Showing posts with label ലേഖനം. Show all posts

Friday, June 18, 2021
പറയേണ്ടവർ മറന്നവ !
എൻഡോസൾഫാന്റെ ദോഷങ്ങളെകുറിച്ച് കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യെ ബോധവാന്മാരാണ്. ഈ “വിഷം” അധവാ കീടനാശിനി അത് ഉപയോഗിച്ചിടത്തോക്കെ “ജനിതക മാറ്റം” വരുത്തിയ മനുഷ്യരെ (http://www.blogger.com/img/blank.gifകുഞ്ഞുങ്ങളെ) സൃഷ്ടിച്ചു. വിരൂപരും, അർബുദം പോലുള്ള ഭയാനക രോഗങ്ങളും തിരുശേഷിപ്പായി.എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾപേറുന്ന ഒരു കൂട്ടം മനുഷ്യരെ വാർത്തെടുത്തു. കുറേകാലം മുൻപ് ഇത് വാർത്തയാവുകയും പിന്നീട് പത്രത്താളുകളിൽ നിന്നും മാഞ്ഞുപോകുകയും ചെയ്ത അത്ഭുതപ്രതിഭാസം നാം കണ്ടു. വീണ്ടും മാധ്യമവിചാരണ നേരിടുകയാണ് ഈ “മരുന്ന്”
ബാക്കി ഇവിടെ വായിക്കാം
Tuesday, July 12, 2011
ശ്രീ പത്മനാഭന്റെ സ്വത്തും അതുവന്ന വഴിയും
ഇതൊക്കെ ആയിരുന്നു, ആണ് കേരളം ഇന്ന് ആഘോഷിക്കുന്നത്, അതെ നാം ശരിക്കും ആഘോഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് “ദൈവ”ത്തിന്റെ പേരിൽ ലോക പ്രശസ്തമാകുന്നു, നാം അഭിമാനത്തോടെ തല ഉയർത്തിനിന്നു സംസാരിക്കുന്നു ശ്രീ പത്മനാഭന്റെ സ്വത്തിനെപ്പറ്റി ലക്ഷം കോടി, ഇനിയും തിട്ടപ്പെടുത്താത്ത കോടികൾ വേറെ.!! ഈ വിഷയവുമായി സംബന്ധിച്ച് എല്ലാ മീഡിയകളിലും TV മുതൽ google Buz വരെ ഗൗരവമുള്ളതും തമാശ നിറഞ്ഞതുമായ ഒത്തിരി സംവാദ വേദികൾ കണ്ടു. കൃഷ്ണയ്യർ മുതൽ എം ജി എസ് നാരായണൻ വരെ. ഇതിൽ നാരായണൻ അവർകളുടെ ലേഖനത്തിൽ അവാച്യമായ ഒരു രാജഭക്തിയും,സ്ഥിതിസമത്വം എന്നതിനെ ഒരുതരം വിരക്തിയോടെ കാണുകയും ചെയ്യും പോലെ തോന്നി, അതാണ് ഈ വാക്കിലൂടെ എനിക്ക് തോന്നിയത് “ഭാഗ്യവശാല്‍ ജയകുമാറിനെപ്പോലെ പ്രഗല്ഭനായ ഒരുദ്യോഗസ്ഥനും ഉമ്മന്‍ചാണ്ടിയെപ്പോലെ പക്വതയും വിവേകവും ഉള്ള ഒരു മുഖ്യമന്ത്രിയും ഉള്ളപ്പോഴാണ് തീരുമാനങ്ങള്‍ ഉണ്ടാവുന്നത്” ആറുമാസം മുൻപായിരുന്നെങ്കിൽ സ്ഥിതിഗതികൾ മാറിയേനെ,കുറച്ചൂടെ മൃതുവായിപ്പറഞ്ഞാൽ NSS ജനറൽ സെക്രട്ടറി ശ്രീ രാമൻ നായർ പറഞ്ഞതുപോലെ എന്ന് വായന. ബാക്കി ഇവിടെ വായിക്കാം
Thursday, March 17, 2011
പത്തും പിന്നൊരാറും
ശരികൾ കൈമോശം വരാതിരിക്കട്ടെ , വളർന്നുകൊണ്ടിരിക്കുന്നു വളരാൻ പാടില്ലാത്തത്. ബാക്കി ഇവിടെ
Saturday, January 22, 2011
പറയേണ്ടവർ മറന്നവ !
