Showing posts with label വാർത്തകൾ. Show all posts
Showing posts with label വാർത്തകൾ. Show all posts

Friday, May 29, 2009

കേരളത്തിന്റെ ആറുതലകൾ



ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് ആറ് കേന്ദ്ര മന്ത്രിമാരെ കിട്ടുന്നത്. കേരളത്തിലെ കോൺഗ്രസ്സിനും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടം. എ.കെ. ആന്റണി പ്രതിരോധം ക്യാബിനെറ്റ് റാങ്ക്, വയലാർ രവി പ്രവാസികാര്യം ക്യാബിനെറ്റ് റാങ്ക്, കൂടാതെ നാല് സഹമന്ത്രിമാർ. ഇ. അഹമ്മദ് റെയിൽവേ, മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം, കെ.വി തോമസ് കൃഷി, ഉപഭോതൃകാര്യം, ഭക്ഷ്യം, പൊതുവിതരണം. ശശിതിരൂർ വിദേശകാര്യം.
കേന്ദ്രവിഹിതത്തിന്റെ കാര്യത്തിൽ കേരളത്തെ എന്നും തഴഞ്ഞ ചരിത്രമാണ് ഉള്ളത്, ഇത്തവണ അങ്ങനെ സംഭവിച്ചാൽ കുരിശ്ശിലേറാൻ വിധിക്കപ്പെട്ടവർ ആണ് ഈ ആറിലെ ചിലതലകൾ. അതിൽ ഏറ്റവും മുമ്പൻ കെവിതോമസ്സ് ആണ്. പിന്നെ ഈ അഹമ്മദ്, വയലാർ രവി. ശശിതരൂർ തുടങ്ങിയവർ ഇതിൽ പരുക്കുകൾ കൂടാതെ രക്ഷപെടാൻ പറ്റുന്നത് എ.കെ ആന്റണിക്ക് മാത്രം. ഈ ചെറിയമനുഷ്യൻ കേരളത്തിന്റെ വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷം കഠിന പരിശ്രമം നടത്തി എന്നത് കണ്ടില്ല എന്ന് പറയുന്നത് നീതിക്ക് നിരക്കാത്തതാണ്, പ്രതിരോധ വകുപ്പിന്റെ കീഴിൽ ഇവിടെ നല്ല നിക്ഷേപം അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഉണ്ടായി.
ഈ ഊഴം, ശ്രീ കെവി തോമസ്സിനും, ശ്രീ ഇ. അഹമ്മദിനും ആണ്, ഭക്ഷ്യവിതരണത്തിന്റെ കാര്യത്തിൽ കേരളം എന്നും കേന്ദ്രത്തിന്റെ അവഗണന ഏറ്റുവാങ്ങുന്ന സംസ്ഥാനമാണ്. കോൺഗ്രസ്സ് മൌനമായും ഇടതുപക്ഷം ശബ്ദം വച്ചും അംഗീകരിക്കുന്ന കാര്യമാണ് ഇത്, പവാറിന്റെ അരി രാഷ്ട്രീയം ഇത്തവണ ഏശുമോ എന്ന് കണ്ടറിയണം. അർഹമോ അനർഹമോ ആയ വിഹിതം നേടാനായില്ലങ്കിൽ, അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തല്ലാൻ കിട്ടുന്ന ഏറ്റവും നല്ല ആയുധമായിരിക്കും കെ.വി. തോമസ്സിന്റെ വകുപ്പ് അത് ശരിയായ രീതിയിൽ ഇടതുപക്ഷം ഉപയോഗിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
കഴിഞ്ഞ യൂ.പി.എ സർക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങിയ വകുപ്പായിരുന്നു റെയിൽവേ. അതിന്റെ സാരഥി ആയിരുന്ന ലല്ലു പ്രസാദ് യാദവ് എന്ന ബീഹാർ സ്വദേശിയും. ആകെ ഉള്ളറെയിൽവേ ബഡ്ജറ്റിന്റെ സിംഹഭാഗവും വേലുവും, ബാലുവും വീതിച്ച് തമഴ്നാട്ടിലേയ്ക്കും, ബീഹാറിലേയ്ക്കും കൊണ്ടുപോകുമായിരുന്നു എന്നിരുന്നാലും, ഈ വകുപ്പിനെ ലാഭത്തിലാക്കാൻ ശ്രീ ലാലുവിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ കാര്യം തന്നെ. ഇത്തവണ മമതാ ബാനർജി റെയിൽവേ വകുപ്പിന്റെ കാര്യാലയം തന്നെ കൽക്കട്ടയിലേയ്ക്ക് മാറ്റി, ഇതും ചരിത്രത്തിൽ ആദ്യ സംഭവം ഒരു കേന്ദ്രമന്ത്രി തന്റെ കാര്യാലയത്തിന്റെ ചുമതല ഇന്ദ്രപ്രസ്ഥത്തിന് പുറത്ത്വച്ച് നിർവഹിക്കുന്നത്. ലല്ലുവും, ബാലുവും, വീതം വച്ചതിന്റെ മിച്ചം മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടുമായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കും എന്നത് മമതയ്ക്ക് പോലും അറിയില്ല. “ മിച്ച്മുള്ളത് നക്കിയാൽ മതി “ എന്ന കിലുക്കത്തിലെ വാചകം പോലകുമോ എന്ന് കാത്തിരുന്നു കാണാം. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് കേരളത്തിന് മാത്രമായ് ഒരു പ്രത്യേക റെയിൽവേസോൺ. ഇതുവരെ അംഗീകരിക്കാതിരുന്ന ഈ ആവശ്യം ഇ അഹമ്മദിന് സാക്ഷാത്ക്കരിക്കാൻ കഴിയുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു കൂടാതെ മുടങ്ങിക്കിടക്കുന്ന നിരവധി റെയിൽവേ വികസന പദ്ധതികളും ജീവൻവയ്ക്കും എന്ന് കരുതാം.
കേരളത്തിന്റെ സമ്പത്ത്ഘടയുടെ മുഖ്യശില്പികളായ പ്രവാസി മലയാളികൾക്ക്, കേൾക്കാൻ എങ്കിലും ആശ്വസമുള്ള വകുപ്പാണ് പ്രവാസികാര്യം ഇത്തവണയും അത് ശ്രീമാൻ വയലാർ രവിതന്നെ കൈകാര്യം ചെയ്യുന്നു. പ്രവാസികളെ കൊള്ളാടിക്കുന്ന വിമാന കമ്പനികളേയും, എയർപോർട്ട് ജീവനക്കാരേയും നിലയ്ക്ക് നിർത്താൻ ശ്രീമാൻ രവിയ്ക്ക് ആകുമോ എന്നത് സംശയമാണെങ്കിലും, ഉപകാരപ്രതമായ് എന്തെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷിക്കാം, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചില ഗൾഫ് രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സാദിച്ചത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം. എല്ലാം കൊണ്ടും ഇത്തവണ കേരളത്തിന്റെ വളർച്ചയ്ക്ക് വകനൽകുന്ന അന്തരീക്ഷമാണ് കേന്ദ്രത്തിൽ ഉള്ളത്, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന മനോവിചാരം നമ്മുടെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകിതിരുന്നാൽ!!!!

Friday, May 22, 2009

വിദൂഷകന്റെ പോസ്റ്റിലെ കമന്റുകളിലൂടെ പോയപ്പോൾ (സി.പി.എം ന് പിഴച്ചതെവിടൊക്കെ)

ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ വിദൂഷകൻ പറഞ്ഞതുതന്നെ ആണ് ശരി, ഇവിടെ മറ്റ് കമന്റുകളിലേയ്ക്ക് പോകുമ്പോൾ, ശ്രദ്ധിക്കപ്പെടേണ്ട കമന്റും, മറുപടി കൊടുക്കേണ്ടതും എന്ന് തോന്നിയത് കടത്തുകാരന്റെ കമന്റിനാണ്. പിന്നെ ചിത്ര ഗുപതൻ പറഞ്ഞ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതും നന്നായിരിക്കും.
ഗുപ്തൻ സഖാവിന്, മ അദനി എന്ന വ്യക്തിയെ സഖാവ് ഈ.കെ നയനാർ എന്ന അനിഷ്യേധ്യ നെതാവിനൊപ്പം ആണ് കാണുന്നത്, കേളപ്പൻ എന്ന മഹാനെ “കൊല്ലാൻ“ ഇറങ്ങിയ നായനാരും എൽ.കെ അദ്വാനിയെ വഹിക്കാൻ ഇറങ്ങിത്തിരിച്ച മദനിയേയും ( മദനി എൽ.കെ അദ്വാനിക്കെതിരെ പ്രസംഗിച്ചു എന്നല്ലാതെ, മറ്റെന്തെങ്കിലും ചെയ്തതായി അറിവില്ല) ഒരെതുലാസിൽ തൂക്കിയ താങ്കളെ നമിക്കുന്നു.
മ അദനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ദേശദ്രോഹ കുറ്റം വരെ ഉണ്ടെന്ന കാര്യം മറക്കേണ്ട. ഇന്നും ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആണ് മദനി, പിടിക്കപ്പെട്ട ഭീകരരിൽ പലരും മദനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്, ഇത്തരുണത്തിൽ മദനിയുമായുള്ള ബാന്ധവം സി.പി.എം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. സഖാവ് നായനാരെ മദനിക്ക് തുല്ല്യമായി കണ്ട പ്രസ്ഥാവന പിൻ‌വലിക്കും എന്നു കരുതുന്നു. ( ഒരു ഇന്ത്യൻ പൌരന്റെ വോട്ട് എന്ന നിലയ്ക്ക് മദനിയുടെ വോട്ട് സ്വീകരിക്കുന്നതിൽ തെറ്റില്ല)
1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്. “കക്കാനും നില്ക്കാ നും ശരിയാം വിധം അറിയാത്ത യു ഡി എഫിന്റെ് സ്ഥാനത്ത്“…….
കടത്തുകാരൻ പറയുന്നത്, പഞ്ചായത്തിൽ അഴിമതി, മെർക്കിസ്റ്റൺ, ടോട്ടൽ ഫോർ യു തട്ടിപ്പ്, അങ്ങനെ സകല തട്ടിപ്പുകളും, ഏ. കേ. ജി സെന്ററിൽ നിന്നും തുടങ്ങുന്നു എന്ന് നിലയിലാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തിന്റേയും ബഡ്ജറ്റ് തുക അടിച്ചുമാറ്റിയാൽ എത്ര വരും ? (തോമസ് ഐസക്കിന്റെ കയ്യിൽ നിന്നും കണക്ക് വാങ്ങി നോക്കുക) പിന്നെ ടോട്ടൽ തട്ടിപ്പ് കാരനും, ഭൂമി ഇടപാടുകാരന്റേയും വേര് അന്വേഷിച്ചാൽ, യൂഡീഫ് ന്റെ പടിവാതിൽക്കലും നായ എത്തിയെന്നിരിക്കും. പിന്നെ കുഞ്ഞുഞ്ഞിന്റെ പ്രതിപക്ഷ കാര്യക്ഷമതയാണ് ഈ കേസ്സുകളിലെ കക്ഷികൾ അകത്തായത് എന്നതരത്തിലുള്ള ദുരഭിമാനം വേണോ?, ഈ ഇലക്ഷന് രണ്ട് മാസ്സം മുൻപ് നടന്ന ഒരു സംഭവം വളരെ ദീർഘദൃഷ്ടിയോടെ കൈക്കൊണ്ട തീരുമാനാം, ഇലക്ഷനിൽ കോൺഗ്രസ്സിന് 150നും 170നും ഇടയിലാണ് സീറ്റെങ്കിൽ 272 എന്ന മാജിക്ക് നമ്പർ തികയ്ക്കാൻ വേണ്ടിവരുന്ന ഓഹരി വാങ്ങിക്കൂട്ടാൻ കോൺഗ്രസ്സിന് മൂലധനം ആവശ്യമാണ്, ഇത് കണ്ടത്തുക എന്നത് ശ്രമകരമായ ജോലി ആണ് പോരെങ്കിൽ ഇപ്പോൾ ഒളിക്യാമറകളുടെ ശല്ല്യവും, എല്ലാം കൊന്റും ഒത്തുവന്ന കച്ചവടമായിരുന്നു ഇസ്രായേലുമായി നടത്തിയ ആയുധ കരാർ (കടപ്പാട് വർക്കേഴ്സ് ഫോറം)
“ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്എരസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്ത്തഎകള്‍ സൂചിപ്പിക്കുന്നത്. കരാര്ത്തു കയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്ഡതസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്ജ്് എന്ന പേരില്‍ കോഴയായി നല്കിസയത് എന്നാണ് ഈ വാര്ത്തചകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്ജ്യ എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്കു്ന്നതെന്നും, ഇടനിലക്കാര്ക്ക്ക ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്ഗ്ര്സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്ഗ്ര സിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്ക്കൂമട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്ത്ത്കള്‍ പറയുന്നു. “
അതും ഇല്ലാത്ത കുഞ്ഞിന് പാലുകൊടുത്ത വകയിൽ, പ്രതിരോധ വകുപ്പിന് 600 കോടി നഷ്ടം, പാവം ആന്റപ്പൻ ഇതറിഞ്ഞോ എന്തോ! ഇങ്ങനെ പറയാൻ കാരണം താഴെ തന്നിരിക്കുന്ന തിരിച്ചറിവുകൾ ആണ്.
“പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്ഡിിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്പ്പാ ദന യൂണിറ്റുകളില്‍ നിര്മിയക്കാം. മാത്രമല്ല ഡിആര്ഡിിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്ണി തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്മി്ക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്ക്ക് മിസൈല്‍ നിര്മിഒച്ചു ഇന്ത്യയ്ക്ക് നല്കാേന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്ഡിരഒ വികസിപ്പിച്ചത്. എതിർദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകർക്കാലന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്ക്കാ ന്‍ ഡിആര്ഡിലഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്ക്ക് ഈ ശേഷിയില്ല.
മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്മിനച്ചു നല്കുിക. മികച്ച രീതിയില്‍ ഇവ നിര്മിാക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്ച്ച യായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്ത്ത് അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ശ്രീമാൻ കടത്തുകാരൻ, കൂടുതൽ ഡീറ്റയിത്സ് താങ്കൾക്ക് ഇതു സംബന്താമായുള്ളവ ഈ ബ്ലോഗിൽ നിന്നും അത് നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ലഭ്യമാണ്, ഇനി ആലോചിച്ചിട്ട് പറയു ഇത് അഴിമതിക്കേതിരായ ജനവിധി ആണോ, കടത്തുകാരനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി മാഷും ഇതെ കുറിച്ച് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും, കക്കാനും നിക്കാനും അറിയാത്തെ പാവം കോൺഗ്രസ്സ് അടിച്ച് മാറ്റിയത് അഴിമതി അല്ല എങ്കിൽ ഈ ജനവിധി അഴിമതിക്കെതിരെ ഉള്ള ജനവിധി ആയി മാനിക്കാമായിരുന്നു.
2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം….. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും……..
സി.പി.എം ഒരുഘട്ടത്തി അഹങ്കരിച്ചിരുന്നു എന്ന കടത്തുകാരന്റെ കമന്റെ ഒരു പരിധിവരെ ശരിയാണ്, അതിന്റെ വ്യക്തമായ ലക്ഷണമായിരുന്നു ജയരാജന്റെ പരിപ്പുവട, കട്ടൻ കാപ്പി പ്രയോഗം. സീ.പി.ഐ (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ, ഇവിടുത്തെ വരേണ്യവർഗ്ഗമോ, മതാധ്യക്ഷന്മാരോ ആശീർവദിച്ച് പടച്ചുവിട്ടതല്ല. അദ്വാനിക്കുന്നവനും ഭാരംചുമക്കുന്നവനും കഷടപ്പെട്ട് പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം, ദുർമേദസ്സ് ചുമക്കുന്ന ഒരു വിഭാഗം ഈ പ്രസ്ഥാനത്തിൽ കടന്നുകൂടി എന്നതിന്റെ തെളിവായിരുന്നു, ജയരാജിന്റെ പ്രസംഗം. പാർട്ടിയിൽ തന്നെ ഒരു വരേണ്യവർഗ്ഗം ഉണ്ടോ എന്ന് താഴേയ്ക്കിടയിലുള്ള പാർട്ടി വിശ്വാസികൾക്കും അനുഭാവികൾക്കും തോന്നാൻ ഈ പ്രയോഗം ഇടനൽകി, കൂടെ ഫാരിസ്സ് അബുബക്കർ തുടങ്ങിയ വമ്പന്മാരുടെ പേരുകൾ നേതാക്കന്മാർക്കൊപ്പം വലിച്ചിഴക്കപ്പെട്ടപ്പോൾ, ഇതൊക്കെ ഇവിടുത്തെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ, അനുഭാവികൾ സ്ഥിരികരിക്കുകയായിരുന്നു .ഈ കാഴ്ച്ചപ്പാടൊക്കെ ഇലക്ഷനെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.
മതാധ്യക്ഷന്മാരും, മറ്റ് അർഹതയുള്ളവരും ശ്രവിച്ചതൊക്കെ അവർ അർഹിക്കുന്നത് തന്നെ ആയിരുന്നു, ഇടയലേഖനം അനുസരിച്ചായിരിക്കണം ഭരിക്കേണ്ടത് എങ്കിൽ അതിന്, കോൺഗ്രസ്സിനെ അധികാരത്തിലേറ്റുകയെ നിർവ്വാഹമുള്ളു.മുന്നിണി മര്യാദ പാലിച്ചില്ല എന്നത്, സീറ്റ് സംബന്ധമായ ചർച്ചകളിൽ നിഴലിച്ച ഒന്നായിരുന്നു, ഇതും കടത്തുകാരന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നു. ഇത് ഒന്നു നോക്കുക.
3. അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്…..
ഇതും എത്രത്തോളം ശരി എന്ന് പറയുന്നില്ല, കാരണം അത്തരം അനുഭവമുള്ളവരെ ഞാൻ പരിചയപെട്ടിട്ടില്ല, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുമില്ല, പിന്നെ വിനിത കോട്ടായി എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയുടെ അനുഭവം പത്രത്തിൽ വായിച്ചിരുന്നു. അത് ശരിയാണെങ്കിൽ അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ആവില്ല. പിന്നെ താങ്കൾ പറഞ്ഞപോലെ മറ്റ് പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് പറയാൻ ഇത് ചൈന ഒന്നുമല്ലല്ലോ സുഹൃത്തേ. അങ്ങനെ വന്നാൽ കേരളം എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെന്നെ ഭരിക്കില്ലെ, പിന്നെ താങ്കളുടെ വിലയിരുത്തലിൽ സി.പി.എം ആയിരുന്നല്ലോ പ്രശ്നക്കാരൻ അങ്ങനെ എങ്കിൽ എന്തുകൊണ്ട് സി.പി.ഐ ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെ ? ഇതിനർത്ഥം താങ്കൾ വിലയിരുത്തിയതല്ലെ യഥാർത്ഥ കാരണം എന്നല്ലെ?.. പാർട്ടിവിട്ടുപോയവരെ ഹിംസിക്കുമെങ്കിൽ എം.വി. ആർ ഉം, ഗൌരിഅമ്മയും മറ്റുമൊക്കെ ആത്മാഹൂതി ചെയ്തെനെയല്ലോ…., ആരെങ്കിലും തല്ലുകൊണ്ടിട്ടുണ്ടെങ്കിൽ തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടാകും. അത് പാർട്ടി മാനിഫെസ്റ്റോ പ്രകാരമല്ല എന്ന് മനസ്സിലാക്കാനുള്ള സംയമനം കാണും എന്ന് കരുതുന്നു.
4. വര്ഗ്ഗീടയ-അവസരവാദ നിലപാടുകള്ക്കെമതിരെ… പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും……
വർഗ്ഗിയ വാദികളുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് വിദൂഷകൻ പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനം എന്നത് ചേരുന്നത് കോൺഗ്രസ്സ്-കത്തോലിക്ക സഭ ബന്ധമായിരിക്കും. ഇടതുനയം ഒരു പൊതു സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടിത്തി പീഡിപ്പിക്കുന്നതിനെ ചെറുക്കുക എന്നതാണ് അവർ ആർക്ക് വോട്ട് ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലല്ല ഈ ഇടപെടൽ. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന്റെ മേൽ ഉള്ള കടന്നാക്രമണത്തെ ആഗോളതലത്തിൽ ഇടതുപാർട്ടികൾ അപലപിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും.
5. ഭരണത്തിലേറി മൂന്നു വര്ഷടമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്റെണന്റെഷ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്റെന പരാജയത്തിന്‍ ആക്കമേറ്റി……!!!!
ചില സാമൂഹ്യപരിഷ്ക്കരണ നടപടികൾ ഗവണ്മെന്റീന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ, ഞാൻ മുകളിൽ പറഞ്ഞിരുന്നു, ഇടതിലെ വളർന്നുവരുന്ന വലതന്മാർ “പാര” പണിതിരുന്നു, ഇത്തരം പാരകളെ പുറത്ത് കളയാനുള്ള ആർജ്ജവം പാർട്ടി കാണിച്ചില്ല. ഈ കാര്യത്തിൽ കടത്തുകാരനോട് യോജിക്കുന്നു. പിന്നെ വികസനത്തോട് പിന്തിഞ്ഞ് നിന്നു എന്നു പറയുന്നത്, നിലക്കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് എതാ ഈ പുള്ളി എന്നു ചോദിക്കുന്നപോലെ ഉള്ളു, താങ്കൾ വികസിക്കാതെ പോയത് ഭരണം കോൺഗ്രസ്സിന്റെ കൈയ്യിൽ അല്ലാതിരുന്നതിനാൽ ആണ്. കാർഷിക മേഖല ഉൾപ്പടെ വിവിധമേഘലകളിൽ സംസ്ഥാന സർക്കാർ നേട്ടം കൊയ്തത് രാഷ്ട്രീയ അന്ധതകൊണ്ട് കണ്ടില്ല എന്ന് പറയതുരുത്…. ഈ സർക്കാർ വികസനത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ആണ്.
6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്ട്ടി്യുടേയും സംസ്ഥാനഭരണകര്ത്താ ക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്ട്ടി യെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി……
പാവപ്പെട്ടവൻ, പാവപ്പെട്ടവൻ കാണിക്കുന്ന തോന്യവാസങ്ങൾ അത് ദളിതനായാലും പട്ടരായാലും, അതിന് കുടപിടിക്കുക എന്നത് ഇടത് നയമല്ല, അത്തരം വൃത്തികെട്ട രാഷ്ട്രീയ ഗയിം കളിക്കുന്നത് കോൺഗ്രസ്സാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ചെങ്ങറ സമരവും അതിന് കോൺഗ്രസ്സ് നൽകിയ പിന്തുണയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബലാത്സംഗ വീരന്മാർ ആണെന്ന് വരെ ഇവിടുത്തെ ചില ചാനൽ മാധ്യമങ്ങൾ “വീഡിയോ” ക്ലിപ്പ് വിതരണം നടത്തി പറഞ്ഞിരുന്നു. സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ ഒരു ജാനാധിപത്യ സമൂഹത്തിൽ പ്രാവർത്തികമാക്കാവുന്നവ ആയിരുന്നില്ല. ദളിതനെ മനുഷ്യരയ് കാണുന്നതിന് പകരം കേവലം വോട്ട് ബാങ്കായി കാണുന്നതിനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചിരുന്നത്, കരുണാകരന്റെ കാലത്ത്, ദളിതർക്കായി, വെട്ടുകത്തിയും, കോടാലുയും, മമ്മട്ടിയും, “പാര” യും ഒക്കെ വിതരണം ചെയ്തു, ഇതിൽ 75% ആയുധങ്ങളും എത്തിച്ചേർന്നത്, നാട്ടിലെ പ്രമാണിമാരുടെ പണിയായുധ ശേഖരത്തിൽ ആണ്, ഇത്തരം “ഉദ്ധാരണങ്ങൾ” സർക്കാർ ഖജനാവിനെ ചോർത്തിക്കളും എന്നല്ലാതെ ദളിതർക്ക് പ്രയോജനം ഉണ്ടാക്കുന്നില്ല എന്നതാണ് നേർക്കാഴ്ച്ച. കയ്യേറിയ ഭൂമി പതിച്ചു തന്നെങ്കിലെ ഞങ്ങൾ വോട്ട് ചെയ്യു എന്നാണെങ്കിൽ ആ വോട്ട് പാർട്ടിക്ക് വേണ്ട. അതാണ് ചെങ്ങറ സമരത്തിൽ സർക്കാർ അല്ലെങ്കിൽ പാർട്ടി കൈക്കൊണ്ട് നിലപാട്. ഭരണത്തിൽ കയറാൻ എന്തും നൽകുന്ന പാർട്ടി അല്ലെ സി.പി.എം അത് കടത്തുകാരൻ മനസ്സിലാക്കുക. ഇന്ന് കേരള സമൂഹത്തിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിതെന്നെയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബ്ബലമായിടത്ത് മനുഷ്യത്വ രഹിതമായ അനാചാരങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് കാണാം, അത് നടപ്പാക്കാൻ സഹായിക്കുന്നത് കോൺഗ്രസ്സും ഭജ്പ പോലുള്ള വർഗ്ഗിയ പാർട്ടികളും ആണ്. (തമിഴ് നാട് ബോർഡറിൽ ആദിവാസികൾക്കെതിരെ അയിത്താചരണം, വാർത്ത കണ്ടുകാണും എന്ന് കരുതുന്നു)
അതെ കോൺഗ്രസ്സ് എന്ന പഴയ ഈ “ഡി“ വണ്ടി, 145ൽ നിന്നും 205 എന്ന നിലയിലേയ്ക്ക് ഉയർന്നത്, കേരളത്തിലെ ഭരണവിരുദ്ധ വികാരം കൊണ്ടല്ല, അല്ലെങ്കിൽ കോൺഗ്രസ്സിന്റെ ഭരണ നൈപുണ്ണ്യം കൊണ്ടുമല്ല, ഇത് മനസ്സിലാക്കണമെങ്കിൽ, യൂ.പി യിലേയും,ബീഹാറിലേയും റിസൽട്ടിലേയ്ക്ക് നോക്കിയാൽ മതി. ജനങ്ങൾക്ക് കോൺഗ്രസ്സിൽ ഉള്ള വിശ്വാസം ആയിരുന്നെങ്കിൽ സ്വന്തം നിലയ്ക്കോ കൂട്ടുകെട്ടിലോ 272 തികയുമായിരുന്നു. വിലപേശൽ രാഷ്ട്രീയം കണ്ട ഉത്തരേന്ത്യൻ ജനത തന്നെ ആണ് കോൺഗ്രസ്സിന്റെ ഈ വിജയത്തിന്റെ പിന്നിലെ മുഖ്യശക്തി, മുലായം സിംഗും, ലാലുവും, പാസ്വാനും എല്ലാം ഈ തന്ത്രത്തിന്റെ ബാക്കിപത്രങ്ങൾ ആണ്, രാജസ്ഥാനിൽ ഗുജ്ജർ സംവരണത്തിൽ വസുന്ധരാ രാജ് സിന്ധ്യയുടെ നടപടി ഇതൊക്കെ ചേർന്നപ്പോൾ ആണ് കോൺഗ്രസ്സ് എന്ന ഈ ശകടത്തിന് ഒരു ഉയർത്തെഴുന്നേൽപ്പിന് അവസരം ഒരുങ്ങിയത്.
കേരള ഭരണം കഴിഞ്ഞ സർക്കാരിന്റെ ഭരണത്തെക്കാൾ മോശമാണ് എന്ന് കണ്ടെത്തൽ ശരിഅല്ല, താങ്കൾ ഈ രണ്ട് കാലഘട്ടത്തിലേയും വളർച്ചാ നിരക്കുകൾ പരിശോധിക്കുക.

Thursday, May 14, 2009

ഭീകരവാദത്തെ അടിച്ചമർത്തുമ്പോൾ !?

