാന തളിവാണ് കാശ്മീരിലെ മലയാളി സഹോദർന്മാരുടെ ദാരുണ അന്ത്യം. പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും എത്തുന്ന മുസ്ലീം സഹോദരന്മാർ ഇവിടെ യധേഷ്ടം, സഞ്ചരിക്കുന്നു, ജോലി ചെയ്യുന്നു ( എന്ത് ജോലി എന്നത് നാം മനസ്സിലാക്കുമ്പോൾ വളരെ വൈകിയിരിക്കും) ഇവരുടെ ജോലി പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാർ രൂപം കൊള്ളുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി മലബാറിൽ നിന്നും, 18 വയസ്സുകഴിഞ്ഞ യുവാക്കൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത് പതിവായിരിക്കുന്നു, പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് ഇവർ നാട്ടിൽ തിരിച്ചെത്തുന്നത്, അതും പണക്കാരനായി. സാധരണ ഗതിയിൽ ഇത്തരക്കാരെ കുറിച്ച് ആരും അന്വേഷിക്കാറില്ല., ഇവരുടെ വരുമാനം എന്തായിരുന്നെന്നോ, എവിടെ നിന്നും പണം സമ്പാദിച്ചെന്നോ ഇവരുടെ വീട്ടിലുള്ളവർ പോലും അന്വേഷിക്കറില്ല. നമ്മുടെ ഭരണകർത്താക്കൾക്ക് ഇത്യാതി കര്യങ്ങൾ ശ്രദ്ധിക്കാൻ സമയവുമില്ല. ഏറ്റവും കൂടുതൽ ക്രിമിനലുകൾ രൂപം കൊള്ളുന്നത്, കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആണ് എന്നത് ഒരു നഗ്ന സത്യമാണ്. കുഴൽ പണം എന്ന ചെറിയബിസ്സ്നസ്സിൽ തുടങ്ങി ആത്മീയതീവ്രവാദം വരെ എത്തി നിൽക്കുന്നു ഇവിടുത്തെ ബിസ്നസ്സ്. പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ കറൻസി, ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലും അവിടുന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും എത്തപ്പെടുന്നു. ഇവിടെ നിന്നും ഇത് ജാതിമത ഭേദമന്യേ ഒരു വലിയ റാക്കറ്റിന്റെ പിൻബലത്താൽ മാർക്കറ്റിൽ എത്തപ്പെടുന്നു.
ആത്മീയതീവൃവാതം അതിന്റെ എല്ലാശക്തിയും സ്വീകരിച്ച് കേരളത്തെ ഗ്രസ്സിച്ച് തുടങ്ങിട്ട് കാലം കുറച്ചായി, താത്കാലിക നേട്ടത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ചില സാഹചര്യങ്ങളിൽ കണ്ണടച്ചതും ഇത്തരം ആത്മീയ കോമരങ്ങളുടെ വളർച്ചയ്ക്ക് വളമായി. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖ സത്യമാണ് അത് പ്രത്യക്ഷമായി തെളിച്ചതായിരുന്നു, കുഞ്ഞാലികുട്ടിയെ അനുകൂലിച്ച് കുട്ടിലീഗുകാർ ദേശീയപതാക താഴ്ത്തി പകരം മുസ്ലീംലീഗിന്റെ പതാക ഉയർത്തിയത്. വിദേശത്ത് ജോലിനോക്കുന്ന മലബാറിൽ നിന്നുള്ള മുസ്ലീങ്ങൾ (എല്ലാവരുമില്ല) പരിചയപ്പെടുത്തുന്നത്, മലബാറികൾ എന്നാണ്, തങ്ങൾ കേരളത്തിൽ നിന്നും ആണ് എന്ന് പോലും പറയാൻ അവർ തയ്യാറല്ല. വിദേശങ്ങളിൽ അങ്ങനെ മലബാർ എന്ന ഒരു രാജ്യം തന്നെ വിർച്വൽ ആയി രൂപപ്പെട്ടുകഴിഞ്ഞു. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും ഒരു വൻ വിപത്തായി നമ്മെ വിഴുങ്ങുമ്പോൾ മാത്രമേ നാം ഉണരാറുള്ളു. ആത്മീയതീവൃവാദവും, പ്രാദേശികവാദവും ഒരു മതേതര ഫേഡറൽ സംവിധാനത്തിൽ ശാസ്യമല്ല. മഹാരാഷ്ട്രയിൽ, ബാൽതാക്കറേ രാജ് താക്കറെ തുടങ്ങിയ ഫാസിസ്റ്റുകളെ അടിച്ചമർത്താൻ ഇന്ത്യൻ ഭരണസംവിധാനം ഉപയോഗപ്പെടുത്തണം. ശിവസേന, നവനിർമ്മാൺ സേന, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗദൾ തുടങ്ങിയ അക്രമികളെ തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു.
ഇന്ത്യയുടെ മതേതര ജനാതിപത്യ സംവിധാനത്തെ തുരംഗം വയ്ക്കുന്ന ആത്മീയ തീവൃവാദികളേയും, പ്രാദേശിക വാദികളേയും അമർച്ച ചെയ്തില്ലങ്കിൽ ഇന്ത്യൻ തെരുവുകളിൽ ഇനിയും നിരപരാധികളുടെ ചോരകൊണ്ട് ചുവക്കും……. കാലം ഈ ഭരണവർഗ്ഗത്തെ കാറിതുപ്പും…