എൻഡോസൾഫാന്റെ ദോഷങ്ങളെകുറിച്ച് കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യെ ബോധവാന്മാരാണ്. ഈ “വിഷം” അധവാ കീടനാശിനി അത് ഉപയോഗിച്ചിടത്തോക്കെ “ജനിതക മാറ്റം” വരുത്തിയ മനുഷ്യരെ (http://www.blogger.com/img/blank.gifകുഞ്ഞുങ്ങളെ) സൃഷ്ടിച്ചു. വിരൂപരും, അർബുദം പോലുള്ള ഭയാനക രോഗങ്ങളും തിരുശേഷിപ്പായി.എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾപേറുന്ന ഒരു കൂട്ടം മനുഷ്യരെ വാർത്തെടുത്തു. കുറേകാലം മുൻപ് ഇത് വാർത്തയാവുകയും പിന്നീട് പത്രത്താളുകളിൽ നിന്നും മാഞ്ഞുപോകുകയും ചെയ്ത അത്ഭുതപ്രതിഭാസം നാം കണ്ടു. വീണ്ടും മാധ്യമവിചാരണ നേരിടുകയാണ് ഈ “മരുന്ന്”
ബാക്കി ഇവിടെ വായിക്കാം
ബാക്കി ഇവിടെ വായിക്കാം
Saturday, September 4, 2010
ഒബാമയുടെ കുട്ടികൾ പടിയിറങ്ങുന്നു
“21-ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ നേതൃശക്തിയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന നാഴികകല്ലാണ് ഇറാഖ് സൈനികനടപടിയെന്നും ഒബാമ തല്‍സമയ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ പ്രസ്താവിച്ചു.“
ഒരു നൊബേൽ സമ്മാന “ജേതാ“വിന്റെ ഉൽകൃഷ്ടമായ പ്രസ്ഥാവന. അതും ലോക സമാധാനത്തിന് വേണ്ടി ആകുമ്പോൾ ശിരസ് നമിച്ചേ പറ്റു. തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധാമാണോ ബുഷ് തുടങ്ങിവച്ച ഇറഖ് യുദ്ധം ? അല്ല എന്നും ആല്ലായിരുന്നു എന്നും അടിവര ഇട്ടുപറയുകയാണ് അമേരിക്കയുടെ പ്രസിഡന്റ് കുപ്പായമിട്ട ബറാക്ക് ഒബാമ. ബാക്കി ഇവിടെ വായിക്കാം

Sunday, June 13, 2010
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഥവാ മാതൃക പ്രസ്ഥാനം
ഏതിനും ഒരു നല്ല മാതൃക നാമെല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് ജീവിതത്തിന്റെ നാനാതുറകളിലും എല്ലാവരും ഉറ്റുനോക്കുകയും ചെയ്യുന്നു, കുടുംബജീവിതത്തിൽ, വിദ്യാലയങ്ങളിൽ, ആദുരസേവനത്തിൽ,ക്രമസമാധാനപാലനത്തിൽ, രാഷ്ട്രീയത്തിൽ ഈ ലിസ്റ്റ് അങ്ങനെ തുടർന്നുകൊണ്ടിരിക്കും. ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ശ്രീമാൻ.കെ.പെ.എസ് അഥവാ സുകുകാരൻ അഞ്ചരക്കണ്ടി മാഷ് പലപ്പോഴും അവസരത്തിലും അനവസരത്തിലും പറയാറുള്ള കോൺഗ്രസ്സിന്റെ മാതൃക പ്രവർത്തനത്തെപ്പറ്റിയാണ്. ഈ മാതൃക ചൂണ്ടിക്കാണിക്കുമ്പോൾ ഒക്കെ ഇടതുപക്ഷത്തിനെ അല്ലെങ്കിൽ സീ.പി.എം. നെ ഒന്ന് ആക്കാൻ (വിമർശിക്കാൻ) അദ്ദേഹം യാതൊരും പിശുക്കും കാണിക്കാറില്ല. ഉണ്ണിത്താൻ വിഷയത്തിലും സക്കറിയ കാര്യത്തിലും ഇദ്ദേഹം ഈ ഒരു സ്നേഹം നിർലോഭം പ്രകടിപ്പിച്ചു. ഒരെ വാക്കുകൾ ഒരേ സാഹചര്യത്തിൽ രണ്ടാളുകൾ ഉപയോഗിക്കുമ്പോൾ അതിന് രണ്ട് അർത്ഥം വരുന്നതിന്റെ ഗുട്ടൻസ് ഇതുവരെ പിടികിട്ടിയില്ല. ബാക്കി ഇവിടെ വായിക്കാം