രാജപക്സ, (Percy Mahendra Rajapaksa) ശ്രീലങ്കൻ പ്രസിഡ്ന്റ്, തമിഴ് പുലികൾക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്ന പ്രസിഡന്റാണ് അദ്ദേഹം. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഒന്നാണ് ഭീകരവാദവും, ഭീകര പ്രവർത്തനവും. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും പിന്തുണ നേടാൻ രാജ്പാക്സ സർക്കാരിന് കഴിഞ്ഞു. സ്വാഭാവികമായും ഇന്ത്യയും അതിന്റെ ഭാഗഭക്കായി. ഒരു പക്ഷേ ഇത്തവണ എൽ.ടി.ടി.ഇ എന്ന സംഘടനയുടെ ശക്തി തച്ചുടയ്ക്കാൻ രാജ്പക്സെയ്ക്ക് കഴിയും എന്നു തന്നെ കരുതപെടുന്നു.
രാജപ്ക്സയുടെ ദൃഡനിശ്ചയം ആണ് ലങ്കൻ സേനയ്ക്ക് കരുത്തു പകരുന്നത്, കേവലം നാല് ചതുരസ്ര കിലോമീറ്റർ ചുറ്റളവിലേയ്ക്ക് എൽ.ടി.ടി.ഇ നിയന്ത്രണ മേഘലയാക്കി ചുരുക്കാൻ കഴിഞ്ഞു എന്നത് സൈന്യത്തിന്റെ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു, ഒരു പക്ഷേ ഇനീ ശ്രീലങ്കയുടെ തെരുവുകളിൽ മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കില്ല എന്ന് കരുതാം, പക്ഷേ ഈ യുദ്ധം വരുത്തിയ കെടുതികളെ കണ്ടില്ല എന്ന് വിചാരിക്കുക വയ്യ മനുഷ്യനായി പിറന്നവർക്ക് കണ്ടില്ല എന്ന് നടിക്കാവുന്ന സംഭവങ്ങൾ അല്ല ശ്രീലെങ്കയിൽ സാധാരണ മനുഷ്യർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒപ്പം ഈ ദൃശ്യങ്ങൾ നിങ്ങൾ ഒന്നുകാണുക
ഇതിലെ മറ്റ് ക്ലിപ്പിംഗുകളും
ഇനീ പറയു, ഇന്ത്യ അല്ലെങ്കിൽ നമ്മൾ ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? എന്റെ അഭിപ്രായത്തിൽ ഇന്ത്യ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മൾക്ക് നമ്മുടെ അയൽ രാജ്യത്ത് ഇത്രയും, ക്രൂരമായ രീതിയിൽ ജനാധിപത്യ ദ്വംസനം നടക്കുമ്പോൾ അത് കണ്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. എൽ.ടി.ടി.ഇ എന്ന സംഘടനയെ സംരക്ഷിക്കുക എന്ന തരത്തിലാകരുത് എന്ന് മാത്രം, അവിടെ ലങ്കൻ സൈന്യത്തിനാലും, എൽ.ടി.ടി.ഇയാലും കൊല്ലപ്പെടുന്ന, നരകയാതന അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മളിലും നിക്ഷിപ്തമാണ് അത് കണ്ടില്ല് എന്ന് വിചാരിക്കരുത്.
സൈന്യം ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് യുദ്ധം നയിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാധിത്വമാണ്. അതിൽ നിന്നും രാജ്പക്സ് എന്ന ഭരണാധികാരിക്ക് മാറിനിൽക്കുക സാധ്യമല്ല. ഇത്രയും തമിഴ്വംശരെ ( അങ്ങനെ പറയുന്നതിലും മനുഷ്യർ എന്ന് ഞാൻ താത്പര്യപ്പെടുന്നു, ജാതി, മത, രാഷ്ട്ര, ഭാഷാ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ച് അഭിപ്രായം പറയുന്നത്, ഒരു ജനാധിപത്യ വിശ്വാസിക്ക് ഭൂഷണമല്ല) കൂട്ടക്കൊല ചെയ്തത്, അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കുക സാധ്യമല്ല. അതിന്റെ സമാധാനം ലങ്കൻ സർക്കാർ പറഞ്ഞേ പറ്റു. ശ്രീലങ്ക എന്ന ഭൂപ്രദേശം സിംഹളന്റെ മാത്രമല്ല, സിംഹളരെ പോലെ തന്നെ നൂറ്റാണ്ടുകളായി അവിടെ കഴിയുന്നവരാണ് ഈ തമിഴ് വംശജരും, അവരും ശ്രീലങ്കൻ പൌരന്മാർ തന്നെ, രണ്ടാം കിടപൌരന്മാർ എന്ന രീതിയിലുള്ള സമീപനമാണ് എൽ.ടി.ടി.ഇ എന്ന സംഘടന ഉണ്ടാവാൻ തന്നെ കാരണം. കാലഘട്ടത്തിന്റെ അനിവാരിത ആയിരുന്നു എൽ.ടി.ടി.ഇ, അതിന് തമിഴ് രാഷ്ട്രീയത്തിൽ നിന്നും ശക്തമായ പിന്തുണ കിട്ടുകയും ചെയ്തു, എം ജി, ആർ മുതൽ വൈക്കോ വരെ ഉള്ളവർ എൽ.ടി.ടി.ഇ യെ വളരാൻ സഹായിച്ചവർ ആണ്, നമ്മുടെ ദേശീയ രാഷ്ട്രീയ്ത്തിനും അതിൽ പങ്കുണ്ട് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി മരിക്കുന്നതു വരെ. ഒരുഘട്ടത്തിൽ ലോകത്തിലെ ഒരുപാട് രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എൽ.ടി.ടി.ഇ യ്ക്ക് പിന്തുണ നൽകി. ആ അവസരം മുതലാക്കി തീവ്രവാദത്തിൽ നിന്നും മിതവാദത്തിലേയ്ക്കും അവിടെനിന്നും ലങ്കൻ രാഷ്ട്രീയത്തിലേയ്ക്കും വളരേണ്ടതിനു പകരം തീവൃവാദത്തിൽ നിന്നും കൊടും ഭീകരപ്രവർത്തനത്തിലേയ്ക്ക് ഒരു കൂട്ടം യുവാക്കളെ നയിക്കുകയാണ് പ്രഭാകരൻ ചെയ്തത്, ഇത് എൽ.ടി.ടി.ഇ യുടേയും, പ്രഭാകരന്റേയും വീഴ്ച്ചയുടെ ആദ്യ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തെരുവുകളിലും ട്രയിനുകളിലുമായി നിരവധി തമിഴ് കുട്ടികളുടെ ശരീരം പൊട്ടിത്തെറിച്ചു, എൽ.ടി.ടി.ഇ യെ അന്താരാഷ്ട്ര സമൂഹത്തിന് പോലും സഹായിക്കാനാവത്ത അവസ്ഥ അവർ സ്വയം സംജതമാക്കി.
കേണൽ കരുണ എന്ന വിനായക മൂർത്തി മുരളീധരൻ (പ്രഭാകരന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്നു) പ്രഭാകരന്റെ നയങ്ങളിൽ എവിടെയും എത്താത്ത ഒരു യുദ്ധമായി ഇത് മാറും എന്ന തിരിച്ചറിവിൽ നിന്നും ആണ് സമാധാനത്തിലേയ്ക്കുള്ള അയാളുടെ മനം മാറ്റത്തിന് ഇടനൽകിയത്, നീണ്ട ഇരുപത് വർഷം കരുണ എൽ.ടി.ടി.ഇ യുടെ ശക്തനായ പോരാളി ആയിരുന്നു. ഇന്ന് ലങ്കയുടെ മന്ത്രി സഭയിൽ അംഗമാണ് കരുണ. പ്രഭാകരനും എത്തേണ്ട വഴി ഇതുതന്നെ ആയിരുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഭൂപടമാണ് ശ്രീലങ്കയുടേത്, അതിൽ ഒരു ഭാഗം അടർത്തിമാറ്റാൻ തക്ക ശക്തി ഈ സായുധ വിപ്ലവത്തിനില്ല എന്നത് നഗ്ന സത്യമാണ്. തമിഴന്മാർ എന്നും അന്തമായ പ്രാദേശിക വാദികൾ ആണ്, പ്രത്യേഗിച്ചും ഭാഷാപരമായി. ഭാഷാപരമായ ഈ വികല ച്ചിന്തയാണ് തമിഴ് ഈഴം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ പിറകിലുള്ളത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള പല അവസരങ്ങളും പ്രഭാകരൻ തട്ടിത്തെറിപ്പിച്ചു, ഇന്ന് പ്രഭാകരന്റെ ചിലവിൽ ശ്രീലെങ്കയിലെ തമിഴ്ജനത, മരണത്തിലേയ്ക്ക് നടന്നു കയറുന്നു,
മനുഷ്യാവകാശത്തിന് വിലനൽകുന്ന എല്ലാവരും, നിരപരാധികളെ കൊന്നൊടുക്കുന്ന ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, എൽ.ടി.ടി.ഇ യെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, സാധാരണക്കാരായ സിവിലിയനെ സംരക്ഷിക്കേണ്ട ചുമതലയും നിറവേറ്റപ്പെടേണ്ടതാണ്……..

Wednesday, March 25, 2009

ജനാധിപത്യത്തെ വിഴുങ്ങുന്ന സഭകളും, സമുദായങ്ങളും

ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭകളും, സമുദായങ്ങളും തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വധീനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാക്കി. എക്കാലവും, കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറക്കപ്പെടുന്നത്, കേരളത്തിലെ എണ്ണിയാൽ തീരാത്ത സഭകളുടെ താത്പര്യ ലിസ്റ്റിൽ നിന്നുമാണ്. ഇത്തവണ ഓർത്തഡോക്സ് സഭയുടെ നോമിനിയെ തഴഞ്ഞു എന്ന കാരണംകൊണ്ട്, നാല് ലോകസഭാ മണ്ഡലങ്ങളിൽ ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു.
ഇന്ദ്രപ്രസ്ഥവും, ദേവലോകവും കയറി ഇറങ്ങി, മാണിസാറിന്റേയും ഉമ്മൻചാണ്ടി സാറിന്റേയും ഒക്കെ ചെരുപ്പ് തേഞ്ഞനിലയിലായി. യൂഡി എഫിൽ ആശ്രിത നിയമനം കഴിഞ്ഞുള്ള തസ്തികകൾ ( സീറ്റുകൾ) സഭകളും മറ്റ് സാമുദായക്കാർക്കും കോട്ടം വരാത്തരീതിയിൽ വിതരണം ചെയ്യണം ഈ വിതരണത്തിൽ വന്ന പാകപ്പിഴയാണ് ഓർത്തഡോക്സ് സഭയെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണമായത്
ജനാധിപത്യ പ്രകൃയയ്ക്ക് എന്നും തുരംഗം വച്ച പാർട്ടിയാണ് കോൺഗ്രസ്സ്, അധികാരം പങ്കിടാൻ ഏത് നാണംകെട്ട കൂട്ടുകെട്ടിനും തയ്യാറാവുന്ന രാഷ്ട്രീയ സദാചാരമില്ലാത്ത പാർട്ടി. ജനാധിപത്യത്തിന്റെ അന്തകരാകാൻ ശേഷിയുള്ള ജാതിമത വിപത്തുകളെ കൂട്ടുപിടിച്ച് അധികാരം പങ്കിടുന്ന കോൺഗ്രസ്സിന്, അവർ വിതച്ച വിഷവിത്തിന്റെ വിളവെടുപ്പ് കാലമാണ് തിരഞ്ഞെടുപ്പ് കാലം. ഗ്രൂപ്പ്കളിയിൽ കുലംകുത്തിയ കോൺഗ്രസ്സ്, ഇപ്പോൾ സഭകളുടെ ഭീഷണിക്ക് മുന്നിൽ മുട്ടുഇടിക്കുന്ന ദയനീയ കാഴ്ച്ച ജനാധിപത്യവിശ്വാസിയായ ആരേയും നാണിപ്പിക്കുന്നതാണ്. ഒരു പേരും നാലാളും ഉണ്ടെങ്കിൽ ഇന്ന് ഏതൊരാൾക്കും യു.ഡി.എഫിൽ കടന്നുചെല്ലാം. ഇലക്ഷൻ വരുമ്പോൾ സീറ്റ് വിരട്ടി വാങ്ങുകയും ചെയ്യാം.
ഒരു ദേശീയപാർട്ടിക്ക്, ഒരു ലോക്കൽ ഏജന്റിന്റെ വിലപോലും ഇല്ലാതാകുന്നത് കാണുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായ രാഷ്ട്രീയ പാർട്ടികൾ നടന്നുകയറുന്നത് എങ്ങോട്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കോൺഗ്രസ്സിലെ നേതാക്കന്മാരെല്ലാം ഏതെങ്കിലും മതത്തിന്റെ നോമിനികൾ ആയി വർത്തിക്കുന്നവർ ആണ്. ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ ഈ ഹിഡൺ ഇമേജ് എല്ലാമറയും നീക്കി പുറത്ത് വരുന്നു. ക്ഷയരോഗം ബാധിച്ച ശരീരമാണ് യൂ.ഡി.എഫിന്റേയും, കോൺഗ്രസ്സിന്റേയും.അതും ഒരു ചികിത്സയും ഫലിക്കാത്ത തരത്തിൽ പഴകിപോയിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ ശക്തിയും ചോർത്തിക്കളയാൻ പാകത്തിൽ വളർന്നിരിക്കുകയാണ് പ്രാദേശികവാദവും, പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും.ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ലേല ഒരുപ്പടികൾ ആണ്. എം.എൽ.എ, എം.പി സ്ഥാനങ്ങൾ. ഇത് ഊഹം മാത്രമല്ല എന്ന് വ്യക്തമാക്കിയ സംഭവമാണ് നമ്മുടെ ലോകസഭയിൽ എത്തപ്പെട്ട ഒരുകോടി രൂപ. ജനാധിപത്യത്തിലെ കറുത്തദിവസമായേ ആ ദിവസത്തെ ഒരു ജനാധിപത്യവിശ്വാസിക്ക് കാണാൻ കഴിയു, കേൺഗ്രസ്സിനെ സംബന്തിച്ചടത്തോളം ഇത് ആദ്യ സംഭവമൊന്നുമല്ല, ഇതിലും ധീരമായ ഇടപെടൽ ജെ.എം.എം. കോഴക്കേസ്സിൽ കോൺഗ്രസ്സിനവകാശപ്പെടാം. പ്രാദേശികമായി വളരുന്ന കുടുംബ പാർട്ടികളെ മൂലക്കിരുത്താനുള്ള ആർജ്ജവം ഇവിടുത്തെ ദേശിയപാർട്ടികൾ കാണിക്കണം. എ മുതൽ സെഡ് വരെ വളർന്നുപന്തലിച്ച കേരള കോൺഗ്രസ്സും, പിന്നെ എണ്ണിയാൽ തീരാത്ത മൂന്നക്ഷര പാർട്ടികളും, ദളവും, പൂവും കായുമായി. രാഷ്ട്രീയവാനം അലങ്കരിക്കുന്ന കുഞ്ഞിത്താരങ്ങൾ. എൽഡീഎഫും, യുഡീഫും ഫിഷ്മാർക്കറ്റിന്റെ നിലവാരത്തിലേയ്ക്ക് താഴുന്നു. ഇനീ എങ്കിലും ഇവിടുത്തെമുഖ്യധാരാ പാർട്ടികൾ ശക്തവും ധീരവുമായ നടപടി കൈക്കൊള്ളാൻ വൈകരുത്. മുസ്ലീം ലീഗ് പോലുള്ള വർഗീയ വിഷങ്ങളെ ഭരണപങ്കാളി ആകാൻ അനുവദിക്കരുത്, വ്യക്തിപ്രഭാവത്താൽ പ്രവർത്തിക്കുന്ന എൻ.സി.പി, എല്ലാ ദൾ പാർട്ടികളും, മറ്റ് രാഷ്ട്രീയ വിഷങ്ങളേയും അധികാരം പങ്കിടാൻ കൂട്ടാതിരിക്കുക. ഒരിക്കൽ പോലും ഇത്തരം കക്ഷികളെ ഭരണപക്ഷത്ത് ഇരിക്കാൻ അനുവദിക്കാതിരിക്കണം. അധികാരമില്ലാതെ ജീവിക്കാനാവില്ല ഈ കൂണുകൾക്ക്.
ഒരിക്കൽ ഒന്ന് പരീക്ഷിക്കുക, രണ്ട് പാർട്ടികൾ മാത്രം ഉള്ള കേരളത്തിനായി ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ കാത്തിരിക്കുന്നു.

Saturday, February 28, 2009

സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഇന്ത്യൻ സമ്പത്ത് ഘടനയും സാമ്പത്തിക മാന്ദ്യം ബാധിച്ച പ്രവാസികളും പിന്നെ പ്രവാസികാര്യ രവിച്ചേട്ടനും




ഇവിടുത്തെ പ്രവാസികൾ ഉണക്കകുബ്ബൂസ്സും, വെള്ളവും കുടിച്ച് മിച്ചംവച്ച കാശാണ് 2700കോടി യു.എസ് ഡോളർ ആയി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിൽ 45%ൽ കൂടുതൽ 10000-രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന , ഷെരീഫും, തോമസ്സും, രാമചന്ദ്രനുമൊക്കെ അയച്ചു കൊടുത്തതാണ്. ഗൾഫ് മേഖലയിലെ ലേബർക്യാമ്പിലെ ജീവിതം കുറച്ചൊക്കെ കണ്ടിട്ടുള്ളവരാണ് രവിച്ചേട്ടനൊക്കെ. ലോകസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർക്കായി പ്രത്യേഗ പാക്കേജ് പ്രഖ്യാപിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം ധനമന്ത്രാലയം തള്ളി. തികച്ചും അനിവാര്യമായ ഒന്നാണ്. ഓരോ ശമ്പള പരിഷ്ക്കരണത്തിനും. ശമ്പളവർദ്ധനയും, ഡി.എയും, ഒക്കെ വേണം എന്ന് കട്ടായം പിടിക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് സ്വന്തം രക്തം യൂ.എസ്സ് ഡോളറാക്കി ജ്ന്മനാട്ടിലേയ്ക്ക് അയക്കുന്ന പ്രവാസിയുടെ ജീവിതത്തിന്റെയോ ജീവന്റേയോ വില അറിയില്ല. ജന്മനാടിന്റെ കൈത്താങ്ങ് ആവശ്യമായി വന്ന സമയത്തുതന്നെ അവനെ കയ്യൊഴിഞ്ഞ നമ്മുടെ ഭരണവർഗ്ഗത്തെ രാഷ്ട്രീയ പാർട്ടികളെ അവർ അർഹിക്കുന്ന എല്ലാ വെറുപ്പോടും കൂടി അവഗണിക്കുക. നമുക്ക് നമ്മുടെ ഭരണകർത്താക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.
സത്യം ഓൺലൈൻ പോലുള്ള തട്ടിപ്പു വീരന്മാരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഇവിടുത്തെ ഭരണവർഗ്ഗം, ഒന്നോർത്തുകൊള്ളുക ഞങ്ങൾ മനുഷ്യരാണ്, ജീവിക്കാൻ വേണ്ടി മരുഭൂമിയിൽ ഞങ്ങൾ മണൽ ചുമക്കും എന്നാലും ജീവിക്കാൻ വേണ്ടി അന്യന്റെ മുന്നിൽ കൈനീട്ടില്ല നിങ്ങളെ പോലെ. ഇതിൽ പ്രവാസികാര്യ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ നീക്കങ്ങൾ അഭിനന്ദാനാർഹമാണ്, ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ പ്രവാസികാര്യാലയം രണ്ട് പദ്ധതികൾ ആണ് വിഭാവനം ചെയ്തിരുന്നത് രണ്ടിനോടും ധനമന്ത്രാലയം മുഖം തിരിച്ചു. മറ്റ് സ്രോതസ്സുകൾ തേടുകയാണ് പ്രവാസകാര്യ വകുപ്പ്.
ഗൾഫിൽ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ഏഴുലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിൽ വരും 2007 മാത്രം എകദേശം 9 ലക്ഷത്തിനോട് അടുത്താണ്. ഏകദേശം 50 ലക്ഷത്തോളം ആളുകൾ ആണ് വിദേശത്ത് തൊഴിൽ ചെയ്യൂന്ന തൊഴിലാളികൾ ഇതിൽ 90 ശതമാനവും ഗൾഫ് മേഖലയിൽ തന്നെ.ഇതിലെ ഏറെ പേരും കിടപ്പാടം പണയപ്പെടുത്തി എത്തിയവർ, സാമ്പത്തികമാന്ദ്യം മൂലമുള്ള തിരിച്ചടി ഏറ്റവും കൂടുതൽ ബാധിച്ചവരും ഇക്കൂട്ടർ തന്നെ നിർമ്മാണ മേഖലയിലെ സ്ഥംഭനം ഇന്ത്യൻ തൊഴിലാളികളുടെ വൻ‌തോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമായി ഇതുവരെ 2 ലക്ഷത്തോളം ആളുകൾ നാട്ടിലേയ്ക്ക് മടങ്ങി, 2010 അവസാനമാകുമ്പോൾ ഇത് ക്രമാധീതമായി ഉയരും.
കേന്ദ്ര ഗവണ്മെന്റിന്റെ ഉദാസീനത കാർന്നുതിന്നുന്നത് മാനം വിറ്റ് ജീവിക്കാൻ തയ്യാറാവാത്ത കേരളത്തിലെ പ്രവാസി കുടുംബങ്ങളെ ആയിരിക്കും, കർഷക ആത്മ ഹത്യകൾക്ക് ശേഷം ഇവിടുത്തെ മാധ്യമങ്ങൾക്ക് കിട്ടുന്ന മറ്റൊരു ആത്മഹത്യാ വർഷമായിരിക്കും സാമ്പത്തിക മാന്ദ്യത്തിന്റെ കേരള ഇമ്പാക്റ്റ് നൽകുന്നത്. ഒരു ശരാശരി ഗൾഫ്കാരന്റെ ആശ്രിതരുടെ എണ്ണം 16 പേർ, ദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കുന്ന മനുഷ്യർ, പോസ്റ്റുമാന്റെ പാതചനലങ്ങൾക്ക് കാതോർത്തിരിക്കുന്ന എത്ര അമ്മമാർ, എത്ര ഭാര്യമാർ നമ്മുടെ നാട്ടിൽ ഉണ്ട്, സ്വന്തം ദുഖങ്ങളെ പട്ടുകുപ്പായത്തിൽ ഒളിപ്പിച്ച്, വിലകൂടിയ അത്തർ പൂശി എത്തുന്ന ഈ നസ്സഹായ ജീവിതങ്ങളെ കൊള്ളയടിക്കാൻ തയ്യാറായി നിലകൊള്ളുന്ന എയർലൈനുകളും, കസ്റ്റംസ്സ്, എയർപോർട്ട് ജീവനക്കാരും. ജീവിതം മറ്റുള്ളവർക്കായി ജീവിച്ചുതീർക്കുന്ന ഈ മനുഷ്യാത്മാക്കളെ വിധി കൈവിട്ടപ്പോൾ ഒരു താങ്ങാകേണ്ട രാജ്യവും, സമൂഹവും കൈമലർത്തുന്നതിൽ പരം ഒരു ക്രൂരത മറ്റെന്താണ്. ഒന്നോർക്കുക ഈ 16 ആശ്രിതരും ഞങ്ങൾക്കൊപ്പം നിന്നാൽ നാളത്തെ ജനവിധി ഞങ്ങളുടേതാകും (16*50ലക്ഷം വോട്ടുകൾ) ആധികാരത്തിൽ അഹങ്കരിക്കരുത് ആരും…
ജയ് ഹിന്ദ്

Tuesday, February 24, 2009

തുമ്പപ്പൂപോലെ പൂക്കുട്ടി



റസുൽ പൂക്കുട്ടിക്ക് അഭിനന്ദനങ്ങൾ
റസുൽ പൂക്കുട്ടി, മൊത്തം ഇന്ത്യാക്കാർക്കും അഭിമാനമായി ഓസ്കാർ അവാർഡ് ജേതാവായിരിക്കുന്നു, അഭിമാനർഹമായ നേട്ടവുമായി എ.ആർ,റഹ്മാനും 2 ഓസ്കാർ അവാർഡുകൾ, ഇന്ത്യയിലേയ്ക്ക് ഒഴുകുന്ന അഞ്ചാമത്തെ ഓസ്കാർ അവാർഡാണിത്. ഒരാൾ ഇരട്ട അവാർഡ് വാങ്ങുന്നത് ഇത് ആദ്യവും. മുംബയിലെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് കിട്ടിയ അവാർഡ്, ബ്ര്ട്ടീഷ് സംവിധായകനായ ഡാനി ബോയലിന്റെ മികച്ച സൃഷ്ടികളിൽ ഒന്നാണ് സ്ലം ഡോഗ് മില്ല്യണെയർ. അദ്ദേഹത്തിന്റെ അടുത്ത ചിത്രവും മുംബൈ ആധാരമാക്കി ആയിരിക്കും എന്ന് പറയപ്പെടുന്നു. മുംബൈക്ക് ലോകത്തിന്റെ മുന്നിൽ കാഴ്ച്ചവയ്ക്കാൻ ഒരുപാട് സത്യങ്ങൾ ഇനിയും ബാക്കി……

Tuesday, January 27, 2009

ദൈവം നമ്മുടെ പ്രാണ നാഥൻ, ഞാൻ വായിച്ചപ്പോൾ തോന്നിയത്

യ്യനാട്ടുകാരനായ ഡോ.ആർ. ഗോപീമണി കേരള കൌമുദിയിൽ എഴുതിയ ലേഖനം വായിക്കാൻ ഇടയായി അത് വ്യക്തിപരമായി എന്നിൽ ഉളവാക്കിയ ചിന്തകൾ ആണ് ഈ പോസ്റ്റിൽ എഴുതുന്നത്. അദ്ദേഹം ഒരു യുക്തിവാദി ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്നും മനസ്സിലാക്കൻ കഴിഞ്ഞത്. മിക്കവാറും യുക്തിവാദികൾ ജീവിതത്തിന്റെ ഒരു പരിധി കഴിയുമ്പോൾ ദൈവം എന്ന വിചാരത്തിലേയ്ക്ക് തിരിയുന്നതായി കാണുന്നു അതിനുദാഹരണമാണ് ഡോ ആർ. ഗോപീമണിയുടെ ഈ ലേഖനം.