Saturday, April 17, 2010
21,000കന്നാലി ക്ലാസ്സുകാർ
രണ്ട്ദിവസമായിട്ട് നമ്മുടെ ജനപ്രതിനിധികളും, മീഡിയകളും കേരള ഐ.പി.എൽ ഉം, അതിലെ താരങ്ങളായ ലളിത് മോഡി, ശശിതരൂർ,സുനന്ദ എന്നിവർക്ക് പുറകേയാണ്, വിവാദങ്ങളില്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യുവാൻ ആവുന്നില്ല, ഇന്നലെ 16.04.2010 ൽ ശശിതരൂറിന്റെ രാജി ആവശ്യപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ നമ്മുടെ പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുന്ന ഘട്ടംവരെ എത്തി. ശശിതരൂറിന്റെ സ്വകാര്യതിയിലേയ്ക്ക് കടന്നുകയറാൻ നമ്മുടെ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതും ഒരു പാപ്പരാസി സംസ്കാരം നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.
കൊച്ചിടീമിന്റെ ഉടമകളായ റോന്ദേവൂ കണ്സോര്ഷ്യത്തില് സുനന്ദയ്ക്ക് ഏകദേശം 70 കോടിയോളം രൂപയുടെ സൗജന്യ ഓഹരിയുണ്ടെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലിലൂടെയാണ് സുനന്ദ പുഷ്ക്കർ എന്ന കാശ്മീരി യുവതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ രാഷ്ട്രീയമാനം വരുന്നത് ശശിതരൂരുമായിട്ടുള്ള ഇവരുടെ സുഹൃത്ത്ബന്ധവും ബാക്കി ഇവിടെ വായിക്കാം

Sunday, April 4, 2010
ഇരുളും വെളിച്ചവും പിന്നെ ശ്രീകുമാറും
കഴിഞ്ഞകുറച്ചകാലമായിട്ട് പൊതുസമൂഹത്തിൽ സ്ത്രീവിമോചനവാദികൾ പെരുകിവരുന്നു, സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകണം എന്നതാണ് ഇക്കൂട്ടരുടെ പൊതുവായ ആവശ്യം, എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് എന്ന് ഈ ഉടായിപ്പ്കാർക്കും അറിയില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗോപ്യമായി പോകുന്നതും, ലക്ഷ്യബോധമില്ലാത്തതിനാൽ ആണ്. ചിലർ സ്വന്തം മുടിമുറിച്ച് പൌരഷം വരുത്തി ആണിനെപോലെ ആകാൻ ശ്രമിക്കുന്നു. സ്ത്രീ അവളുടെ അസ്തിത്വത്തിൽ നിന്നും വേണം നീതി നിഷേധത്തിനെതിരെ പോരാടാൻ. സമൂഹത്തിൽ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്ല്യമാണ് (1000പുരുഷന് 1006-10). ഇവിടെ ഭരണകാര്യങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം തുടക്കത്തിൽ ഏർപ്പെടുത്തണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം, സാമൂഹ്യബോധം ആകുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 33% എന്നതും ആശ്വാസകരം തന്നെ, ഫലത്തിൽ ഈ 33%മാനം 45% ആകും എന്നുകരുതാം എന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ മായവതിയോ, സോണിയാ ഗാന്ധിയോ സംവരണസീറ്റിൽ മത്സരിക്കില്ല എന്ന് കരുതാം അവർ ജനറൽ സീറ്റിൽ ആണ് മത്സരിക്കുന്നതെങ്കിൽ 33+ആ സീറ്റുകൾ എന്ന് അനുമാനിക്കാം.