ഒരു മഹാസ്ഫോടനത്തിലൂടെ (big bang) നക്ഷത്രകോടികളും അവയുടെ ഗ്രഹങ്ങളും അടങ്ങുന്ന ഈ പ്രപഞ്ചം ഉണ്ടായി എന്നാണ് ശാസ്ത്രം പരിണാമം എന്നത് അതിന്റെ തുടർച്ചയും. അദ്ദേഹത്തിന്റെ ലേഖനത്തിൽ അതിന്റെ കാതലായ ഭാഗം, അദ്ദേഹം ഉൾപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ “ മനുഷ്യനും പ്രപഞ്ചവും “ എന്ന വിഷയത്തിൽ ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു, അതിൽ ഒരു സദസ്സിൽ വച്ച് സാധാരണക്കാരനായ ഒരാൾ ഒരു ചോദ്യം ചോദിച്ചു ആ ചോദ്യം ഞങ്ങളെ അമ്പരപ്പിച്ചു അത് ഇങ്ങനെ ആയിരുന്നു “ നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന ഈ വസ്തു സഞ്ചയം മുഴുവൻ ആര് എവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു ?!“
അന്ന് ശസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ഡോ. എം.പി. പരമേശ്വരൻ ആയിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള “വിദ്യകളും “ പഠിപ്പിച്ച് തന്നത്. അദ്ദേഹം ഈ അടിസ്ഥാന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ എന്നും ലേഖകൻ പറയുന്നു “ ഇത്തരം ചോദ്യങ്ങൾ അയുക്തികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം, കാരണം വസ്ഥുക്കളോടൊപ്പം സ്ഥലവും കാലവും ഉണ്ടായത് മഹാ സ്ഫോടനത്തോടൊപ്പമാണ്. അതുകൊണ്ട് അതിന് മുൻപ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. “കാലം” തുടങ്ങിയ ശേഷം മാത്രമേ ഭൂതവും ഭാവിയും ഉണ്ടാകുന്നുള്ളു. മുയലിന് എത്ര കൊമ്പുണ്ട് എന്ന് ചോദിക്കും പോലെയാണത്!..... ഇവിടെ നിന്നും ആണ് ഡോ. ആർ. ഗോപിമണി നിരീശ്വര വാദിയിൽ അധവ അവിശ്വാസിയിൽ നിന്നും വിശ്വാസിയിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്.
ഇവിടെ ഈ ചോദ്യം ഞാൻ ഒരു വിശ്വാസി എന്ന നിലയിലും അവിശ്വാസി എന്ന നിലയിലും ചോദിച്ച ചോദ്യമാണ്. മേൽ ചോദിച്ച് ചോദ്യത്തിലെ ചെറിയ ഭേദഗതി വരുത്തി എന്നു മാത്രം. അദ്യം ഉണ്ടായ ആ വൻ സ്ഫോടനത്തിന്റെ പരിണിത ഫലമാണ് ഇന്നീ കാണുന്ന പ്രപഞ്ചം എന്ന ശാസ്ത്രപക്ഷം. അതിലെ വസ്തുസഞ്ചയങ്ങളെല്ലാം “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന“ ആര് എവിടെ ഒളിപ്പിച്ചുവച്ചിരുന്നു.? ഇതിൽ അശാസ്ത്രിയമായി തോന്നിയത് “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും“ എന്ന ഈ വരികളാണ്. ഇതൊന്നും എവിടെയും ആരും ഒളിപ്പിച്ചിരുന്നില്ല അല്ലങ്കിൽ സൂക്ഷിച്ച് വച്ചിരുന്നില്ല എന്നതാണ് സത്യം, ഈ തോന്നൽ ശക്തമായ ഈ ശ്വരവിശ്വാസിയുടെ ആണ് കാരണം ഒരു മാജിക്കുകാരൻ ഉൾക്കൈയ്യിൽ ഒളിപ്പിച്ച വസ്തുക്കൾ പെട്ടന്ന് പുറത്തെടുത്തപ്പോൾ തോന്നുന്ന ആ ഒരു തോന്നലെ ഈ ചോദ്യത്തിനൊള്ളു.
ഇവിടെ എം .പി. പരമേശ്വരനെ പോലും വിഷമിപ്പിച്ച ചോദ്യം ഈ സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു എന്നതാണ്. ഇവിടെ പരമേശരൻ സാറ് പറഞ്ഞതുതന്നെ അല്ലെ മതങ്ങളും പറയുന്നത്. ആദിയിൽ വചനമുണ്ടായി അത് ദൈവത്തോടൊപ്പമായിരുന്നു.( ബൈബിൾ) ആദ്യം ഓം എന്ന ശബ്ദം ഉണ്ടായി അത് പരമേശ്വരനൊപ്പമായിരുന്നു ( മഹാശിവ പുരാണം) ഖുറാനും ബൈബിൾ പറയുന്നത് തന്നെ പറയുന്നു. അതിന് മുൻപ് എന്ത് ?.. പ്രപഞ്ചത്തിന് അതിരുണ്ടോ ? സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു ? മതങ്ങൾ ഉല്പത്തിക്ക് (ഇന്നുകാണുന്ന പ്രപഞ്ചത്തിന്റെ) മുൻപുള്ള കാര്യത്തെ പറ്റി സംസാരിക്കാറില്ല അത് അനുവദിക്കുന്നുമില്ല. ശാസ്ത്രമാകട്ടെ ശ്രീ എം .പി. പരമേശ്വരൻ പറഞ്ഞതുതന്നെ പറയുന്നു. ശാസ്ത്രം പറയുന്നത് ആദിമ സ്ഫോടനത്തിന്റെ അത്യാഘാതത്തിൽ പ്രപഞ്ചം ഇപ്പോഴും അതി ശീഘ്രം ( സെക്കൻഡിൽ 1500കി.മി. വേഗത്തിൽ) വികസിച്ചുകൊണ്ടിരിക്കുകയാണത്രെ!
ഐൻസ്റ്റന് സമശീർഷനെന്ന് ഇന്ന് ലോകം അംഗീകരിച്ച സ്റ്റീഫൻ ഹോക്കിംഗ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇതിനെ കുറിച്ച് ( A Brief History of Time ) എന്ന തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. “ അത് എവിടേയും ഉണ്ടാകെണ്ട കാര്യമില്ല. കാരണം നാമിന്ന് ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം (Net energy) പൂജ്യമാണ് . വസ്തുക്കൾ അത്യന്തികമായി ഊർജ്ജമാണ് ( ഐൻസ്റ്റന്റെ ഏറെ പ്രസ്സിദ്ധമായ E=mc2 എന്ന സമീകരണം ഓർക്കുക) അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിൽ ആകെ രണ്ടുതരം ഊർജ്ജങ്ങളെ ഉള്ളു ഒന്ന് നാം കൂടെ ഉൾപ്പെടുന്ന പ്രപഞ്ച വസ്തുക്കളുടെ ധനാത്മകമായ ഊർജ്ജം ( Positive Energy) മറ്റേത് ആ വസ്തുക്കളെ മൊത്തം താങ്ങി നിർത്തുന്ന ഋണാത്മകമായ ഗുരുത്വാകർഷണ ഊർജ്ജം(Gravitational Energy) ഇവ രണ്ടിന്റേയും കൂടിയുള്ള ആകെ തുക പൂജ്യം എന്നല്ലേ വരാൻ പറ്റു. അങ്ങനെ വരുമ്പോൾ പൂജ്യം അളവിലുള്ള വസ്ഥുവിന് ഇരിക്കാൻ ഇടം വേണ്ടല്ലോ, ഉത്ഭവിക്കാനും പ്രയാസമില്ല. ലേഖകൻ തുടർന്നു പറയുന്നത് നാം നമ്മുടെ നിത്യ ജീവിതത്തിൽ സ്ഥൂലമായ അർത്ഥംകൊണ്ട് നിർവചിക്കും പോലെ ഒരു വസ്ഥുസഞ്ചയം ഇവിടെ ഇല്ലന്നതാണ് സത്യം ഉണ്ടെന്ന് തോന്നുന്നത് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഏതോ ഒന്നിന്റെ പ്രതിഫലനം മാത്രമാകണം. ഇതാണ് സത്യമെങ്കിൽ പ്രപഞ്ചത്തിന് ഉണ്ടാകാനും, ഇല്ലാതാകാനും നിഷ്പ്രയാസം കഴിയും, കഴിയണം ! കാരണം അതൊരു സ്വപ്നം പോലെ അയാഥാർത്ഥമായ ഒരു യാഥാർത്ഥ്യം മാത്രമാണ് ! ഭാരതീയൻ ഈ സത്യം അയ്യായിരം വർഷം മുൻപെ പറഞ്ഞു വച്ചിരുന്നു “ ബ്രഹ്മസത്യം, ജഗ്ത്മിധ്യ.”
സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് പൂർണ്ണമായും ദഹിക്കുന്നില്ല. ഒരു പക്ഷെ എന്റെ അജ്ഞത ആവാം. ഞാൻ കണ്ടതും കേട്ടതും, അനുഭവിച്ചറിഞ്ഞതും ഒന്നും യാഥാർത്ഥ്യമല്ല എന്ന് പറഞ്ഞാൽ, വേറും തോന്നലാണ് എന്ന് പറഞ്ഞാൽ… ഉൾക്കൊള്ളാനാവുന്നില്ല. പക്ഷെ കണക്കുകൾ എല്ലാം തന്നെ കൃത്യം. മഹാ സ്ഫോടനം (big bang) നടക്കുന്നതിന് തൊട്ട് മുൻപുള്ള സെക്കന്റിൽ അല്ലെങ്കിൽ മൈക്രോ സെക്കന്റിൽ അപ്പോഴത്തെ അവസ്ഥ എന്തായിരുന്നിരിക്കും, അതൊരു മഹാശൂന്യത ആയിരുന്നോ ? അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അടച്ചുവയ്ക്കപ്പെട്ട ഊർജ്ജത്തിന്റെ പുറത്തേയ്ക്കുള്ള തള്ളൽ ആണല്ലോ പൊട്ടിത്തെറി എന്ന് പറയുന്നത്, ഈ പുറം ചട്ടയുടെ ധൃഡതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഫോടനത്തിന്റെ ശക്തി. പ്രപഞ്ചത്തിൽ രണ്ടുതരം ഊർജ്ജമേ ഉള്ളു എന്ന് ശാസ്ത്രം പറയുന്നു. അങ്ങനെ എങ്കിൽ ഈ പൊട്ടിത്തെറിയിൽ രണ്ട് ഊർജ്ജവും ഉണ്ടായിരുന്നോ ? ഈ രണ്ട് ഊർജ്ജവും ചേർന്നാൽ പൂജ്യമാണ് ഉത്തരമെങ്കിൽ അവിടെ ഊർജ്ജത്തിന്റെ ഒരുതള്ളൽ എങ്ങനെ ഉണ്ടായി ? ഒരു സ്ഫോടനം നടക്കണമെങ്കിൽ, ഏതെങ്കിലും വസ്തുക്കളുടെ രാസമാറ്റത്തിലൂടെ ഒരു എനർജ്ജി അവിടെ രൂപം കൊണ്ടിരിക്കും, ഈ എനർജ്ജിയുടെ പുറത്തേയ്ക്കുള്ള പ്രവാഹമാണ് പൊട്ടിത്തെറിയായി തീരുന്നത്. അതുകൊണ്ടുതന്നെ ഈ മഹാസ്ഫോടനത്തിന് മുൻപ് തന്നെ ഖര, ദ്രാവക,വാതക രൂപത്തിലുള്ള വസ്ഥുക്കൾ ഉണ്ടായിരുന്നിരിക്കണം, ഇവ ഒരുപക്ഷേ ഒരു രൂപത്തിൽ (ഭൂമി പോലെ അല്ലങ്കിൽ അതുപോലെ ഉള്ള ഒരവസ്ഥ) അല്ലങ്കിൽ ഒന്നിൽ കൂടുതൽ അത് രണ്ടാവാം അല്ലങ്കിൽ +E ആവാം . ശൂന്യതയിൽ ഒരു സ്ഫോടനത്തിനുള്ള സാധ്യത പൂജ്യമാണ്. ഇമാജിൻ ചെയ്യാൻ പോലുമാവാത്ത അവസ്ഥ. കാരണം ഇങ്ങനെ ഒരവസ്ഥ ഭൌതിക ജീവിതത്തിൽ വന്നിട്ടില്ല എന്നതുതന്നെ. നമുക്ക് ഒരുകാര്യം വിശദീകരിക്കാൻ ആപേക്ഷികമായെ കഴിയു. അനന്തത എന്ന ചാട്ടുളി ഉപയോഗിക്കുകയെ നിവൃത്തിയുള്ളു. ഭൂമി അടക്കമുള്ള ഈ പ്രപഞ്ചത്തിന് ( നമ്മൾ വിശ്വസിക്കുന്ന) മുൻപെ പ്രപഞ്ചം എന്ന അവസ്ഥ ഉണ്ടായിരുന്നിരിക്കാം. ഇത് എങ്ങനെ ഉണ്ടായി എന്ന് പറയുക അസാധ്യം തന്നെ. ഈ മഹാ സ്ഫോടനത്തിന്റെ ശക്തിയിൽ പ്രപഞ്ചം വികസിച്ചത് ഗോളാകൃതിയിൽ ( ഒരു ബലൂണിൽ കാറ്റ് നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന തള്ളൽ, അത് ഒരു കേന്ദ്രത്തിൽ നിന്നും തുടങ്ങുന്നു എന്ന് സങ്കല്പിക്കുക) ആയിരുന്നോ ? ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കണം. പക്ഷെ അവിടെയും ഒരു സംശയം ഉണ്ടാകുന്നു. ഈ പൊട്ടിത്തെറി ഉണ്ടായത് പ്രപഞ്ചം (മഹാ സ്ഫോടനത്തിന് (big bang) മുൻപ് ഉള്ള അവസ്ഥഎന്ന ആ അവസ്ഥയുടെ കേന്ദ്രത്തിൽ ആയിരുന്നോ അതോ ഏതെങ്കിലും ഒരു കോണിൽ ആയിരുന്നോ ?....... ഒന്നിനും കൃത്യമായ ഒരു നിർവചനം തരാൻ സാദിക്കുന്നില്ല. (ശാസ്ത്രം ഇങ്ങനെ പോകുന്നു)
അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, നമ്മുടെ അസ്ഥിത്വം (ക്ഷീര പഥവും അനേകലക്ഷം ഗാലക്സികളും) തിരഞ്ഞാൽ അത് നമ്മെ ആശ്ചര്യപ്പെടുത്തുകയും, അതേസമയം ഇതിനെല്ലാം കാരണമായി ഒരു ആദി പിതാവിനെ (ഗുരു) സങ്കല്പിക്കാനും ആ മഹാ ശക്തിസ്വരൂപനെ ആദരവോടെ വണങ്ങാനും നമ്മെ നിർബന്തിതരാക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തലോടെ ഡോ. ആർ ഗോപിമണി എന്ന നിരീശ്വരവാദി ആ ശരീരത്തിൽ നിന്നും പൂർണ്ണമായും പിൻവാങ്ങുന്നു. ഈ ലേഖനം അദ്ദേഹം വളർന്ന് വരുന്ന യുവ തലമുറയ്ക്കായ് സമർപ്പിച്ചിരിക്കുന്നു തന്റെ ജിവിതത്തിന്റെ ഒരു വിശകലനം എന്ന നിലയിൽ.
അദ്ദേഹത്തെ ഈശ്വര വിശ്വാസിയാക്കാൻ നിമിത്തമായ ചോദ്യത്തിന് ഉത്തരം നലകാൻ അദ്ദേഹത്തിനായില്ല എന്നതിലുപരി ഒരു സാധാരണക്കാരന്റെ മനോധർമ്മത്തോടെ, അത് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയണ് ചെയ്തത്. മതങ്ങൾ വ്യാഖ്യാനിക്കുന്നത് അത് എഴുതിയവന്റെ നിരീക്ഷണ പാടവത്തിനനുസരിച്ചാണ് (എല്ലാ മതങ്ങളും അങ്ങനെ തന്നെ) ആദിയിൽ വചനമുണ്ടായി എന്നും അത് ദൈവത്തോടൊപ്പം ആയിരുന്നു എന്നും ക്രൈസ്തവ മതം പഠിപ്പിക്കുന്നു. ഈ വരിയിൽ ദൈവവും ഉണ്ടായി എന്ന് പറയുന്നു ഉണ്ടാകുക എന്നുപറയുമ്പോൾ അത് നെരത്തെ ഇല്ലായിരുന്നു എന്ന് പറയേണ്ടിവരും. ദൈവം ഉണ്ടായി എന്ന് പറയുമ്പോൾ ആര് ഉണ്ടാക്കി എന്ന് പറയേണ്ടിവരും. അപ്പോൾ ദൈവത്തിന് പിന്നിൽ ഒരു മഹാ ദൈവം ഉണ്ടായിരുന്നു എന്ന് കരുതേണ്ടിവരുന്നു. ഇനി അങ്ങനെ അല്ല ദൈവം സ്വയം ഉണ്ടായതാണ് എന്നാണ് വാദമെങ്കിൽ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന പോലെ ഏകകോശജീവി ആദ്യം ഉണ്ടായി എന്ന് വിശ്വസിക്കേണ്ടിവരില്ലെ ? മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. ശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും ദൈവശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചാൽ അധികം സംസാരിക്കാതെ രക്ഷപെടാം…. .(കമന്റിൽ നിന്നും തുടർ ചിന്തകൾ പ്രതീക്ഷിക്കുന്നു)

Wednesday, December 31, 2008

പിള്ളയുടെ തമാശകൾ

തങ്ങളെ അനുസരിക്കുന്ന മന്ത്രിസഭയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരും എന്ന് N.S.S. ഡയറക്ടർ ബോർഡ് അംഗവും മുൻ മന്ത്രിയുമായ ആർ . ബാലകൃഷ്ണപിള്ള പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു.

പിന്നെ പിള്ളയുടെ വിളിപാ‍ടുകൾ അങ്ങനെ നീണ്ടുപോകുന്നു, ചരിത്രബോധമില്ലാത്ത കോമാളി എന്ന് അല്ലതെ ഈ മാന്യദേഹത്തെ എങ്ങനെ അഭിസംബോധനചയ്യും
കേരളം എന്നാൽ നായന്മാരും കത്തോലിക്കാ സഭയും മാത്രം അല്ലന്ന കാര്യം ഈ ചങ്ങനാശ്ശേരി തമ്പ്രാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലത്. ( നായന്മാർ എന്നാൽ പിള്ളച്ചേട്ടനും പണിക്കർ സാറും പിന്നെ ആ ലെവലിൽ ഉള്ളവർ മാത്രം ചേരുന്നതല്ലല്ലോ ) മറ്റൊരു വിദ്വാൻ പറയുന്നത് വേണ്ടിവന്നാൽ ഞങ്ങൾ മറ്റൊരു വിമോചന സമരത്തിന് മുതിരും എന്നാണ്. കാരണം ഇപ്പോൾ കാറ്റ് തങ്ങൾക്കനുകൂലമാണല്ലോ, കേന്ദ്രം ഭരിക്കുന്നത് , കോൺഗ്രസ്സും കുറേ കുടുംബ പാർട്ടികളും കൂടി ആണല്ലോ അപ്പോൾ പണ്ടിറക്കിയ കാർഡ് ഒരിക്കൽ കൂടെ ഇറക്കാം. മലർപ്പൊടിക്കാരന്റെ സ്വപ്നം, സ്വപ്നത്തിൽ എന്തിനാണ് ഇളമുറതമ്പുരാൻ ആകുന്നത്, വല്ല്യമ്പ്രാൻ തന്നെ ആവരുതോ ?
കേരളത്തിലെ മുസ്ലീമും, ഈഴവനും പിന്നെ താഴോട്ടുള്ള ആളുകളും ആണ് സംവരണ ആനുകൂല്ല്യം തട്ടിയെടുക്കുന്നത് എന്നാണ് N.S.S ന്റെ കണ്ടെത്തൽ, പറ്റിയാൽ ഞങ്ങൾ പാളയിൽ കഞ്ഞി കുടുപ്പിക്കും എന്ന വിമോചന മുദ്രാവാക്യം പൊടിതട്ടി എടുക്കാൻ തയ്യാറാവും എന്ന മുന്നറിയിപ്പും . മുന്നോക്കക്കാർക്കുള്ള 50% സംവരണം മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന് തറപ്പിച്ച് പറയുന്നു N.S.S. ഹിന്ദു എന്ന സംസ്കാരത്തെ തച്ചുടച്ച ജാതി സംബൃദായം പുത്തനുടുപ്പിട്ട് തിരിച്ചുവരുന്ന കഴ്ച്ച അത്ര അസുഖകരമായി തോന്നുന്നില്ല. ഒരുകാലഘട്ടത്തിൽ നായർ പറയുന്നതായിരുന്നു കേരളത്തിലെ നീതിന്യായം അതാവട്ടെ ചാതുർവണ്ണ്യ വ്യവസ്ഥയുടെ അസ്ഥിവാരത്തിൽ നിന്നുകൊണ്ട് പടുത്തുയർത്തിയ തമോവൃത്തം. അറേബ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വ്യവസ്ഥൈതിയുടെ മറ്റൊരു പതിപ്പ്. അടിയാൻ, ഉടയോൻ സിസ്റ്റം തിരികെ കൊണ്ടുവരാനാണ് N.S.S ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ജനാധിപത്യം എന്ന ഉരുക്ക്മുഷ്ടി എന്തിന് ? മുസ്ലീമും, ഈഴവനും, പുലയനും, പറയനും, ഊരാളിയും, കുറവനും ഒന്നും അശക്തരല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. ആ ശക്തി ഒന്നാഞ്ഞടിച്ചാൽ തകർന്നുതരിപ്പണമാകുന്ന പ്രത്യയശാസ്ത്രങ്ങളെ ചങ്ങനാശ്ശേരി തമ്പ്രക്കളുടെ നാലുകെട്ടുകളിൽ കാണു.
പരാന്നഭോജികളായി ജീവിച്ചവർക്ക് വിയർപ്പൊഴുക്കേണ്ടിവന്നപ്പോൾ ഉടുതുണി അഴിഞ്ഞുവീണ പ്രതീതി. സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിപ്പാൻ ഉപദേശിക്കപ്പെട്ടവർ പോലും ക്യാപ്പിറ്റൽ ഫീ, ഡോണേഷൻ എന്നീ നൂതന ഭിക്ഷാടനും
നടത്തി ദൈവത്തെ സംരക്ഷിക്കുന്നു. തങ്ങളാണ് കേരളത്തിന്റെ വിധികർത്താക്കൾ എന്ന് വിശ്വസിച്ച് അഹങ്കരിക്കുന്ന ഈ മണ്ഡൂകങ്ങളെ കാലം തീരുത്തിക്കൊള്ളും.

Tuesday, December 23, 2008

മരണം ചോദിച്ച് വാ‍ങ്ങുന്നവർ


ഇന്നത്തെ പത്രങ്ങൾ പുറത്ത് വന്നത് വൻ പോർമുനയുള്ള നമ്മുടെ വായുസേനയുടെ ശക്തമായ മുഖത്തോടെ ആയിരുന്നു. ബോംബെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും ഇന്ത്യ ഇതുവരെ വിമുക്തമായിരുന്നില്ല. ശക്തമായ തെളിവ് നൽകിയിട്ടും, ഭീകരവാദികൾ പാക്കിസ്ഥാനികൾ അല്ല എന്നും, പാക്കിസ്ഥാന് ഈ പാതകത്തിൽ പങ്കില്ല എന്ന തരത്തിലുള്ള പ്രസ്ഥാവനകളുമായി പാക്ക് വക്താക്കൾ സജ്ജരാണ്. ഭീകരവാദം എന്ന വൻ വിപത്തിനെ ഭൂമുഖത്തുനിന്നും തുടച്ച്മാറ്റാൻ ഉത്തരവാധിത്വമുള്ള എല്ല ജനാധിപത്യ രാജ്യങ്ങളും ബാധ്യസ്ഥർ ആണ്, അതിൽ നിന്നും പാക്കിസ്ഥാന് ഒഴിഞ്ഞ് മാറുക എന്നത് സാധ്യമല്ല.
ഭീകര വാദികൾ ഉപ്യോഗിക്കുന്ന ആയുധങ്ങൾ ഇവിടുത്തെ സമാധാനത്തിന്റെ മൊത്തവില്പനക്കാരായ രാജ്യങ്ങളുടെ മൂശയിൽ വിരിഞ്ഞതാണ്. യു.എസ്.എസ്.ആറിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക സൃഷ്ടിച്ച ജാരസന്തതി ആണ് അഫ്ഗാനിലെ താലിബാൻ, റഷ്യയുടെ തകർച്ചയോടെ അവിടെ ശക്തിപ്രാപിച്ചത് മുസ്ലീംതീവ്രവാദം എന്ന ആഗോളവിപത്താണ്. മതത്തിന്റെ പേരിൽ ആയതിനാൽ ഇതിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും, പ്രത്യക്ഷമായും പരോക്ഷമായും ഇത് വളർന്നു. തീവ്രവാദം ഇസ്ലാമിന് വിരുദ്ധമാണെങ്കിലും അറിഞ്ഞും അറിയാതെയും ഒരു വൻസമൂഹം അതിനെ സപ്പോർട്ട് ചെയ്തു.
ആഗോളവൽക്കരണത്തിന്റെ വക്താക്കളായ അമേരിക്കയും, അവരുടെ ഓശാന പാടുന്ന ഉപജാപവൃന്ദങ്ങളും, ചില നിഷ്പക്ഷ ചിന്താഗതിക്കാരും, തീവൃവാദത്തെ ഒരു വൻ ബിസ്നസ്സ് ആക്കി മാറ്റി., രാഷ്ട്രീയ താവൃവാതത്തേക്കാൾ മത തീവൃവാദത്തിനായിരുന്നു മാർക്കറ്റ്. ദൈവത്തിനുവേണ്ടി മരിച്ചാൽ പണത്തോടൊപ്പം പുണ്യവും കിട്ടുന്നു എന്ന വ്യാജ പ്രചരണത്തിൽ വീണുപോകുന്ന യുവാക്കൾ. ഈ തത്വത്തിന്റെ അവസാന ഇരകൾ ആണ് ബോംബെ ആക്രമണത്തിൽ എൻ.എസ്.ജി യുടെ കമാന്റോ ഓപ്പറേഷനിൽ അകാലമൃത്യു അടഞ്ഞത്.
തെരുവിൽ നിങ്ങൾ പൊട്ടിച്ച ബോംബിന്റെ പ്രഹരത്തിൽ മരിച്ചവരുടെ കൂടെ നിങ്ങളുടെ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു തീവൃവാദിയോട് ചോദിച്ചപ്പോൾ ഞങ്ങൾ “സ്വർഗ്ഗത്തിൽ “ വച്ച് കാണും എന്നാണ് ആ ശുദ്ധാത്മാവ് പറഞ്ഞത്. ഈ പരുവത്തിലേയ്ക്ക് ആ തൽച്ചോർ എത്തിച്ചതിൽ മതത്തിന്റെ പങ്ക് ചെറുതല്ല. സമീപ ഭാവിയിൽ ലോകത്തിന്റെ മേൽ തീമഴയായി പെയ്തിറങ്ങുന്നത് പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ആയിരിക്കും എന്നതിന് സംശയമില്ല. ഇതിനായി ഒരു പറ്റം യുവാക്കളെ വളർത്തിയെടുക്കുന്ന ഈ റ്റില്ല്ലമായി പാക്കിസ്ഥാൻ മാറിക്കഴിഞ്ഞു. ജനാധിപത്യത്തിനും, മതാതിപത്യത്തിനും, ഏകാധിപത്യത്തിനും ഇടയിലൂടെ ആണ് പാക്കിസ്ഥാൻ എന്ന നമ്മുടെ സഹോദര രാജ്യം കടന്നുപോകുന്നത്.
ദൈവം വിചാരിച്ചാലും രക്ഷപെടാത്ത ഒരവസ്ഥ.

Tuesday, December 2, 2008

മുംബൈ പട്ടണവും നവനിർമ്മാൺ സേനയും

അമ്പത്തി ആറ് മണിക്കൂർ സമയം മുംബൈ പാകീസ്ഥാനി യുവാക്കളുടെ കൈകളിൽ അമർന്നു, എവിടെ ആയിരുന്നു മറാഠികളുടെ പടനായകനും രക്ഷകനുമൊക്കെ ? നവനിർമ്മാൺ സേനയുടെ നായകൻ രാജ് തക്കറെ ശിവസേനാ മേധാവി ബാൽതാക്കറെ, മദ്രാസിക്കും, ഉത്തരേന്ത്യക്കാർക്കും എതിരെ പോർവിളിയുമായി നടന്നിരുന്ന അമ്മാവനും അനന്തിരവനും, ഈ കഴിഞ്ഞ ദിവസങ്ങളിൽ നാവിറങ്ങിപ്പോയോ ? ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന പ്ലാറ്റൂൺ കപ്പൽ കയറിയ അതേതീരത്ത് സായുധ ധാരികളായ ചെറുപ്പക്കാർ മരണം കൊണ്ട് അമ്മാനമാടിയപ്പോൾ അമ്മാവനും അനന്തിരവനും പരവേശം കൊണ്ട് ഉറങ്ങിപോയി. മറാഠികളുടെ ജീവനും മാനവും കാക്കാൻ അങ്ങ് ഡെൽഹിയിൽ നിന്നും ഉത്തരേന്ത്യക്കാരനും, മദ്രാസിയും വരേണ്ടിവന്നു. എൻ.എസ്.ജി യുടെ കമാൻഡോകളിൽ 30ൽ പരം മലയാളികൾ ഉണ്ടായിരുന്നു. ബാൽതാക്കറെ നടപ്പാക്കിയ മണ്ണിന്മക്കൾ വാദത്തിൽ ഏറ്റവും ക്രൂരമായി പീഠിപ്പിക്കപ്പെട്ടത് മലയാളികൾ ആയിരുന്നു. ആ മലയാളത്തിന്റെ മക്കളുടെ രക്തം വേണ്ടിവന്നു മുംബൈ നഗരത്തിന്റെ യശ്ശസ്സ് ഉയർത്തിക്കാട്ടാൻ.
മറാഠികളുടെ ശക്തമായ പിന്തുണ ഉള്ളവർ ആയിരുന്നു, ശിവസേനയും നേതാവ് ബാൽതക്കറയും, അധികാര കൊതിമൂത്ത അനന്തിരവൻ സ്വന്തമായി മറ്റൊരു സേനയും രൂപികരിച്ചു നവനിർമ്മാൺ സേന. ഇവർ ഭീകരപ്രവർത്തനം അല്ലാതെ എന്താണ് മഹാരാഷ്ട്രയിൽ നിർമ്മിച്ചത്, വെറുക്കപ്പെടേണ്ട കടുത്ത പ്രാദേശിക വാദികൾ, ഇത്തരക്കാർക്ക് സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ എന്തെങ്കിലും സംരക്ഷണം നൽകുക എന്നത് ചിന്തിക്കുന്നതു പോലും അബദ്ധമാണ്.ഇനീ ഇത്തരം ഒരാക്രമം വന്നാൽ ഞങ്ങൾ അവരെ കാണിച്ചുതരാം എന്നൊന്നും പ്രസ്ഥാവിക്കാതിരുന്നത് മഹാഭാഗ്യം.
ബോംബെ ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും, ധീരമൃത്യു വരിച്ച ജവാന്മാർക്കും ഇന്ത്യയിലെ ജനങ്ങളുടെ ആദരാഞ്ജലി….ജയ് ഹിന്ദ്…

Wednesday, September 17, 2008

സാജൻ മാഷിന്റെ ചിന്തകൾ

സാജൻ മാഷിന്റെ പോസ്റ്റ് വായിച്ചു, പിന്നെ അതിനുള്ള മറുപടി അല്ലങ്കിൽ എന്റെ അഭിപ്രായം ഞാൻ അവിടെ പോസ്റ്റാം എന്നു കരുതുന്നു, അൽ‌പ്പം ദീർഘമായതിനാൽ ഇവിടെയും അതിന്റെ ഒരു കോപ്പി പേസ്റ്റുന്നു.

സാജൻ സാറിന്,
ഏകജാലകത്തെകുറിച്ച് അത്ര ആധികാരികവിവരം ഒന്നും എനിക്കില്ല അതുകൊണ്ടുതന്നെ ഞാൻ അതിൽ “അധിക“ പ്രസംഗം നടത്തുന്നില്ല. പിന്നെ സഭയ്ക്ക് ഇതിൽ സാമ്പത്തിക നേട്ടമില്ല എന്നൊക്കെ മാഷ് പറയുന്നതിൽ കാര്യമുണ്ടായിരിക്കും, പക്ഷെ സഭയുടെ വക്താക്കൾ പറഞ്ഞഒരു കാര്യമുണ്ട് ഒരുകുട്ടിക്ക് മാനേജ്മെന്റിന് സ്വന്തം നിലയിൽ അഡ്മിഷൻ നൽകാൻ കഴിയാത്ത സ്ഥിതിവിശേഷം ഇതുമൂലം ഉണ്ടാകുന്നു, മുതൽമുടക്ക് നടത്തുന്നവർക്ക് (സ്വന്തം നിലയിൽ അഡ്മിഷൻ ) അതിനുള്ള അവകാശമില്ലാതാവുന്ന അത്തരം നീക്കത്തെ അംഗീകരിക്കാൻ ആവില്ല. ഇതുതന്നെ ആയിരുന്നു അന്നും ഇന്നും സഭയുടെ നിലപാട്.
സര്‍ക്കാര്‍ നിലപാടുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പേരുദോഷം വാങ്ങി വച്ചു മാഷ് മേല്പറഞ്ഞ വരി കളിലെ പ്രശ്നം, അതിനെ കർമ്മഫലം എന്നല്ലെ പറയാൻ പറ്റു.