അഭ്യസ്ഥവിദ്യരായ പുതുതലമുറ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം എല്ലാ കാര്യത്തിലും നൽകുന്നുണ്ട് അത് ആരുടെ എങ്കിലും വിമർശനം കേട്ടിട്ടോ സമരാഭാസം കണ്ടിട്ടോ അല്ല (പിങ്ക് ജെട്ടി സമരം). സ്ത്രീ ശാക്തികരണത്തിന്റെ ന്യൂ ജനറേഷൻ വക്താക്കളുടെ പോസ്റ്റുകളാൽ ബൂലോകം സമൃദ്ധവുമാണ്, പുരോഗമനവാദി ആണെന്ന് പറയണമെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് എങ്കിലും ഇടണം എന്ന നിലയിലായി കാര്യങ്ങൾ അത്തരത്തിൽ ഒരു പോസ്റ്റാണ് ശ്രീ ശ്രീകുമാർ എന്ന ബ്ലോഗറുടെ “സന്യാസിമാര്‍ക്കും ആവാം രതി വികാരം. അവരും മനുഷ്യരാണ് “ എന്ന പോസ്റ്റ് അതിൽഞാനിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടി വളരെ രസകരവും കുറച്ച് “കട്ടി“ യുള്ള ചോദ്യങ്ങൾ ഉള്ളതുമായിരുന്നു എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് അതിന് മറുപടി പറയാൻ ശ്രമിക്കുന്നു അല്പം നീളമുള്ള കമന്റായതിനാൽ ഇവിടെ പോസ്റ്റായിട്ട് ഇടുന്നു ബാക്കി ഇവിടെ വായിക്കാം

Sunday, March 28, 2010
കല്ലിട്ട് കരകേറുന്നവർ.
ഏറ്റവും കടുത്ത ദാരിദ്രം അനുഭവിക്കുന്നവനാണ് ഏറ്റവും വലിയ ദൈവവിശ്വാസി, പലപ്പോഴും ഇക്കൂട്ടർ ആത്മീയ, ശാസ്ത്രീയ അറവുകാരുടെ ഇരയാകാറുണ്ട്. ദാരിദ്രം എന്നത് കേവലം സാമ്പത്തിക ദാരിദ്രമല്ല ബൌദ്ധിക ദാരിദ്രവും ഇതിൽപ്പെടും. സന്തോഷ് മാധവൻ മുതൽ നിത്യാനന്ദ (പരമഹംസൻ) വരെ ഇത്തരം വിദഗ്ദ്ധ-അവിദഗ്ദ്ധ അറവുകാരിൽപ്പെടും. ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റുമ്പോൾ എന്റെ സുഹൃത്തിന് വന്ന ഒരു ഫോൺ ആണ് ഈ പോസ്റ്റിനാധാരം. ബാക്കി ഇവിടെ വായിക്കാം
Wednesday, November 25, 2009
ഞാൻ കണ്ടുപിടിച്ചത്
കുറച്ച് കാലം മുൻപ് ഞാനും കണ്ടുപിടിച്ചേ എന്ന തലക്കെട്ടിൽ ഒരു പോസ്റ്റിട്ടിരുന്നു, മാത്തമാറ്റികസ് എന്ന ബ്ലോഗിൽ അതിന്റെ ഒരു ലിങ്കുമിട്ടിരുന്നു, എന്താടാ ഇയ്യാവ് കണ്ടുപിടിച്ചത് എന്ന് ഒരു ബൂലോകരും കണക്കിന്റെ മാഷന്മാർ പോലും ചോദിച്ചില്ല പക്ഷേ ശ്രീഹരി അതേ കമന്റിലെ മറ്റ് പരാമർശങ്ങളെ വ്യാഖ്യാനിച്ച് എന്നെ അശ്ലീല കമന്റ് എഴുത്തുകാരനാക്കി.അതൊക്കെ സഹിച്ചു . (കടപൂട്ടിയിട്ട് പോകാൻ പറ്റില്ലല്ലോ തുറന്ന്വച്ചുപോയില്ലേ)
എന്തായിരുന്നു എന്റെ കണ്ടുപിടുത്തം എന്നല്ലെ , താഴെതന്നിരിക്കുന്ന രീതിയിൽ ഏതൊരു സംഖ്യയുടേയും square (വർഗ്ഗം) കാണാവുന്നതാണ്.