പിന്നെ മാഷിന്റെ നിലപാട്
ഉന്നതവിദ്യാഭ്യാസത്തിന് ചേരുമെങ്കിൽ താഴെത്തട്ടിലും അത് ചേരണമല്ലോ. പിന്നെ പ്രശ്നങ്ങൾ അത് ദുരികരിക്കേണ്ടത് സർക്കാരാണ്, അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ശ്രീ ബേബി സാർ ഏറ്റെടുക്കണം ഒപ്പം ഈ വകുപ്പിലെ ഉദ്യോഗസ്ഥരെ കാര്യ ക്ഷമയോടെ ജോലിചെയ്യാൻ പ്രേരിപ്പിക്കുക, കർശനമായിതന്നെ അതിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക. പിന്നെ മാഷിന്റെ “ സർക്കാർ സഹായം” എന്ന പരിഹാസ തലക്കെട്ടിന്റെ കീഴിലുള്ള കാര്യങ്ങൾക്ക് ബേബിച്ചൻ മറുപടി പറഞ്ഞത് സാങ്കേതികം എന്നാണ് ഈ സാങ്കേതിക പ്രശ്നങ്ങളെ മുൻ‌കൂട്ടി കാണാൻ ആ വകുപ്പിന് കഴിയണം കഴിഞ്ഞേ പറ്റു.
പിന്നെ ആത്മഹത്യ അതിന് ശരിക്കും ചികിത്സ ആവശ്യമാണ് മരിച്ചവർക്കല്ല ജീവിച്ചിരിക്കുന്നവർക്ക്, കേരളത്തിൽ മൊത്തം പടർന്നു പിടിച്ചിരിക്കുന്ന ഒരു ഗുരുതര രോഗമാണ്, ഓണപരിക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് അദ്ധ്യാപകന്റെ ശകാരമേറ്റട്ടി ആത്മ്ഹത്യചെയ്തു ഇതുകൊണ്ട്, നമുക്ക് പരീക്ഷ വേണ്ടന്നു വയ്ക്കണം എന്നാണോ മാഷ് പറയുന്നത്. ശരിക്കുള്ള രോഗം കണ്ടുപിടിച്ച് അതിന് ചികിത്സിക്കുകയാണ് വേണ്ടത്, അദ്ധ്യാപകർക്കും ഒപ്പം വിദ്യാർത്ഥികൾക്കും വേണ്ടിവന്നാൽ സമൂഹത്തിനും.

മാഷിന്റെ നിലപാട്‌ (എന്റെ നിലപാട്...)
മാഷിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ കണ്ടു അതിൽ ഒന്നിനോട്‌ പോലും യോജിക്കാൻ കഴിയുന്നില്ല.
1. സര്‍ക്കാര്‍ കോളേജിലെ അദ്ധ്യാപക ഒഴിവുകള്‍ ശൂന്യമാണെങ്കില്‍ !
അതുമായി ഇതിനെന്തു ബന്ധം. ? കോളേജുകൾ എന്നതിന് പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് പറയുന്നതായിരിക്കും ഉത്തമം എന്ന് കരുതുന്നു. സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട് എന്ന് സാജൻ മാഷിന് അറിയാവുന്ന കാര്യം ആണ് എന്ന് വിചാരിക്കുന്നു വലിയ സത്യങ്ങൾ മൂടിവച്ച് അത് അറിയില്ല എന്ന് സംസാരിക്കുന്നത് ശരിയായ പ്രവണതയല്ല. ക്രൈസ്തവ മാനേജുമെന്റുകൾ അനധികൃതമായി നടത്തുന്ന സ്കൂളുകൾ കാരണം ഇതേ മാനേജ് മെന്റിന്റെ മറ്റൊരു സ്കൂൾ വിദ്യാർത്ഥികളെ കിട്ടാതെ നട്ടംതിരിയുന്ന കഥ നമ്മുടെ ഒരു പ്രമുഖ ചാനൽ വാർത്തയിൽ കാണിച്ചു കോടാലിക്ക് പാര കോടാലി കൈ ആണെങ്കിൽ ഈ രണ്ടൂംകൂടെ ചേർന്നാൽ പാവം ഉണക്ക മരത്തിന്റെ കഥ എന്താവും, സർക്കാർ കോളേജുകളിൽ ചിലപ്പോൾ ഒഴിവ് ഉണ്ടാകാം എന്നാൽ അധികകാലം അത് അങ്ങനെ തുടരാൻ ആവില്ല എന്ന് കരുതുന്നു ( SFI, KSU, ABVP പിന്നെ എണ്ണിയാൽ തീരാത്ത കേരളാകോൺഗ്രസ്സിന്റെ ചിന്ന പടകളും ഉള്ള കാലം വിടവ് കിടക്കും എന്ന് വിചാരിക്കുക സാധ്യമല്ല) കൃത്യമായ കണക്ക് എനിക്ക് അറിയാത്തതിനാൽ, കണക്കുകൾ നിരത്തി വാദിക്കുന്നില്ല. അപ്പോൾ മാഷിന്റെ അദ്യത്തെ ഉപാധി പിൻ‌വലിച്ചു എന്ന് കരുതുന്നു.
2. സര്‍ക്കാര്‍ ഒഴിവിലേക്ക് അവശ്യം വേണ്ടുന്ന അദ്ധ്യാപകരെ PSC വഴി നിയമിച്ചിട്ടും ബാക്കി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍.
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് എടുത്താലും പിന്നെയും ബാക്കി (എത്ര എന്ന കൃത്യമായകണക്ക് കൈവശമില്ലാത്തതിനാൽ പോസ്റ്റുന്നില്ല). P.S.C റാങ്ക് ലിസ്റ്റ് ഒന്ന് പരിശോദിക്കുക. P.S.C വഴി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തിയിട്ടും പിന്നെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്ളതിനാൽ ആണ് P.S.C വഴി നിയമനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന തെറ്റായ വീക്ഷണം മാഷിനുള്ള പോലെ തോന്നുന്നു, അതും ഒരുകാരണം തന്നെ അതിലും വലിയ ഒരു കാര്യം ഇതിന് പിന്നിൽ ഉണ്ട്. വലിയ സാമ്പത്തിക അഴിമതിതന്നെ കൂടാതെ സാമൂഹ്യ നീതി ഇല്ലാതെവരുകയും ചെയ്യുന്നു, സർക്കാർ ( ഇവിടുത്തെ പിച്ചക്കാരന്മുതൽ ഏയ്‌റോനോട്ടിക്ക് എഞ്ചിനീയർ വരെ ഉള്ളവർ ഇവരുടെ പ്രതിനിധികൾ ആണല്ലോ സർക്കാർ എന്ന എന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ) ശമ്പളം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് സർക്കാർ തന്നെ ആളെ നിയമിക്കട്ടെ അതല്ലെ മാഷെ അതിന്റെ ശരി. കൃസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ അദ്യാപക നിയമനം കിട്ടാൻ 8മുതൽ 10 ലക്ഷം വരെ സംഭാവന ആവശ്യപ്പെടാറുണ്ട്, പിന്നെ +2 ലെവെൽ 10 മുതൽ 15 ലക്ഷം വരെ കോളേജ് തലത്തിൽ 15ൽ നിന്നും തുടങ്ങുന്നു, ഇത് മാഷിന് അറിയില്ല എന്നാണ് പറയുന്നതെങ്കിൽ മാഷിന്റെ നാഷണാലിറ്റി വത്തിക്കാനിൽ ആണ് എന്ന് കരുതേണ്ടി വരും മറ്റ് മതങ്ങളുടെ ലേബലിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുതന്നെ സ്ഥിതി, തുകയിൽ അല്പം ഏറ്റകുറച്ചിൽ കാണാം എന്നു മാത്രം. (ഇത്തരം ദുർഗന്ധം വമിക്കുന്ന നിരവധി സംഭവങ്ങൾ എനിക്ക്‌ വ്യക്തിപരമായി അറിയാം വീഡിയോ ദൃശ്യങ്ങളോ ടെലിഫോൺ സംഭാഷണങ്ങളോ ഇല്ല അതായത് തെളിവില്ല എന്നു ചുരുക്കം)
മാഷൊന്ന് ആലോചിച്ചെ, 8 മുതൽ 15 ലക്ഷം വരെ രൂപ കൊടുത്ത് ഒരു ജോലി സമ്പാദിക്കാൻ മാത്രം പാങ്ങുള്ളവർ, അല്ലെങ്കിൽ ശേഷി ഉള്ളവർ ആരാണ് ഈ സമൂഹത്തിൽ ഉള്ളത്, കൃസ്ത്യാനി സമൂഹത്തെ എടുത്താലും അതിലെ വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമായി മാത്രം അവസാനിക്കും ആ സാമൂഹ്യനീതി. കഷ്ടപ്പെട്ട് പഠിച്ച കഴിവുള്ള ദരിദ്രൻ പിൻ‌തള്ളപ്പെടും, ഇനീ ഇതിലെ മറ്റൊരുകാര്യം, അനർഹർ (വിദ്യാഭ്യാസ നിലവാരത്തിൽ) ധാരാളം ഇത്തരം നിയമനത്തിലൂടെ കടന്നുകൂടിയിട്ടുണ്ട്, ചെറിയ ക്ലാസ്സിലെ കുട്ടിയെ പഠിപ്പിക്കാൻ അത്ര അറിവുള്ളവർ ആവശ്യമില്ല എന്ന തലതിരിഞ്ഞ കാഴ്ച്ചപ്പാട് ഈ മാനെജ്മെന്റ്കൾക്ക് ഉണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ കാര്യക്ഷമതെയെ ഉയർത്തേണ്ട കാ‍ലമാണ് ചെറുപ്രായം, അശാസ്ത്രീയമായ സമീപനം മൂലം ഈ കുരുന്നുകളുടേ തൽച്ചോറിന്റെ വികാസം ( അതിലെ സെല്ലുകൾ വികസിക്കാതെ മുരടിക്കുന്നു) പൂർണ്ണതോതിൽ വളർത്തുവാൻ കഴിയാറില്ല. ഇംഗ്ലീഷ് ശരിയായികൂട്ടി വായിക്കാനറിയാത്ത ഒരു വ്യക്തി 3വർഷം കൊണ്ട് എസ്.എസ്.എൽ.സി പാസ്സായി, പിന്നെ സംസ്കൃതം പഠിച്ച് സഭയുടെ സ്കൂളിൽ പലവിഷയങ്ങളും (ഇംഗ്ലീഷ്, ഹിന്ദി,കണക്ക് തുടങ്ങിയവ) പഠിപ്പിക്കുന്ന അദ്ധ്യാപകനായി കഴിഞ്ഞ പത്തുകൊല്ലമായി ജോലി നോക്കുന്നു ഇത്തരം ചില അദ്ധ്യാപകരെ എനിക്കറിയാം അവരെല്ലാം തെന്നെ കത്തോലിക്ക സമുദായക്കാർ ആണ് ഇതും ഒരുതരം അഴിമതി അല്ലെ മാഷെ.
റാങ്ക് ലിസ്റ്റിലുള്ള ക്രൈസ്തവർക്ക് മുൻ‌ഗണന കൊടുക്കണം എന്ന് പറഞ്ഞാൽ മനസ്സിലാകും, ഇതിനെ ( PSC വഴി ) ഞങ്ങൾ അംഗീകരിക്കില്ല എന്നു പറയുന്നത് ധിക്കാര പരമായ കാര്യമല്ലെ. ഞങ്ങൾ വൻ‌മുതൽ മുടക്കി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയത് അത് അങ്ങനെ സർക്കാരിന് വിട്ടുകൊടുക്കാൻ സാധ്യമല്ല തുടങ്ങിയ ആദർശമില്ലാത്ത പ്രഭാഷണങ്ങൾ ആണ് സാജൻ മാഷ് സപ്പോർട്ട് ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കുന്ന സമയത്ത് സഭ ഉയർത്തികാട്ടിയ കാര്യം ഇത് സഭയുടെ സാമൂഹ്യസേവനത്തിന്റെ പരമ്പരാഗത മാർഗ്ഗം എന്നാണ് ( വിദ്യാഭ്യസവും ആദുര സേവയും ) സാമൂഹ്യസേവനമാണെങ്കിൽ പിന്നെ നിയമനങ്ങളുടെ കാര്യത്തിൽ എന്തിന് ശഠിക്കണം, സാമൂഹ്യസേവനത്തിനുള്ള എല്ലാ സാഹചര്യങ്ങളും കാലകാലമായി വന്ന സർക്കാരുകൾ ചെയ്ത് തരുന്നുണ്ടല്ലോ അപ്പോൾ പ്രശ്നം സേവനമല്ല, പ്രതിഭലേഛയോടുകൂടിയ പ്രവർത്തിയാണ്. ഇതിനെ പൂർണ്ണമായും സാമൂഹ്യസേവനമായി കാണാൻ പറ്റുമോ ? വരുമാനം പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാക്കികൊണ്ടുള്ള പ്രവർത്തനം എന്ന് വിലയിരുത്താനെ കഴിയു.

3. കോഴയാണ് പ്രശ്നമെങ്കില്‍ അതിനെ എല്ലാ മേഖലകളില്‍ നിന്നും ഇല്ലാതാക്കണമെന്ന് ആത്ഥമാര്‍ത്ഥമായി ശ്രമിക്കുന്നുവെങ്കില്‍ സ്വന്തം തൊഴിലാളി യൂണിയനില്‍ ചേരാന്‍ ഒന്നര മുതല്‍ മൂന്നു ലക്ഷം കോഴ വാങ്ങുന്നത് ആദ്യം അവസാനിപ്പിച്ചിട്ട് ഈ പ്രശ്നത്തില്‍ ഇടപ്പെടുക.
ഈ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രശ്നമല്ല, നേരെ മറിച്ച് കേരളത്തിലെ ജനങ്ങളുടെ ( മതങ്ങളെ അടിസ്ഥാനമാക്കി കാണരുത്) പ്രശ്നമാണ്, അയല്പക്കകാരൻ അച്ഛനെ തല്ലി അതുകൊണ്ടാണ് ഞാനും തല്ലുന്നത് എന്ന്പറയുന്നപോലെയെ ഈ ചോദ്യത്തെ അല്ലങ്കിൽ ഈ ഉപാധിയെ കാണാൻ പറ്റു. അഴിമതി ഇല്ലാതാക്കേണ്ടത് ഇവിടുത്തെ ഓരോ പൌരന്റേയും ഉത്തരവാദിത്വമാണ് അഴിമതി വളരുന്നതിൽ ഞനും നിങ്ങളുമൊക്കെ തുല്ല്യ പങ്കാളികൾ ആണ്. അതിൽ നിന്നും മാറിനിൽക്കാൻ നമുക്കാർക്കും സാധിക്കില്ല. യൂണിയനിൽ അംഗത്വം നൽകാൻ പാർട്ടികൾ മത്സരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വത്തിന് 3ലക്ഷം കൈക്കൂലി കൊടുക്കണോ , അത് ഏത് വകുപ്പാ മാഷെ., ( ചെത്തു തൊഴിലാളി യൂണിയൻ ആണോ?) അങ്ങനെ എങ്കിൽ അതിന്റെ ഡീറ്റയിത്സ് ഒന്നു തരാമോ അല്ലങ്കിൽ അങ്ങനെ ആരെങ്കിലും കൊടുത്തെങ്കിൽ ആർക്ക്, എന്തിന് എന്നകാര്യം ഒന്നു വ്യക്തമാക്കാമോ, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. പാർട്ടി അങ്ങനെ ചെയ്താൽ അത് ഒരിക്കലും ഒരു പാർട്ടി അനുഭാവിയും പ്രവർത്തകനും അംഗീകരിക്കില്ല, അങ്ങനെ ആണെങ്കിൽ പിന്നെ കോൺഗ്രസ്സും ഇവരുമായി എന്താണ് വെത്യാസം ?!
പിന്നെ ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം (ന്യൂനപക്ഷ അവകാശം) ഭരണ ഘടന അങ്ങനെ പലതും പറയുന്നുണ്ട് അതൊക്കെ സഭ പാലിക്കുന്നുണ്ടോ ? ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നാൽ ഭൂരിപക്ഷത്തിന്റെ അവകാശം ലംഘിക്കുക എന്ന് വിവക്ഷിക്കേണ്ട. അതൊക്കെ പിന്നീടൊരവസരത്തിൽ നമുക്ക് വിശകലനം ചെയ്യാം

4. സര്‍ക്കാര്‍ കോളേജുകളിലെ PSC നിയമനം കാരണം അതിന്റെ നിലവാരം പ്രൈവറ്റ് കേളേജുകളില്‍ നിന്നും ഉയര്‍ന്നതാണെന്ന് തെളിയിക്കണം.
അത് തെളിക്കപ്പെട്ടതല്ലെ ഇനി എന്ത് തെളിയിക്കാൻ, PSC ലിസ്റ്റും അതിലെ ഉദ്യോഗാർത്ഥികളുടെ ഡീറ്റയിൽത്സും പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും

സര്‍ക്കാര്‍ വക സഹായം
1. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസ് 12000 ല്‍ നിന്ന് 25000 ആക്കി വര്‍ദ്ധിപ്പിച്ച് ഒന്നാമത്തെ സഹായം
തീർച്ചയായും മാഷിന്റെ സഹായം എന്ന പരിഹാസത്തിൽ ഞാനും പങ്കുചേരുന്നു, 12000 തന്നെ ആയി നില നിർത്താമായിരുന്നു അല്ലെങ്കിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ( ഇത് പ്രായോഗികമാണോ എന്ന് എനിക്കറിയില്ല) അർഹർ ആയവർക്ക് 13000 രൂപ സ്കോളർഷിപ്പ് നലകണമായിരുന്നു
2. സര്‍ക്കാരുമായി കരാറിലുള്ള സ്വാശ്രയ കോളേജിലെ ഫീസ്.
a. 50% സര്‍ക്കാര്‍ സീറ്റില്‍ 2.70 ലക്ഷം
b. 35% മാനേജ്മെന് സീറ്റില്‍ 4.75 ലക്ഷം (5 ലക്ഷം തലവരി പണം പലിശയില്ലാതെ)
പൂർണ്ണമായും സൌജന്യമായി പടിപ്പിക്കാൻ കഴിയില്ലല്ലോ, പുഷ്പ്പഗിരി മെഡിക്കൽ കോളേജ് സമർപ്പിച്ച മഡിക്കൽ വിദ്യാഭ്യാസ ചിലവ് ഒന്നുശ്രദ്ധിക്കുക. പണം ഉള്ളവർ ( തമിഷ് നാട്ടിലും , ആന്ത്രയിലും, കർണാടകയിലും മറ്റും മാനേജ്മെന്റ് സീറ്റിൽ വാങ്ങുന്ന ഫീസ്, സർക്കാർ സീറ്റിൽ വാങ്ങുന്ന ഫീസ് ഇവ ഒന്നു താരതംയം ചെയ്യുക) കൂടുതൽ കൊടുത്ത് പഠിക്കട്ടെ, ഉള്ളവൻ ഇല്ലാത്തവനു കൊടുക്കു എന്നല്ലെ കർത്താവ തമ്പുരാൻ പഠിപ്പിച്ചത്. അദ്ദേഹം പറഞ്ഞതിൽ ഏതെങ്കിലുമൊക്കെ ചെയ്യ് മാഷെ, പിന്നെ തലവരി പണം വാങ്ങാതിരിക്കാൻ സഭ വിശുദ്ധന്മാരുടെ കൂട്ടായ്മ അല്ലല്ലോ?.........(മനുഷ്യനല്ലെ എല്ലാ സ്വഭാവക്കാരും ഉണ്ടായിരിക്കും എന്ന അർത്ഥത്തിൽ കാണുക)

c. 15% NRI സീറ്റില്‍ 9 ലക്ഷം (ഓര്‍മ്മ ശരിയാണെങ്കില്‍)

15% NRI സീറ്റിൽ 9 ലക്ഷം എന്നത് കേട്ട് മാഷെന്തിനാ വിളറിപിടിക്കുന്നത്, നമ്മളെപോലുള്ള ദരിദ്രരായ NRI ക്കരെ അല്ല ഇതിൽ വിവക്ഷിക്കുന്നത്, അത് കൊടുക്കാൻ ആസ്തിഉള്ളവർ, അവരുടെ മന്ദബുദ്ധികളായ മക്കൾക്കായി നീക്കിവച്ചിരിക്കുന്നത്, ഇങ്ങനെ പറയാൻ കാരണം ഇവരുടെ മക്കൾക്ക് മാർക്ക് ഉണ്ടെങ്കിൽ അവർക്ക് മെറിറ്റ് സീറ്റിൽ 4.7 ൽക്ഷം കൊടുത്ത് അഡ്മിഷൻ വാങ്ങാമല്ലോ പിന്നെ അതിനെ ഓർത്ത് വിഷമിക്കേണ്ട.

d. പരീക്ഷ : സ്വന്തം ഇഷ്ടത്തിനു നടത്താം.
ഭരിക്കുന്നത് ഇടത്പക്ഷമായതുകൊണ്ട് അങ്ങനെ വരും എന്ന് ഞാൻ കരുതുന്നില്ല. കൂടാതെ SFI, KSU, ABVP പിന്നെ എണ്ണിയാൽ തീരാത്ത കേരളാകോൺഗ്രസ്സിന്റെ ചിന്ന പടകളും ഉള്ള കാലം മാഷ് പറയുന്ന പോലെ കാര്യങ്ങൾ നടക്കുമോ, ആരെങ്കിലും ഇടപെടില്ലെ. അതോർത്തും വിഷമിക്കേണ്ട.

കത്തോലിക്ക സഭ വക കച്ചവടം
a. എല്ലാ സീറ്റിനും ഒരേ ഫീസ്... 3.5 ലക്ഷം
ഇതിലൂടെ ക്രൈസ്തവരായ ദരിദ്രർക്ക് എത്ര പേർക്ക് പഠിക്കാനാവും ? ഇതിൽ പ്രതികരിക്കുമ്പോൾ ആത്മാർത്ഥതയോടെ എഴുതുക, അത് സഭയ്ക്ക്വേണ്ടിയുള്ള കുഴലൂത്ത് ആകരുതു്. കൂടാതെ ഈ സമൂഹത്തിൽ ജീവിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് എത്ര പേർക്ക് ഈ ഫീസ് താങ്ങാനാവും ( അങ്ങനെ ഉള്ളവർ മാത്രം പഠിച്ചാൽ മതി എന്ന തത്വം അവിടെ നിൽക്കട്ടെ, കത്തോലിക്ക സഭയുടെ കച്ചവടത്തിൽ 100% ഉം 3.5ലക്ഷം തന്നെ ആദ്യത്തെകൂട്ടരുടെ കച്ചവടത്തിൽ 50% കുട്ടികൾക്ക് 1ലക്ഷം ഇളവുണ്ട് എന്ന കാര്യം അത്ര ചെറിയ കാര്യമാണോ ?

b. 10 % സീറ്റില്‍ അര്‍ഹരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം
ആരായിരിക്കും ഈ അർഹരായ പാവപ്പെട്ട വിദ്യാർത്ഥികൾ, അതിൽ എത്രപിന്നോക്ക സമുദായക്കാർ കാണും ഈ സീറ്റിലേയ്ക്ക് ഒരു പാതിരിയുടെ ശിപാർശകത്തില്ലാതെ അഡ്മിഷൻ കൊടുക്കുമോ? എത്രകുട്ടികൾക്ക് ഈ ബോംബെ മിഠായിയുടെ ഗുണം കിട്ടും. ആർക്കും ഈവക കാര്യങ്ങളിൽ ഉറപ്പൊന്നുമില്ല.
c. പരീക്ഷ : സര്‍ക്കാര്‍ എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് .
ആണെങ്കിൽ അംഗീകരിക്കുന്നു. മാഷിന് ഈ അടുത്ത കാലത്തു് ക്രൈസ്തവ മാനെജ്മെന്റിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ അർഹത ഇല്ലാത്തവർക്ക് അഡ്മിഷൻ കൊടുത്തു എന്നുകണ്ടു ഇത് കേവലം അപവാദ പ്രചരണം മാത്രമാണോ ? അതോ മാഷിന്റെ ശ്രദ്ധയിൽ ഈ കാര്യം വന്നില്ലെ ? സീ എന്ന ഓപ്ഷനിലെ വാഗ്ധാനം എത്രമാത്രം സത്യസന്ധമാണ്

മാഷിന്റെ നിലപാട്‌ (എന്റെ നിലപാട്...)
ഇവിടെ സാജൻ മാഷിന് കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചുകൂടെ പിന്നോട്ട് നടക്കേണ്ടി വരും ആന്റപ്പന്റെ ആടുത്തുവരെ, ആന്റപ്പൻ പറഞ്ഞത് സത്യാമാണെങ്കിൽ ഇടയ്ന്മാർ കള്ളം പറയുകയും, സർക്കാരിനെയും സമൂഹത്തെയും പറ്റിക്കുകയും ചെയ്തു, അതുതന്നെ ബേബിക്കും പറ്റി തമാശക്കഥകളിൽ എവിടെയോ കേട്ടിരുന്നു ഒരു കപ്പ്യാർ പാതിരിയോട് തന്റെ ആവശ്യത്തെകുറിച്ച് പറയുന്നത് അതിനെ പാതിരി എങ്ങനെ നേരിട്ടു എന്നും “ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം“ എന്ന് കപ്പ്യാർ പറഞ്ഞപ്പോൾ അത് തനിക്കിട്ട് ആക്കിയതാണെന്ന് മനസ്സിലാക്കിയ പാതിരി ഇങ്ങനെ പ്രതികരിച്ചു
“ അന്യന്റെ മുതൽ ആഗ്രഹിക്കരുത്!!!!“ രണ്ടും വെദവാക്യം ആയതിനാൽ കമറ്റാൻ പറ്റില്ലല്ലോ മാഷെ…… ഇതുപോലൊക്കെ തന്നെ ആണ് ശ്വാശ്രയത്തിലും സംഭവിച്ചത്. കോൺഗ്രസ്സ് ഏതെങ്കിലും കാലത്ത് ഏതെങ്കിലും കാര്യം ചെയ്യേണ്ട രീതിയിൽ ചെയ്തിട്ടുണ്ടോ…? ചരിത്രം സാക്ഷി.

പിന്നെ കോടതിയിൽ നീതി മാത്രമേ ജയിക്കു എന്ന് പറയാൻ പറ്റുമോ മാഷേ, അലഹബാദ് ഹൈക്കോടതിയിൽ നിന്നും A.P.J.അബ്ദുൾകലാമിനെതിരെ അറസ്റ്റ് വാറണ്ടിന് 50000 രൂപയെ ചിലവായൊള്ളു, ഇന്ത്യൻ പൌരന് കുടിവെള്ളമല്ല കോളയാണ് ജീവൻ നിലനിർത്താൻ ആവശ്യമെന്ന് വിധിച്ച ഭരണഘടന സംവിധാനമാണ് നമ്മുടെ ചില കോടതികൾ…, പിന്നെ അതൊക്കെ വിട്. മാഷിനറിയാമോ, പണ്ട് ഇന്ത്യയിൽ നിന്നും കയറ്റി അയച്ച പട്ട്പാവാടയ്ക്ക് അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തി അവർ കാരണം പറഞ്ഞത് പട്ട് പാവടയിൽ തീ പടരാൻ സാധ്യതയുള്ളതിനാൽ ഈ വസ്ത്രത്തിന്റെ ഇറക്കുമതി അനുവദനീയമല്ല എന്നാണ്. രാജ്യത്തെ പൌരന്മാരുടെ ജീവന് പ്രാധാന്യം നൽകുന്നതിനാൽ ഇത് നിരോധിക്കുയല്ലാതെ കോടതിക്കുമുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു. ഇവിടെ പ്ലാച്ചിമടയിൽ ജീവജലം ഊറ്റി വിഷമാലിന്യങ്ങൾ കലർത്തി കുപ്പിയിലാക്കി നമ്മളെ കൊണ്ട് കുടിപ്പിക്കാൻ നമ്മുടെ കോടതി മുൻകൈഎടുക്കുന്നു എത്ര ശാസ്ത്രീയമായ കാഴ്ച്ചപ്പടുകൾ.! കഷ്ടം….

പാഠപുസ്തക വിവാദം
ഇതേക്കുറിച്ച് നേരത്തെ എന്റെ കാഴ്ച്ചപ്പട് ഞാൻ എഴുതിയിട്ടുണ്ട് അതുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല, പിന്നെ സാജൻ പറഞ്ഞപോലെ 1, 2, 3 കാര്യങ്ങൾ ചിന്തിക്കാവുന്നതാണ്..........എല്ലാവർക്കും