ഇതൊരു നാനോ രീതി ആണ് ഉദാഹരണത്തിന് 45 എന്ന സംഖ്യ. ഇതിന്റെ വർഗ്ഗം ( square) കാണുന്നതിന് സാധാരണ നാം 45നെ 45കൊണ്ട് ഗുണിക്കുന്നു ഇതിന് എറ്റവും കുറഞ്ഞത് 3സ്റ്റെപ്പ് എഴുതേണ്ടിവരുന്നു. എന്നാൽ ഇവിടെ ഈ 45 എന്ന സംഖ്യയെ രണ്ട് ചെറിയ അക്കങ്ങളായി കണക്കാക്കുന്നു അതായത് സ്റ്റെപ്പ് 1ൽ കാണിച്ചിരിക്കുന്നപോലെ 4, 5 എന്ന് രണ്ടക്കുന്നു ഇതിന്റെ കാരണം നമുക്ക് 1 മുതൽ 9 വരെ ഉള്ള അക്കങ്ങളുടെ ഗുണിതങ്ങൾ മനഃപാഠമാണ്, അത് ഈ രീതിയുടെ മുന്നോട്ടുള്ള നീക്കത്തെ സഹായിക്കും
ഇനീ രണ്ടാമത്തെ സ്റ്റെപ്പ് .5 എന്ന അക്കത്തിന്റെ വർഗ്ഗം 25 ആണ് എന്ന് നമുക്കറിയാം അതുകൊണ്ട് ഇനീ ഉത്തരം എഴുതാൻ തുടങ്ങാം ഗുണിച്ച് കിട്ടിയ തുകയുടെ അദ്യത്തെ അക്കമായ 5 വലതുവശത്ത് എഴുതുന്നു. ശിഷ്ടം 2 ഓർത്തുവയ്ക്കുക, ഇനീ 45 ന്റെ ആദ്യത്തെ അക്കമായ 5ന്റെ ഇരട്ടി കാണുന്നു (5*2=10) ഇതിന്റെ ഉത്തരമായ 10 നെ 45ന്റെ രണ്ടാമത്തെ അക്കമായ 4 കൊണ്ട് ഗുണിക്കുന്നു (10*4=40) ഈ തുകയുടെ കൂടെ 25ന്റെ ശിഷ്ടമായ2 കൂട്ടുന്നു അതായത് 42 അപ്പോൾ ഉത്തരമായ് എഴുതിയ 5 ന്റെ ഇടതുവശത്ത് 42 ലെ 2 എഴുതുന്നു ശിഷ്ടമുള്ള 4 ഓർത്തുവയ്ക്കുന്നു പിന്നെ ഇതിലെ അവസാന ഭാഗത്തേയ്ക്ക് നാം കടക്കുന്നു 45 ലെ രണ്ടാമത്തെ അക്കമായ 4 ന്റെ വർഗ്ഗം കണ്ട് അതിന്റെ കൂടെ ശിഷ്ടം കൂട്ടുമ്പോൾ 20 എന്ന് കിട്ടുന്നു ( 4*4=16+4., 20) ഇനീ ഈ ഇരുപത് ആദ്യം എഴുതിയ ഉത്തരത്തിന്റെ അക്കങ്ങളുടെ ഇടതുവശത്ത് എഴുതുമ്പോൾ 45 ന്റെ വർഗ്ഗം 2025 എന്ന് കിട്ടും ഇങ്ങനെ 5 മുതൽ 15 സെക്കന്റിനകം നിങ്ങൾക്ക് ഏതൊരു സംഖ്യയുടെയും വർഗ്ഗം മനക്കണക്കിൽ കാണാം കാണാപാഠം പഠിക്കേണ്ട കാര്യമില്ല അതായത് 33 എന്ന് എഴുതി അതിന്റെ വർഗ്ഗം അടുത്ത സെക്കന്റിൽ തന്നെ 1089 എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും അതുപോലെ രണ്ടക്കമുള്ള ഏതു സംഖ്യയും. 1 മുതൽ 99 വരെ സെക്കന്റുകൾക്കുള്ളിൽ ഉത്തരം കാണാം എന്നാൽ മൂന്ന് അക്കം ആകുമ്പോൾ ക്രീയ എഴുതേണ്ടി വരും കാരണം ഓർത്തിരിക്കുക അത്ര എളുപ്പമല്ല അതുതന്നെ. എന്റെ ഈ കണ്ടുപിടുത്തം “വിഡ്ഡീത്തരം” ആണോ ??? അത് സാറന്മാർ പറ…..

Subscribe to:
Posts (Atom)